K.P.K. NAMBIAR

K.P.K. NAMBIAR

Any

Reading

Problem

Educationalist

Geetham

Puzhathi, Chirackal P.O.- 670 001

Kannur, 0497-2777825, 9895130842

Nil

Back

Nil

കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ അത്രയൊന്നും വ്യാപകമല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ഈ രംഗത്ത് ഇന്ത്യയിലും വിദേശത്തും വളരെ ശ്രദ്ധേയമായ രീതിയില്‍ പ്രവര്‍ത്തനം നടത്തിയ ആളാണ് കുന്നത്ത് പുതിയവീട്ടില്‍ കരുണാകരന്‍ നമ്പ്യാര്‍ എന്ന കെ.പി.കെ. നമ്പ്യാര്‍. ചെറുകുന്ന് ഇടക്കേപ്പുറം യു.പി. സ്കൂള്‍ റിട്ടയേഡ് ഹെഡ്മാസ്റര്‍ പാലയ്ക്കല്‍ മാവിലവളപ്പില്‍ കരുണാകരന്‍ നമ്പ്യാരുടെയും കുന്നത്ത് പുതിയ വീട്ടില്‍ ശ്രീമതി കമലാക്ഷിയമ്മയുടെയും മൂത്തമകനായി 1946 ഫെബ്രുവരി 15-ന് കല്യാശേരിയില്‍ ജനനം. ചെറുകുന്ന് ഒതയമാടം യു.പി. സ്കൂള്‍, കല്യാശേരി ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് 1963-ല്‍ കോഴിക്കോട് സെന്റ് ജോസഫ്സ് കോളെജ് ദേവഗിരിയില്‍ ചേര്‍ന്ന് പ്രീയൂണിവേഴ്സിറ്റി കോഴ്സ് പൂര്‍ത്തിയാക്കി. തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളെജില്‍ നിന്ന് മാത്തമാറ്റിക്സ് മുഖ്യവിഷയമായി ഡിഗ്രിയും പൂര്‍ത്തിയാക്കി. സ്കൂള്‍ വിദ്യാഭ്യാസകാലത്ത് നല്ലൊരു ഗായകനായിരുന്നു.
ബിരുദധാരിയായ ഉടന്‍ 1966-ല്‍ തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളില്‍ ഗണിതശാസ്ത്ര അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ആദ്യശമ്പളം 140 രൂപയായിരുന്നു. ട്രെയിനിംഗ് ലഭിക്കാത്ത ബിരുദധാരികള്‍ക്ക് അദ്ധ്യാപക ജോലിയില്‍ നല്ല അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും സ്കൂള്‍ ഹെഡ്മാസ്റര്‍ കൂടിയായ പിതാവിന്റെ താല്‍പര്യപ്രകാരം സ്വകാര്യമേഖലയില്‍ ഉന്നതജോലി ലഭിക്കുന്നതിനായി സ്കൂള്‍ അദ്ധ്യാപക ജോലി രാജി വച്ചു.
1967-ല്‍ ബോംബെയിലേയ്ക്ക് തിരിച്ചു. അവിടെ തന്റെ അമ്മാവനും ഇലക്ട്രോണിക്സ് രംഗത്തെ പ്രമുഖനുമായിരുന്ന ഡോ.കെ.പി.പി. നമ്പ്യാരുടെ കൂടെ മൂന്നുമാസക്കാലം താമസിക്കുകയും ഇതേ കാലയളവില്‍ നല്ല ജോലിക്കുവേണ്ടിയുള്ള പരിശ്രമം നടത്തുകയും ചെയ്തു. അമ്മാവന്റെ നിര്‍ദ്ദേശാനുസരണം ടാറ്റാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസേര്‍ച്ചില്‍ പൊതുവായി നടന്നിരുന്ന നിരവധി സെമിനാറുകളില്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ സ്റാറ്റിസ്റിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നും സ്റാറ്റിസ്റിക്കല്‍ മെതേഡ്സ് ആന്റ് ആപ്ളിക്കേഷന്‍ എന്ന വിഷയത്തില്‍ 3 മാസ കോഴ്സ് പൂര്‍ത്തിയാക്കി. 