T. PRASAD (Project Director)

T. PRASAD (Project Director)

Any

Reading

Problem

Educationalist

Institute of Education, Training and Development

Technology Bhavan, Eritty - 670 703

Kannur, 0490 - 2493214, 2494876, Mob: 9447519742

Nil

Back

Nil

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണ്. അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തൊഴിലില്ലായ്മ എന്ന പ്രശ്നത്തിന് ഏക പരിഹാരം തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ്. ഇരിട്ടിയിലെ സെന്‍ട്രല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് എന്ന സ്ഥാപനം ലക്ഷ്യം വയ്ക്കുന്നതും മറ്റൊന്നല്ല. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രദാനം ചെയ്ത് ഏവര്‍ക്കും തൊഴില്‍ എന്ന മഹാസ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ടിരിക്കുകയാണ് ഈ സ്ഥാപനം.

ഇന്ത്യാ ഗവണ്‍മെന്റിന്റെയും കേരളാ സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെയും അംഗീകാരമുള്ള ഈ സ്ഥാപനം സര്‍ക്കാര്‍ സ്ഥാപനമായ സി.ഡിറ്റിന്റെ എജ്യൂക്കേഷന്‍ പാര്‍ട്ണറും തമിഴ്നാട്ടിലെ അളഗപ്പ സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസവകുപ്പുമായി അഫിലിയേറ്റ് ചെയ്ത സ്ഥാപനവുമാണ്. ദ്വിവത്സര സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, എഞ്ചിനീയറിങ് ഡിപ്ളോമ, എഞ്ചിനീയറിങ് ഡിഗ്രി കോഴ്സിനുള്ള പരിശീലനം എന്നിവയിലൂടെ നിരവധി വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ പടികടന്നിട്ടുണ്ട്. ഇവിടെനിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് മുംബൈ, ബാംഗ്ളൂര്‍, കൊച്ചി, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ലഭിച്ചിട്ടുണ്ട്. ഇന്‍സ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ചവരും നിരവധിയാണ്. ഈ ഇന്‍സ്റിറ്റ്യൂട്ടിന് ഇപ്പോള്‍ പതിനഞ്ചോളം ഉപകേന്ദ്രങ്ങളുണ്ട്.

ഇരിട്ടി വികാസ് നഗര്‍ സ്വദേശി ടി. പ്രസാദാണ് സ്ഥാപനത്തിന്റെ സെക്രട്ടറി. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ചെറുപ്പത്തില്‍ത്തന്നെ സാമൂഹ്യപ്രവര്‍ത്തന രംഗത്ത് എത്തിയ പ്രസാദ് കാസര്‍ഗോഡ് എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളെജ്, മട്ടന്നൂര്‍ ഗവ. പോളിടെക്നിക് എന്നിവിടങ്ങളിലെ സേവനത്തിനുശേഷമാണ് സെന്‍ട്രല്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ നെടുനായകത്വം ഏറ്റെടുത്തത്. വിദ്യാഭ്യാസരംഗത്തും സാമൂഹ്യരംഗത്തും തനതും മാതൃകാപരവുമായ ഇടപെടലുകള്‍ നടത്താന്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ഇന്‍സ്റിറ്റ്യൂട്ടിന് കഴിഞ്ഞു. പരിസ്ഥിതി പഠനത്തിനും പ്രകൃതി സംരക്ഷണത്തിനുമായി ഇന്‍സ്റിറ്റ്യൂട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിനകം ഏവരുടേയും ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. സന്നദ്ധസംഘടനകളുടെ സംസ്ഥാനസമിതിയായ കാവലിന്റെ സംസ്ഥാനസമിതി അംഗമായ പ്രസാദ് വിവിധ ശാസ്ത്രസാഹിത്യ സാംസ്കാരിക സംഘടനകളുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ (കല്‍ക്കട്ട) അംഗം കൂടിയായ ഇദ്ദേഹം ചെറുപ്പം മുതല്‍ തന്നെ ഇന്ത്യന്‍ യുവസമൂഹത്തിന് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വച്ചിരുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള IETD എന്ന സംഘടന, അന്തര്‍ദ്ദേശീയ സന്നദ്ധസംഘടനാ നെറ്റ്വര്‍ക്കായ WANGO, VANI, CNRI എന്നിവയില്‍ അംഗത്വം നേടിയിട്ടുണ്ട്. നാഷണല്‍ സേഫ്റ്റി കൌണ്‍സില്‍, ഡബ്ള്യു.ഡബ്ള്യു.എഫ്. തുടങ്ങി നിരവധി സ്ഥാപനങ്ങളും സംഘടനകളുമായി ചേര്‍ന്ന് ഇവര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

താരതമ്യേന മെച്ചമായ വരുമാനം ലഭിക്കുന്ന തൊഴില്‍ മുന്നൂറിലധികം ആളുകള്‍ക്ക് പത്തിലേറെ വിവിധ സ്ഥാപനങ്ങള്‍ വഴി നല്‍കുകയും ജനങ്ങള്‍ക്ക് എല്ലാവിധ സേവനങ്ങളും ലഭ്യമാക്കുകയും ചെയ്യുന്നു എന്നതു കൂടാതെ പ്രതിവര്‍ഷം അഞ്ഞൂറിലേറെ യുവതീയുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുവാനും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നു എന്നത് മഹത്തരമായ ഒരു കാര്യം തന്നെയാണ്.

