P.P. BAIJU

P.P. BAIJU

Any

Reading

Problem

Astrology / Palmistry

Pravavam

Punnad P.O.

Kannur, 0490-2433660, 9447935906

Nil

Back

Nil

പാരമ്പര്യമായി പകര്‍ന്നുകിട്ടിയ ജ്യോതിഷവിധികളുടെ സാധ്യതകള്‍ വേണ്ടവിധം പ്രയോജനപ്പെടുത്തുന്ന പ്രശ സ്ത ജ്യോതിഷിയാണ് ശ്രീ. പി.പി. ബൈജു. മീത്തലെ പുന്നാട് യു.പി. സ്കൂള്‍ അദ്ധ്യാപകരായ ശ്രീധരന്‍മാസ്ററുടെയും ജാനകി ടീച്ചറുടെയും മകനായി 1974-ല്‍ ജനിച്ച ഇദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം മീത്തലെ പുന്നാട് യു.പി. സ്കൂളിലായിരുന്നു. മട്ടന്നൂര്‍ ജെ.റ്റി.എസ്സില്‍ പഠനം തുടര്‍ന്ന ഇദ്ദേഹം റ്റി.എച്ച്.എസ്. എല്‍.സി. പാസ്സായി. ഹിസ്ററി ബിരുദധാരിയായ ബൈജു ഇപ്പോള്‍ ചാവശ്ശേരിയില്‍ ജ്യോതിഷിയായി പ്രവര്‍ത്തിക്കുന്നു.

മൃദംഗം, തബല, ഡാന്‍സ് എന്നിവയില്‍ താത്പര്യമുള്ള ബൈജുവിന്റെ ഗുരു, നൃത്ത-സംഗീതരംഗത്ത് ശ്രദ്ധേയനായ അച്ഛന്‍തന്നെയായിരുന്നു. പിതാവിന്റെ ഉപദേശപ്രകാരമാണ് ഇദ്ദേഹം ജ്യോതിഷത്തിലേയ്ക്ക് തിരിഞ്ഞതും. അച്ഛന്റെ ജ്യേഷ്ഠന്‍ രാമന്‍മാസ്ററും വല്യച്ഛന്‍ കുഞ്ഞിക്കണ്ണന്‍ ഗുരുക്കളും പ്രഗല്ഭ ജ്യോതിഷികളായിരുന്നു. പ്രസിദ്ധ ജ്യോതിഷിയായിരുന്ന ബാവോട് കുഞ്ഞിരാമന്‍ ഗുരുക്കളുടെ ശിഷ്യനായ ബൈജു, അഞ്ചുവര്‍ഷം ഗുരുകുലസമ്പ്രദായത്തില്‍ പ്രശ്നമാര്‍ഗ്ഗം, ഹോരാശാസ്ത്രം, ഗണിതം, സംസ്കൃതം തുടങ്ങിയവ പഠിച്ചു.

ഗുരുനാഥനായ കുഞ്ഞിരാമന്‍ ഗുരുക്കളോടൊപ്പം സ്വര്‍ണ്ണപ്രശ്നം, വെച്ചുചാര്‍ത്തല്‍ എന്നിവയില്‍ പങ്കെടുത്ത് പരിചയമുള്ള ഇദ്ദേഹം, കാളീദേവിയുടെ ഉപാസകനായ ഗുരുനാഥന്റെ കീഴില്‍ പഠിക്കാന്‍ സാധിച്ചത് വലിയ പുണ്യമായി കരുതുന്നു. സ്കൂള്‍ പഠനകാലത്ത് കലാമത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. കാര്‍ഷികമേഖലയിലും തത്പരനാണിദ്ദേഹം. തന്റെ പ്രവര്‍ത്തനമണ്ഡലത്തെപ്പറ്റി അഗാധമായി അറിയാനുള്ള ആഗ്രഹത്താല്‍ ജ്യോതിഷ സംബന്ധമായ പുസ്തകങ്ങളും ആദ്ധ്യാത്മികഗ്രന്ഥങ്ങളും വായിക്കാനാണ് ബൈജു ഇഷ്ടപ്പെടുന്നത്.

സവര്‍ണ്ണമേധാവിത്വം നിലനിന്നിരുന്ന കാലത്ത്, മീത്തലെ പുന്നാട് യു.പി. സ്കൂള്‍ നിലനിര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രധാനപങ്കുവഹിച്ച അച്ഛന്റെ ആത്മധൈര്യം ഇദ്ദേഹത്തിന് പ്രചോദനമേകുന്നു. തികഞ്ഞ ഈശ്വരവിശ്വാസിയായ ഇദ്ദേഹം ജ്യോതിഷരംഗത്ത് ഏകീകരണം ആവശ്യമാണെന്ന അഭിപ്രായക്കാരനാണ്.

ബൈജുവിന്റെ സഹോദരങ്ങള്‍ കലാരംഗത്ത് പ്രശസ്തരാണ്. സഹകരണവകുപ്പില്‍ ഓഡിറ്ററും ഡാന്‍സറുമായ ജയപ്രകാശ്, തബല, ഓടക്കുഴല്‍, മൃദംഗം ഇവ കൈകാര്യം ചെയ്യുന്ന പ്രശാന്ത്, കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയും വയലിനിസ്റുമായ രഞ്ജിത്ത്, തബലയില്‍ പ്രാവീണ്യമുള്ള രജീഷ്, അരുണ്‍, കലാരംഗത്തു തന്നെയുള്ള ഗീത, സുജാത, രാധാകൃഷ്ണന്‍ എന്നിവരാണ് ഇദ്ദേഹത്തിന്റെ സഹോദരങ്ങള്‍.

സാമൂഹ്യരംഗത്തും കലാരംഗത്തും സജീവമായി പ്രവര്‍ത്തിച്ചു വരുന്ന ബൈജു മീത്തലെ, പുന്നാട് ഗ്രാമത്തില്‍ നാളുകളായി പ്രവര്‍ത്തിച്ചു വരുന്ന ഷണ്‍മുഖം കലാസമിതിയിലെ പ്രധാന പ്രവര്‍ത്തകനാണ്. കോല്‍കളി എന്ന നാടന്‍ കലയില്‍ പ്രാവീണ്യം നേടിയിട്ടുള്ള ഇദ്ദേഹം ക്ഷേത്രങ്ങളുള്‍പ്പടെ നിരവധി സ്ഥലങ്ങളില്‍ കോല്‍ക്കളി പ്രകടനം നടത്തിയിട്ടുണ്ട്. മീത്തലെ പുന്നാട് യു.പി. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹം പ്രശ്നചിന്തയിലും പ്രസിദ്ധനാണ്. സ്വര്‍ണ്ണപ്രശ്നചിന്തയില്‍ പ്രഗത്ഭരായ സുഭാഷ് ചെറുകുന്ന്, ദേവീ ദാസ് എടക്കാട്, മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി എന്നിവരോടൊപ്പം പല സ്വര്‍ണ്ണപ്രശ്ന ചിന്തകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പൂജാദി കര്‍മ്മങ്ങളിലും വൈദഗ്ദ്യം നേടിയിട്ടുള്ള ബൈജു ഗണപതിഹോമം തുടങ്ങിയ പൂജകളും ചെയ്തു വരുന്നു.

              
Back

  Date updated :