K.M. PURUSHOTHAMAN

K.M. PURUSHOTHAMAN

Any

Reading

Problem

Social Worker

K.M.P. Sadan

Kavinmoola, Ancharakkandi, Mamba P.O. - 670 611

Kannur, 9447092406

Nil

Back

Nil

കെ.എം. പുരുഷോത്തമനും കുടുംബാംഗങ്ങളും

കെ.എം. പുരുഷോത്തമന്റെ സപ്തതിയുടെ ഭാഗമായി നല്കിയ സ്വീകരണത്തില്‍ നിന്ന്

പരോപകാരമേ പുണ്യം, പാപമേ പരപീഡനം, ഇത് അന്വര്‍ത്ഥമാക്കുന്ന ജീവിതമാണ് ശ്രീ. കെ.എം. പുരുഷോത്തമന്റേത്. ഒരു വ്യക്തിയുടെ ആയുസ്സില്‍ സാമൂഹികനന്മയ്ക്കുതകുന്ന എന്തൊക്കെ പ്രവൃത്തികള്‍ ചെയ്യാ മോ അവയെല്ലാംതന്നെ 67 വര്‍ഷങ്ങള്‍ക്കിടയില്‍ പുരുഷോത്തമന്‍ ചെയ്തുകഴിഞ്ഞു. സമൂഹത്തില്‍ നിരാശ്രയരും ഒറ്റപ്പെട്ടവരുമായവര്‍ക്കുവേണ്ടി തന്റെ സേവനങ്ങള്‍ ലഭ്യമാക്കണമെന്നും അതായിരിക്കണം തന്റെ ജീവിതലക്ഷ്യമെന്നും ചെറുപ്പത്തില്‍ത്തന്നെ ഇദ്ദേഹം മനസ്സില്‍ കുറിച്ചിട്ടു.

സാമൂഹ്യസാംസ്കാരിക വിദ്യാഭ്യാസ സഹകരണ മേഖലകളിലെല്ലാം തന്നെ കഴിഞ്ഞ 50 വര്‍ഷമായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു വരുന്ന കെ.എം. പുരുഷോത്തമന്‍ സപ്തതിയുടെ നിറവിലും കര്‍മ്മനിരതനായി പ്രവര്‍ത്തനം തുടരുകയാണ്. അദ്ദേഹത്തിന്റെ സപ്തതി ആഘോഷവേളയില്‍ 14-11-2009-ല്‍ കാവിന്മൂല, അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ വച്ച്, കേരള സീനിയര്‍ സിറ്റി സണ്‍സ് ഫോറം കാവിന്മൂല യൂണിറ്റിന്റേയും, കേരള സ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ അഞ്ചരക്കണ്ടി സൌത്ത്/നോര്‍ത്ത് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തില്‍ അതിഗംഭീരമായ ഒരു സ്വീകരണം നല്‍കുകയും, പല പ്രശസ്ത വ്യക്തികളും അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും ആശംസകളും മംഗളങ്ങളും നേരുകയുമുണ്ടായി.

മാവിലായി തായാട്ടു ഗോവിന്ദന്‍ മാസ്ററുടേയും അഞ്ചരക്കണ്ടി നാലാം പീടികയിലെ കാട്ടിലെ പറമ്പത്ത് വി.കെ. രോഹിണിയുടെയും ഏഴുമക്കളില്‍ മൂത്ത മകനാണ് ഇദ്ദേഹം. തന്റെ 19-ാമത്തെ വയസ്സില്‍ മാവിലായി പൊതുജന വായനശാല ആന്‍ഡ് മൊയ്തു മെമ്മോറിയല്‍ ലൈബ്രറിയില്‍ ലൈബ്രേറിയനായി സേവനരംഗത്ത് പ്രവര്‍ത്തനം ആരംഭിച്ച ഇദ്ദേഹം പിന്നീടങ്ങോട്ട് അരനൂറ്റാണ്ട് കാലമായി വൈവിധ്യമാര്‍ന്ന ഒട്ടനവധി പ്രസ്ഥാനങ്ങളുടെ അനിക്ഷേദ്ധ്യ സാരഥിയും നായകനുമായി മാറി.