പ്ളാസ്റിക് വിരുദ്ധ കാമ്പയിന്‍, പേപ്പര്‍ ബാഗ് നിര്‍മ്മാണം എന്നീ രംഗങ്ങളിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കും വനവല്‍ക്കരണം, പ്രകൃതിസംരക്ഷണം എന്നിവയ്ക്കുമുള്ള പഠനയാത്രകള്‍, ആഗോളതാപമാന പ്രശ്നങ്ങള്‍ ലഘൂകരിക്കാനുള്ള ക്യാമ്പയിനുകള്‍ എന്നിവയ്ക്കും ഇദ്ദേഹത്തിന്റെ നേതൃത്വം സജീമായിരുന്നു. പരിസ്ഥിതി സംരക്ഷിക്കുവാന്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സെര്‍ക്സ് എന്ന വിദ്യാര്‍ത്ഥികളുടെ സംഘടന സദാ ജാഗരൂകരാണ്. ഇരിട്ടിയിലെ മാലിന്യ പ്രശ്നത്തിലും പുഴ മലിനീകരണത്തിനെതിരെയും സജീവമായ ഇടപെടലുകള്‍ ഇവര്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നു. ഏഴോളം അക്ഷയകേന്ദ്രങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഫര്‍ണ്ണീച്ചറുകള്‍ എന്നിവ റിപ്പയര്‍ ചെയ്തു നല്കുകയും മെച്ചപ്പെട്ട നേതൃത്വ പരിശീലനം നല്‍കുകയും ചെയ്യുന്നു എന്നതും പ്രത്യേകതയാണ്.

ജനകീയാസൂത്രണ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിദ്ധ്യമായ ഇദ്ദേഹം ബ്ളോക് ആസൂത്രണസമിതിയുടെ സാങ്കേതിക ഉപദേഷാടാവും ഊര്‍ജ്ജസബ് ഗ്രൂപ്പിന്റെ ചെയര്‍മാനും ആണ്. വിവര സാങ്കേതികവിദ്യയുടെ ജനകീയവല്‍ക്കരണത്തിലും IETD മുഖ്യ പങ്കു വഹിക്കുന്നുണ്ട്. MSMEDI, NORKA ROOTS തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും ഇവര്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. സ്വാശ്രയ ഗ്രൂപ്പുകളുടെ രൂപീകരണത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ഇദ്ദേഹം മികച്ച പ്രഭാഷകനും നേതൃപരിശീലകനും കൂടിയാണ്.

പ്രസാദിന്റെ നേതൃത്വത്തിലുള്ള IETD അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് ബൃഹത്തായ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സാധാരണക്കാര്‍ക്കായി വിദ്യാഭ്യാസരംഗത്ത് നിരവധി പ്രൊജക്ടുകള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. 5000 പേര്‍ക്ക് വിദഗ്ധ തൊഴില്‍ പരിശീലനവും തൊഴില്‍ ലഭ്യമാക്കലും 1000 സ്വാശ്രയഗ്രൂപ്പുകളുടെ രൂപീകരണവും വൃദ്ധ-ബാല മന്ദിരങ്ങളുടെ നിര്‍മ്മിതിയും ഉള്‍പ്പടെയുള്ള പ്രൊജക്ടുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അന്‍പതോളം ആളുകള്‍ സ്ഥിരമായും മുന്നൂറിലധികം ആളുകള്‍ കരാറടിസ്ഥാനത്തിലും ഇപ്പോള്‍ ജോലി ചെയ്യുന്ന IETD അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 300-ല്‍ അധികം സ്ഥിര ജീവനക്കാരും 1000-ത്തില്‍ അധികം കരാര്‍ ജീവനക്കാരും ഉള്ള ഒരു വലിയ സംരംഭമായി മാറ്റുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിവിധ മേഖലകളിലുള്ള വ്യക്തികള്‍, സാമൂഹ്യ പ്രസ്ഥാനങ്ങള്‍ എന്നിവയുടെ സഹകരണവും ഈ പദ്ധതിക്ക് സഹായകമാകും.

ഒരു വ്യക്തിയുടെ ആകമാന വളര്‍ച്ചയ്ക്ക് ഉതകുന്ന വിധത്തിലുള്ളതായിരിക്കണം വിദ്യാഭ്യാസം എന്ന വീക്ഷണം അക്ഷരാര്‍ത്ഥത്തില്‍ നടപ്പില്‍ വരുത്തുകയാണ് ഈ ഇന്‍സ്റിറ്റ്യൂട്ട്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ ഉയര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കീഴടക്കിക്കൊണ്ടിരിക്കുകയാണ് ഉന്നതശീര്‍ഷനും ഉത്സാഹശാലിയുമായ പ്രസാദ്. വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട്; ഇരിട്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Institute of Education, Training and Education എന്ന സംഘടനയും അതിന്റെ കര്‍മ്മനിരതനായ സാരഥിയായ പ്രസാദും ചുരുങ്ങിയ കാലംകൊണ്ടു തന്നെ കണ്ണൂര്‍ ജില്ലയുടെ സാമൂഹ്യസാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ സജീവ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു.

              
Back

  Date updated :