CINI RAMDAS

CINI RAMDAS

Any

Reading

Problem

Photographer

SIVADAM

MATTANNUR P.O. - 670 702

Kannur, 9447687896

Nil

Back

Nil

സിനി രാമദാസും കുടുംബവും

ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ തന്റെ പ്രതിഭ തെളിയിച്ച കലാകാരനാണ് ശ്രീ. സിനി രാംദാസ്. ഇരുപതുവര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള ഇദ്ദേഹം ഉയരങ്ങള്‍ തേടിയുള്ള തന്റെ പ്രയാണം തുടരുകയാണ്. ഇദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങള്‍ ഇദ്ദേഹത്തിന്റെ പ്രതിഭയുടെ മാറ്റ് വിളിച്ചോതുന്നു.

സ്കൂള്‍, കോളെജ് പഠനകാലത്ത് ജില്ലാ-സംസ്ഥാനങ്ങളില്‍ ഡാന്‍സ്, ഗാനാലാപനം എന്നിവയില്‍ കഴിവു തെളിയിച്ചിട്ടുള്ള ഇദ്ദേഹം തലശ്ശേരി സ്കൂള്‍ ഓഫ് ആര്‍ട്സിലെ പരിശീലനത്തിനും സി.കെ.ജി. തീയേറ്റേഴ്സിലെ നാടക പരിശീലനത്തിനുംശേഷമാണ് 1986-ല്‍ മട്ടന്നൂരില്‍ സ്റുഡിയോ തുടങ്ങിയത്. അമ്മാവന്‍ പള്ള്യത്ത് രാഘവന്‍, രവി എന്നിവരില്‍നിന്നാണ് രാംദാസ് ഫോട്ടോഗ്രാഫിയുടെ രസതന്ത്രം പഠിച്ചത്. സ്റുഡിയോയുടെ പേരായ സിനി ഇദ്ദേഹത്തിന്റെ പേരിനുമുന്നില്‍ ചേര്‍ക്കപ്പെട്ടു. പിന്നീടങ്ങോട്ട് ഉയര്‍ച്ചയുടെ നാളുകളായിരുന്നു രാംദാസിന്.

മാതൃഭൂമി ആഴ്ചപ്പതിപ്പ്, ചിത്രഭൂമി എന്നീ ആനുകാലികങ്ങളില്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സ്ഥിരമായി വരാറുണ്ട്. മാതൃഭൂമിയില്‍വന്ന ഇദ്ദേഹത്തിന്റെ തേനുണ്ണുന്ന വവ്വാലിന്റെ ചിത്രം ഏറെ ശ്രദ്ധനേടി. മാതൃഭൂമി ആഴ്ച പതിപ്പിന്റെ കവറില്‍ നിരവധി തവണ ഇദ്ദേഹത്തിന്റെ ഫോട്ടോകള്‍ വന്നിട്ടുണ്ട്. ആനുകാലികപ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി സ്റില്‍ ഫോട്ടോകള്‍ ഇദ്ദേഹം എടുത്തുകൊടുക്കാറുണ്ട്. പരസ്യഫോട്ടോകളും ഇദ്ദേഹം കൈകാര്യം ചെയ്യുന്നു. വീഡിയോഗ്രാഫിയും ഇദ്ദേഹം ചെയ്യുന്നുണ്ട്. തന്റെ 150-ഓളം ഫോട്ടോകളുടെ പ്രദര്‍ശനം ഇദ്ദേഹം സംഘടിപ്പിക്കുകയുണ്ടായി. അഭിനയരംഗത്തും ഇദ്ദേഹം സജീവമാണ്. സി.കെ.ജി. തിയേറ്റേഴ്സുമായി ബന്ധപ്പെട്ട് ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ടെലിസീരിയലുകളിലും സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കേരളസിംഹം എന്ന ഡോക്യുമെന്ററിയുടെ നിര്‍മ്മാണവും സഹ സംവിധാനവും നിര്‍വ്വഹിച്ചത് ഇദ്ദേഹമാണ്. അല അവാര്‍ഡ് കിട്ടിയ നീലനിറമുള്ള പട്ടങ്ങള്‍ എന്ന ടെലിഫിലിമില്‍ ഇദ്ദേഹം അഭിനയിക്കുകയുണ്ടായി. മേള, തിലകം, മാര്‍ഗ്ഗം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രാം ദാസിന്റെ പ്രതിഭയ്ക്ക് അംഗീകാരമായി നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തി. സാക്ഷരത ഫോട്ടോഗ്രാഫി അവാര്‍ഡ് (1990), എ.കെ.പി.എയുടെ അവാര്‍ഡ്, ഫ്ളവര്‍ ഷോയോടനുബന്ധിച്ച് ഫോട്ടോഗ്രാഫി അവാര്‍ഡ് എന്നിവ അവയില്‍ ചിലതാണ്. 

പൊതുരംഗത്തും രാംദാസ് സജീവമാണ്. ജേസീസിന്റെ മെമ്പറായിരുന്ന ഇദ്ദേഹം ഓയിസ്ക ഇന്റര്‍ നാഷണലിന്റെ മട്ടന്നൂര്‍ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ്, അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ്, ടി.പി. സുകുമാരന്‍ സ്മാരക സമിതി എക്സിക്യൂട്ടീവംഗം, ശിവപുരം ശ്രീമഹാദേവ ക്ഷേത്രം ഭാരവാഹി എന്നീ നിലകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. 

