A.M. Arif

A.M. Arif

Any

Reading

Problem

M.L.A.

Arunyam

Thiruvambady P.O., Alappuzha

Alapuzha, 9447260665

Nil

Back

NIL

അരൂര്‍ നിവാസികളുടെ പ്രിയപ്പെട്ട എം.എല്‍.ഏയാണ് അഡ്വ. എ.എം. ആരിഫ്. രാഷ്ട്രീയപ്രവര്‍ത്തനവും സാമൂഹികസേവനവും ജീവി തവ്രതമായി സ്വീകരിച്ച ചുരു ക്കം പ്രഗത്ഭരില്‍ പ്രമുഖന്‍. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെ സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രക്ഷുബ്ധമായ വീഥികള്‍ പിന്നിട്ട് ഇന്ന് അരൂര്‍ എം.എല്‍.ഏ പദവിയില്‍ എത്തിനില്‍ക്കുന്നു ആരിഫിന്റെ ജീവിതയാത്ര.
1964-ല്‍ ചിങ്ങമാസത്തിലെ ചതയം നാളിലാണ് അബ്ദുള്‍ മജീദിന്റെയും നബീസയുടെയും മൂന്നു പുത്രന്മാരില്‍ ഒന്നാമനായ ആരിഫിന്റെ ജനനം.
ചെറുപ്പം മുതലേയുള്ള സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കിടയിലും പഠനത്തില്‍ മുന്നിലായിരുന്നു ആരിഫ്. വൈ.എം.എം.എ.എല്‍.പി. സ്കൂള്‍, ലിയോ 13 ഹൈസ്കൂള്‍, കുത്തിയതോട് ഇ.സി.ഇ.കെ. യൂണിയന്‍ ഹൈസ്കൂള്‍ ചമ്മനാട് എന്നിവിടങ്ങളില്‍നിന്നായി പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. ആലപ്പുഴ എസ്.ഡി. കോളേജില്‍ നിന്ന് പ്രീഡിഗ്രി, ചേര്‍ത്തല എസ്.എന്‍. കോളേജില്‍ നിന്ന് ഡിഗ്രി, തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് എല്‍.എല്‍.ബി. എന്നിവ പാസ്സായി.
ചേര്‍ത്തല എസ്.എന്‍.കോളേജില്‍വച്ചാണ് സജീവ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുന്നത്. 1982-85 കാലഘട്ടത്തില്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ വിദ്യാഭ്യാസനയവൈകല്യങ്ങള്‍ക്കെതിരെ പോരാടാന്‍ എസ്.എഫ്.ഐയില്‍ അംഗമായി. സമരമുഖങ്ങളില്‍ മുന്‍നിരയില്‍ത്തന്നെ എന്നും നിലയുറപ്പിച്ചിരുന്നു ആരിഫ്. ബാപ്പ ചേര്‍ത്തല സ്റേഷനില്‍ പോലീസായിരുന്നിട്ടുപോലും സമരമുഖങ്ങളില്‍ യാതൊരുവിധ ദയയും സഖാവ് ആരിഫിന് ലഭിക്കുകയുണ്ടായില്ല.
വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട നേതാവായി മാ റിയ ഇദ്ദേഹം 1984-ല്‍ കോളേജ് മാഗസിന്‍ എഡിറ്ററായും 1985-ല്‍ യൂണിയന്‍ ചെയ ര്‍മാനായും എസ്. എഫ്.ഐ. പാനലില്‍ വിജയം കൈവരിച്ചു. യൂണിയന്‍ ഭാരവാഹിയായിരിക്കെ ഒട്ടനവധി പരിപാടികള്‍ സംഘടിപ്പിക്കുകവഴി മികച്ച സംഘാടകന്‍ എന്ന ഖ്യാതിയും സഖാവ് ആരിഫിനെ തേടിയെത്തി. ബിഷപ്പ് പൌലോസ് മാര്‍ പൌലോസും ഗുരു നിത്യചൈതന്യയതിയും ആരിഫിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയുണ്ടായി.
