Kutty (P.K. Shankarankutty)

Kutty (P.K. Shankarankutty)

Any

Reading

Problem

Kartoonist

Ottappalam

Palakkad

Palakkad, Nil

Nil

Back

Nil

അഖിലേന്ത്യാ പ്രശസ്തി നേടിയ പി. കെ. ശങ്കരന്‍കുട്ടി എന്ന കാര്‍ട്ടൂണിസ്റ് കുട്ടി 1922-ല്‍ ഒറ്റപ്പാലത്ത് ജനിച്ചു. ഇദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സുപ്രസിദ്ധ ഹാസ്യസാഹിത്യകാരന്‍ സഞ്ജയന്‍ ആണ് ഇദ്ദേഹത്തെ ഈ രംഗത്തേക്ക് ആനയിച്ചത്. ആനന്ദബസാര്‍ പത്രികയുടെ കാര്‍ട്ടൂണിസ്റ് എന്ന നിലയില്‍ പ്രശസ്തനായ ഇദ്ദേഹം പല വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങളുടെ നേതൃസ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ് ശങ്കറിന്റെ സഹായത്തോടെ നാഷണല്‍ ഹെറാള്‍ഡില്‍ കാര്‍ട്ടൂണിസ്റായ ഇദ്ദേഹം ഫ്രീപ്രസ്സ് ജേര്‍ണല്‍, ഇന്ത്യന്‍ ന്യൂസ് ക്രോണിക്കിള്‍ തുടങ്ങി പല കാലികങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

              
Back

  Date updated :