V.R. VIDYASAGAR

V.R. VIDYASAGAR

Any

Reading

Problem

Social Worker

KALALAYAM

THRIKANNAT, BEKAL P.O. - 671 318

Kasergod, 0467-2293129, 9895914785

Nil

Back

Nil

വിദ്യാസാഗറിന്റെ ഭാര്യയും കുട്ടികളും

അഴിമതിക്കെതിരെയുള്ള സമരമുഖങ്ങളിലും സാമൂഹികാവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പ്രക്ഷോഭങ്ങളിലും എന്നും മുന്‍നിരയിലുണ്ട് ശ്രീ.വി.ആര്‍. വിദ്യാസാഗര്‍. പൊതുരംഗത്ത് ശോഭയോടെ ജ്വലിച്ച പിതാവിന്റെ പാത പിന്തുടര്‍ന്ന് സാമൂഹിക, രാഷ്ട്രീയമേഖലകളില്‍ തന്റേതായ പാത വെട്ടിത്തുറന്ന് മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ എളിയ പൊതുപ്രവര്‍ത്തകന്‍.

വി. രാമന്‍മാസ്ററുടെയും പി. ദേവി ടീച്ചറുടെയും മകനായി 1959 ജനുവരി രണ്ടിനായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. പിതാവ് രാമന്‍മാസ്റര്‍ പ്രഥമാദ്ധ്യാപകനായി സര്‍വ്വീസില്‍നിന്ന് വിരമിച്ച വ്യക്തിയാണ്. ആദ്യകാല കോണ്‍ഗ്രസ്സ് നേതാവായ അദ്ദേഹം പൊതുരംഗത്ത് സജീവമായിരുന്നു. ധീവരസഭ സംസ്ഥാന വൈസ്പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബേക്കല്‍ ഗവ. ഫിഷറീസ് ഹൈസ്കൂള്‍ സ്ഥാപക കമ്മറ്റി കണ്‍വീനറായിരുന്ന മാസ്റര്‍ കോടിക്കുളം ഗവ.ഫി.യു.പി.സ്കൂളിന്റെ സ്ഥാപനത്തിലും നിര്‍ണായകപങ്കുവഹിച്ചിട്ടുണ്ട്. അദ്ധ്യാപികയായിരുന്ന ദേവി ടീച്ചര്‍ കോട്ടിക്കുളം ഗവ. മുസ്ളിം യു.പി. സ്കൂളില്‍നിന്നാണ് റിട്ടയര്‍ ചെയ്തത്.

കോട്ടിക്കുളം ഫിഷറീസ് യു.പി.സ്കൂള്‍, ബേക്കല്‍ ഗവ. ഫിഷറീസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി വിദ്യാസാഗര്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കാസര്‍കോഡ് ഗവ. കോളജില്‍നിന്ന് പ്രീഡിഗ്രിയും കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍നിന്ന് ഡിഗ്രിയും പൂര്‍ത്തീകരിച്ചു. നിയമപഠനത്തിനായി ചേര്‍ന്നെങ്കിലും മുഴുമിപ്പിക്കാനായില്ല.

പിതാവിന്റെ പൊതുപ്രവര്‍ത്തനം കണ്ടുവളര്‍ന്ന വിദ്യാസാഗറിന് ചെറുപ്പംമുതലേ അത്തരം കാര്യങ്ങളില്‍ ആഭിമുഖ്യം തോന്നിയിരുന്നു. കെ.എസ്.യുവിലൂടെ രാഷ്ട്രീയ അങ്കത്തട്ടിലേക്ക് ചുവടെടുത്തുവച്ച ഇദ്ദേഹം സംഘടനാമികവിലൂടെയും നേതൃപാടവത്തിലൂടെയും മുന്‍നിരയിലേക്കെത്തി. 1979-ല്‍ വിദ്യാസാഗര്‍ കെ.എസ്.യു. ഹോസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറിയായി. കെ.എസ്.യു. കണ്ണൂര്‍ ജില്ലാസെക്രട്ടറി (1982), കാസര്‍കോഡ് ജില്ലാ പ്രഥമ പ്രസിഡന്റ് (1985) എന്നീനിലകളില്‍ മികവുതെളിയിച്ചിട്ടുണ്ട്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിലെത്തുകയും ജില്ലാസെക്രട്ടറി, പ്രസിഡന്റ് പദവികളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയും ചെയ്തു. അഴിമതിക്കും അനീതിക്കുമെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ച വിദ്യാസാഗറിന് അക്കാരണംകൊണ്ടുതന്നെ പൊതുരംഗത്തും പാര്‍ട്ടിയില്‍തന്നെയും പലപ്പോഴും വെല്ലുവിളികളെ നേരിടേണ്ടിവന്നു.

ഇടതുപക്ഷ കോട്ടയായ ഉദുമ ഗ്രാമപഞ്ചായത്തംഗമായി 1996-ല്‍ തിരഞ്ഞെടുക്കപ്പെട്ടു. 2001-ല്‍ വീണ്ടും മെമ്പറായി. 2006-ല്‍ തുടര്‍ച്ചയായ മൂന്നാംതവണയും പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ പ്രതിപക്ഷനേതാവാണ്. പഞ്ചായത്തംഗമെന്നനിലയില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ വിദ്യാസാഗറിന് കഴിഞ്ഞിട്ടുണ്ട്.

കോട്ടിക്കുളം മത്സ്യത്തൊഴിലാളി വികസനക്ഷേമസഹകരണസംഘം പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉദുമ സഹകരണബാങ്ക് ഡയറക്ടര്‍, കാസര്‍ഗോഡ് ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു.

കാസര്‍കോഡ് ഡി.സി.സി. എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാനകമ്മറ്റിയംഗം എന്നീനിലകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഉദയമംഗലം ശ്രീമഹാവിഷ്ണുക്ഷേത്രം കമ്മറ്റിയംഗം, ജില്ലാ ആശുപത്രി വികസനകമ്മറ്റിയംഗം എന്നീനിലകളിലും വിദ്യാസാഗര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലബാര്‍ ദേവസ്വം എംപ്ളോയീസ് കോണ്‍ഗ്രസ്സിന്റെ തൃക്കണ്ണാട് യൂണിറ്റിന്റെ പ്രസിഡന്റാണ്. 

ആര്‍. സവിതയാണ് ഭാര്യ. ശിവസാഗര്‍, നീതാസാഗര്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍) എന്നിവര്‍ മക്കളാണ്.

പരേതനായ വി.ആര്‍. മനോഹരന്‍, ശിവദാസ് (ദുബായ്), സുരേന്ദ്രനാഥ് (ദുബായ്), രാജാറാം മോഹന്‍ റായ് (പൂനെ), ശശികലാദേവി (ഭര്‍ത്താവ് വി.വി.ഉല്ലാസ്) എന്നിവര്‍ സഹോദരങ്ങളാണ്.

              
Back

  Date updated :