C. V. Gopinath

C. V. Gopinath

Any

Reading

Problem

Social Worker

270 B Govardhan, Near Athitrakom U P School

Kannur

Kannur, Ph : 2768518

Mob : 9895192079

Back

-

സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തകന്‍, യൂണിയന്‍ നേതാവ്, സാമൂഹ്യ പ്രവര്‍ത്തകന്‍, സംഘാടകന്‍ തുടങ്ങിയ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ശ്രീ. സി. വി. ഗോപിനാഥ്. കുടുംബപരമായി കമ്മ്യൂണിസ്റ് അനുഭാവികള്‍. സി. പി. എമ്മിലൂടെ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച ഇദ്ദേഹം സഖാവ് എം. വി. ആറിനോടൊപ്പം സി. എം. പിയില്‍ പ്രവര്‍ത്തിക്കുന്നു.
2003 മുതല്‍ അഴീക്കോട്, വളപട്ടണം, ചിറയ്ക്കല്‍, പുഴാതി എന്നീ പഞ്ചായത്തുകളുടെ ചുമതലയുള്ള പാര്‍ട്ടിയുടെ ചിറയ്ക്കല്‍ ഏരിയാ സെക്രട്ടറിയാണ്. 1986-ല്‍ സി. പി. എം. വിട്ട് ഇദ്ദേഹം സി. എം. പിയില്‍ ചേര്‍ന്നു. 1994 മുതല്‍ സി. എം. പി. ജില്ലാ കമ്മിറ്റി അംഗവും 2004 മുതല്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമാണ്. എ.ഐ.സി.ടി.യു. കണ്ണൂര്‍ ജില്ലാ ജോ. സെക്രട്ടറി, സെക്രട്ടറി, സ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പര്‍, കേരള സ്റേറ്റ് നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി, ജില്ലാ ബീഡിത്തൊഴിലാളി യൂണിയന്‍ സെക്രട്ടറി എന്നീ നിലകളില്‍ 1998 മുതല്‍ പ്രവര്‍ത്തിക്കുന്നു. 2001-04 കാലയളവില്‍ കണ്ണൂര്‍ ഡിപ്പാര്‍ട്ട്മെന്റ് ഹോള്‍സെയില്‍ സ്റോറിന്റെ ഗവേണിങ് ബോഡി ഡയറക്ടറാണ്. 2002 മുതല്‍ കണ്ണൂര്‍ ബ്ളോക്ക് അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റാണ്. കേരള സ്റേറ്റ് നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ്. 2005-ല്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേയ്ക്ക് യു. ഡി. എഫ്. സ്ഥാനാര്‍ത്ഥിയായി ചിറയ്ക്കല്‍ ഡിവിഷനില്‍ നല്ല മത്സരം കാഴ്ചവച്ചു. 1969-മുതല്‍ കെ. എസ്. വൈ. എഫിലായിരുന്നു പ്രവര്‍ത്തനം. 1980-1985 കാലയളവില്‍ ഡി. വൈ. എഫ്. ഐ. വില്ലേജ് കമ്മിറ്റി മെമ്പറായിരുന്നു. 1978-ല്‍ സി. പി. എം. മെമ്പറായി 1985 വരെ പ്രവര്‍ത്തിച്ചു. 1988-89 കാലയളവില്‍ സി. എം. പി. എളയാവൂര്‍ പഞ്ചായത്ത് സെക്രട്ടറിയായി. 
