THETTAMALA K. KRISHNAN KUTTY

THETTAMALA K. KRISHNAN KUTTY

Any

Reading

Problem

Social Worker

KODUMNHOTHODY

TRISILERY P.O.,

Wayanad, Nil

Nil

Back

Nil

കെ. കൃഷ്ണന്‍കുട്ടി, സ: കുന്നിക്കല്‍ നാരായണന്‍ അനുസ്മരണ സമ്മേളന വേദിയില്‍

വയനാട്ടിലെ ആദ്യകാല കുടിയേറ്റ കര്‍ഷകരില്‍ പ്രമുഖനും പ്രശസ്തനായ വൈദ്യചികിത്സകനും സജീവ സ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന പെരുമ്പാവൂര്‍ കുന്നത്തുനാട് വെങ്ങോല കുഞ്ഞന്‍ വൈദ്യരുടേയും ശ്രീയമ്മയുടേയും പുത്രനായ തേറ്റമല കൃഷ്ണന്‍കുട്ടിയേട്ടന്‍ അറിയപ്പെടുന്ന സ്വാതന്ത്യസമര സേനാനിയും പൊതുപ്രവര്‍ത്തകനുമാണ്.

1929-ല്‍ ജനിച്ച കൃഷ്ണന്‍കുട്ടി നന്നേ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ക്കൊപ്പം കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നതിന് 1951-ല്‍ വയനാട്ടില്‍ എത്തി. പിതാവിനെ കൃഷികാര്യങ്ങളില്‍ സഹായിച്ചു. വെങ്ങോല സെന്റ്മേരീസ് പെരുമാനി സ്കൂളില്‍ അന്നത്തെ മൂന്നാം ക്ളാസ്സുവരെ മാത്രമേ ഒപചാരിക വിദ്യാഭ്യാസം നടത്തിയുള്ളൂ. തുടര്‍ന്ന് അമരകോശം, പുരാണം, കളരി, പാട്ട് എന്നിവ അഭ്യസിച്ചു. ചെറുപ്പത്തില്‍ സര്‍. സി.പി. വിരുദ്ധ ജാഥകളില്‍ പങ്കെടുത്തിരുന്നു. പിതാവ് കുഞ്ഞന്‍ വൈദ്യന്‍ സ്റേറ്റ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായിരുന്നു. 1952-ലെ പൊതുതെരഞ്ഞെടുപ്പില്‍ തന്റെ 22-ാം വയസ്സില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി രാഷ്ട്രീയജീവിതം ആരംഭിച്ചു. 1953 മുതല്‍ തോട്ടം തൊഴിലാളി രംഗത്ത് സജീവമായി പ്രവര്‍ത്തനം തുടങ്ങി. അക്കാലത്താണ് കണ്ണൂരിലെ ആറോണ്‍ തുണിമില്‍, ആറോണ്‍ പ്ളൈവുഡ് കമ്പനി എന്നിവ പൂട്ടുകയും തൊഴിലാളികളെ പട്ടിണിയിലേക്കും പ്രക്ഷോഭങ്ങളിലേക്കും തള്ളിവിടുകയും ചെയ്തത്. കഷ്ടപ്പെടുന്നവരും ദുരിതമനുഭവിക്കുന്നതുമായ തൊഴിലാളികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് കണ്ണൂരില്‍ എത്തിക്കുന്നതില്‍ ഇദ്ദേഹം മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചിരുന്നു. അരി, കപ്പ, വാഴക്കുല തുടങ്ങിയവ കാളവണ്ടികളില്‍ കണ്ണൂരിലെത്തിക്കുവാനും തൊഴിലാളികള്‍ക്ക് വേണ്ട ഇതര കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹം കാഴ്ചവച്ചിരുന്നത്. ഇടയ്ക്കിടെ സഖാവ് എ.കെ.ജി.യും മാനന്തവാടിയിലെ കമ്മ്യൂണിസ്റ് നേതാക്കളായിരുന്ന സ: കുഞ്ഞിക്കണ്ണന്‍, ഇ.സി. ഉത്തമന്‍, കെ.സി. കുമാരന്‍ എന്നിവരും നയിച്ചിരുന്ന പാര്‍ട്ടിക്ളാസ്സുകള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കും പുതിയ ഉണര്‍വേകിയിരുന്നു. 1968-ല്‍ കര്‍ഷകസംഘം പ്രവര്‍ത്തകനായ ഇദ്ദേഹം ബംഗാളില്‍ നക്സല്‍ വിപ്ളവം പൊട്ടിപ്പുറപ്പെട്ടപ്പോള്‍; കുന്നിക്കല്‍ നാരായണന്‍, അജിത, വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങിവച്ച കര്‍ഷക സമരങ്ങളില്‍ സജീവമായി പങ്കെടുത്തു. തൃശ്ശിലേരി, തിരുനെല്ലി സമരങ്ങളിലും, പുല്പള്ളി ആക്ഷനിലും പങ്കെടുത്ത ഇദ്ദേഹത്തിന് ഒന്‍പത് വര്‍ഷത്തോളം ജയില്‍ ജീവിതം അനുഭവിക്കേണ്ടിയും വന്നു. ഗോവ വിമുക്ത സമരത്തിലും സ്വാതന്ത്രസമരപ്രസ്ഥാനങ്ങളിലും മുന്‍നിരയില്‍ എന്നും പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് ഇപ്പോള്‍ ലഭിക്കുന്ന സ്വാതന്ത്യ്രസമര പെന്‍ഷനും വാങ്ങി സജീവരാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങി സ്വസ്ഥജീവിതം നയിക്കുന്നു. 1955 ആഗസ്റ് 15-ന് നടന്ന ഗോവാ വിമോചന സമര സത്യാഗ്രഹത്തില്‍ മലബാറില്‍ നിന്നും പങ്കെടുത്ത 40 പേരില്‍ ഒരാള്‍ നാട്ടുകാര്‍ ബഹുമാനപൂര്‍വ്വം വിളിക്കുന്ന കൃഷ്ണന്‍കുട്ടിച്ചേട്ടനായിരുന്നു. സ്വാര്‍ത്ഥത എവിടെയും കൊടികുത്തി വാഴുകയും ചൂഷണം ഏതുരംഗത്തും തുടരുകയും ചെയ്യുന്നടത്തോളം കാലം ഭാവി ഇരുളടഞ്ഞതായി തുടരുമെന്നദ്ദേഹം വിശ്വസിക്കുന്നു. വിമോചന-സ്വാതന്ത്യസമര പ്രസ്ഥാനങ്ങളില്‍ ഉത്സാഹപൂര്‍വ്വം രംഗത്തുണ്ടായിരുന്ന വയനാട്ടിലെ; സി. ഗോപാലന്‍ നായര്‍, റ്റി.ആര്‍. രാമവാര്യര്‍, പി.എസ്സ്. ഗോവിന്ദന്‍ എന്നിവരെ അദ്ദേഹം ഇപ്പോഴും സ്മരിക്കുന്നു. കമലയാണ് ഭാര്യ. മിനി, മനോജ്കുമാര്‍, ഷാജി എന്നിവര്‍ മക്കളാണ്.

              
Back

  Date updated :