ദീപ്തി രാംദാസ് എം.പിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. മാണിക്കോത്ത് തറവാട്ടില്‍ ഗോപാലന്‍ മാസ്റര്‍- തങ്കമണി ടീച്ചര്‍ ദമ്പതികളുടെ മകളാണ് ദീപ്തി. എം.എ., ബി.എഡുകാരിയായ ദീപ്തി ഇപ്പോള്‍ മൊറാഴ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മലയാളം ടീച്ചറായി സേവനമനുഷ്ഠിക്കുന്നു. ആകാശവാണിയില്‍ അനൌണ്‍സറായിരുന്ന ദീപ്തി ജേസീയുടെ ചെയര്‍പേഴ്സണായും മാതൃഭൂമി-ഗൃഹലക്ഷ്മി വേദി ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍ രണ്ടുപേരും കലാരംഗത്ത് കഴിവു തെളിയിച്ചുകൊണ്ടിരിക്കുന്നു. എസ്.എന്‍. വിദ്യാമന്ദിറില്‍ ഏഴാംക്ളാസ്സ് വിദ്യാര്‍ത്ഥിനിയായ ശാരിക കവിതാരചന, കവിതാലാപനം, ചിത്രരചന, ഇംഗ്ളീഷ്പ്രസംഗം, മോണോ ആക്ട്, നാടോടി നൃത്തം എന്നിവയില്‍ ജില്ലാ, സംസ്ഥാന തലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ചൊവ്വ ഇംഗ്ളീഷ് മീഡിയം യു.പി. സ്കൂളില്‍ രണ്ടാം ക്ളാസ്സ് വിദ്യാര്‍ത്ഥിനിയായ മകന്‍ ശ്രീഹരി ചിത്രരചനയിലും ശില്പ നിര്‍മ്മാണത്തിലും ഇളംപ്രായത്തില്‍ത്തന്നെ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിക്കഴിഞ്ഞു. ശാരികയ്ക്ക് 150-ഓളം സര്‍ട്ടിഫിക്കറ്റുകളും ശ്രീഹരിക്ക് 100-ഓളം സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട് എന്നത് എത്രത്തോളം പ്രതിഭാ സമ്പന്നരാണ് ഈ കുട്ടികള്‍ എന്നതിനു തെളിവാണ്. 2007-ല്‍ ബാലജനസംഖ്യം സംസ്ഥാനതലത്തില്‍ നടത്തിയ മിമിക്രി മത്സരത്തില്‍ ശ്രീഹരിക്കും ശാരികയ്ക്കും ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. 2009 ഡിസംബറില്‍ നടന്ന മാഹി സ്റേറ്റ് ലവല്‍ ലളിതഗാനത്തിന് ശാരികയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. യു.പി. വിഭാഗത്തിന്റെ ചിത്രരചനയില്‍ (പെയിന്റിംഗ് മത്സരത്തില്‍) കൂത്തുപറമ്പ് രക്തസാക്ഷി സ്മരണ സ്വര്‍ണ്ണ മെഡല്‍, നല്ല ചിത്രകാരനുള്ള അവാര്‍ഡ് അഞ്ചാം ക്ളാസ്സില്‍ പഠിക്കുന്ന ശ്രീഹരി രാംദാസിന് ലഭിക്കുകയുണ്ടായി. ഈ അടുത്ത കാലത്ത് റിലീസായ പഴശ്ശിരാജ എന്ന സിനിമയില്‍ കുറിച്ചിയര്‍ പടയാളികളുടെ മൂപ്പനായി രാംദാസ് അഭിനയിക്കുകയുണ്ടായി. ഇപ്പോള്‍ ലൊക്കേഷന്‍ ഫോട്ടോഗ്രാഫറായും ജോലി ചെയ്യുന്നു.

1961 മെയ് 20-ന് കുമാരന്‍ കല്ലിയുടെയും പള്ളിയത്ത് രോഹിണിയുടെയും മകനായാണ് രാംദാസിന്റെ ജനനം. കോളാരി എല്‍.പി. സ്കൂള്‍, ശിവപുരം ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളെജില്‍ ഡിഗ്രി പൂര്‍ത്തിയാക്കി. 

ലക്ഷ്മണന്‍ (ഗുഡ്വേ ബിസിനസ് ഡയറക്ടര്‍ ബോര്‍ഡംഗം), വിഷ്ണു (കൃഷി),വിമല (ഭര്‍ത്താവ് രാജു ബിസിനസ് ചെയ്യുന്നു), രഞ്ജിനി (ഭര്‍ത്താവ് ബാങ്ക് ഉദ്യോഗസ്ഥന്‍), സതി (ഭര്‍ത്താവ് ജയന്‍ മിലിട്ടറിയില്‍ ജോലി ചെയ്യുന്നു), അനിത (ഭര്‍ത്താവ് പരേതനായ മോഹനന്‍) എന്നിവരാണ് രാംദാസിന്റെ സഹോദരങ്ങള്‍.

              
Back

  Date updated :