1992-94 കാലത്ത് സി.എം.പി. കണ്ണൂര്‍ ഏരിയാ ജോയിന്റ് സെക്രട്ടറിയായി. 94-ല്‍ ഏരിയാ സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ടു. 2000-ല്‍ ഹൈദരാബാദില്‍ നടന്ന ട്രേഡ് യൂണിയന്‍ ഓള്‍ ഇന്ത്യാ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഇപ്പോള്‍ ജില്ലാ ലീഗല്‍ അഡ്വൈസറി കമ്മിറ്റിയംഗമാണ്. 
1968-ല്‍ ജോലി തേടി ബാംഗ്ളൂരിലേയ്ക്കു പോയി. അവിടെ ആംകോസ്റോറേജ് ബാറ്ററി കമ്പനിയില്‍ 250 രൂപ സ്റൈഫന്റോടെ കിട്ടിയ ജോലി ഉപേക്ഷിക്കേണ്ടിവന്നു. അമ്മയില്‍ നിന്നും അകന്ന് ജോലിചെയ്യുന്നതിനുള്ള വിഷമമായിരുന്നു കാരണം. 1969-ല്‍ കാന്‍സര്‍ ബാധിതയായി. അമ്മ മരിച്ചതോടെ 19-കാരനായ ഇദ്ദേഹത്തിന് കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്നു. പശുവിനെ വളര്‍ത്തിയായിരുന്നു അമ്മ കുടുംബം പോറ്റിയിരുന്നത്. കുടുംബഭാരത്തെ തുടര്‍ന്ന് 
20-ാം വയസ്സു മുതല്‍ 30 വര്‍ഷം ഓട്ടോഡ്രൈവറായി ജോലി ചെയ്തു.
കാലിക രാഷ്ട്രീയ ഗുരു എം. വി. ആര്‍. ആണ്. എ. കെ. ജി., എസ്. എ. ഡാങ്കേ, പി. സി. ജോഷി, കൃഷ്ണപിള്ള എന്നിവരും ആദരണീയരായ നേതാക്കളാണ്.
1977 ഫെബ്രുവരിയില്‍ ആയിരുന്നു വിവാഹം. എളയാവൂര്‍ പഞ്ചായത്തിലെ അതിരകം ദേശത്തെ പിലാക്കണ്ടി കൊക്കേന്‍മ്പേത്ത് വീട്ടില്‍ മാധവി അമ്മയുടെയും ചോടത്തില്‍ വീട്ടില്‍ രാഘവന്‍ നമ്പ്യാരുടെയും മൂത്തമകള്‍ പി. കെ. ശോഭനയാണ് ഭാര്യ. പി. കെ. നിഥിന്‍ (കണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് (എച്ച്. ഒ. താണ) അറ്റന്റര്‍), റെജിന്‍ (കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍-ബില്‍ഡിങ്) എന്നിവര്‍ മക്കള്‍. 
ജയശ്രീ, സുജാത, പരേതനായ പ്രഭാകരന്‍ എന്നിവര്‍ ശോഭനയുടെ സഹോദരങ്ങളാണ്.
അഴീക്കോട് കലിക്കോട്ട് കുഞ്ഞമ്പു നമ്പ്യാരുടെയും പുന്നക്കപ്പാറ ചേണിച്ചേരി വടക്കേവീട്ടില്‍ രോഹിണിയമ്മയുടെയും മൂത്തമകനായി 1949 സെപ്റ്റംബറില്‍ ജനിച്ചു. അച്ഛന്‍ ദേശീയ പ്രസ്ഥാനവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. എക്സര്‍വീസ്മാന്‍ ആയിരുന്നു. മിലിട്ടറിയില്‍നിന്ന് പിരിഞ്ഞതിനുശേഷം അദ്ദേഹം നെയ്ത്തുപണി ചെയ്തിരുന്നു. 