സഹകരണ രംഗത്ത്, പ്രൈമറി സഹകരണ ബേങ്ക്, റൂറല്‍ സഹകരണ ബേങ്ക്, ജില്ലാ സഹകരണ ബേങ്ക്, സഹകരണ കാന്റീന്‍, സഹകരണ പ്രസ് എന്നിവയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സര്‍വ്വീസ് അസോസിയേഷന്‍ രംഗത്ത് കേരള എയിഡഡ് സ്കൂള്‍ നോണ്‍ ടീച്ചര്‍ സ്റാഫ് അസോസിയേഷന്‍ ജില്ലാ സംസ്ഥാന കമ്മിറ്റികളില്‍ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ട് 30 വര്‍ഷം സേവനമനുഷ്ഠിച്ചു. അടിയന്തിരാവസ്ഥ കാലത്ത് പോലീസ് മര്‍ദ്ദനവും, ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. കേരള സ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയനില്‍ അഞ്ചരക്കണ്ടി യൂണിറ്റിന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു വരുന്നു. കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കാവിന്മൂല യൂണിറ്റ് ആരംഭിച്ചു 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ വേളയിലും സംഘടനയില്‍ സജീവമാണ്. ഈ കാലയളവിലാണ് വയോജനവിശ്രമകേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കാന്‍ കാവിന്മൂലയില്‍ എട്ടരലക്ഷം രൂപ വിലമതിക്കുന്ന എട്ടരസെന്റ് ഭൂമി കാവിന്മൂലയിലെ പരേതനായ ശ്രീ സി.എം. ഗോപാലന്റെ (ബാലക്കണ്ടി) സ്മരണക്കായി ഭാര്യ ശ്രീമതി സി.എം. ഭാരതിയില്‍ നിന്ന് ശ്രീ പുരുഷോത്തമനും, സംഘടനാ മുന്‍ പ്രസിഡണ്ടായിരുന്ന പേരാവൂരിലെ ശ്രീ. ഭാസ്കരന്‍ ഡോക്ടറും ചേര്‍ന്ന് സംഭാവനയായി സ്വരൂപിച്ച് ഗ്രാമപഞ്ചായത്തിന് നല്കി കെട്ടിടം പണിത് വയോജനവിശ്രമകേന്ദ്രമായി 2005 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു. ഫോറം കാവിന്മൂല യൂണിറ്റിന്റെ നേതൃത്വത്തില്‍ സൌജന്യ വിവാഹ ബ്യൂറോ, വയോജനങ്ങളെ ആദരിക്കല്‍, നീന്തല്‍ പരിശീലനം, പൊതുജനങ്ങള്‍ക്ക് വിശ്രമകേന്ദ്രത്തില്‍ വച്ച് സൌജന്യ ദാഹജല വിതരണം, പിഞ്ചുകുട്ടികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും കലാകായിക മത്സരങ്ങള്‍, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണം, ഉപഭോക്താക്കള്‍ക്കുള്ള ബോധവല്ക്കരണം, വയോജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വിനോദയാത്രകള്‍ എന്നിവ സംഘടിപ്പിക്കുന്നതില്‍ ശ്രീ. പുരുഷോത്തമന്റെ നേതൃത്വം വിലപ്പെട്ടതായിരുന്നു. കണ്ണൂര്‍ ജില്ല കണ്‍സ്യൂമര്‍ ഫോറം സെക്രട്ടറി എന്ന നിലയില്‍ നൂറില്‍പ്പരം ഉപഭോക്താക്കള്‍ക്ക് അവര്‍ നല്കിയ ഡിപ്പോസിറ്റ് തുക 6 ലക്ഷത്തില്‍പ്പരം രൂപ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മുഖേന തിരികെ ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴും, സ്കൂള്‍ ജീവനക്കാരനായിരിക്കുമ്പോഴും കലാരംഗത്ത് തന്റെ സാന്നിദ്ധ്യം 4 നാടകങ്ങളില്‍ അഭിനയപാടവം തെളിയിച്ചിട്ടുണ്ട്.

അഞ്ചരക്കണ്ടി ഹൈസ്കൂള്‍ ക്ളാര്‍ക്ക് (32 വര്‍ഷം) അഞ്ചരക്കണ്ടി വിശ്വകര്‍മ്മ വര്‍ക്കേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി (2 വര്‍ഷം) മുണ്ടലൂര്‍ വീവേഴ്സ് സൊസൈറ്റി മാനേജര്‍ (2 വര്‍ഷം), അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് (22 വര്‍ഷം) കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ (എക്സി. കമ്മിറ്റി, 4 വര്‍ഷം), അഞ്ചരക്കണ്ടി സഹകരണ കാന്റീന്‍ സെക്രട്ടറി/പ്രസിഡന്റ് (10 വര്‍ഷം) എടക്കാട് ബ്ളോക്ക് പ്രിന്റിംഗ് പ്രസ്സ്-ചക്കരക്കല്‍, സ്ഥാപക ഡയറക്ടര്‍ (6 മാസം) മൌവ്വഞ്ചേരി സഹകരണ റൂറല്‍ ബാങ്ക്-ചക്കരയ്ക്കല്‍, ഡയറക്ടര്‍ (5 വര്‍ഷം) അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാനേജര്‍ (3 വര്‍ഷം) മാവിലായി പൊതുജന വായനശാല ആന്റ് മൊയ്തു മെമ്മോറിയല്‍ ലൈബ്രറി, ലൈബ്രേറിയന്‍ (3 വര്‍ഷം) കേരള എയിഡഡ് സ്കൂള്‍ നോണ്‍ ടീച്ചിംഗ് സ്റാഫ് അസ്സോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം/ജില്ലാ ട്രഷറര്‍/ജില്ലാ സെക്രട്ടറി (27 വര്‍ഷം) കേരള എയിഡഡ് സ്കൂള്‍ മിനിസ്റീരിയല്‍ സ്റാഫ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി/സ്റേറ്റ് കമ്മിറ്റി അംഗം (3 വര്‍ഷം) അഞ്ചരക്കണ്ടി എഡ്യുക്കേഷണല്‍ സൊസൈറ്റി വൈസ്പ്രസിഡണ്ട് (3 വര്‍ഷം) കണ്ണൂര്‍ ന്യൂ എല്‍ഡേഴ്സ് ക്ളബ് സെക്രട്ടറി/പ്രസിഡണ്ട്/വൈസ്പ്രസിഡണ്ട്/എക്സിക്യുട്ടീവ് കമ്മിറ്റി അംഗം (18 വര്‍ഷം) അഞ്ചരക്കണ്ടി പഞ്ചായത്ത് കൃഷിഭവന്‍ കര്‍ഷക സമിതി വൈസ് പ്രസിഡണ്ട് (2 വര്‍ഷം) അഞ്ചരക്കണ്ടി പഞ്ചായത്ത് സാമൂഹ്യക്ഷേമ വര്‍ക്കിംഗ് ട്രൂപ്പ് വൈസ് ചെയര്‍മാന്‍ (2 വര്‍ഷം) കാവിന്‍മൂല സ്വാശ്രയസംഘം എക്സിക്യുട്ടീവ് കമ്മിറ്റി അംഗം (2 വര്‍ഷം) അഞ്ചരക്കണ്ടി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ സബ് കമ്മിറ്റി കണ്‍വീനര്‍ (3 വര്‍ഷം) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴും ഒട്ടനവധി പ്രസ്ഥാനങ്ങളുടെ സാരഥ്യം വഹിച്ചുവരുന്നു.

