C. PANKAJAKSHAN NAMBIAR

C. PANKAJAKSHAN NAMBIAR

Any

Reading

Problem

Vaidyar

Eczima Cure Centre

Hanumarambalam Road, Cheruthazham, Mandur P.O. - 670 501

Kannur, 0497-2811672, 9847788632

ayurdyanherbals@gmail.com

Back

Nil

സി. പങ്കജാക്ഷന്‍ നമ്പ്യാരുടെ വിസിറ്റിംഗ് കാര്‍ഡ്

സി. പങ്കജാക്ഷന്‍ നമ്പ്യാരുടെ ചികിത്സാലയത്തിലേയ്ക്കുള്ള റൂട്ട് മാപ്പ്

എക്സിമ എന്ന ചര്‍മ്മരോഗത്തിന് പാരമ്പര്യ ഔഷധക്കൂട്ടിലൂടെ ആശ്വാസം പകരുന്ന പ്രസിദ്ധ വൈദ്യനാണ് ശ്രീ. പങ്കജാക്ഷന്‍ നമ്പ്യാര്‍. ഒരു പാരമ്പര്യ വൈദ്യകുടുംബാംഗമായ ഇദ്ദേഹം ഇന്ന് എക്സിമ ചികിത്സാരംഗത്ത് അഗ്രഗണ്യനാണ്. ഗജചര്‍മം അല്ലെങ്കില്‍ ആനത്തൊലി എന്നറിയപ്പെടുന്ന എക്സിമ അണുബാധയിലൂടെയാണ് ശരീരത്തില്‍ പരക്കുന്നത്. ഈ അണുബാധയെ നിര്‍വീര്യമാക്കുന്ന അപൂര്‍വ്വ ഔഷധമാണ് പങ്കജാക്ഷന്‍ നമ്പ്യാര്‍ പ്രയോഗിക്കുന്നത്. 

അഞ്ചാംപുരവൈദ്യന്മാര്‍ എന്നാണ് ഇദ്ദേഹത്തിന്റെ കുടുംബം അറിയപ്പെട്ടിരുന്നത്. മൈസൂര്‍ രാജാവിന്റെ രോഗം ചികിത്സിച്ചു ഭേദമാക്കിയപ്പോള്‍ അദ്ദേഹം ഇവര്‍ക്ക് ഒരു കുതിരയെ സമ്മാനിക്കുകയുണ്ടായി. എക്സിമയ്ക്കുള്ള ഔഷധം പങ്കജാക്ഷന്‍ നമ്പ്യാരുടെ അച്ഛന്‍ നാരായണന്‍ നമ്പ്യാര്‍ക്ക് പകര്‍ന്ന് നല്‍കിയത് ഒരു സന്യാസിയാണ്. 60 വര്‍ഷങ്ങള്‍ക്കുമുമ്പ്, വീട്ടില്‍ വിശ്രമിക്കാനെത്തിയ സന്യാസി മടങ്ങിപ്പോകാന്‍നേരം ഔഷധക്കൂട്ടിന്റെ രഹസ്യം ഇദ്ദേഹത്തിന്റെ പിതാവിന് പകര്‍ന്നുകൊടുക്കുകയായിരുന്നുവത്രേ.

പിതാവില്‍നിന്നാണ് പങ്കജാക്ഷന്‍ നമ്പ്യാര്‍ രോഗചികിത്സയുടെ പാഠങ്ങള്‍ അഭ്യസിച്ചത്. 12-ാം വയസ്സുമുതല്‍ പിതാവിനെ സഹായിച്ചുതുടങ്ങിയ ഇദ്ദേഹം പിതാവിന്റെ കാലശേഷമാണ് കൂടുതല്‍ സജീവമായത്. വൈദ്യത്തില്‍നിന്നും വ്യതിചലിച്ച് മറ്റു ജോലികളും ചെയ്തിട്ടുണ്ട് ഇദ്ദേഹം. 1975-ല്‍ കണ്ണൂരിലെ ബോംബെ റേഡിയോ സര്‍വ്വീസില്‍ ജോലി ചെയ്ത ഇദ്ദേഹം 76-ല്‍ വളപട്ടണം വെസ്റേണ്‍ ഇന്ത്യ പ്ളൈവുഡില്‍ ജോലിക്കാരനായി. 2001 ഫെബ്രുവരി 10-ന് ഓപ്പറേറ്റര്‍ പദവിയില്‍നിന്നും രാജിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന്, മുഴുവന്‍സമയം വൈദ്യരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്നു.