യു.ഡി.എഫ്. ഭരണസമയത്തെ സംഘടനാ പ്രവര്‍ത്തനം ആരിഫിന് മാത്രമല്ല കുടുംബത്തിനുതന്നെ വെല്ലുവിളിയായിരുന്നു. പോലീസുദ്യോഗസ്ഥനായിരുന്ന ബാപ്പയെ മകന്റെ സംഘടനാപ്രവര്‍ത്തനത്തിന്റെ ഫലമായി സര്‍ക്കാര്‍, രാമങ്കരി, കൈനകരി, അര്‍ത്തുങ്കല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റി പീഡിപ്പിച്ചു. എന്നാല്‍ ഇതിനൊന്നും സഖാവിന്റെ ആത്മവീര്യത്തെയോ സമരവീര്യത്തെയോ കെടുത്താനായില്ല. മാനസികമായി ബാപ്പയും ആരിഫിനൊപ്പമായിരുന്നു.
എസ്.എഫ്.ഐ. ചേര്‍ത്തല ഏരിയാപ്രസിഡന്റ്, ഏരിയാസെക്രട്ടറി, ജില്ലാ വൈസ്പ്രസിഡന്റ്, സംസ്ഥാന കമ്മറ്റിയംഗം, ആലപ്പുഴ ജില്ലാസെക്രട്ടറി, കേരള സര്‍വകലാശാല സെനറ്റ് അംഗം തുടങ്ങിയ പദവികള്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനഫലമായി ആരിഫില്‍ വന്നുചേര്‍ന്നു.
അറിയപ്പെടുന്ന എഴുത്തുകാരനും വാഗ്മിയുമാണ് ആരിഫ്. കലാകൌമുദി, കേരളകൌമുദി, ചിന്ത, ദേശാഭിമാനി തുടങ്ങിയ വാരികകളിലും പത്രങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയങ്ങളായിരുന്നു. ഇടതുമുന്നണിയുടെ പ്രചാരണം ലക്ഷ്യമാക്കി എഴുതി, സംവിധാനം ചെയ്ത തെരുവുനാടകങ്ങള്‍, മാപ്പിളപ്പാട്ടുകള്‍, കോല്‍ക്കളി, അറവനമുട്ട് ഗാനങ്ങള്‍ എന്നിവ ഇദ്ദേഹത്തിന്റെ കലാഹൃദയത്തെ തുറന്നുകാട്ടുന്നു. തന്റെ അഭിപ്രായങ്ങളെ ശക്തമായ ഭാഷയില്‍ വശ്യതയോടും കരുത്തോടുംകൂടി അവതരിപ്പിക്കാനുള്ള ആരിഫിന്റെ പ്രാഗത്ഭ്യം ജില്ലയിലെ സാംസ്ക്കാരിക, രാഷ്ട്രീയ വേദികളില്‍ ഇദ്ദേഹത്തെ സ്ഥിരം സാന്നിദ്ധ്യമാക്കുന്നു.
1990-ല്‍ തന്റെ 25-ാം വയസ്സിലാണ് ആദ്യമായി പൊതുതെരഞ്ഞെടുപ്പ് നേരിടുന്നത്. അരൂക്കുറ്റി ഡിവിഷനില്‍നിന്നും 3500 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആദ്യ ജില്ലാ കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം വിജയക്കൊടി പാറിക്കുന്നത്.
എസ്.എഫ്.ഐ. പ്രവര്‍ത്തനത്തിനുശേഷം ഡി.വൈ.എഫ്.ഐ. ചേര്‍ത്തല ഏരിയാപ്രസിഡന്റ്, ഏരിയാസെക്രട്ടറി, സംസ്ഥാനകമ്മറ്റിയംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. നാലുവര്‍ഷമായി സി.പി.ഐ(എം) ചേര്‍ത്തല ഏരിയാസെക്രട്ട റിയായിരുന്നു. 1996 മുതല്‍ ജില്ലാക്കമ്മറ്റിയംഗമായി പ്രവര്‍ത്തിച്ചുവരുന്നു.
