C.K. RAJEEVAN

C.K. RAJEEVAN

Any

Reading

Problem

Life Insurance Corporation

Sree Bhavan

Kudakkalam, Eranjoli P.O, Thalassery - 670 107

Kannur, 0497-2305959, Mob : 9447045959

Nil

Back

Nil

ഇന്‍ഷുറന്‍സ് മേഖലയില്‍ കഠിനപ്രയത്നത്തിലൂടെ ജീവിതവിജയം കൈവരിച്ച വ്യക്തിയാണ് ശ്രീ. സി. കെ. രാജീവന്‍. ഒട്ടേറെ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിച്ചശേഷം എല്‍.ഐ.സിയുടെ ഏജന്‍സിയെടുത്ത് 1996-97 സാമ്പത്തിക വര്‍ഷത്തില്‍തന്നെ കോടിപതി പദവിയും തുടര്‍ന്ന് ഡബിള്‍ കോടിപതി, ട്രിപ്പില്‍ കോടിപതി ബഹുമതികളും കരസ്ഥമാക്കിയ ഇദ്ദേഹം 2006-07 സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായ 10-ാം തവണയും കോടിപതി പദവിയില്‍ എത്തിയിരിക്കുകയാണ്. തലശ്ശേരി ബ്രാഞ്ച് II-ലെ ഡെവലപ്പ്മെന്റ് ഓഫീസര്‍ പി. വി. പ്രദീപ് കുമാറിന്റെ കീഴിലായിരുന്ന ഇദ്ദേഹം ഏജന്‍സിയെടുത്തത്. അദ്ദേഹത്തിന്റെ സ്നേഹവും പ്രോത്സാഹനവും വഴിയാണ് തനിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതെന്ന് രാജീവന്‍ പറയുന്നു.
അനാദികച്ചവടം, സ്റേഷനറി കച്ചവടം, ടീ മാസ്റര്‍ എന്നിവയിലായിരുന്നു തുടക്കം. 1986-ല്‍ പിയര്‍ലെസ്സ് ഏജന്റ്, തപോവന്‍ ഹൌസിങ് ഫിനാന്‍സ് സ്പെഷ്യല്‍ ഓര്‍ഗനൈസര്‍, സുദര്‍ശന്‍ ചിട്ടിഫണ്ട് ഫീല്‍ഡ് എക്സിക്യൂട്ടീവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം കുറെക്കാലം തലശ്ശേരിയില്‍ ബേക്കറിയും (ശോഭ ബേക്കറി) നടത്തിയിട്ടുണ്ട്.
1996-ല്‍ എല്‍.ഐ.സി. ഏജന്‍സി എടുക്കുകയും 1997-ല്‍ മൊകേരി പഞ്ചായത്തിലെ ആദ്യ കോടിപതി എന്ന സ്ഥാനം നേടുകയും ചെയ്തു. എല്‍.ഐ.സി. ഹൌസിങ് ഫിനാന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എന്നിവയുടെ ഏജന്റുകൂടിയാണിദ്ദേഹം.
പൊതുപ്രവര്‍ത്തനരംഗത്തും ഇദ്ദേഹം സജീവമാണ്. സ്കൂള്‍ പഠനകാലത്ത് കെ.എസ്.യുവിന്റെ പ്രവര്‍ത്തകനായിരുന്നു. തുടര്‍ച്ചയായ രണ്ടുവര്‍ഷം സ്കൂള്‍ ലീഡറായിരുന്നു. തിരുവങ്ങാട് സാകേത് ഹിന്ദി വിദ്യാലയത്തില്‍ ഹിന്ദിടീച്ചര്‍ കോഴ്സ് പഠിച്ചിട്ടുണ്ട്. മട്ടന്നൂര്‍ കോളെജില്‍ സന്നദ്ധ, സാമൂഹ്യ സേവകരുടെ കൂട്ടായ്മയായ ഗാന്ധിദര്‍ശന്‍ എന്ന സംഘടനയുടെ മെമ്പര്‍ ആയി പ്രവര്‍ത്തിച്ചു. വൈസ്മെന്‍സ് ക്ളബ്ബ് കൂത്തുപറമ്പ്, പാനൂര്‍ ജേസീസ്, കൂരാറ സുഹൃദ്ജന വായനശാല എന്നിവയിലും അംഗമായി പ്രവര്‍ത്തിക്കുന്നു.
പരേതരായ സി.പി. കൃഷ്ണന്റെയും സി. കെ. നാരായണിയുടെയും മകനായി 1960 ഫെബ്രുവരി 2-ന് ജനിച്ചു. പിതാവ് സി. പി. കൃഷ്ണന്‍ പ്രമുഖ ഗാന്ധിയനും സ്വാതന്ത്യ്രസമര സേനാനിയുമായിരുന്നു. 1946-ലെ തലശ്ശേരി സമരത്തില്‍ പങ്കെടുത്തിരുന്നു. ഗാന്ധിജി, ശ്രീനാരായണഗുരു തുടങ്ങിയവരുടെ തലശ്ശേരി സന്ദര്‍ശനവേളയില്‍ അവരെ അനുഗമിച്ചിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വത്തിലെ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. രാജലക്ഷ്മി, സത്യവതി, ശ്രീനിവാസന്‍, രവീന്ദ്രന്‍, പരേതയായ നളിനി, രമാഭായി, തങ്കമണി, രമണി, രാഗേഷ് എന്നിവര്‍ രാജീവിന്റെ സഹോദരങ്ങളാണ്.
കെ. ശ്രീഷയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ജിന്‍ഷ രാജീവന്‍, സൂഷ്മ രാജീവന്‍ എന്നിവര്‍ മക്കളാണ്. നല്ല ഹോക്കി താരങ്ങളാണ് ഇരുവരും. സ്റേറ്റ് ലെവല്‍ മല്‍സരത്തില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കാന്‍ ഇവര്‍ക്കു സാധിച്ചു. ജിന്‍ഷ സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനിയും സൂഷ്മ സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂളിലെ പത്താംക്ളാസ്സ് വിദ്യാര്‍ത്ഥിനിയുമാണ്.
പരാജയങ്ങളില്‍ തളരാതെ, കഠിനപ്രയത്നത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും മുന്നേറിയാല്‍ ജീവിതവിജയം കൈവരിക്കാം എന്ന് തന്റെ ജീവിതത്തിലൂടെ ഇദ്ദേഹം തെളിയിക്കുന്നു.

              
Back

  Date updated :