1968-ല്‍ കെ.പി.കെ. നമ്പ്യാര്‍ക്ക് ഇന്ത്യയിലെ പ്രമുഖ ഐ.ടി. കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസില്‍ ജോലി ലഭിച്ചു. 450 രൂപ ശമ്പളത്തില്‍ ജോബ് കണ്‍ട്രോള്‍ അസിസ്റന്റായിട്ടായിരുന്നു തുടക്കം. തൊഴിലിന്റെ ഭാഗമായി ഐ.ബി.എം, ഐ.സി.എല്‍, ബുറോസ് എന്നീ അന്താരാഷ്ട്ര കമ്പനികളുടെ ഇന്‍ഹൌസ് ട്രെയിനിങ്ങ് വിഭാഗത്തില്‍ നേടിയ അറിവ് ഇദ്ദേഹത്തെ ഐ.ടി. മേഖലയിലേയ്ക്ക് കൂടുതല്‍ അടുപ്പിച്ചു. ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ രംഗം പഠിക്കുന്നതോടൊപ്പം ടാറ്റാ കണ്‍സള്‍ട്ടന്‍സിക്കു ലഭിക്കുന്ന ബാങ്കിങ് പ്രൊജക്ടുകളില്‍ സ്പെഷിലൈസേഷന്‍ എടുത്തു. 1977-ല്‍ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കമ്പ്യൂട്ടര്‍വല്ക്കരണ പ്രൊജക്ട് ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക് ലഭിക്കുകയും അതിന്റെ റസിഡന്റ് റെപ്രസന്റേറ്റീവ് എന്ന നിലയില്‍ കെ.പി.കെ. നമ്പ്യാര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുകയും ചെയ്തു. 1978-1979 വര്‍ഷങ്ങളില്‍ കേരളത്തില്‍ ജോലിചെയ്തു പ്രൊജക്ട് പൂര്‍ത്തിയാക്കിയ ശേഷം ബോംബെയ്ക്കു തന്നെ മടങ്ങി.
ടാറ്റാ കണ്‍സള്‍ട്ടന്‍സിയില്‍ ജോലിയിലിരിക്കെ സൌദിയിലെ ബ്രിട്ടീഷ് ബാങ്കില്‍ ജോലി ഒഴിവുണ്ടെന്നറിഞ്ഞ് അതിന്റെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1981-ല്‍ 13 വര്‍ഷത്തെ സേവനപരിചയത്തോടെ കെ.പി.കെ., ഭാര്യ ഇന്ദിരയോടൊപ്പം സൌദിയിലേയ്ക്കു പോയി. സൌദി ബ്രിട്ടീഷ് ബാങ്കില്‍ കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍ സൂപ്പര്‍വൈസറായി നിയമിതനാകുകയും ചെയ്തു.
തുടര്‍ന്ന് ജിദ്ദയിലും ജോലി ചെയ്തു. ഇക്കാലത്ത് ഓഫീസ് ആവശ്യങ്ങള്‍ക്കായി കെ.പി.കെ. നമ്പ്യാര്‍ ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങലിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. സൌദി ബ്രിട്ടീഷ് ബാങ്കിന്റെ കമ്പ്യൂട്ടറൈസേഷനില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണിദ്ദേഹം. കമ്പ്യൂട്ടര്‍ ശ്രൃംഖല കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ബ്രിട്ടീഷ് ബാങ്കുകളെയും കേന്ദ്രീകരിച്ച് ഓണ്‍ ലൈന്‍ ബാങ്കിംങ്, എ.