K.K. RAVEENDRAN (JYOTHISHA VACHASPATHY)

K.K. RAVEENDRAN (JYOTHISHA VACHASPATHY)

Any

Reading

Problem

Astrology

Sreeparnika

Convent Road, Cherukunnu P.O. -670 301

Kannur, 0497-2861574, 9447012142

Nil

Back

Nil

എടക്കാട് അസ്ട്രോളജിക്കല്‍ റിസേര്‍ച്ച് സെന്ററിന്റെ ഡയറക്ടര്‍ നാരായണന്‍ മാസ്ററില്‍ നിന്ന് ജ്യോതിഷവാചസ്പതി ബഹുമതി സ്വീകരിക്കുന്നു.

ചെറുകുന്ന് റോട്ടറി ക്ളബ്ബിന്റെ വേദിയില്‍ സെക്രട്ടറിയായ ശീ കെ.കെ. രവീന്ദ്രന്‍ പ്രസംഗിക്കുന്നു.

ജ്യോതിഷപണ്ഡിതര്‍ക്കിടയില്‍ വേറിട്ടവ്യക്തിത്വമായ ശ്രീ. കെ.കെ രവീന്ദ്രന്‍ 1946 ഒക്ടോബര്‍ മാസം ഇരുപത്തിയേഴാം തീയതി കാപ്പാടന്‍കണ്ടി ബാലന്‍ മാസ്ററുടെയും വലിയവളപ്പില്‍ കല്യാണിയുടെയും മകനായി ജനിച്ചു. കുഞ്ഞിമംഗലം ഗോപാല്‍ യു.പി സ്കൂള്‍, അഞ്ചരക്കണ്ടി ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന്, ഇലക്ട്രോണിക്സില്‍ ഐ.ടി.ഐ പഠനം നട ത്തി. പഠനാനന്തരം ഇക്ട്രോണിക്സ് മേഖലയുമായി ബന്ധപ്പെട്ട വ്യവസായത്തില്‍ രവീന്ദ്രന്‍ പ്രവേശിച്ചുവെങ്കിലും ലാഭകരമല്ലാതിരുന്നതിനാല്‍ ഉപേക്ഷിച്ചു. പിന്നീട് ജ്യോതിഷരംഗത്തേയ്ക്കുനടത്തിയ ചുവടുമാറ്റത്തോടെ കെ.കെ രവീന്ദ്രന്റെ വിജയഗാഥയ്ക്ക് തുടക്കമായി.

തീയ്യറേത്ത് ഗോപാ ലന്‍നമ്പ്യാരാണ് രവീന്ദ്രന്റെ ജ്യോതിഷഗുരുനാഥന്‍. കൂടാതെ, ഗ്രന്ഥപാരായണ ത്തിലൂടെ ആര്‍ജ്ജിച്ച വിജ്ഞാനം ഇദ്ദേഹ ത്തെ പതംവന്ന ഒരു ജ്യോതിഷപണ്ഡിതനാകാന്‍ ഏറെ സഹായിച്ചു. ഡോ. ബി.വി രാമന്‍, ഡോ. ജഗന്നാഥറാവു, പ്രൊഫ. വി.കെചൌധരി, കെ. രാജേഷ് ചൌധരി തുടങ്ങിയവരുടെ ഗ്രന്ഥങ്ങള്‍ ജ്യോതിഷ പഠനത്തില്‍ തനിക്ക് വഴികാട്ടികളായെന്ന് രവീന്ദ്രന്‍ പറയുന്നു. 1990 മുതല്‍ ചെറുകുന്നിലെ വീട്ടില്‍ ജ്യോതിഷം പ്രാക്ടീസ് ചെയ്തു തുടങ്ങി. കുറഞ്ഞകാലയളവില്‍തന്നെ ജനശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞതിനാല്‍ കണ്ണൂര്‍ കേന്ദ്രമാക്കി സണ്‍ അസ്ട്രോളജിക്കല്‍ സെന്റര്‍ എന്ന സ്ഥാപനം ഇദ്ദേഹം ആരംഭിച്ചു.

ജ്യോതിഷത്തെക്കുറിച്ചുള്ള രവീന്ദ്രന്റെ കാഴ്ചപ്പാട് തികച്ചും ശാസ്ത്രീയമാണ്. ഇലക്ട്രോണിക്സ്, മറ്റ് ശാസ്ത്രവിഷയങ്ങള്‍ എന്നിവ പഠിച്ച രവീന്ദ്രന്റെ കാഴ്ചപ്പാടുകളില്‍ ശാസ്ത്രബോധം കടന്നുവരുന്നത് തികച്ചും സ്വാഭാവികം മാത്രം. വൈദ്യം, സംഗീതം തുടങ്ങിയ ഇതരമേഖലകളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് ഇദ്ദേഹത്തിന്റെ ജ്യോതിഷസിദ്ധാന്തങ്ങള്‍. മുന്‍കാലത്ത് ഈ മേഖലയില്‍ ഗവേഷണങ്ങള്‍ നടത്തിയിരുന്ന ഡോ. ജഗന്നാഥറാവു, ഡോ. ബി.വി രാമന്‍ തുടങ്ങിയവരുടെ കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കി ജ്യോതിശാസ്ത്രത്തെ സിദ്ധാന്തവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് കെ.കെ രവീന്ദ്രന്‍. ജ്യോതിഷമേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി എടക്കാട് ആസ്ട്രോളജിക്കല്‍ റിസര്‍ച്ച് സെന്റര്‍ 2005 ഡിസംബര്‍ 24-ന് ഇദ്ദേഹത്തിന് ജ്യോതിഷ വാചസ്പതി ബിരുദം നല്‍കുകയുണ്ടായി.

