Sree Mookambika Marriage Bureau (Raveendran K M)

Sree Mookambika Marriage Bureau (Raveendran K M)

Any

Reading

Problem

Businessman

Sree Mookambika Marriage Bureau

Faizal Building, Kunnummel, P.O. Kanhangad

Kassergod, 9946424602, 9497138869, (Offi.) 0467-3205713

Nil

Back

Nil

A guide to findout bride and groom irrespective of cast and religion

Marriage Photo of Sri. K K Ratheesh

K.M. Raveendran is not simply a marriage broker. He blazed into glory through hardwork, sincerity and honesty. Bringing two persons into the bliss of wedlock is a divine thing, and Raveendran does it. His Sri Mookambika Marriage Bureau has already shown thousands of young men and women new found warmth of married life. Raveendranís creative fecundity in the field of spouse finding is really amazing.
He was born on 31-5-1969 in Kuttoor village (Kannur dt.) at Olayambadi, as the second son of Edattummal Raghavan and Kavinumeethal Thambai. After college education he engaged in several works, did not remain anywhere too long. In 1990, after learning the skill of goldworks he acquired a job in a jewellery shop in Kasargod district. There too he did not stay much. Then decided to be an ordinary marriage broker. That decision was a turning point in his life. Arranging a marriage of correct choice is something devotional one, it is not an ordinary duty. Raveendran thinks that what he does is chosen by God. He finds true couples according to Godís will. An inner call led Raveendran into this field.
Raveendran rarely does marriage broking by half measures. Godís blessing and sincere hard work jointly shot Raveendran into fame.
Parents who are thinking of their childrenís marriage instantly noticed Raveendranís image in this field. It was in 1996 Raveendran founded Sri Mookambika Marriage bureau. Launching of this institute expanded his working span. Now in Kasargod district this bureau has no equal. It successfuly groomed hundreds of couples. Spouses, whom he discovered are leading a life of immense joy.
He carefuly examines the whereabouts of the applicants before conducting the marriage. He directly visits home and enquires the details. This type of work gives him enough confidence and energy. Raveendranís service is available to persons of all casts and religions.
Following services will be available to those who register with Sree Mookambika Marriage bureau.
1. Registration period will continue till the marriage is conducted.
2. Registration is possible through post or telephone. Complete bio-data, photo, horpscope and other details must be included.
3. Special division is arranged for sudha jathakam, chovva dosham, inter caste marriage and remarriage cases.
4. Bureauís activities are extended to Tamil Nadu and Karnataka and it has wide networks all over there. It helps the bureau find out suitable matches without delay.
Many noted personalities have been married through this bureau. Famous sculptor Kannur Varath Kavullapurayil Kalyadavalappil K.K. Ratheesh entered into marriage bliss through this bureau. His details are also available in this site.
Raveendran does his service and develops his activities under the blessiengs of all.


