SURESH VARMA C.K.

SURESH VARMA C.K.

Any

Reading

Problem

Art / Artist

Puthiyakottaram

Chirackkal-670 011

Kannur, Mob. 94473 61095

.

Back

.

സുമാ സുരേഷ്

സുമാ സുരേഷ് എം.ടി. വാസുദേവന്‍ നായരില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു

സംഗീതത്തിന് രാജകീയസ്പര്‍ശം നല്കിയ അനുഗൃഹീതകലാകാരനാണ് ശ്രീ. സി.കെ. സുരേഷ് വര്‍മ്മ. ചിറക്കല്‍ കോവിലകത്ത് ആര്‍. രവിവര്‍മ്മയുടെയും ചന്ദ്രമതി തമ്പുരാട്ടിയുടെയും മകനായി 1968 ഒക്ടോബര്‍ 23-ന് കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ എന്ന സ്ഥലത്ത് ഇദ്ദേഹം ജനിച്ചു. പിതാവ് രവിവര്‍മ്മ ഭജനകള്‍ പാടാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നന്നേ ചെറുപ്രായത്തില്‍ത്തന്നെ സുരേഷിന്റെ മനസ്സ് സംഗീതത്തില്‍ അലിഞ്ഞുചേര്‍ന്നു.

ചിറക്കല്‍ രാജാസ് യു.പി. സ്കൂള്‍, രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക പഠനത്തിനുശേഷം ബര്‍ണ്ണശ്ശേരിയിലെ പ്രീമിയര്‍ കോളജില്‍ പ്രൈവറ്റായി പ്രീഡിഗ്രിക്ക് പഠിച്ചു. തുടര്‍ന്ന് പള്ളിക്കുളം ജേബീസ് കോളജില്‍ പഠിച്ച് ബി.കോം.പാസ്സായതിനുശേഷം എറണാകുളത്തുനിന്ന് ഡിപ്ളോമ കരസ്ഥമാക്കി.

കൈതപ്രത്തിന്റെ കാസറ്റുകള്‍ വിപണിയിലിറക്കിക്കൊണ്ടാണ് സുരേഷ് വര്‍മ്മ കാസറ്റ്രംഗത്ത് ഹരിശ്രീ കുറിച്ചത്. ഇതുവരെയായി നൂറോളം കാസറ്റുകള്‍ ഇദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. 10 വര്‍ഷം മുമ്പ് സ്വന്തം കമ്പനിയായ ഹരികൃഷ്ണാ കാസറ്റ്സ് ആരംഭിച്ചു.

കണ്ണൂര്‍ സെന്റ് തെരേസാസ് ഹൈസ്കൂളിലെ സംഗീതാദ്ധ്യാപിക സുമയാണ് ഇദ്ദേഹത്തിന്റെ പത്നി. പയ്യന്നൂര്‍ കോളജില്‍ പ്രീഡിഗ്രിക്ക് പഠിച്ച സുമ തിരുവനന്തപുരം വിമന്‍സ് കോളജില്‍നിന്നാണ് ബി.എ. ഗാനഭൂഷണം പാസ്സായത്. ആകാശ വാണിയില്‍ വീണവായനയില്‍ ബി.ഗ്രേഡ് ആര്‍ട്ടിസ്റായ ഇവര്‍ക്ക് സംസ്ഥാനയുവജനോത്സവത്തില്‍ മലയാള പദ്യംചൊല്ലല്‍, സംസ്കൃത പദ്യം ചൊല്ലല്‍ എന്നീ ഇനങ്ങളില്‍ ഒന്നാംസ്ഥാനം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ എം.ഏയ്ക്ക് പഠിക്കുന്നു.

സുരേഷിന്റെ രചനകള്‍ക്ക് സുമ സംഗീതം നല്കി പ്രശസ്ത ഗായകന്‍ പ്രദീപ് സോമസുന്ദര്‍ ആലപിച്ച ഭക്തിഗാന കാസറ്റാണ് അയ്യപ്പമയം. കൂടാതെ, ശ്രീരാജരാജേശ്വരനെക്കുറിച്ചുള്ള ശ്രീരുദ്രം, ചോറ്റാനിക്കര ഭഗവതിയെക്കുറിച്ചുള്ള ദേവീ നാരായണ, പെരളശ്ശേരി ശ്രീ സുബ്രഹ്മണ്യനെക്കുറിച്ചുള്ള ശരവണ ഭവ എന്നീ കാസറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ, അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, കൃഷ്ണപ്പാട്ട്, മന്ത്രജപം എന്നിവ സുമതന്നെ ചിട്ടപ്പെടുത്തി പാടിയിട്ടുണ്ട്. ഭക്തിഗാനരചനാരംഗത്ത് സുരേഷ് വര്‍മ്മയും സംഗീതരംഗത്ത് സുമാ സുരേഷും മൂല്യവത്തായ നിരവധി സംഭാവനകള്‍ നല്കിയിട്ടുണ്ട്.

ഇപ്പോള്‍ ചിറക്കല്‍ കോവിലകം ദേവസ്വത്തില്‍ ജോലിചെയ്യുന്ന സുരേഷ് വര്‍മ്മ ദുര്‍ഗ്ഗാംബിക വിദ്യാനികേതന്‍ സ്കൂളിന്റെ പ്രസിഡന്റാണ്. രാജ്കുമാര്‍ വര്‍മ്മ, ഗീത, പ്രീത, രേണുക എന്നിവര്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ്. ഹരികൃഷ്ണന്‍, ഗോപീകൃഷ്ണന്‍ എന്നിവരാണ് സുരേഷ്-സുമ ദമ്പതികളുടെ മക്കള്‍.

              
Back

  Date updated : 10/9/2010