NASAR CHAP

NASAR CHAP

Any

Reading

Problem

Art / Artist

CHAPPARAPPADAVU

THAZHE EDAKOM, EDAKOM P.O. - 670 581

Kannur, 9446835669

Nil

Back

Nil

നാസറും കുടുംബവും

നാസര്‍ വരച്ച ചിത്രങ്ങള്‍

ചിത്രകാരന്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധേയനാണ് ശ്രീ. നാസര്‍ ചപ്പാരപ്പടവ്. നിരവധി ചിത്രകലാ ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം നിരവധി ചിത്രങ്ങള്‍ വരയ്ക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എക്സിബിഷനുകളിലും പങ്കെടുത്തിട്ടുണ്ട്. കുറച്ചുകാലം വിദേശത്തായിരുന്നു. നല്ലൊരു ഫുട്ബോള്‍ കളിക്കാരന്‍ കൂടിയാണ് നാസര്‍.

1995-ല്‍ സൌദിയിലേയ്ക്ക് പോയ നാസര്‍ റിയാദില്‍ ഫൈന്‍ ആര്‍ട്സില്‍ പഠനം പൂര്‍ത്തിയാക്കി. ജോലിയും പഠനവുമായി അവിടെ കുറെക്കാലം കഴിഞ്ഞു. 1998-ല്‍ നാട്ടില്‍ തിരിച്ചെത്തി. ഈജിപ്ത് സന്ദര്‍ശിച്ചിട്ടുള്ള ഇദ്ദേഹം അവിടുത്തെ പെയിന്റിങ്ങുകളെപ്പറ്റി പഠനം നടത്തിയിട്ടുണ്ട്. ബഹ്റൈനില്‍ 1997-ല്‍ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്.

നിരവധി ചിത്രകലാ ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. പ്രകൃതി 2003, സ്റേറ്റ് പെയിന്റിങ് ക്യാമ്പ്, സി. പി. എം. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന സംസ്ഥാന ചിത്രകലാ ക്യാമ്പ് (2002), ഇ. കെ. നായനാര്‍ മെമ്മോറിയല്‍ പെയിന്റിങ് ക്യാമ്പ്, നേച്ചര്‍ ഓണ്‍ ക്യാന്‍വാസ് ക്യാമ്പ് (2005), ആറളം വന്യജീവി സങ്കേതത്തില്‍വച്ച് നടന്ന പിറവി പെയിന്റിങ് ക്യാമ്പ്, കേരള ചിത്രകലാ പരിഷത്തിന്റെ സ്റേറ്റ് പെയിന്റിങ് ക്യാമ്പുകളായ പ്രകൃതി-2003 (തലശ്ശേരി), 2004 (കണ്ണൂര്‍), 2005, 2006, 2007 (തൃശൂര്‍), സൃഷ്ടി-2006, 2007, കണ്ണൂര്‍ മഹോത്സവത്തിന്റെ ഭാഗമായി 2007-ല്‍ നടന്ന മുഖാമുഖം ചിത്രരചന എന്നിവയില്‍ പങ്കെടുത്തിട്ടുള്ള നാസര്‍ നാഷണല്‍ എക്സിബിഷന്‍ ഓഫ് ആര്‍ട്ട് ബാംഗ്ളൂര്‍ (2006), കേരളാ ചിത്രകലാ പരിഷത്ത് സംസ്ഥാന എക്സിബിഷന്‍ (2006), എറണാകുളം ലളിതകലാ അക്കാഡമിയായ ദര്‍ബാര്‍ ഹാളില്‍വെച്ച് നടന്ന എക്സിബിഷന്‍, സൌദി അറേബ്യയില്‍ നടന്ന വിവിധ എക്സിബിഷനുകള്‍ എന്നിവയില്‍ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കേരളാ ലളിതകലാ അക്കാദമി, ചിത്രകലാ പരിഷത്ത്, പയ്യന്നൂര്‍ മുനിസിപ്പല്‍ എച്ച്. എസ്. എസ്., റിയാദിലെ ജനതിയയിലുള്ള സുഖവാസ കേന്ദ്രങ്ങള്‍, കെ.എസ്.എ. കേണല്‍ അബുമാസിന്‍ ശേഖരങ്ങള്‍, കാലിഫോര്‍ണിയയിലെ അമീര്‍ ബീ കാഞ്ചി ശേഖരങ്ങള്‍ എന്നിവിടങ്ങളില്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ശേഖരം ഉണ്ട്. അഹര്‍ബി കാസി ശേഖരങ്ങള്‍, ബാംഗ്ളൂര്‍ ആര്‍ട്ട് ഗാലറി, ഊട്ടി ഗ്രേണ്ടല്‍ ടി ഫാക്ടറി, കുനൂര്‍ എന്‍.സി.എ. എന്നിവിടങ്ങളില്‍ ഇദ്ദേഹത്തിന്റെ ചിത്രശേഖരങ്ങള്‍ ഉണ്ട്.

കര്‍ണ്ണാടക ഗവണ്‍മെന്റ് വര്‍ഷം തോറും നടത്തിവരുന്ന ചിത്രസന്ധ്യയില്‍ 2006 മുതല്‍ തുടര്‍ച്ചയായി തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു വരുന്ന ഇദ്ദേഹം കര്‍ണ്ണാടക ചിത്രകലാ പരിഷത്ത് ആര്‍ട്ട് കോംപ്ളക്സില്‍ 2007 ഡിസംബര്‍ 27 മുതല്‍ 29 വരെ നീണ്ടു നിന്ന ഒരു ചിത്രകലാ പ്രദര്‍ശനവും നടത്തി വരുന്നു.

