P.C. Kuttikrishnan (Uroob)

P.C. Kuttikrishnan (Uroob)

Any

Reading

Problem

Litterateur

Ponnani

Wayanad

Wayanad, Nil

Nil

Back

Nil

ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന മലയാള സാഹിത്യകാരനായ പി. സി. കുട്ടിക്കൃഷ്ണന്‍ 15-08-1915-ല്‍ പൊന്നാനിയില്‍ ജനിച്ചു. 1952 മുതലാണ് ഉറൂബ് എന്ന പേരില്‍ ഇദ്ദേഹം എഴുതി തുടങ്ങിയത്. അധ്യാപകന്‍, പ്രസ്സ് ഉദ്യോഗസ്ഥന്‍, ക്ളാര്‍ക്ക്, മംഗളോദയം പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ ജന്മശതാബ്ദി അവാര്‍ഡ്, എം.പി. പോള്‍ സ്മാരക അവാര്‍ഡ് തുടങ്ങി പല അവാര്‍ഡുകള്‍ക്കും അര്‍ഹനായിട്ടുള്ള ഇദ്ദേഹത്തിന്റെ ഉമ്മാച്ചു, അണിയറ, നായരു പിടിച്ച പുലിവാല് തുടങ്ങിയ കൃതികള്‍ ചലച്ചിത്രങ്ങളാക്കിയിട്ടുണ്ട്. സുന്ദരികളും സുന്ദരന്മാരും, ആമിന, മിണ്ടാപ്പെണ്ണ്, തുറന്നിട്ട ജാലകം, അണിയറ, ഗോപാലന്‍ നായരുടെ താടി തുടങ്ങിയവ ഇദ്ദേഹത്തിന്റെ ഇതര പ്രമുഖ കൃതികളാണ്. നോവല്‍, കഥ, ചെറുകഥ, ബാലസാഹിത്യം, കവിത തുടങ്ങി നിരവധി കൃതികള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. കുങ്കുമം, മലയാളമനോരമ എന്നീ വാരികകളുടെ പത്രാധിപരായും കേരളസാഹിത്യ അക്കാദമി പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം 10-07-1979-ല്‍ നിര്യാതനായി.

              
Back

  Date updated :