കുട്ടികൃഷ്ണന്, കടവനാട് 10-08-1925-ല്‍ പൊന്നാനിയില്‍ ജനിച്ചു. മലയാളസാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു ഇദ്ദേഹം. കാഴ്ച, വെട്ടും കിളയും ചെന്ന മണ്ണ്, സുപ്രഭാതം, ശാസ്ത്രത്തെ മനസ്സിലാക്കുക, വയനാട്ടിന്റെ ഓമന എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. പിയേഴ്സ് ലസ്ളി കമ്പനി ഉദ്യോഗസ്ഥന്, ഹിന്ദു, ജനവാണി തുടങ്ങിയവയില്‍ സഹപത്രാധിപര്‍ എന്നീ നിലകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കുട്ടേട്ടന് എന്ന പേരില്‍ മാതൃഭൂമിയില്‍ ബാലപംക്തി കൈകാര്യം ചെയ്തിരുന്ന ഇദ്ദേഹം 1966 മുതല്‍ മലയാളമനോരമയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. ബാലജനസഖ്യം, ബാലരമ, ഭാഷാപോഷിണി തുടങ്ങിയവയുടെ നേതൃസ്ഥാനവും വഹിയ്ക്കുകയുണ്ടായി. 1978-ല്‍ കേരള സാഹിത്യ അവാര്‍ഡും 1986-ല്‍ ഓടക്കുഴല്‍ അവാര്‍ഡും ഈ സാഹിത്യകാരന് ലഭിച്ചു. 19-08-1992-ല്‍ നിര്യാതനായി. |