P. K. THAMBAN NAMBIAR

P. K. THAMBAN NAMBIAR

Any

Reading

Problem

Social Worker

Deepthi, Puracheri

Exhilode P.O. Payyannur, Kannur - 670 309

Kannur, PH: 0497-2801099, 9446678008

-

Back

-

തമ്പാന്‍ നമ്പ്യാരും കുടുംബവും

തമ്പാന്‍ നമ്പ്യാരുടെയും ഭാര്യ ദീപയുടെയും മാതാപിതാക്കള്‍

ആദ്യകാല പയ്യന്നൂര്‍ പഞ്ചായത്ത് ബോര്‍ഡ് മെമ്പറും തൊഴിലാളി പ്രസ്ഥാന നേതാവും പൊതുപ്രവര്‍ത്തകനുമായ കൊഴുമ്മല്‍ പുതിയ പറമ്പത്ത് കുഞ്ഞിരാമന്‍ നമ്പ്യാരുടെയും പോത്തരകര്യാട്ട് രുഗ്മിണിയമ്മയുടെയും മകനായി 1954 ജനുവരി 1-ന് ശ്രീ. പി.കെ. തമ്പാന്‍ നമ്പ്യാര്‍ ജനിച്ചു. ചെറുപ്പം മുതല്‍തന്നെ ചിട്ടയും അച്ചടക്കവും ലക്ഷ്യബോധവും ഉള്ള ഒരു ജീവിതശൈലിയാണ് തമ്പാന്‍ പിന്തുടരുന്നത്.
1978-ല്‍ കണ്ണൂര്‍ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ സ്റെനോഗ്രാഫര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. പ്രമോഷന്‍ ലഭിക്കണമെങ്കില്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് ആവശ്യമായിരുന്നു. ബി.എ. ബിരുദമുണ്ടായിരുന്നെങ്കിലും പ്രൈവറ്റായി പഠിച്ച് ബി.കോം. പാസ്സായി. അക്കൌണ്ടന്റായി പ്രമോഷന്‍ നേടി. 1994-ല്‍ സംസ്ഥാന സഹകരണബാങ്ക് തീരുമാനം അനുസരിച്ച് ജില്ലാ ബാങ്കുകള്‍ ഭാഗികമായി കമ്പ്യൂട്ടര്‍വല്‍ക്കരിക്കുവാന്‍ തീരുമാനിച്ചു. ഇതിനായി കണ്ണൂരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരില്‍ ഒരാള്‍ തമ്പാനായിരുന്നു. ട്രെയിനിങിന് ശേഷം ബാങ്കിന്റെ കംപ്യൂട്ടര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ സീനിയര്‍ അക്കൌണ്ടന്റായും പിന്നീട് മാനേജരായും നിയമിതനായി. ആ സമയത്ത് കേരളത്തിന് പുറത്തേയ്ക്ക് ഡ്രാഫ്ററുകള്‍ എടുക്കുവാനുള്ള സൌകര്യം ബാങ്കിന്റെ കണ്ണൂര്‍ ബ്രാഞ്ചില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റു പത്തു ബ്രാഞ്ചുകളില്‍ ഈ സൌകര്യം ഏര്‍പ്പെടുത്തുവാനുള്ള ബാങ്ക് തീരുമാനം ആ സമയത്തായിരുന്നു.
2005 മുതല്‍ കണ്ണൂര്‍ ഡിസ്ട്രിക്ററ് കോ-ഓപ്പറേറ്റീവ് ബാങ്ക് പരിയാരം മെഡിക്കല്‍ കോളജ് ബ്രാഞ്ച് മാനേജരായി സേവനമനുഷ്ഠിക്കുന്ന തമ്പാന്‍ ഓള്‍ കേരള ബാങ്ക് എംപ്ളോയീസ് അസോസിയേഷന്റെ ജില്ലാ വൈസ് പ്രസിഡന്റായും കണ്ണൂര്‍ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ളോയീസ് യൂണിയന്‍ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.
പുറച്ചേരി ഗവ. എല്‍.പി. സ്കൂള്‍, പിലാത്തറ യു.പി. സ്കൂള്‍, മാതമംഗലം ഗവ. ഹൈസ്കൂള്‍ കുഞ്ഞിമംഗലം ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തമ്പാന്‍ പയ്യന്നൂര്‍ കോളജില്‍ ചേര്‍ന്ന് ഇക്കണോമിക്സില്‍ ബിരുദമെടുത്തു. അതിനുശേഷം ടൈപ്പ് റൈറ്റിങ്ങും ഷോര്‍ട്ട് ഹാന്റും പഠിച്ചു. കേരള ഗവ. സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കി.