JYOTHISHA THILAKAM JAYASREE JAYARAJ

JYOTHISHA THILAKAM JAYASREE JAYARAJ

Any

Reading

Problem

Astrologer

Aishwariya Vijay

Near Sangeetha Talkies, Payyambalam

Kannur, 0497-2769341

Nil

Back

Nil

ജയശ്രീയും കുടുംബവും

ജ്യോതിഷ തിലകം ബഹുമതി പത്രം, അസ്ട്രോളജിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറില്‍ നിന്ന് ഏറ്റുവാങ്ങുന്നു

ജ്യോതിഷരംഗത്ത് ഒരു പതിറ്റാണ്ടിലേറെയായി തനതായ ശൈലിയില്‍ ജ്യോതിഷ ഫല നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്ന ശ്രദ്ധേയയായ വനിതയാണ് ജ്യോതിഷതിലകം ജയശ്രീ ജയരാജ്. ജ്യോതിഷ രംഗത്തുള്ള ഇവരുടെ മികവിനേയും കഴിവിനേയും മാനിച്ച്, 2010 ജനുവരി 16-ന് കണ്ണൂര്‍ ജവഹര്‍ പബ്ളിക് ലൈബ്രറി ഹാളില്‍ വച്ച് നടന്ന എടക്കാട് ആസ്ട്രോളജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ 37-ാം വാര്‍ഷികാചരണ ജ്യോതിശാസ്ത്രസമ്മേളന വേളയില്‍ ആസ്ട്രോളജിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ എടക്കാട് നാരായണന്‍ ഈ മഹതിക്ക് പ്രഥമ വനിത ജ്യോതിഷതിലകം ബഹുമതി നല്കി ആദരിക്കുകയുണ്ടായി. കണ്ണൂര്‍ എം.പി. ശ്രീ. കെ. സുധാകരന്‍ അദ്ധ്യക്ഷനായിരുന്ന പ്രൌഢഗംഭീരമായ പ്രസ്തുത ചടങ്ങില്‍ ജില്ലയ്ക്കകത്തും പുറത്തുമുള്ള നിരവധി ജ്യോത്സ്യന്മാരും ജ്യോതിഷ വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു.

കലാസാംസ്കാരിക പരിപാടികളിലും ജ്യോതിഷ മീറ്റിംങ്ങുകളിലും സെമിനാറുകളിലും സജീവമായി പങ്കെടുക്കുകയും ജ്യോതിഷ സംബന്ധമായ ലേഖനങ്ങള്‍ നിരവധി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള ഈ വനിതയ്ക്ക് 2006-ല്‍ ഉത്തര കേരള കവിതാ സാഹിത്യവേദിയുടെ കവിതാ പുരസ്കാരവും 2007-ല്‍ ചിലങ്ക അവാര്‍ഡും ലഭിച്ചിട്ടുണ്ട്. നാള്‍ മാസിക, മാനസി, മാകന്ദം, ദുബായ് മാസിക, ചിലങ്ക എന്നിവയില്‍ ജ്യോതിഷ വിഷയങ്ങള്‍ എഴുതാറുണ്ട്. നാള്‍ ബുള്ളറ്റിനിലും ഗള്‍ഫില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാനസിയിലും നക്ഷത്രഫലം എന്ന പംക്തി എഴുതിയിരുന്നു. ഇപ്പോള്‍ ഭാരതദേശം മാസികയില്‍ സാംസ്കാരികചിന്തകള്‍ എന്ന പംക്തി എഴുതി വരുന്നു.

