NAJMA HASHIM

NAJMA HASHIM

Any

Reading

Problem

Social Worker

The Beaches

Chettamkunnu, Thalassery - 1

Kannur, 0490-2343006, 9895043006

Nil

Back

Nil

നജ്മാ ഹാഷിം ജര്‍മ്മന്‍ പ്രതിനിധി സംഘത്തോടൊപ്പം

നജ്മാ ഹാഷിം സുഹൃത്തുക്കളോടൊപ്പം

സ്ത്രീകള്‍ പൊതുവെ കടന്നുവരാന്‍ മടിക്കുന്ന പൊതുരംഗത്ത് തന്റേടത്തോടെ കടന്നുവന്ന് സ്ത്രീ സമൂഹത്തിന് മാതൃകയായിക്കൊണ്ട് പൊതുപ്രവര്‍ത്തനം നടത്തിവരുന്ന മഹതിയാണ് ശ്രീമതി. നജ്മാഹാഷിം. മയ്യഴിയില്‍, ചൊയാന്‍കണ്ടി കുടുംബത്തില്‍ പി.വി. മന്‍സൂര്‍-സി.എച്ച് ഉമ്മാച്ചു ദമ്പതികളുടെ മകളായി 1965 ജൂണ്‍ 25-ന് ജനിച്ചു. തികച്ചും യാഥാസ്ഥിതികമായ ഒരു മുസ്ളീം കുടുംബത്തിലായിരുന്നു നജ്മയുടെ ജനനം. ഇവരുടെ ഉപ്പയുടെ ഉമ്മയായ ഹലീമ അബൂട്ടിയും സഹോദരങ്ങളും ഉന്നതവിദ്യാഭ്യാസം നേടിയവരായിരുന്നു. ഹലീമയുടെ സഹോദരി ആയിഷാ റൌഫ് ശ്രീലങ്കയിലാണ്. മറ്റൊരു സഹോദരി ഡോക്ടര്‍ ആമിനാ ഹാഷിം തലശ്ശേരിയില്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം നേടിയ ആദ്യത്തെ വ്യക്തിയായിരുന്നു. മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്കിയതിന്റെ പേരില്‍ ഈ സഹോദരിമാരുടെ പിതാവായ കുഞ്ഞിമായനെ കാഫര്‍ എന്ന് നിന്ദാസൂചകമായി മറ്റുള്ളവര്‍ വിളിച്ചിരുന്നു. നജ്മയുടെ ഉപ്പയുടെ ഉപ്പ ആബൂട്ടിഹാജി തലശ്ശേരി മുന്‍സിപ്പല്‍ വൈസ്ചെയര്‍മാനായിരുന്നു.

മാഹിയിലായിരുന്നു ജനനമെങ്കിലും നജ്മ പഠിച്ചതും വളര്‍ന്നതും തലശ്ശേരിയിലാണ്. കോണ്‍വെന്റിലും തലശ്ശേരി ഗേള്‍സ് ഹൈസ്കൂളിലും തിരൂരിലുമായായിരുന്നു സ്കൂള്‍ പഠനം. പിന്നീട്, മാഹി മഹാത്മാകോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. തുടര്‍ന്ന്, തലശ്ശേരിയിലെ പ്രമുഖ സമാന്തര വിദ്യാഭ്യാസസ്ഥാപനമായ ഷണ്‍മുഖംസ് കോളേജില്‍ നിന്ന് ബി.എസ്.സി. ബിരുദം നേടി. തലശ്ശേരി ഗേള്‍സ് സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള നജ്മ, എന്‍.സി.സി. ക്യാപ്റ്റനായിരുന്നു. തബലവാദനവും നൃത്തവും അഭ്യസിച്ചിട്ടുണ്ട്.

സാക്ഷരതാപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ ത്തിച്ചുകൊണ്ടാണ് നജ്മ പൊതുരംഗത്ത് എത്തുന്നത്. തലശ്ശേരിയുടെ തീരപ്രദേശത്തുള്ള സാധുക്കള്‍ക്കിടയിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഈ കാലയളവിലാണ് മുസ്ളീംലീഗില്‍ നിന്ന് പുറത്തുവന്ന ഇബ്രാഹിം സുലൈമാന്‍സേട്ട്, ഐ.എന്‍.എല്‍ രൂപീകരിച്ചത്. ഇദ്ദേഹത്തിന്റെ ആദര്‍ശശുദ്ധിയിലും പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടയായ നജ്മ, ഐ.എന്‍.എല്ലില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന്, നടന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നജ്മ, തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്ന ആദ്യ ഐ.എന്‍.എല്‍ അംഗമായി. ആ വര്‍ഷമായിരുന്നു വികേന്ദ്രീകൃത ആസൂത്രണ പദ്ധതിയായ ജനകീയാസൂത്രണം നിലവില്‍വന്നത്. തുടര്‍ന്ന്, ഇവര്‍ ജനകീയാസൂത്രണപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുതുടങ്ങി.

