SREEKUMAR T.V.

SREEKUMAR T.V.

Any

Reading

Problem

Lecturer

Sreesadan, 117 Vattiprom

P.O. Mangattidom, Kuthuparamba - 670 643

Kannur, 0490-2369770, 9847374634

Nil

Back

Nil

മാഹി ശ്രീനാരായണ കോളെജ് ഓഫ് എജ്യുക്കേഷനിലെ ലക്ചററാണ് കൂത്തുപറമ്പ് മാങ്ങാട്ടിടം ശ്രീ സദനിലെ ശ്രീ. ടി. വി. ശ്രീകുമാര്‍. 41-കാരനായ ഇദ്ദേഹത്തിന് ഇപ്പോള്‍ ത്തന്നെ അധ്യാപനരംഗത്ത് 17 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്.

വട്ടിപ്രം യു. പി. സ്കൂള്‍, കൂത്തുപറമ്പ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശ്രീകുമാര്‍ മട്ടന്നൂര്‍ കോളെജില്‍നിന്ന് ബിരുദം നേടി. തുടര്‍ന്ന് രാമകൃഷ്ണ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മോറല്‍ ആന്‍ഡ് സ്പിരിച്ച്വല്‍ എജ്യുക്കേഷനില്‍നിന്ന് ബി. എഡ്. പൂര്‍ത്തിയാക്കി. കാലിക്കട്ട് യൂണിവേഴ്സിറ്റി കാമ്പസില്‍ പി ജിയും എം. എഡും പൂര്‍ത്തിയാക്കി.

ഇദ്ദേഹം തന്റെ അധ്യാപനജീവിതം ആരംഭിച്ചത് 89-ല്‍ തലശ്ശേരി ക്രൈസ്റ് കോളെജിലാണ്. തുടര്‍ന്ന് കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ബി. എഡ്. സെന്ററില്‍ ജോലി ചെയ്തു. പിന്നീട് തളിപ്പറമ്പ് കേയീ സാഹിബ് ട്രെയിനിങ് കോളെജില്‍ ലക്ചററായി. 99 മുതല്‍ മാഹി എസ്. എന്‍. കോളെജ് ഓഫ് എജ്യുക്കേഷനില്‍.

നല്ല വായനാശീലമുള്ള ഇദ്ദേഹം എം. എഡിന്റെ ഭാഗമായി കേരളത്തിലെ കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്. ഡല്‍ഹി, ഹരിദ്വാര്‍, പഞ്ചാബ്, ഹരിയാന, ബാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ ഇദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

1965 ജനുവരി 8-ന് കെ. സി. ശ്രീധരന്‍ നമ്പ്യാരുടെയും തെനിശ്ശേരി വീട്ടില്‍ ശ്രീദേവി അമ്മയുടെയും മകനായി ജനിച്ചു. ഇദ്ദേഹത്തിന്റെ അച്ഛന്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. 1984-ല്‍ അദ്ദേഹം അന്തരിച്ചു. ശ്രീകുമാറിന്റെ അമ്മാവന്‍ മക്രേരി യു. പി. സ്കൂളില്‍ അധ്യാപകനായിരുന്നു. ഇളയച്ഛന്‍ കെ. സി. കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ വേങ്ങാട് വീവേഴ്സ് സഹകരണ സൊസൈറ്റി മാനേജരായിരുന്നു.

ഇ. എം. എസിനെ ഏറെ ഇഷ്ടപ്പെടുന്ന ഇദ്ദേഹം തന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തി മാധവന്‍ മാസ്ററാണെന്നു പറയുന്നു. അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും തനിക്ക് വഴികാട്ടിയായിരുന്നുവെന്ന് ശ്രീകുമാര്‍ പറയുന്നു.

എം. എം. പ്രീതയാണ് ഭാര്യ. ഇവരും എസ്. എന്‍. കോളെജില്‍ ലക്ചററാണ്. റിയ ശ്രീകുമാര്‍, നികിത ശ്രീകുമാര്‍ എന്നിവരാണ് മക്കള്‍.

              
Back

  Date updated :