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍തന്നെ വായന ഇദ്ദേഹത്തിന്റെ ഹോബിയാണ്. ഗാന്ധിജിയുടെ ആത്മകഥയാണ് തന്നെ ഏറ്റവും അധികം സ്വാധീനിച്ച ഗ്രന്ഥം എന്ന് തമ്പാന്‍ പറയുന്നു. അക്കാലത്തു പ്രസിദ്ധീകരിച്ചിരുന്ന അസാധു എന്ന കാര്‍ട്ടൂണ്‍ മാസികയില്‍ അടിക്കുറിപ്പു മത്സരത്തിനു താനയച്ചുകൊടുത്ത അടിക്കുറിപ്പ് ഫോട്ടോയോടൊപ്പം അച്ചടിച്ചുവന്നതും സമ്മാനം ലഭിച്ചതും ഇദ്ദേഹം ഓര്‍ക്കുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ സ്കൌട്ടില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. ഇദ്ദേഹം കോളജില്‍ എന്‍.സി.സി. അണ്ടര്‍ ഓഫീസറായിരുന്നു. ഇന്‍ഡ്യന്‍ ആര്‍മിയുടെ മദ്രാസ് റെജിമെന്റ് തിരുവനന്തപുരത്തുവെച്ച് നടത്തിയ 45 ദിവസത്തെ ട്രെയിനിങ് ക്യാമ്പില്‍ പങ്കെടുക്കുവാനും അവസരം ലഭിച്ചു. ആര്‍മിയില്‍ ചേരാന്‍ താല്പര്യം ഉണ്ടായിരുന്നുവെങ്കിലും വീട്ടുകാരുടെ എതിര്‍പ്പുകാരണം നടന്നില്ല. എങ്കിലും എന്‍.സി.സി.യില്‍ നിന്നും കിട്ടിയ ട്രെയിനിങ് ജീവിതത്തില്‍ അടുക്കും ചിട്ടയും ലഭിക്കുവാന്‍ സഹായകമായി എന്ന് ഇദ്ദേഹം പറയുന്നു.
തമ്പാന്റെ മുത്തച്ഛന്‍ കടമ്പൂര്‍ ശങ്കരന്‍ നമ്പ്യാര്‍ അറിയപ്പെടുന്ന വിഷവൈദ്യനായിരുന്നു. അമ്മയുടെ അമ്മാവന്‍ സ്വാതന്ത്യസമരസേനാനിയും ഭൂദാന പ്രസ്ഥാനത്തിന്റെ പ്രചാരകനുമായിരുന്നു. സ്വന്തം ഭൂമി പ്രസ്ഥാനത്തിനു ദാനമായി നല്കി മാതൃക കാട്ടിയ വ്യക്തിയായിരുന്നു അദ്ദേഹം. കടന്നപ്പള്ളി ശിവക്ഷേത്രം അമ്മയുടെ തറവാട്ടുകാരുടെ വകയാണ്. അച്ഛന്റെ തറവാടായ കൊഴുമ്മല്‍ പുതിയ പറമ്പത്തുകാര്‍ക്ക് സ്വന്തമായി കാവുകളുണ്ട്. കക്കറ ഭഗവതിയാണ് പ്രതിഷ്ഠ. തികഞ്ഞ ഈശ്വര വിശ്വാസിയായ തമ്പാന്‍ ഗുരുവായൂര്‍, മധുര, കാശി തുടങ്ങിയ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
1984-ല്‍ വിവാഹിതനായി. കോഴിക്കോട് പാറക്കുളങ്ങര തറവാട്ടിലെ അംഗമായ ദീപയാണ് ഭാര്യ. ഇദ്ദേഹത്തിന്റെ ഭാര്യയുടെ അച്ഛന്‍ മുണ്ടയാടന്‍ കോറോത്ത് ഗംഗാധരന്‍ നമ്പ്യാര്‍(കണ്ണൂര്‍) സ്വാതന്ത്യസമര സേനാനിയും ബ്രിട്ടീഷ്കാര്‍ക്കെതിരെ നടന്ന നാവികലഹളയില്‍ പങ്കെടുത്ത റോയല്‍ നേവി ഉദ്യോഗസ്ഥനുമായിരുന്നു. മദിരാശി ഗവണ്‍മെന്റ് സര്‍വ്വീസില്‍ സിവില്‍ സര്‍ജ്ജനായിരുന്ന ഡോക്ടര്‍ കടാങ്കോട്ട് ഗോപാലന്‍ നമ്പ്യാരുടെ (കണ്ണൂര്‍) മകള്‍ പ്രഭാവതി അമ്മയാണ് (പാറക്കുളങ്ങര) ഇദ്ദേഹത്തിന്റെ ഭാര്യയുടെ മാതാവ്. അന്താരാഷ്ട്ര കോടതിയിലെ ആദ്യത്തെ ചീഫ് പ്രോസിക്യൂട്ടര്‍ ജനറലും സുപ്രീം കോടതിയിലെ ആദ്യത്തെ മലയാളി ജഡ്ജിയുമായിരുന്ന ജസ്റിസ് പാറക്കുളങ്ങര ഗോവിന്ദമേനോന്‍ ഇദ്ദേഹത്തിന്റെ ഭാര്യാമാതാവിന്റെ അമ്മാവനാണ്. ആദ്യത്തെ മലയാളി എ.ഐ.സി.ഇ. പ്രസിഡന്റ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ നെടുങ്ങാടി ബാങ്ക് സ്ഥാപകന്‍ എ.എം. അപ്പു നെടുങ്ങാടി എന്നിവരും ഇദ്ദേഹത്തിന്റെ ഭാര്യാമാതാവിന്റെ ബന്ധുക്കളാണ്. മകള്‍ ദീപ്തിയുടെ ഭര്‍ത്താവ് സി.പി. ഹരിപ്രസാദ് (കോഴിക്കോട്) എഞ്ചിനീയറായി ലണ്ടനില്‍ ജോലി ചെയ്യുന്നു. അവര്‍ക്ക് ഒരു മകള്‍ പേര് ശ്രീലക്ഷ്മി മേനോന്‍. മകന്‍ സന്ദീപ് മേനോന്‍ ബാംഗ്ളൂരില്‍ എം.ബി.എ.-ക്ക് പഠിക്കുന്നു. മോഡലിംഗിലും ഫിലിമിലും അഭിനയിക്കുന്നുണ്ട്.
തമ്പാന്‍ നമ്പ്യാരുടെ അനുജന്മാരായ ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ്, മധു പ്രകാശ് എന്നിവര്‍ കുടുംബസമേതം വിദേശത്താണ്.

              
Back

  Date updated : 21/12/2010