U.K. Balan Master

U.K. Balan Master

Any

Reading

Problem

Teacher

Krishna Nivas

Ummanchira p.o.

Kannur, 0490-2306304, 9447438989

Nil

Back

Nil

ബാലന്‍ മാസ്ററുടെ ഭാര്യ മീനാക്ഷി

മൂന്നുദശാബ്ദക്കാലം സ്തുത്യര്‍ഹമായ അദ്ധ്യാപകജീവിതത്തില്‍ അനേകായിരം ജ്ഞാനാര്‍ത്ഥികള്‍ക്ക് അറിവിന്റെ അക്ഷയപാത്രം തുറന്നു നല്‍കിയ മാതൃകാധ്യാപകന്‍, അദ്ധ്യാപകസംഘടന, പെന്‍ഷന്‍ സംഘടന എന്നിവയിലെ സജീവസാന്നിദ്ധ്യം, ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ബാലന്‍ മാസ്റ്റര്‍.

കൃഷ്ണന്‍മങ്ങുവന്റെയും ചീരൂട്ടി കണ്ടാംചേരിയുടേയും ഒന്‍പതുമക്കളില്‍ അഞ്ചാമനായി 1940-ല്‍ കതിരൂര്‍ ദേശത്തു ജനിച്ച ബാലന്‍ സ്കൂള്‍ വിദ്യാഭ്യാസം കതിരൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലും കോളജ് പഠനം തലശ്ശേരി ബ്രണ്ണന്‍ കോളജിലും നടത്തി ബി.എ. ഡിഗ്രി നേടി. തലശ്ശേരി ഗവണ്‍മെന്റ് ട്രയ്നിംഗ് കോളജില്‍ നിന്നും ബി.എഡ്ഡ് പാസ്സായശേഷം 1966-ല്‍ മാനന്തവാടി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ പി.എസ്സ്.സി. വഴി നിയമനം നേടി. അതിനുമുമ്പ് അണ്‍ട്രെയിന്‍ഡ് അദ്ധ്യാപകനായി കല്യാശ്ശേരി, മാടായി സ്കൂളുകളിലും പഠിപ്പിച്ചിരുന്നു. 1976 വരെ മാനന്തവാടി ഗവ. ഹൈസ്കൂളിലും അതിനുശേഷം പാട്യം ഗവ. ഹൈസ്കൂള്‍; വടക്കുമ്പാട് ഗവ. ഹൈസ്കൂള്‍ കതിരൂര്‍ ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളിലും ജോലി നോക്കി. 1993-ല്‍ ഹെഡ്മാസ്റര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ച ഇദ്ദേഹം മണക്കടവ് ശ്രീപുരം ഗവ. ഹൈസ്കൂള്‍ ആയിത്തറമമ്പറം ഗവ: ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രധാനാദ്ധ്യാപകനായിരുന്നു. 1995-ല്‍ സര്‍വ്വീസില്‍നിന്നു വിരമിച്ചു.

ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വായനാശീലം വളര്‍ത്തുന്നതില്‍ ശ്രേഷ്ഠമായ പങ്കുവഹിച്ചു. നല്ല പുസ്തകങ്ങള്‍ വായനക്കാരില്‍ എത്തിക്കുന്നതിനും, പുതു തലമുറയെ വായനയാല്‍ പ്രബുദ്ധരാക്കുവാനും അദ്ദേഹം യഞ്ജിച്ചിരുന്നു. എ. ഗ്രേഡ് ലൈബ്രറി ആയ വിജ്ഞാനപോക്ഷണവായനശാല പ്രസിഡന്റ് എന്ന നിലയിലുള്ള ഏറെ നാളത്തെ സേവനംകൊണ്ട് നാട്ടിലെ വിജ്ഞാന പോഷണത്തിന് അദ്ദേഹം നിസ്തുലമായ മാതൃക കാട്ടി. കേരള സ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ (കെ.എസ്.എസ്.പി.യു.) കതിരൂര്‍ യൂണിറ്റ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം സംഘടനയുടെ അനിഷേദ്ധ്യ നേതാവുമാണ്.

കൃഷ്ണന്‍-ചീരു ദമ്പതികളുടെ ഒന്‍പതു മക്കളില്‍ അഞ്ചാമനായ ബാലന് മാത്രമേ ഉന്നതവിദ്യാഭ്യാസയോഗ്യതകള്‍ നേടുവാനും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുവാനും സാധിച്ചുള്ളൂ. കഠിനാധ്വാനവും സ്ഥിരോത്സാഹവുംകൊണ്ട് മാത്രം ജീവിതത്തിന്റെ ഉന്നതികളിലേയ്ക്കുള്ള പടവുകള്‍ നടന്നുകയറിയ പ്രതിഭാശാലിയാണ് ബാലന്‍ മാസ്റര്‍. ന്യൂമാഹി എം.എം. ഹൈസ്കൂള്‍ ഗണിതാദ്ധ്യാപികയായ റിട്ടയര്‍ ചെയ്ത സി.കെ. മീനാക്ഷിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഒരു കര്‍ഷിക കുടുംബത്തില്‍ ജനിച്ച ഇവരുടെ പിതാവ് തിരുവങ്ങാട് ചെറമ്മല്‍ കെ.വി. കുഞ്ഞികണ്ണന്‍, ഒരു ഉത്തമ കര്‍ഷകനായിരുന്നു.

ബാലന്‍ മാസ്റര്‍-മീനാക്ഷി ടീച്ചര്‍ ദമ്പതികള്‍ക്ക് രണ്ട് ആണ്‍കുട്ടികളാണുള്ളത്. മൂത്തമകന്‍: ആസ്ട്രേലിയയിലെ പെര്‍ത്തില്‍ റ്റൂള്‍ ആന്‍ഡ് ഡൈ കമ്പനിയില്‍ എഞ്ചിനീയറായ ശ്രീജേഷ് നല്ല സഹൃദയനും, കലാകാരനും കൂടിയാണ്. ആസ്ട്രേലിയന്‍ മലയാളി സമാജ പരിപാടികളില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കാറുള്ള ഇദ്ദേഹം ഹൃദ്യമായ തബലവാദകനുമാണ്. ആസ്ട്രേലിയയില്‍ തന്നെ ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ ഡിസൈനറായ സജനയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. രണ്ടാമത്തെ മകന്‍ അവിവാഹിതനായ ശ്രീദത്ത് എ.സി. മെക്കാനിക്കാണ്. ഐ.എസ്.ആര്‍.ഒ.യില്‍ ഇപ്പോള്‍ കോണ്‍ട്രാക്റ്റ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. മൂത്തമകന്‍ ശ്രീജേഷിനും കുടുംബത്തിനുമൊപ്പം ബാലന്‍മാസ്ററുടെ കുടുംബവും ആസ്ട്രേലിയന്‍ പര്യടനം നടത്തിയിരുന്നു. ഉല്‍ക്കര്‍ഷേച്ഛയും, ഉത്സാഹവും, ശുഭാപ്തിവിശ്വാസവും അക്ഷീണ പരിശ്രമവുംകൊണ്ട് കടുത്ത ജീവിതയാഥാര്‍ത്ഥ്യങ്ങളോടു പടപൊരുതി സമൂഹത്തിന്റെ മുന്‍നിരയിലേയ്ക്കെത്തിയ പ്രതിഭാശാലികളില്‍ ബാലന്‍മാസ്ററുടെ നാമവും സ്മരണീയമാണ്.

              
Back

  Date updated :