മുന്‍സിപ്പല്‍ പ്ളാനിംഗ് ബോര്‍ഡിലും സ്ത്രീപദവി പഠനത്തിലും സജീവമായി പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി വഹിച്ചുവരുന്ന മുന്‍സിപ്പല്‍ കൌണ്‍സിലര്‍ സ്ഥാനത്തെ, തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്, പാര്‍ട്ടിയും ജനങ്ങളും നല്കിയ അംഗീകാരമായാണ് ഇവര്‍ കാണുന്നത്. ശാസ്ത്രസാഹിത്യപരിഷത്ത് അംഗമായ ഇവര്‍, നാഷണല്‍ വനിതാലീഗ് സംസ്ഥാനപ്രസിഡന്റ്, ഫാമിലി കൌണ്‍ സിലിംഗ് സെന്റര്‍ അംഗം എന്നീനിലകളിലും പ്രവര്‍ ത്തിച്ചുകൊണ്ട് തലശ്ശേരിയുടെ സാമൂഹികരംഗത്ത് തിളങ്ങിനില്ക്കുന്നു.

1993-ല്‍ എല്‍.ഐ.സി. ഏജന്റായ നജ്മ, നാല് പ്രാവശ്യം കോടിപതി നേടിയിട്ടുണ്ട്. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി എന്നും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന നജ്മ, അതില്‍ ഒരുപരിധിവരെ വിജയിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. പാവപ്പെട്ട സ്കൂള്‍ കുട്ടികള്‍ക്ക് യൂണിഫോമും പുസ്തകങ്ങളും വിതരണം ചെയ്യുന്നതിന്റെ മുന്‍പന്തിയില്‍ നില്ക്കുന്ന ഇവര്‍ എല്‍.ഐ.സി. ഏജന്റ്സ് അസോസിയേഷന്‍ പ്രസിഡന്റും ആയിരുന്നു. ജര്‍മ്മനിയിലെ കാല്‍വില്‍ വച്ച് സംഘടിപ്പിക്കപ്പെട്ട, പ്രശസ്ത ജര്‍മ്മന്‍ സാഹിത്യകാരന്‍ ഹെര്‍മന്‍ ഹെസ്സെയുടെ ജന്മവാര്‍ഷിക ആഘോഷപരിപാടിയില്‍ പങ്കെടുത്തിട്ടുള്ള നജ്മ, ജര്‍മ്മന്‍ പ്രതിനിധി സംഘത്തിന് സ്വന്തം വീട്ടില്‍ ആതിഥ്യമരുളിയിട്ടുണ്ട്. നിലോഫര്‍, നാദിറ, നൂര്‍ജ്ജഹാന്‍ (കണ്ണൂര്‍ യൂണിവേഴ്സിറ്റി), നഗീന, മസ്ക്കറ്റില്‍ ജോലിചെയ്യുന്ന നവീല്‍ നയിം എന്നിവര്‍ ഇവരുടെ സഹോദരങ്ങളാണ്.

1983 മാര്‍ച്ച് 13-ന്, പ്രശസ്ത ബാസ്ക്കറ്റ്ബോള്‍ കളിക്കാരനായ ഹാഷിം നജ്മയെ വിവാഹം ചെയ്തു. ഇദ്ദേഹത്തിന്റെ അമ്മാവന്‍ ചന്ദ്രിക ദിനപ്പത്രം മുന്‍ പത്രാധിപരാണ്. നിലവില്‍ കേരള സംസ്ഥാന ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയാണ് ഹാഷിം. നജ്മ -ഹാഷിം ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാണ്. മൂത്തമകന്‍ റസിന്‍, നജ്മയുടെ സഹോദരങ്ങളായ നവീന്‍, നയിം എന്നിവരോടൊപ്പം മസ്ക്കറ്റിലാണ്. രണ്ടാമത്തെ മകന്‍ സനിം, പ്ളസ്ടൂ പൂര്‍ത്തിയാക്കി. ബാസ്ക്കറ്റ്ബോള്‍ കളിക്കാരന്‍ കൂടിയായ സനിം, ബാസ്ക്കറ്റ്ബോള്‍ റഫറി ടെസ്റ് പാസ്സായിട്ടുണ്ട്. ഇളയ മകള്‍ ഹലീമ, പ്ളസ് വണ്ണിന് പഠിക്കുന്നു.

              
Back

  Date updated :