പ്രവര്‍ത്തനപാടവം ആരിഫിനെ വളരെ വേഗം യൂണിയന്‍ നേതാവായി ഉയര്‍ത്തി. മത്സ്യ സംസ്ക്കരണ വിതരണ തൊഴിലാളി യൂണിയന്‍ ചേര്‍ത്തല ഏരിയാപ്രസിഡന്റ്, ചേര്‍ത്തല താലൂക്ക് ഷോപ്പ്സ് ആന്‍ഡ് എസ്റാബ്ളിഷ്മെന്റ് എംപ്ളോയീസ് യൂണിയന്‍ ജനറല്‍സെക്രട്ടറി, ചേര്‍ത്തല താലൂക്ക് ബസ് തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് തുടങ്ങി വിവിധ സംഘടനകള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്കി.
രാഷ്ട്രീയ നേതാവ്, സാംസ്ക്കാരിക നായകന്‍, യൂണിയന്‍ നേതാവ് എന്നീ പദവികളോടൊപ്പം തന്നെ ചേര്‍ത്തലയിലെ പ്രഗല്ഭനായ ഒരു അഭിഭാഷകനായും ആരിഫ് അറിയപ്പെടുന്നു. വിപുലമായ സുഹൃദ്വലയം ഉള്ള ബഹുമുഖപ്രതിഭയാണ് ഈ പൊതുപ്രവര്‍ത്തകന്‍.
കേരളരാഷ്ട്രീയത്തിലെ ഗോഡ്മദര്‍ എന്നറിയപ്പെടുന്ന, ഒരുപക്ഷേ, ജനപിന്തുണയുടെ പേരില്‍ ഗിന്നസ്ബുക്കില്‍ പോലും സ്ഥാനംനേടാന്‍ സാദ്ധ്യതയുണ്ടായിരുന്ന ഗൌരിയമ്മയെ പിന്തള്ളിയാണ് ആരിഫ് അരൂരില്‍ എം.എല്‍.എ. സ്ഥാനം കരസ്ഥമാക്കിയത്. ഇന്ത്യന്‍ എക്സ് പ്രസ്സിന്റെ ബെസ്റ് പെര്‍ഫോമെന്‍സ് എം.എല്‍.എ ആയി റേറ്റ് ചെയ്യപ്പെട്ട ഇദ്ദേ ഹം, സ്മാര്‍ട്ട് അരൂര്‍, ഗേറ്റ്വേ ഓഫ് കൊച്ചിന്‍ എന്നപേരില്‍ അരൂരിനെ വികസിപ്പിക്കുന്നതിനുള്ള വിവിധ കര്‍മ്മ പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അരൂരിനെ വ്യവസായകേന്ദ്രമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആരിഫ് കൃഷികാര്യങ്ങളിലും പ്രത്യേക ഊന്നല്‍ നല്കിവരുന്നു. 
കേരളരാഷ്ട്രീയരംഗത്ത് വ്യക്തമായ ലക്ഷ്യത്തോടും ചിട്ടയോടുംകൂടി വികസനോദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ചെറുപ്പക്കാരന്‍ കേരളസംസ്ഥാന വികസനപദ്ധതികളില്‍ പ്രധാന പങ്കുവഹിക്കുകവഴി കേരളജനതയ്ക്ക് ഒരു വാഗ്ദാനമായി മാറുകയാണ്.
തൃക്കുന്നപ്പുഴ വില്ലേജില്‍ പല്ലന, കുറ്റിക്കാട്ട് വീട്ടില്‍ റിട്ടയേര്‍ഡ് എയര്‍ഫോഴ്സ് (ഐ.എ.എഫ്) ഉദ്യോഗസ്ഥന്‍ കെ.ഒ. റഷീദിന്റെ മകള്‍ ഡോ. ഷഹ്നാസ് ബീഗമാണ് ആരിഫിന്റെ സഹധര്‍മ്മിണി. രണ്ട് മക്കള്‍: സല്‍മാന്‍ ആരിഫ് (6-ാം ക്ളാസ്സ്), റിസ്വാന ആരിഫ് (2-ാം ക്ളാസ്സ്).
എ.എം. അന്‍വാസ് (സൌദി അറേബ്യ), എ.എം. അന്‍സാരി (കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്) എന്നിവര്‍ സഹോദരങ്ങളാണ്.

              
Back

  Date updated :