സ്കൂള്‍ പഠനകാലത്ത് കലാകായികരംഗങ്ങളില്‍ കഴിവു തെളിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പിതാവ് മികച്ച നാടകനടനും സംഗീതജ്ഞനും കൂടിയായിരുന്നു. വായനയിലും വലിയ താല്പര്യം പങ്കജാക്ഷന്‍ നമ്പ്യാര്‍ പ്രകടിപ്പിച്ചിരുന്നു. അക്കാലത്ത് ദേശാഭിമാനി ബാലസംഘം വില്ലേജ് സെക്രട്ടറിയായി മൂന്നുവര്‍ഷം പ്രവര്‍ത്തിച്ചു. സ്കൂള്‍ കയ്യെഴുത്തു മാസികയില്‍ ഇദ്ദേഹത്തിന്റെ കൃതികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെ . എസ്. എഫിന്റെ സജീവപ്രവര്‍ത്തകനുമായിരുന്നു. വെസ്റേണ്‍ ഇന്ത്യ പ്ളൈവുഡിലെ ജോലിക്കാലത്ത് സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി. യൂണിയനുകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

നിരവധി മാധ്യമങ്ങളില്‍ ഇദ്ദേഹത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ വന്നിട്ടുണ്ട്. 5000-ഓളം ക്ളാസ്സുകള്‍ ഈ അപൂര്‍വ്വ ചികിത്സാരീതിയെക്കുറിച്ച് ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ജില്ലയിലെ ആദിവാസി കോളനികളില്‍ എക്സിമയ്ക്കുള്ള മരുന്ന് ഇദ്ദേഹം വിതരണം ചെയ്തിട്ടുണ്ട്. ഈ മരുന്നിന് പേറ്റന്റ് എടുത്ത്, അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എത്തിക്കാനുള്ള പ്രയത്നത്തിലാണ് ഇപ്പോള്‍ ഇദ്ദേഹം.

പഴയങ്ങാടി അടുത്തിലയില്‍ ചേണിച്ചേരി പടിഞ്ഞാറെവീട്ടില്‍ പരേതനായ നാരായണന്‍ നമ്പ്യാരുടേയും ചെറുതാഴം ചെമ്മഞ്ചേരി വീട്ടില്‍ പത്മിനിയമ്മയുടേയും മൂത്തമകനായി 1955 ജൂണ്‍ 26-നാണ് ഇദ്ദേഹത്തിന്റെ ജനനം. ചെറുതാഴം ശ്രീരാമവിലാസം എല്‍.പി. സ്കൂള്‍, പിലാത്തറ യു.പി. സ്കൂള്‍, മാടായി എച്ച്.എസ്. എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസവും പഴയങ്ങാടി പ്രേമചന്ദ്രന്‍സ് കോളേജില്‍ പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി. തുടര്‍ന്ന് ടൈപ്പ്റൈറ്റിങ് പഠിച്ചു.

1982 മെയ് രണ്ടിനായിരുന്നു വിവാഹം. പെരുമ്പടവ് കരിപ്പാലില്‍ പുല്ലായിക്കൊടി പാര്‍വ്വതിയമ്മയുടേയും ചാലയില്‍ക്കുളങ്ങര കക്കറ കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടേയും മകള്‍ കാര്‍ത്യായനിയാണ് പത്നി. നിതീഷ്, നികേഷ് എന്നിവര്‍ 
മക്കള്‍. സുചിത്ര മരുമകളാണ്.

രാമചന്ദ്രന്‍, ദാമോദരന്‍, ദേവി, സരോജിനി, ലക്ഷ്മി, പരേതനായ പത്മനാഭന്‍ എന്നിവര്‍ ഭാര്യാസഹോദരങ്ങളും രഘുനാഥ്, പ്രേമലത എന്നിവര്‍ സഹോദരങ്ങളുമാണ്.