കഴിഞ്ഞ 8 വര്‍ഷമായി കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം, കാവിന്മൂല യൂണിറ്റ് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ കണ്‍സ്യൂമര്‍ ഫോറം -ചാരക്കല്‍- സെക്രട്ടറി എന്നീ നിലകളിലും 3 വര്‍ഷമായി എടക്കാട് ബ്ളോക്ക് പഞ്ചായത്ത് സാങ്കേതിക ഉപദേശക സമിതി അംഗം, എടക്കാട് ബ്ളോക്ക് കമ്മിറ്റി, കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കണ്‍വീനര്‍ എന്നീ നിലകളിലും തുടര്‍ച്ചയായ പ്രവര്‍ത്തനം നടത്തി വരുന്ന ഇദ്ദേഹം, 13 വര്‍ഷമായി അഞ്ചരക്കണ്ടി എഡ്യുക്കേഷണല്‍ സൊസൈറ്റി മനേജിംഗ് കമ്മറ്റി അംഗം എന്ന നിലയിലും 11 വര്‍ഷമായി അടിയന്തരാവസ്ഥ പീഡിതരുടെ സംഘടനയായ എമര്‍ജന്‍സി വിക്ടിമൈഡ്സ് പേട്രിയോട്ടിക് ഫോറം ജില്ലാ കമ്മിറ്റി അംഗം/സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും, 6 വര്‍ഷമായി കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായും 5 വര്‍ഷമായി കേരള സ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ വൈസ് പ്രസിഡണ്ടായും, 2 വര്‍ഷമായി കണ്ണൂര്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായുള്ള ഉപഭോക്തൃ സംരക്ഷണ സമിതി അംഗമായും 1 വര്‍ഷമായി കണ്ണൂര്‍ ന്യൂ എല്‍ഡേഴ്സ് ക്ളബ് വൈസ് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചു വരുന്നു.

കൃഷ്ണന്‍-കൌസല്യ ദമ്പതികളുടെ മകളായ യമുനയെ 1973-ല്‍ പുരുഷോത്തമന്‍ തന്റെ ജീവിതപങ്കാളിയാക്കി. പുരുഷോത്തമന്റെ കുടുംബക്ഷേത്രം തോട്ടട കുറുമ്പ ക്ഷേത്രവും, ഭാര്യ യമുനയുടെ അഴീക്കല്‍ പാമ്പാടിയന്‍ ക്ഷേത്രവുമാണ്. ജയിന്‍ (ക്ളാര്‍ക്ക്, അഞ്ചരക്കണ്ടി സ്കൂള്‍), ജതിന്‍ (അസിസ്റന്റ് ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍, ഹോട്ടല്‍ ഇലാറ്റെല്‍ ജുമരിയ, ദുബായ്), ഗായത്രി എന്നിവരാണ് പുരുഷോത്തമന്റെ മക്കള്‍. ഷീബ, ജയഷ്മ, സജീവ് എന്നിവര്‍ ജാമാതാക്കളും നിരഞ്ജന, ജാന്‍വി, സോനാലി, കാര്‍ത്തിക്, ഋഷികേശ് എന്നിവര്‍ പേരക്കുട്ടികളുമാണ്. സഹോദരങ്ങള്‍: പദ്മാവതി, വിജയന്‍, പ്രേമചന്ദ്രന്‍, പ്രകാശന്‍, റീത്ത, പ്രദീപന്‍.

              
Back

  Date updated :