ആയുര്‍വേദ ഡോക്ടര്‍ ആയ പിതാവ് പരേതനായ വിജയന്റേയും സുനിതയുടേയും അഞ്ചു മക്കളില്‍ രണ്ടാമത്തെ മകളായി വടകര അമൃതേശ്വരീ സദനത്തിലാണ് ജയശ്രീയുടെ ജനനം. വടകര സെന്റ് ആന്റണീസ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മടപ്പള്ളി കോളേജില്‍ നിന്നും ബി.എ. പാസ്സായി. നന്ദഗോപാലന്റേയും ഗൌരിയുടേയും മൂത്തമകന്‍ ബാറ്റാ കമ്പനിയിലെ ഉദ്യോഗസ്ഥനും ബാറ്റ എംപ്ളോയീസ് യൂണിയന്‍ ലീഡറുമായ ജയരാജിനെ 1986 ജനുവരി 5-ന് വിവാഹം ചെയ്തു. ജയശ്രീക്ക് ഇപ്പോള്‍ 48 വയസ്സ്. 15 വര്‍ഷം മുമ്പ് സ്വന്തം വീടിന് സ്ഥാനം നിര്‍ണ്ണയിക്കാനെത്തിയ മറ്റൊരു ജ്യോതിഷനായ മാധവപ്പൊതുവാളാണ് ജയശ്രീക്ക് ജ്യോതിഷം പഠിക്കുവാന്‍ അവസരമുണ്ടാക്കിയത്. ജ്യോതിഷത്തിന്റെ ബാലപാഠങ്ങള്‍ യശോദ ശാസ്ത്രിയില്‍ നിന്നും ഉപരിപഠനം രങ്കസ്വാമി തിരുവല്ലയില്‍ നിന്നുമാണ് ഗ്രഹിച്ചത്. ജ്യോതിഷ പണ്ഡിതന്‍ ശ്രീനിവാസന്‍ (എം.എ.) തളിപ്പറമ്പിന്റെ കീഴിലും അഭ്യസനം നടത്തിയിരുന്നു.

ജയശ്രീയ്ക്ക് എം.വി. ജയപാലന്‍, എം.വി. ജയാനന്ദന്‍, ജ്യോത്സന രൂപരാജ്, ജയതിലകന്‍ എന്നീ നാല് സഹോദരങ്ങളാണുള്ളത്. ഏക മകന്‍ അശ്വന്‍ ജയരാജ് കോയമ്പത്തൂര്‍ സി.എം.എസ്സ്. കോളേജില്‍ നാലാം സെമസ്റര്‍ എം.സി.എ. വിദ്യാര്‍ത്ഥിയാണ്.

മനുഷ്യജീവിതത്തിലെ ദുഃഖങ്ങളേയും ദുരിതങ്ങളേയും പരമാവധി ലഘൂകരിക്കുവാന്‍ ജ്യോതിഷം എങ്ങിനെ ഉപയോഗപ്പെടുത്താമെന്നും, ആശയക്കുഴപ്പത്തിലും നിരാശയിലുംപെട്ട് ഉഴലുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി അവര്‍ക്ക് താങ്ങും തണലുമായി തീരുവാന്‍ ജ്യോതിഷം എങ്ങനെപ്രയോജനപ്പെടുത്താമെന്നും ഈ ജ്യോത്സ്യ തന്റെ പ്രവചന കര്‍മ്മാദികളിലൂടെ ഇതിനോടകം തന്നെ വ്യക്തമാക്കുകയും, ജീവിതത്തിന്റെ ദുരിതക്കയങ്ങളില്‍ ആശയില്ലാതെ അലയുന്ന അനേകായിരങ്ങളെ സന്തോഷത്തിന്റേയും ശാന്തിയുടേയും ശാദ്വലതീരങ്ങളില്‍ സ്വസ്ഥമായി വിഹരിക്കുവാന്‍ പ്രാപ്തരാക്കുകയും ചെയ്തിരിക്കുന്നു.

വിവാഹം, തൊഴില്‍, വിദ്യാഭ്യാസം, സാമ്പത്തികം, ദാമ്പത്യം ഇങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് യഥാര്‍ത്ഥമായ പരിഹാരം നിര്‍ദ്ദേശിച്ച് മനുഷ്യരാശിക്ക് മഹത്തായ സേവനങ്ങള്‍ നല്‍കി വരുന്ന മഹനീയ വനിതയാണ് ജ്യോതിഷ തിലകം ജയശ്രീ ജയരാജ്.

              
Back

  Date updated :