നീലഗിരി കള്‍ച്ചറല്‍ അസ്സോസിയേഷന്‍, കൈരളി അരുവങ്ങാട് കൂനൂര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ 2009 നവംബര്‍ 6, 7 തീയതികളില്‍ നടത്തിയ ചിത്രകലാ ക്യാമ്പിലും 8-ന് സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടത്തിയ ക്യാമ്പില്‍ കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആറുപേരില്‍ ഒരാളായും ഇദ്ദേഹം പങ്കെടുത്തിരുന്നു. 2007-2008 ഡിസംബര്‍-ജനുവരിയില്‍ കണ്ണപുറം ക്ളേപോര്‍ട്ട് വര്‍ക്കേഴ്സ് കോ ഓപ്പറേറ്റീവ് കോട്ടേജ് ഇന്‍ഡസ്ട്രിയില്‍ സൊസൈറ്റി ലിമിറ്റഡിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ക്ളേ മോഡലിംഗ് ക്യാമ്പിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. കേളകത്തെ സുഹൃത്ത് സംഘവും കര്‍ഷക കുടുംബങ്ങളും സംയുക്തമായി, ശ്രീ തോമസ് കളപ്പുരയുടെ മുളംകുടിലില്‍ വച്ച് നടത്തിയ ചിത്രകലാക്യാമ്പ് അദ്ദേഹത്തിന് അവിസ്മരണീയമായ ഒരനുഭവമായിരുന്നു. എടക്കണ്ടി സുധാകരന്‍ ആര്‍ട്ടിസ്റ് ശശികുമാര്‍, സദു അലിയൂര്‍, ഹരീന്ദ്രന്‍ ചാലാട്, ശ്രീജിത് എന്നിവര്‍ പ്രസ്തുത ക്യാമ്പില്‍ പങ്കെടുത്തിരുന്നു. തളിപ്പറമ്പില്‍ നാസ് എന്ന അഡ്വര്‍ടൈസിങ് ഏജന്‍സി ഇദ്ദേഹം നടത്തുന്നു. നിരവധി അവാര്‍ഡുകള്‍ അര്‍ഹനായിട്ടുണ്ട് നാസര്‍. അറേബ്യന്‍ ഡാന്‍സ്, ട്രാപ്, മോസസ് ഫ്രം ദി ലാന്‍ഡ് ഓഫ് പിരമിഡ് എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്. കറുപ്പിനും വെളുപ്പിനുമാണ് ഇദ്ദേഹം തന്റെ ചിത്രങ്ങളില്‍ പ്രാധാന്യം കൊടുക്കുന്നത്. 

നല്ലൊരു കാല്‍പ്പന്തു കളിക്കാരനായ ഇദ്ദേഹം സ്കൂള്‍ പഠനകാലം മുതല്‍ ഫുട്ബോള്‍ മത്സരങ്ങളില്‍ സജീവമായിരുന്നു. മികച്ചൊരു ഗോള്‍കീപ്പറാണ് ഇദ്ദേഹം. ചപ്പാരപ്പടവ് സ്കൂള്‍ ഗ്രൌണ്ടില്‍ പ്രഫഷണല്‍ കളിക്കാരുമൊത്ത് ഇപ്പോഴും കളിക്കാറുണ്ട്.

ഗള്‍ഫ് റിട്ടേണീസ് പ്രവാസി കോണ്‍ഗ്രസ്സിന്റെ സംസ്ഥാന കണ്‍വീനറായി പ്രവര്‍ത്തിച്ച ഇദ്ദേഹം സൃഷ്ടി സാംസ്ക്കാരിക സമിതിയുടെ ചെയര്‍മാനായും G.A.G. (Global Artistic Gathering) ചെയര്‍മാനായും ചിത്രകലാ പരിഷത്തിന്റെ കണ്ണൂര്‍ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചുവരുന്നു. 1991 മുതല്‍ 93 വരെ മുനാസ് കെ., ജയചന്ദ്രന്‍ മൊകേരി, ഗോപകുമാര്‍, മുണ്ടമറ്റം ജോര്‍ജ്ജ്, എന്നിവരുമൊത്ത് ഇന്ത്യയുടെ വിവിധ മേഖലകളില്‍ ആത്മീയയാത്രകള്‍ നടത്തിയിട്ടുണ്ട്. നാസ് യൂണിവേഴ്സിറ്റി എന്നപേരില്‍ നിരവധി ക്ളാസ്സുകള്‍ നടത്തിയിട്ടുണ്ട്. നന്നായി നീന്തല്‍ പഠിച്ചിട്ടുണ്ട്, കുതിര സവാരി അറിയാം. മിമിക്രി, നാടകം, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനം എന്നിവയില്‍ സജീവമാണ്.

1971 ഡിസംബര്‍ മൂന്നിന് സൈനബയുടെയും ഇബ്രാഹിം പി.സി.പിയുടെയും മകനായി ജനിച്ചു. ചപ്പാരപ്പടവ് എല്‍.പി.എസ്., കല്യാതട്ട്് ചപ്പാരപ്പടവ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഫൌസിയ ആണ് ഭാര്യ. ഫിദ, മുഹമ്മദ് അനസ്, അമാന്‍, അഭിനാന്‍ എന്നിവര്‍ മക്കളാണ്. റഹിയാനത്ത്, പരേതയായ അലീമ, ഹംസകുട്ടി, ഖദീജ, മറിയം, മുഹമ്മദ് (ദുബായ്), അഷറഫ്, ഇസ്മായില്‍, ആയിഷ, അസൈനാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

              
Back

  Date updated :