ഒരുമനുഷ്യന്റെ ജനനസമയവും അയാളുടെ ആരോഗ്യസ്ഥിതിയും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ആയുസ്സ്, ആരോ ഗ്യം, രോഗാവസ്ഥകള്‍ തുടങ്ങിയവ യെയെല്ലാം സ്വാധീ നിക്കാന്‍ ഗ്രഹസ്ഥി തികള്‍ക്ക് കഴിയും. ശരിയായ ജ്യോതി ഷഗണനത്തിലൂടെ ഒരുവന് തന്റെ ഭാവിയെക്കുറിച്ച് അറിയുവാനും സുരക്ഷിതമായ ജീവിതത്തിനുള്ള മുന്‍കരുതലുകളും പ്രതിവിധികളും കണ്ടെത്തുവാനും കഴിയുന്നു. ചന്ദ്രഗ്രഹത്തെ അടിസ്ഥാനമാക്കിയാണ് മനോരോഗങ്ങളെ ജ്യോതിശാസ്ത്രം വിശകലനം ചെയ്യുന്നത്. ആധുനികവൈദ്യശാസ്ത്രത്തിന്റെ കണ്ടെത്തലായ ലൂണാറ്റിക് അസൈലം തന്നെ ഇതിനൊരു തെളിവാണെന്ന് ഇദ്ദേഹം അടിവരയിട്ടുപറയുന്നു.

സംഗീതവും ജ്യോതിഷവുമായി വളരെ അടുത്തബന്ധമാണുള്ളതെന്ന് രവീന്ദ്രന്‍ സമര്‍ത്ഥിക്കുന്നു. ചില പ്രത്യേക രാഗങ്ങള്‍ ആലപിക്കുന്നതിലൂടെ ഒരുവന്റെ ഗ്രഹപ്പിഴകള്‍ക്ക് ശമനമുണ്ടാകുമെന്ന് അനുഭവങ്ങള്‍ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. സംഗീതത്തിന്റെ രോഗശമനശേഷി ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുമുണ്ട്. 1998-99 കാലയളവില്‍ ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ ആസ്ട്രോളജി എന്ന വിഷയത്തില്‍ ഒന്നരവര്‍ഷത്തോളം ക്ളാസ്സുകള്‍ നടത്തി വൈദ്യശാസ്ത്രവിദഗ്ദ്ധരുടെ പ്രശംസ പിടിച്ചുപറ്റാന്‍ രവീന്ദ്രനുകഴിഞ്ഞു. 2002-ല്‍ Astrology is Science എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചതിന് അഖിലഭാരത ജ്യോതിഷസംസ്കൃതമഹാസമ്മേളനത്തില്‍ വെച്ച് ഇദ്ദേഹത്തിന് പൊന്നാടയും സര്‍ട്ടിഫിക്കറ്റും ലഭിക്കുകയുണ്ടായി. 2004 ഡിസംബര്‍ 24-ന് തൃശ്ശൂര്‍ സാഹിത്യഅക്കാദമി ഹാളില്‍ നടത്തപ്പെട്ട ജ്യോതി ജ്യോതിഷസംവാദം സമ്മേളനത്തില്‍വച്ച് ഡോ. സുകുമാര്‍ അഴീക്കോടില്‍നിന്നും സര്‍ട്ടിഫിക്കറ്റ് ഓഫ് ഓണര്‍ എന്ന ബഹുമതി ഇദ്ദേഹത്തിന് ലഭിച്ചു. അഭ്യസ്തവിദ്യരുടെയിടയില്‍ ശാസ്ത്രീയമായി ജ്യോതിഷത്തെ പ്രചരിപ്പിക്കുന്നതില്‍ ശ്രദ്ധാലുവാണ് ജ്യോതിഷവാചസ്പതി കെ.കെ രവീന്ദ്രന്‍.

സംസ്കൃതാദ്ധ്യാപിക ശാന്തയാണ് ഇദ്ദേഹത്തിന്റെ പത്നി. ഷൈറ, ഷംന, ഷീനജ് എന്നിവര്‍ മക്കള്‍. കൃത്യമായ ഫലപ്രവചനത്തിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച ഈ ജ്യോതിഷിയെത്തേടി അനേകമാളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. ശ്രീ രവീന്ദ്രന്‍ ചെറുകുന്ന് റോട്ടറി ക്ളബിന്റെ സെക്രട്ടറിയും ആയിരുന്നു.

കര്‍മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കദാചന എന്ന ഗീതാസൂക്തം ഉള്‍ക്കൊണ്ട് ലാഭേച്ഛ കൂടാതെ, ജ്യോതിഷം ജനസേവനമാണെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കെ.കെ. രവീന്ദ്രന്‍ ജീവിതപ്രയാണം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

              
Back

  Date updated :