ആത്മാര്‍ത്ഥതയും സത്യസന്ധതയും കഴിവും കഠിനാദ്ധ്വാനവും കൊണ്ട് വിജയത്തിന്റെ പടവുകള്‍ നടന്നു കയറിയ അതുല്യ വ്യക്തിയാണ് കെ.എം. രവീന്ദ്രന്‍. പവിത്രവും, പരിപാവനവുമായ വിവാഹബന്ധത്തെ നിസ്സാരമായി കാണാതെ, ദൈവനിയോഗം എന്നുതന്നെ കരുതി അനേകായിരം യുവതീയുവാക്കള്‍ക്ക് ശ്രേയസ്ക്കരവും ഐശ്വര്യപൂര്‍ണ്ണവുമായ ജീവിതം നയിക്കുന്നതിലേക്ക് ഉതകും വിധമുള്ള ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ നിസ്വാര്‍ത്ഥമായ സേവനം നല്‍കുന്ന, വിവാഹ ബ്യൂറോ രംഗത്തെ പ്രതിഭാശാലിയാണദ്ദേഹം.
കണ്ണൂര്‍ ജില്ലയില്‍ കുറ്റൂര്‍ വില്ലേജില്‍ ഓലയമ്പാടിയില്‍ എടാട്ടുമ്മല്‍ രാഘവന്റേയും കാവിനുമീത്തല്‍ തമ്പായിയുടേയും രണ്ടാമത്തെ മകനായി 31-05-1969-ല്‍ ജനിച്ച രവീന്ദ്രന്‍, കോളജ് വിദ്യാഭ്യാസത്തിനുശേഷം പല തൊഴിലിലും ഏര്‍പ്പെട്ടു എങ്കിലും ഒന്നിലും ഉറച്ചു നില്ക്കുവാന്‍ സാധിച്ചില്ല. 1990-ല്‍ സ്വര്‍ണ്ണപ്പണി പഠിച്ച് കാസര്‍ഗോഡ് ജില്ലയിലെ പാലക്കുന്നില്‍ ഒരു സ്വര്‍ണ്ണക്കടയില്‍ ജോലി നേടി. പക്ഷേ അവിടെയും സ്ഥിരമായില്ല. 1994-ല്‍ ഒരു സാധാരണ വിവാഹ ബ്രോക്കറായി വിവാഹബന്ധങ്ങള്‍ നടത്തിക്കൊടുക്കുവാന്‍ അദ്ദേഹമെടുത്ത തീരുമാനം പിന്നീട് ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായി മാറി. നമുക്കു ചെയ്യുവാനുള്ള കര്‍മ്മങ്ങളില്‍ എത്രയും പവിത്രവും പുണ്യവുമായത്, ദൈവം നിശ്ചയിച്ചിരിക്കുന്ന വധൂവരന്മാരെ കണ്ടെത്തി അവരെ ഈശ്വര നിയോഗംപോലെ തന്നെ മംഗല്യത്തിന്റെ പരിശുദ്ധിയില്‍ ഒന്നിപ്പിക്കുക എന്നതാണെന്നുള്ള ഒരു ഉള്‍വിളിയാണ് അദ്ദേഹത്തെ ഈ രംഗത്തേയ്ക്ക് എത്തപ്പെടുവാനുള്ള പ്രേരണ നല്കിയത്. ഈശ്വരാനുഗ്രഹത്താലും, സത്യസന്ധമായ ഇടപെടലുകളാലും വളരെ വേഗം തന്നെ; തങ്ങളുടെ മക്കള്‍ക്ക് നല്ല ബന്ധം സ്ഥാപിച്ചെടുക്കുവാന്‍ ഇദ്ദേഹത്തെ സമീപിച്ചാല്‍ മതി എന്നുള്ള ഏവരുടേയും മതിപ്പ് നേടുകയാല്‍ 1996-ല്‍ ശ്രീമൂകാംബിക വിവാഹബ്യൂറോ എന്ന പേരില്‍ ഒരു വിവാഹാലയം തുറന്നു പ്രവര്‍ത്തിച്ച് തന്റെ പ്രവര്‍ത്തന മേഖലയെ വിപുലീകരിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇന്ന് കാസര്‍ഗോഡ് ജില്ലയില്‍ ഏറ്റവുമധികം വിവാഹം നടത്തിക്കൊടുക്കുന്ന ഒരു ഉത്തമ വിവാഹാലയമായി മാറിക്കഴിഞ്ഞു ഈ സ്ഥാപനം. