KANISHANVEETTIL PURUSHOTHAMAN JYOTHSYAR

KANISHANVEETTIL PURUSHOTHAMAN JYOTHSYAR

Any

Reading

Problem

Astrology / Palmistry

ASHIRVAD

CHANDERA, MANIYATT, THRIKKARIPPUR(via) - 671 310

Kasergod, 9447447672

Nil

Back

Nil

പുരുഷോത്തമനും കുടുംബവും

പുരുഷോത്തമനും ഭാര്യ സുശീലയും

ഉത്തര മലബാറിലെ പ്രസിദ്ധ ജ്യോത്സ്യരാണ് കണിശന്‍ വീട്ടില്‍ പുരുഷോത്തമന്‍ ജ്യോത്സ്യര്‍. ഇദ്ദേഹം കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ജ്യോതിഷിയാണ്. ഇദ്ദേഹത്തിന്റെ പിതാവ് കേളുനേക്കണിശന്‍ ജ്യോതിഷം, മാന്ത്രികം, വൈദ്യം, തര്‍ക്കശാസ്ത്രം എന്നിവ അഭ്യസിച്ച പണ്ഡിത ശ്രേഷ്ഠനായിരുന്നു. അതിന്റെയൊക്കെ ബാക്കിയെന്നോണം തറവാട്ട് ഗൃഹത്തില്‍ നിരവധി താളിയോല ഗ്രന്ഥങ്ങളും, കുട്ടിച്ചാത്തന്‍, ഭൈരവന്‍ എന്നീ വിഗ്രഹങ്ങളും ഇപ്പോഴുമുണ്ട്.

ചന്തേര ഗവ. എല്‍.പി. സ്കൂള്‍, ഉദിനൂര്‍ സെന്‍ട്രല്‍ യു.പി. സ്കൂള്‍, തൃക്കരിപ്പൂര്‍ ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം നടത്തി. എസ്.എസ്.എല്‍.സി.ക്കുശേഷം കുടുംബപരമായ വിഷമങ്ങളും പ്രയാസങ്ങളും കാരണം പഠനം ഉപേക്ഷിച്ചു ജ്യോതിഷപഠനത്തിലേയ്ക്കു തിരിഞ്ഞു. ജ്യോതിഷത്തിന്റെ ബാലപാഠം പിതാവ് കേളുനേശക്കണിശനില്‍ നിന്നും സ്വായത്തമാക്കിയ ഇദ്ദേഹം പിന്നീട് പരേതനായ സി.പി. ബാലന്‍ ജ്യോത്സ്യര്‍ പയ്യന്നൂരിന്റെ ശിക്ഷണത്തില്‍ ജ്യോതിഷം പഠിച്ചു. തുടര്‍ന്ന് ജ്യോതി സദനത്തില്‍ വി.പി. പൊതുവാളിന്റെയും പണ്ഡിതശ്രേഷ്ഠന്‍ കല്ലടിയില്‍ നാരായണപൊതുവാളിന്റെയും കീഴില്‍ പഠിച്ചു. നേക്കണിശന്‍ എന്ന സ്ഥാനപ്പേര് കാസര്‍ഗോഡ് ജില്ലയിലെ പേരുകേട്ട ക്ഷേത്രമായ ഉദിനൂര്‍ ക്ഷേത്രപാലകക്ഷേത്രത്തില്‍ ആചാരം ചെയ്ത് ചിറക്കല്‍ കോവിലകം രാജാവില്‍ നിന്നും ലഭിക്കുന്ന സ്ഥാനപ്പേരാണ്.