സാമ്പത്തിക ക്ളേശങ്ങള്‍ നിറഞ്ഞതായിരുന്നു സി. വിയുടെ ബാല്യ-കൌമാരകാലം. അഴീക്കോട് സെന്‍ട്രല്‍ എല്‍. പി. സ്കൂള്‍, മീന്‍കുന്ന് യു. പി., അഴീക്കോട് എച്ച്. എസ്. എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പല ദിവസങ്ങളിലും പട്ടിണിയിലായിരുന്നു. ടെക്സ്റൈല്‍ ഏജന്റായ ഇളയച്ഛനാണ് സ്കൂള്‍ പഠനത്തിനു സഹായങ്ങള്‍ ചെയ്തുതന്നത്.
സ്കൂളില്‍ പഠിച്ചിരുന്ന കാലം മുതല്‍തന്നെ നല്ല വായനയുണ്ടായിരുന്നു. ഇടതുപക്ഷ ചായ്വുള്ള പുസ്തകങ്ങളോടായിരുന്നു ഏറെ പ്രിയം. എങ്കിലും ജീവിതത്തില്‍ ഏറെ സ്വാധീനിച്ചത് മഹാത്മ ഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകമാണ്. അച്ഛന്റെ സാമ്പത്തിക കഴിവുകേട് കുടുംബത്തെ വല്ലാതെവലച്ചു. ഈ കാരണത്താല്‍ മുതിര്‍ന്ന കാരണവര്‍ അമ്മയേയും മക്കളേയും പലപ്പോഴും അസഹിഷ്ണുതയോടെയാണ് കണ്ടത്. അമ്മയ്ക്ക് കാരണവരടെ മര്‍ദ്ദനം ഏല്ക്കേണ്ടി വന്നിട്ടുണ്ട്. കാരണവരുടെ ഈ നടപടി ഇദ്ദേഹത്തില്‍ അമര്‍ഷവും ദേഷ്യവും രൂപപ്പെടുവാന്‍ ഇടയായി. കാരണവര്‍ മുഖ്യ ശത്രുവായി മാറി. കാരണവരോടുള്ള വൈരാഗ്യം പില്‍ക്കാലത്തുള്ള ജീവിതത്തെ വല്ലാതെ ഉലച്ചു. ജീവിതം താറുമാറാകാന്‍ ഇത് ഇടയായി. ഈ ജീവിതസമരത്തിനിടയിലും മാര്‍ക്സിസ്റ് കമ്മ്യൂണിസ്റ് പാര്‍ട്ടി (സി. പി.എം) യോടായിരുന്നു താല്പര്യം. 
പിതൃതറവാടായ കലിക്കോട്ട് കുടുംബം ഉദ്യോഗസ്ഥരുടെ കുടുംബമാണ്. നാട്ടിലെ അറിയപ്പെടുന്ന നമ്പ്യാര്‍ കുടുംബമാണ് സി.വിയുടേത്. അഴീക്കോട് അക്ളിയത്ത് ക്ഷേത്രത്തിലെ ഊരാണ്മ ഇദ്ദേഹത്തിന്റെ അച്ഛനായിരുന്നു. കണ്ണൂര്‍ താളിക്കാവിലെ മേലായ്മ ഇദ്ദേഹത്തിന്റെ മാതൃകുടുംബത്തിന്റേതായിരുന്നു. അതിരകം കോറോത്ത് വയനാട് ഉലമന്‍കാവ് ഭാര്യയുടെ കുടുംബവകയുള്ളതാണ്. പ്രമുഖ അഡ്വ. വി. വി. ശങ്കരന്‍ നമ്പ്യാര്‍ ഭാര്യാമാതാവിന്റെ കുടുംബാംഗമാണ്.
സാധാരണക്കാരുമായി ഇഴകിച്ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്ന പൊതു പ്രവര്‍ത്തകനാണ് സി. വി. ജി. അതുകൊണ്ട് തന്നെ ജനകീയനാണ് ഇദ്ദേഹം. കക്ഷി ഭേദമെന്യേ ഇദ്ദേഹത്തിന് നിരവധി സുഹൃത്തുകള്‍ ഉണ്ട്.
സി. വി. ഹരിദാസ് (ഭാര്യ: സത്യവതി), രവീന്ദ്രന്‍ (ഭാര്യ: ജാനകി), പ്രസന്ന (ഭര്‍ത്താവ്: ജനാര്‍ദ്ദനന്‍), രാധാകൃഷ്ണന്‍ (ഭാര്യ: ബിന്ദു) എന്നിവരാണ് ഇദ്ദേഹത്തിന്റെ സഹോദരങ്ങള്‍.

              
Back

  Date updated :