Govindhan Padoli

Govindhan Padoli

Any

Reading

Problem

Moossary

Poothottathil, Padoli

Payyannur P.O.,Kannur - 670 307

Kannur, Ph: 0498 5206940

-

Back

-

ഗോവിന്ദന്‍ പടോളി പട്ടള നിര്‍മ്മാണവേളയില്‍

വിനോദ് നിര്‍മ്മിച്ച വെങ്കലശില്പം: ഗീവര്‍ഗീസ് പുണ്യവാളന്‍

1947-ല്‍ കേളപ്പന്‍ പടോളിയുടെയും പാട്ടിയുടെയും മകനായി പയ്യന്നൂരിലെ പടോളി എന്ന സ്ഥലത്ത് ശ്രീ. ഗോവിന്ദന്‍ പടോളി ജനിച്ചു. പയ്യന്നൂര്‍ സൌത്ത് എല്‍.പി. സ്കൂള്‍, കോട്ടൂര്‍ യു.പി. സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു ഇദ്ദേഹത്തിന്റെ സ്കൂള്‍വിദ്യാഭ്യാസം. കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി അക്കാലത്ത് മെച്ചമല്ലാതിരുന്നതിനാല്‍ ഏഴാംക്ളാസ്സില്‍ വിദ്യാഭ്യാസം നിര്‍ത്തി.
ഇപ്പോള്‍, പടോളി ക്ഷേത്രത്തിലെ അന്തിത്തിരിയന്‍ എന്ന ആചാരപരമായ സ്ഥാനം വഹിച്ചുവരുന്ന ഗോവിന്ദന്‍ പടോളി ഓടുനിര്‍മ്മിതമായ വിഗ്രഹങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും നിര്‍മ്മാതാവ് എന്നനിലയില്‍ ശ്രദ്ധേയനാണ്.
പിതാവില്‍നിന്നാണ് ഇദ്ദേഹം വെങ്കലശില്പനിര്‍മ്മാണം പഠിച്ചത്. വിദ്യാഭ്യാസം നിര്‍ത്തി വൈകാതെതന്നെ ശില്പനിര്‍മ്മാണരംഗത്ത് എത്തി. ഇപ്പോള്‍, ഇളയമകന്‍ വിനോദും ശില്പനിര്‍മ്മാണത്തില്‍ സഹായിക്കുന്നുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തരബിരുദധാരിയാണ് വിനോദ്. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമീക്ഷേത്ര ത്തിലെ പുതുക്കിപ്പണിത നമസ്കാരമണ്ഡപത്തില്‍ പ്രതിഷ്ഠിക്കാനായി ഓടുകൊണ്ടുള്ള താഴികക്കുടം നിര്‍മ്മിച്ചത് ഇദ്ദേഹമാണ്. മൂന്ന് കുടങ്ങളോടുകൂടിയ താഴികയുടെ പീഠം അടക്കമുള്ള ഉയരം ഒരുകോല്‍ പതിനൊന്ന് അംഗുലമാണ്. പീഠം പദ്മദളങ്ങളാല്‍ അലംകൃതമാണ്. വെങ്കലത്തില്‍ വാര്‍ത്തുണ്ടാക്കിയ താഴികയ്ക്ക് 30.5 കിലോ തൂക്കമുണ്ട്. ബോംബെയിലെ അയ്യപ്പസേവാ സമിതിക്കായി പതിനെട്ട് നിലവിളക്കുകളും ഒരു ഭദ്രദീപവും നിര്‍മ്മിച്ചുനല്‍കിയിട്ടുണ്ട്. കുടുംബശ്രീ സംഘങ്ങള്‍ക്കായി ഓട്ടുരുളികള്‍ നിര്‍മ്മിച്ചുനല്കിവരുന്നു. ഇപ്പോഴും നിരവധി ക്ഷേത്രങ്ങളിലേയ്ക്കും മറ്റും വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചു വരുന്നു. അന്യസംസ്ഥാനങ്ങളിലും അമേരിക്കയിലും വിളക്കുകള്‍ നിര്‍മ്മിച്ചുനല്കിയിട്ടുണ്ട്. ബാംഗ്ളൂരിലേയ്ക്ക് ഇദ്ദേഹം നാല്പതോളം ട്രോഫികള്‍ നിര്‍മ്മിച്ചുനല്കുകയുണ്ടായി. പൊതുരംഗത്ത് തത്പരനായ ഇദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. പ്രവര്‍ത്തനകാലത്ത് ബൂത്ത് പ്രസിഡണ്ടായും മറ്റും ചുമതല വഹിച്ചിരുന്നു.
ലക്ഷ്മണന്‍ (ബോംബെ), നാരായണന്‍ (ബോംബെ) എന്നിവര്‍ സഹോദരങ്ങളാണ്. വനജയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. മനോജ് (കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍, അമേരിക്ക), വിനോദ് എന്നിവര്‍ മക്കളാണ്.

              
Back

  Date updated :