ടി.എം. ലോഞ്ചിങ്, കാര്‍ഡ് മാനേജ്മെന്റ് സിസ്റം ലോഞ്ചിങ്, IDM system 34, system 38, A.S 400 തുടങ്ങിയ മിഷനുകളുമായുള്ള മൈഗ്രേഷന്‍ ജോലികളില്‍ സജീവമായി പങ്കെടുത്തു. ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍ (ഐ.ബി.എം.) വിതരണം ചെയ്ത നിരവധി കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ ജോലി ചെയ്തു. സൌദി ബ്രിട്ടീഷ് ബാങ്ക് സംഘടിപ്പിച്ച മൈക്രോസോഫ്റ്റ് വിന്‍ഡോസ് എന്‍ടി കോഴ്സ്, മൈക്രോസോഫ്റ്റ് ട്രെയിനിംഗ് എന്നിവ പൂര്‍ത്തിയാക്കി. ഐ.ടി. പ്ളാനിങ് ആന്‍ഡ് ട്രെയിനിങ് മാനേജര്‍ തസ്തികയില്‍ ബ്രിട്ടീഷ് ബാങ്കിന്റെ ടെക്നിക്കല്‍ സര്‍വ്വീസ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് 2003 ജൂണ്‍ 12-നു കെ.പി.കെ. നമ്പ്യാര്‍ വിരമിച്ചു.
ഗള്‍ഫില്‍ ജോലിയിലിരിക്കെത്തന്നെ 1984-ല്‍ മലബാര്‍ മേഖലയില്‍ ആദ്യമായി കണ്ണൂരില്‍ കെ.പി.കെ. നമ്പ്യാരുടെ മുതല്‍ മുടക്കിലും ആശയത്തിലും കമ്പ്യൂട്രോണ്‍ ഗ്രൂപ്പ് എജ്യുക്കേഷന്‍ എന്ന സ്ഥാപനം ആരംഭിക്കുകയും ഇത് പില്‍ക്കാലത്ത് മലബാര്‍ മേഖലയിലെ ഏറ്റവും പ്രമുഖ ഐ.ടി. വിദ്യാഭ്യാസ പരിശീലന കേന്ദ്രമായി മാറുകയും ചെയ്തു. ആദ്യകാലത്ത് സ്ഥാപനത്തിന്റെ ചുമതല സ്വന്തം സഹോദരനും ടെക്നോക്രാറ്റുമായ കെ.പി. ശ്രീധരനായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപനത്തിന്റെ അടിത്തറ പാകി. സൌദിയില്‍ നിന്നും 2003-ല്‍ കെ.പി.കെ. നമ്പ്യാര്‍ നാട്ടിലെത്തുകയും സ്ഥാപനത്തിന്റെ സാരഥിയായി ചുമതലയേല്ക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥാപനം രജിസ്റാര്‍ ഓഫീസ് റോഡില്‍ പ്രസ്റീജ് സെന്റര്‍ ബില്‍ഡിങ്ങില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബേസിക് ട്രെയിനിങ് കോഴ്സ്, കമ്പ്യൂട്ടര്‍ ഫെമിലിയറൈസേഷന്‍, കോബോള്‍ ലാംഗ്വേജ് ട്രെയിനിങ് തുടങ്ങിയവയായിരുന്നു ആദ്യകാല കോഴ്സുകള്‍. 1984-87 കാലയളവില്‍ സീനിയര്‍ ഫാക്കല്‍റ്റിയായിരുന്ന വിജയകുമാര്‍ ട്രെയിനിങ്ങിനു മികവുറ്റ നേതൃത്വം നല്‍കി. 1984 മുതല്‍ 2001 വരെ പ്രഫ: കെ.വി. ധനഞ്ജയന്‍ കമ്പ്യൂട്രോണ്‍ ഗ്രൂപ്പിന്റെ സാരഥ്യം വഹിച്ചു.