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ നിരന്തരവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ പ്രവര്‍ത്തനങ്ങള്‍ ഇതിനു സഹായകമായി എന്ന് അദ്ദേഹം വിശ്വസിക്കുന്നു. തന്നിലുള്ള വിശ്വാസം പൂര്‍ണ്ണമായും സംരക്ഷിക്കുന്നവിധം വധൂവരന്മാരുടെ വിശദമായ വിവരങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കിയും, അവരുടെ വീടുകളിലെത്തി നേരില്‍ അന്വേഷണം നടത്തിയ ശേഷവുമാണ് അനുയോജ്യരായവരെ ഇദ്ദേഹം കണ്ടെത്തുന്നത്. ഇതുവരെ നടത്തിയിട്ടുള്ള എല്ലാം വിവാഹങ്ങളിലും ഭാര്യാഭര്‍ത്താക്കന്മാര്‍ ഏറെ തൃപ്തിയോടും സന്തോഷത്തോടെയും ജീവിതം നയിക്കുന്നു എന്നത് തന്നെ വളരെ സംതൃപ്തനാക്കുകയും ഈ രംഗത്ത് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തനങ്ങള്‍ തുടരുവാന്‍ ഊര്‍ജ്ജം നല്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം പറയുന്നു.
നാനാജാതിമതസ്ഥര്‍ക്കും അനുയോജ്യമായ വിവാഹങ്ങള്‍ ഇവിടെ നടത്തിക്കൊടുക്കുന്നു. വിവാഹാവശ്യത്തിനായി ഇവിടെ പേരു രജിസ്റര്‍ ചെയ്യുന്നവര്‍ക്ക് ഇനി പറയുന്ന സൌകര്യങ്ങളും ലഭിക്കുന്നതാണ്.
1. രജിസ്ട്രേഷന്‍ കാലാവധി വിവാഹം നടക്കുന്നതുവരെ തുടരുന്നു.
2. പൂര്‍ണ്ണമായ ബയോഡാറ്റാ, ഫോട്ടോ, ജാതകക്കുറുപ്പ്, മറ്റെന്തെങ്കിലും പ്രത്യേക വിവരങ്ങള്‍ ഉണ്ടെങ്കില്‍ അതുകൂടി ചേര്‍ത്ത് നേരിട്ടോ, തപാലിലൂടെയോ ഫോണ്‍ മുഖേനയോ രജിസ്റര്‍ ചെയ്യാവുന്നതാണ്.
3. ശുദ്ധജാതകം, ചൊവ്വാദോഷം, മിശ്രവിവാഹം, പുനര്‍വിവാഹം എന്നിവയ്ക്ക് പ്രത്യേകമായ വിഭാഗങ്ങളുടെ മികവുറ്റ സേവനം ലഭിക്കുന്നു.
4. കേരളം, തമിഴ്നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളിലായി വ്യാപരിച്ചിരിക്കുന്ന വിപുലമായ ശ്രൃംഖലയിലൂടെ നാനാജാതിമതസ്ഥര്‍ക്കും അനുയോജ്യമായ വിവാഹങ്ങള്‍ ലഭിക്കുന്നു.
ധാരാളം പ്രശസ്തരും പ്രഗത്ഭരും ശ്രീ മൂകാംബിക വിവാഹ ബ്യൂറോ വഴി വിവാഹിതരായിട്ടുണ്ട്. പ്രശസ്ത ദാരുശില്പി കണ്ണൂര്‍ വാരത്ത് കാവുള്ള പുരയില്‍ കല്യാടവളപ്പില്‍ ശ്രീ. കെ.കെ. രതീശന്റെ വിവാഹവും വളരെ പ്രശസ്തമായ രീതിയില്‍ ഈ ബ്യൂറോ വഴിയാണ് നടന്നിട്ടുള്ളത്. ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങളും ഇതേ വെബ്സൈറ്റില്‍ ലഭ്യമാണ്.
സമസ്തലോകര്‍ക്കും സുഖാനുഭവങ്ങള്‍ മാത്രം കാംഷിച്ചു പ്രവര്‍ത്തിക്കുന്ന രവീന്ദ്രന്‍, തന്റെ വിവാഹാലയത്തിലൂടെ; വിവാഹം ജീവിതത്തെ സ്വര്‍ഗ്ഗമാക്കുന്നതിനുള്ള അനവരതമായ യത്നം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

              
Back

  Date updated : 9/9/2010