ആഗോളതലത്തില്‍ ഔഷധം കണ്ടെത്തിയിട്ടില്ലാത്ത മാറാവ്യാധിയായി കരുതുന്ന എക്സിമ എന്ന രോഗത്തിന് ഔഷധം കൈമുതലായുള്ള പങ്കജാക്ഷന്‍ നമ്പ്യാര്‍ 1994-2001 കാലഘട്ടങ്ങളില്‍ എക്സിമ-അനുബന്ധ ചര്‍മ്മ രോഗങ്ങളെപ്പറ്റി നിരവധി ചികിത്സാ ക്യാമ്പുകള്‍, മാതൃഭൂമി സ്റഡിസര്‍ക്കിള്‍, നെഹ്റു യുവക് കേന്ദ്ര തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ നടത്തിയിട്ടുണ്ട്. ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുന്ന നിരവധി ആളുകള്‍ ഇപ്പോഴും ഉണ്ട് എന്ന് മനസ്സിലാക്കിയ അദ്ദേഹം ഇന്ത്യയിലെ എല്ലാ ജില്ലാ കേന്ദ്രങ്ങലിലും വിദേശങ്ങളിലെ പ്രഥമമേഖലകളിലും ചികിത്സാ ക്യാമ്പുകളും ബോധവത്കരണ ക്യാമ്പുകളും നടത്തുവാനുളള തയ്യാറെടുപ്പിലാണ്. 2009 ഡിസംബര്‍ 8-ന് കോഴിക്കോട് ജന അഭിയാന്‍ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ വച്ച് ഈ സംരഭത്തിന്‍രെ ഉല്‍ഘാടനം നടത്തപ്പെട്ടു കഴിഞ്ഞു. എക്സിമ, വട്ടച്ചൊറി, കരപ്പന്‍, കൈകാലുകള്‍ വിണ്ടുകീറല്‍, ശരീരമാസകലമുള്ള കറുത്ത പാടുകള്‍, പൂപ്പലുകള്‍, കഠിനമായ താരന്‍ മൂലമുണ്ടാകുന്ന വ്രണങ്ങള്‍ തുടങ്ങി ഏതു ത്വക്രോഗത്തിനും ഇദ്ദേഹത്തിന്റെ ചികിത്സകൊണ്ട് സമ്പൂര്‍ണ്ണ ഫലപ്രാപ്തി ലഭിക്കുന്നതാണ്. കൂടാതെ അകാല നര തലച്ചൂട്, തലവേദന, തലമുടി അററം പിളരുക, രോമം കൊഴിയുക, അലര്‍ജി, ആസ്തമ, സോറിയാസിസ് എന്നിവയ്ക്കും വിദഗ്ധ ചികിത്സ നല്കി വരുന്നുണ്ട്.

പങ്കജ് ഹെയര്‍ടോണ്‍, പങ്കജ് ഫെയിസ് പായ്ക്ക്, പങ്കജ് പ്രമേഹ ശമനി, പങ്കജ് മാജിക് ഓയില്‍, പങ്കജ് ടോണ്‍സില്‍ ഓയില്‍, പങ്കജ് ഹെയര്‍ ക്ളീന്‍ എന്നിവയ്ക്കു പുറമേ പുതിയതായി പങ്കജ് ഹെയര്‍ ബുസ്റര്‍ എന്ന കേശ തൈലവും കണ്ണൂര്‍ ആയുര്‍ധ്യാന്‍ ഹെര്‍ബല്‍സ് എന്ന ഇദ്ദേഹത്തിന്റെ സ്വന്തം സ്ഥാപനത്തിലൂടെ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. സ്ത്രീ പുരുഷ രോഗങ്ങള്‍ക്കുള്ള പ്രത്യേക ചികിത്സയും, ദാമ്പത്യ പരാജയ-അനുബന്ധരോഗ പരിഹാര ചികിത്സയും, വളരെ ഫലപ്രദമായി ഇവിടെ ചെയ്തു വരുന്നു. പഞ്ചകര്‍മ്മ-സുഖതചികിത്സാകര്‍മ്മങ്ങള്‍ക്കുള്ള ആധുനിക സൌകര്യങ്ങളും ഏര്‍പ്പെടുത്തി സേവന സൌകര്യങ്ങള്‍ വിപുലപ്പെടുത്തുവാനുള്ള ശ്രമത്തിലാണ് അദ്ദേഹമിപ്പോള്‍. ഇതിനോടകം തന്നെ ദേശ-വിദേശങ്ങളില്‍ ഏറെ പ്രശസ്തി നേടിയ പങ്കജാക്ഷന്‍ നമ്പ്യാര്‍ തന്റെ ചികിത്സാ വൈദഗ്ദ്യംകൊണ്ട് ഏവരുടേയും അംഗീകാരം നേടിയെടുത്തിരിക്കുന്നു.

ഔഷധങ്ങള്‍ പാഴ്സല്‍ ആയി ലഭിക്കുന്നതിനും ചികിത്സ തേടി എത്തുന്ന രോഗികള്‍ക്ക് അഡ്വാന്‍സ് ബുക്കിംഗിനുള്ള സൌകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

              
Back

  Date updated :