1999-ല്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കിക്കൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് ഐടി മന്ത്രാലയം ഈ.ടി.ആന്‍ഡി ടി കമ്പ്യൂട്ടര്‍ എജ്യൂക്കേഷന്‍ സ്ഥാപനം ആരംഭിച്ചു. ഈ സ്ഥാപനം ഐടി മേഖലയില്‍ നിരവധി ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ കോഴ്സുകള്‍ ആരംഭിച്ചു. കമ്പ്യൂട്രോണ്‍ ഈ അവസരത്തില്‍ ഈ.ടി.ആന്‍ഡ്.ടി-യുടെ കണ്ണൂര്‍ ലൈസന്‍സി സെന്റര്‍ ആയിരുന്ന മറ്റൊരു കേന്ദ്രഗവണ്‍മെന്റ് സ്ഥാപനമായിരുന്ന ടി.സി.ഐ.എല്‍.ഐ.ടിയുമായി സഹകരിച്ചു കോഴ്സുകള്‍ കുറച്ചുകൂടി വിപൂലീകരിച്ചു. ഇപ്പോള്‍ പി.ജി.ഡി.സി.എ., എ.ഡി.സി.എച്ച്.എം., എ.ഡി.സി.എച്ച്.എം.എന്‍., ഡി.എഫ്.എ., ഡി.സി.എ., എ.ഡി.സി.എസ്.ടി, എ.ഡി.എം.എം., സി.ടി.ടി.സി. എ.ടി.ടി.സി. (അഡ്വാന്‍സ്ഡ് കോഴ്സ് ഡിപ്ളോമ ഇന്‍ ടെലികോം ടെക്നോളജി) എന്നീ കോഴ്സുകളും നടത്തുന്നു. 2003-ല്‍ തുടങ്ങിയ സ്പോക്കണ്‍ ഇംഗ്ളീഷ് വിഭാഗത്തിന് ബ്രിട്ടീഷ് വനിത ജൂഡിത് നേതൃത്വം നല്കുന്നു. ഇന്ന് ജില്ലയില്‍ ബ്രിട്ടീഷ് സ്കൂള്‍ ഓഫ് ഇംഗ്ളീഷിന് ചെറുകുന്ന്, തളിപ്പറമ്പ്, കണ്ണൂര്‍, പിലാത്തറ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. 2003-05 കാലത്ത് സൌദിയില്‍ സഹപ്രവര്‍ത്തകനായിരുന്ന പി. ഗോപിനാഥ് നമ്പ്യാര്‍ എന്ന എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റിന്റെ സേവനം സ്ഥാപനത്തിന്റെ പുരോഗതിക്ക് വിലപ്പെട്ട സംഭാവനയാണ് നല്‍കിയത്. 2006 മുതല്‍ എന്‍ട്രന്‍സ് കോച്ചിങ് ആരംഭിച്ചു. കോച്ചിങ് നല്‍കുന്നത് എന്‍ട്രന്‍സ് രംഗത്ത് നിരവധി കാലത്തെ പ്രവര്‍ത്തന പരിചയമുള്ള പ്രഗത്ഭരായ പ്രഫസര്‍മാരാണ്.
1979 ഫെബ്രുവരി 19-ന് കെ.പി.കെ. നമ്പ്യാര്‍ പുഴാതിലെ റിട്ട. സെയില്‍ടാക്സ് കമ്മീഷണര്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെയും പാലക്കില്‍ ജാനകിയമ്മയുടെയും ഏകമകള്‍ ബിരുദധാരിണിയായ ഇന്ദിരയെ വിഹാഹം ചെയ്തു. ഈ ദമ്പതികള്‍ക്ക് ഒരു മകളും ഒരു മകനുമുണ്ട്. മൂത്തമകള്‍ ദീപ്തി ഭര്‍ത്താവ് അനൂപിനോടൊപ്പം ഊട്ടിയില്‍ താമസിക്കുന്നു. മകളുടെ മകന്‍ ഫൊനാല്‍ ഊട്ടിയില്‍ 1-ാം ക്ളാസ്സ് വിദ്യാര്‍ത്ഥിയാണ്. അനൂപ് ഊട്ടിയിലെ സുവര്‍ണ്ണ ഇന്റര്‍നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റഡീസിന്റെ ഡയറക്ടറാണ്. കെ.പി.കെ. നമ്പ്യാര്‍-ഇന്ദിര ദമ്പതികളുടെ മകന്‍ ദീപക് നമ്പ്യാര്‍ ബാംഗ്ളൂര്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഹോംടൌണ്‍ സീനിയര്‍ എച്ച്.