P.K. SUDHEER (S/o. E.M. SHANKARAN MASTER)

P.K. SUDHEER (S/o. E.M. SHANKARAN MASTER)

Any

Reading

Problem

Teacher

SUDHALAYAM

KAMMANA P.O., MANANTHAVADY - 670 645

Wayanad, 0493 5240514, 9744125687

Nil

Back

Nil

കലാസാംസ്കാരിക, സാഹിത്യസാമൂഹ്യ, വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പി.കെ. സുധീര്‍ വയനാട്ടിലെ പുരാതന നായര്‍ തറവാടായ എടച്ചനയില്‍ ശങ്കരന്‍ മാസ്ററുടേയും സൌദാമിനി ടീച്ചറുടേയും മകനായി ജനിച്ചു. കമ്മന നവോദയ യു.പി. സ്കൂള്‍, മാനന്തവാടി ഗവണ്‍മെന്റ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ച് 1987-ല്‍ എസ്.എസ്.എല്‍.സി. വിജയിച്ച ശേഷം മാനന്തവാടി ഗവണ്‍മെന്റ് കോളെജില്‍ നിന്നും ഡിഗ്രിയും ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജില്‍ നിന്നും ബി.എഡ്ഡും നേടി. ഒന്‍പതു വര്‍ഷക്കാലത്തോളം കോ-ഓപ്പറേറ്റീവ് കോളേജ് അദ്ധ്യാപകനായി ജോലി നോക്കി. 

കലയിലും സാഹിത്യത്തിലുമുള്ള തന്റെ സ്വതസിദ്ധമായ കഴിവും താല്പര്യവും വളരെ ചെറുപ്പത്തില്‍ത്തന്നെ പ്രദര്‍ശിപ്പിച്ചിരുന്ന ഇദ്ദേഹം ഒരു പുസ്തക പ്രേമിയുമായിരുന്നു. വായന, ഗൌരവമായി കണ്ടിരുന്ന ഇദ്ദേഹം ആനുകാലികങ്ങളും പുസ്തകങ്ങളും കണ്ടെത്തി വായിക്കുന്നതില്‍ നിന്താന്ത ജാഗ്രത പുലര്‍ത്തിയിരുന്നു. കൂടാതെ പെയിന്റിംഗിലും ചിത്രരചനയിലും കഴിവുകള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മംഗളോദയം വായനശാല തുടങ്ങിയ ഗ്രന്ഥശാലകളില്‍ നിന്നും പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായന പതിവാക്കിയിരുന്ന അദ്ദേഹം സാഹിത്യ രചനകളിലും ഏര്‍പ്പെട്ടിരുന്നു. പ്രശസ്ത സാഹിത്യകാരി പി. വത്സലയുമായുള്ള ദീര്‍ഘമായ ഇന്റര്‍വ്യൂ ഗ്രന്ഥലോകം മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കലാസാഹിത്യരംഗത്തും, രാഷ്ട്രീയരംഗത്തും ഉണ്ടായ ആഭിമുഖ്യം പൈതൃകമായി ലഭിച്ചിരുന്നു എന്നുതന്നെ പറയാം. അദ്ധ്യാപകരായിരുന്ന മാതാപിതാക്കളുടെ സ്വാധീനവും ശിക്ഷണവും ഇദ്ദേഹത്തിന്റെ സ്വഭാവരൂപീകരണത്തിലും ചിന്താഗതിയിലും മുഖ്യപങ്കുവഹിച്ചിരുന്നു. വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഇദ്ദേഹം പഠിച്ചിരുന്ന സ്കൂളില്‍ അദ്ധ്യാപകരായിരുന്ന മാതാപിതാക്കള്‍ ഇദ്ദേഹത്തിന്റെ ഗുരുക്കന്മാരായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍; സി.പി.ഐ.(എം)-ന്റെ നേതൃസ്ഥാനീയനായിരുന്ന പിതാവ് ഇ.എം. ശങ്കരന്‍ മാസ്ററുടെ പ്രവര്‍ത്തനങ്ങളും ഇദ്ദേഹത്തിനു മാര്‍ഗ്ഗദീപങ്ങളായിരുന്നു. പഠനകാലത്ത് എസ്.എഫ്.ഐ.യുടെ ജില്ലാ പ്രസിഡണ്ടായും, പില്‍ക്കാലത്ത് സി.പി.ഐ.(എം.)-ന്റെ ബ്രാഞ്ച് മെമ്പര്‍ എന്ന നിലയിലും സ്തുത്യര്‍ഹമായ സേവനങ്ങളാണ് ഇദ്ദേഹം കാഴ്ചവച്ചത്. ലൈബ്രറി കൌണ്‍സിലിന്റെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്ന ഇദ്ദേഹം മാനന്തവാടി താലൂക്ക് എജ്യൂക്കേഷന്‍ സൊസൈറ്റി പ്രസിഡണ്ട് (കോ-ഓപ്പറേറ്റീവ് കോളെജ്) ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കല്ലോടി അഞ്ചുവൈത്തില്‍ ബാലകൃഷ്ണന്റേയും ശാന്തമ്മയുടേയും മകള്‍ സനിത ടീച്ചറാണ് ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി. ഏക മകന്‍ ധ്യാന്‍.

വിദ്യാഭ്യാസകാലത്തിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ മാതാപിതാക്കളെ കൂടാതെ തന്റെ ആദ്യകാല അദ്ധ്യാപികയായ കുന്നത്തുകുഴി അന്നമ്മ ടീച്ചറേയും ഹൈസ്കൂള്‍ കോളേജ് അദ്ധ്യാപകരായ പത്മനാഭന്‍ മാസ്റര്‍, ചെല്ലപ്പന്‍ മാസ്റര്‍, സഹസ്രനാമന്‍ മാസ്റര്‍, രാധാകൃഷ്ണന്‍ മാസ്റര്‍, ഹനീഫ എന്നിവരെയും സുധീര്‍ പ്രത്യകം സ്മരിക്കുന്നു.

സുധീറിന്റെ പിതാവ് ശ്രീ ഇ.എം. ശങ്കരന്‍ മാസ്ററും അദ്ധ്യാപന, സാമൂഹ്യ, രാഷ്ട്രീയ, സഹകരണ മേഖലകളില്‍ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ്. സി.പി.ഐ.(എം.) ജില്ലാ കമ്മിറ്റി അംഗം, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, പനമരം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, മാനന്തവാടി അര്‍ബന്‍ സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് മാസ്റര്‍ ഏവരുടേയും അഭിനന്ദനങ്ങളും അംഗീകാരവും നേടിയിരുന്നു. അദ്ധ്യാപികയായിരുന്ന സൌദാമിനിയാണ് ഭാര്യ. ഇവരുടെ മക്കളില്‍ ഇളയ മകനാണ് സുധീര്‍.

മറ്റു മക്കള്‍: സുധ (അദ്ധ്യാപിക), സുരേഷ് (സി.പി.എം. പനമരം ഏരിയ കമ്മിറ്റി സെക്രട്ടറി)

              
Back

  Date updated :