ഉദിനൂര്‍ ക്ഷേത്രപാലകക്ഷേത്രം നിറ, പുത്തരി എന്നീ വിശേഷങ്ങള്‍ കല്പിക്കേണ്ടത് ചന്തേര നേക്കണിശനാണ്. ക്ഷേത്രപാലക ക്ഷേത്രത്തില്‍ ക്ഷേത്രപാലകന്റേയും കാളരാത്രിയുടേയും പാട്ടുത്സവത്തിന് നാന്ദി കുറിക്കുന്ന പാട്ടിന് കല്പിക്കുക എന്ന ചടങ്ങ് നിര്‍വ്വഹിക്കേണ്ടത് കുടുംബപരമായി ചന്തേരകണിശന്‍വീട്ടില്‍പെട്ടവരാണ്. കഴിഞ്ഞ 31 വര്‍ഷമായി കല്പിക്കുക എന്ന ചടങ്ങ് നടത്താനുള്ള ഭാഗ്യം ഇദ്ദേഹത്തിനാണ്. കൂടാതെ ചുറ്റുപാടുമുള്ള ക്ഷേത്രങ്ങളായ ചെമ്പിലോട്ട് ഭഗവതി ക്ഷേത്രം, മുച്ചിലോട്ട് ഭഗവതിക്ഷേത്രം, പടന്ന മുണ്ട്യ, തടിയന്‍ കൊവ്വല്‍ മുണ്ട്യ, മാണിയാട്ട് കളരിക്കല്‍ ഭഗവതിക്ഷേത്രം, കിനാത്തില്‍ ഉണ്ണിക്കൃഷ്ണക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെയും പ്രധാനപ്പെട്ട ചടങ്ങുകള്‍ ഇദ്ദേഹത്തിനു നിര്‍വഹിക്കേണ്ടതുണ്ട്.

കുലത്തൊഴിലായ ജ്യോതിഷം 26 വര്‍ഷമായി കൈകാര്യം ചെയ്തുവരുന്നു. കേരളത്തിനകത്തും പുറത്തും നിരവധി ക്ഷേത്രങ്ങളിലും തറവാടുകളിലും അഷ്ടമംഗല്യപ്രശ്നം, ദേവപ്രശ്നം, താംബൂലപ്രശ്നം മുതലായവയും നടത്തി പേരെടുത്തിട്ടുണ്ട്.

കുന്നത്തൂര്‍ പുലിയൂര്‍ കാളിമഠം, തിരുനെല്ലി ശിവക്ഷേത്രം, ചന്തേര തുടങ്ങിയ ദൈവിക സ്ഥാനങ്ങളിലെ സുപ്രധാന ചടങ്ങുകള്‍ നടത്താനുള്ള ചുമതലയും പുരുഷോത്തമന്‍ ജ്യോത്സ്യര്‍ക്കാണ്. ഉത്സവം ആരംഭിക്കുന്ന ചടങ്ങുകളാണിവ.

ജ്യോതിശാസ്ത്ര പരിഷത്തിന്റെ കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ടാണ് പുരുഷോത്തമന്‍ ജ്യോത്സ്യര്‍. ചന്തേര ജോളി ആര്‍ട്സ് ക്ളബ് സെക്രട്ടറി, ചെറുവത്തൂര്‍ ലയണ്‍സ് ക്ളബ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, തിരുനെല്ലി ശിവക്ഷേത്ര സേവാസമിതി അംഗം എന്നീ നിലകളിലും ചന്തേര ഗ്രാമത്തച്ചന്‍ മഹാവിഷ്ണു ക്ഷേത്രം രക്ഷാധികാരിയായും പ്രവര്‍ത്തിക്കുന്നു.

1999-ല്‍ തറവാട്ട് വീട്ടില്‍ നിന്നും മാറി. മണിയാട്ട് വിജ്ഞാനദായിനി വായനശാലയുടെ കിഴക്കുവശം ആശീര്‍വാദ് എന്ന വീട്ടിലാണിദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്

മാണിയാട്ട് ഗ്രാമത്തില്‍ ചന്തേരയില്‍ ഉദിനൂര്‍ ക്ഷേത്രപാലകനാല്‍ (അമ്പലംവക) ദാനമായി ലഭിച്ച തറവാട്ടു ഗൃഹത്തില്‍ 1957 മാര്‍ച്ച് 23-ാം തീയതി കേളുനേക്കണിശന്റെയും ചിരുതേയിയുടെയും മകനായി ജനിച്ചു. സഹോദരങ്ങള്‍: വാസു, സദാശിവന്‍, സുകുമാരന്‍, പങ്കജാക്ഷി, ദാമു.

ഭാര്യ സുശീല. മക്കള്‍: അനൂപ് ലാല്‍, വിമല്‍ ദാസ്. അനൂപ് ലാല്‍ ബി.എസ്സി. വിഷ്വല്‍ കമ്മ്യൂണിക്കേഷനുശേഷം ഫിലിം ഫീല്‍ഡില്‍ ജോലി ചെയ്യുന്നു. വിമല്‍ ദാസ് സംസ്കൃതം എം.എ. യ്ക്കു പഠിക്കുന്നു.

              
Back

  Date updated :