ആര്‍. എക്സിക്യുട്ടീവായി ജോലി നോക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ സവിത ബി.ടെക് ബിരുദമെടുത്ത് ബാംഗ്ളൂര്‍ ഐ.ടി. സോഫ്റ്റ്വെയര്‍ വിഭാഗത്തില്‍ ജോലി നോക്കുന്നു. കെ.പി.കെ. നമ്പ്യാരുടെ ഭാര്യ ഇന്ദിര 2003 മുതല്‍ ഭര്‍ത്താവിനോടൊപ്പം കമ്പ്യൂട്രോണ്‍ സ്ഥാപനത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മികവുറ്റ നേതൃത്വംകൊടുത്തു പ്രവര്‍ത്തിക്കുന്നു. കെ.പി.കെ. നമ്പ്യാരുടെ സഹോദരന്‍ കെ.പി. ശ്രീധരന്റെ (ഗള്‍ഫ്) ഭാര്യ ലളിത ആണ്. ഇവര്‍ക്ക് രണ്ടു മക്കള്‍. മറ്റൊരു സഹോദരന്‍ കെ.പി. ശശിധരന്‍, ബോംബെ ടാറ്റാ മാര്‍ഗ് പബ്ളിക്കേഷനില്‍ ജോലി ചെയ്യുന്നു. ഭാര്യ ലത. ഇവര്‍ക്ക് ഒരു മകള്‍ ഉണ്ട്. മോഹന്‍ദാസ് എന്ന സഹോദരന്‍ കണ്ണൂര്‍ യൂണിയന്‍ ബാങ്കില്‍ ജോലി ചെയ്യുന്നു. ഭാര്യ സുഭദ്ര. ഇവര്‍ക്ക് രണ്ടു മക്കള്‍. കെ.പി.കെ. നമ്പ്യാരുടെ സഹോദരി ലീലയുടെ ഭര്‍ത്താവ് പരേതനായ കെ.വി. കുറുപ്പാണ്. ഇവര്‍ക്ക് രണ്ടു മക്കളാണുള്ളത്. മറ്റൊരു സഹോദരി ലതയുടെ ഭര്‍ത്താവ് സോമശേഖരന്‍. സോമന്‍-ലത ദമ്പതികളുടെ മകന്‍ നവനീത് എ.ബി.പി. ബറോഡയില്‍ മാനേജ്മെന്റ് ട്രെയിനിയായി ജോലി നോക്കുന്നു.
വിദ്യാഭ്യാസരംഗത്തെ കെ.പി.കെ. നമ്പ്യാരുടെ നവീന സംരഭമാണ് K.C.M.S. (Kannur College of Management and Science) തന്റെ ഈ സംരഭത്തിലൂടെ കുട്ടികളുടെ വ്യക്തിത്വവും മാനേജീരിയല്‍ കപ്പാസിറ്റിയും വളര്‍ത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കെ.സി.എം.എസ്-ല്‍ ബി.ബി.എ., ബി.സി.എ., എം.ബി.എ., എം.സി.എ. എന്നീ പ്രൊഫഷണല്‍ കോഴ്സുകള്‍ നടത്തി വരുന്നു.
പല പ്രമുഖ വ്യക്തികളുമായും സുഹൃത്ബന്ധവും കുടുംബ ബന്ധവുമുള്ള വ്യക്തിയാണ് കെ.പി.കെ. നമ്പ്യാര്‍. ഇലക്ട്രോണിക്സ് രംഗത്തെ അതികായനും കെല്‍ട്രോണിന്റെ സ്ഥാപകനും ഐ.ടി.ഐ. മുന്‍ ചെയര്‍മാനുമായ ഡോ. കെ.പി.പി. നമ്പ്യാര്‍ ഇദ്ദേഹത്തിന്റെ അമ്മയുടെ സഹോദരനാണ്. പരേതനായ ശ്രീ പി.പി. ചിണ്ടന്‍ നമ്പ്യാര്‍ മുത്തച്ഛനാണ്. പ്രമുഖ കമ്മ്യൂണിസ്റ് നേതാവായിരുന്ന കെ.പി.ആര്‍. ഗോപാലന്‍ ഇദ്ദേഹത്തിന്റെ അമ്മയുടെ വലിയമ്മാവനാണ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി നായനാരുടെ ഭാര്യ ശാരദടീച്ചര്‍ കുടുംബാംഗമാണ്.

              
Back

  Date updated :