FR. KURIAKOSE ORATHEL

FR. KURIAKOSE ORATHEL

Any

Reading

Problem

Priest

Nirmalagiri College

Nirmalagiri P.O. - 670 701

Kannur, 0490 2364777, 9447519216

Nil

Back

Nil

ഫാദര്‍ കുര്യാക്കോസും മാതാപിതാക്കളും

ഫാദര്‍ കുര്യാക്കോസും കുടുംബാംഗങ്ങളും

അജപാലനശുശ്രൂഷയിലും വിദ്യാഭ്യാസരംഗത്തും ഒരേപോലെ മികവ് പുലര്‍ത്തിക്കൊണ്ട് മുന്നേറുന്ന അജപാലകനാണ് ഫാദര്‍ കുര്യാക്കോസ് ഒ.ജെ. പൌരോഹിത്യം ജീവിതവ്രതമായി സ്വീകരിച്ച ഈ പുരോഹിതന്‍ താന്‍ നേടിയെടുത്ത അറിവിനെ പുതുതലമുറയുടെ ഉന്നമനത്തിനായി ഉപയോഗിച്ചുകൊണ്ട് ജീവിതം സാര്‍ത്ഥകമാക്കുന്നു.

കോട്ടയത്തെ കുറവിലങ്ങാട്ടുനിന്ന് മലബാറിലേക്ക് കുടിയേറിയ കുടുംബത്തില്‍, ഓരത്തേല്‍ ജോണിന്റെയും അന്നമ്മ കോലത്തേലിന്റെയും മകനായി 1961 ജനുവരി 22-ന് ജനനം. എടൂര്‍ സെന്റ് മേരീസ് ഹൈസ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം. മാതാപിതാക്കളുടെ ചിട്ടയാര്‍ന്നതും ദൈവഭക്തിയില ധിഷ്ഠിതവുമായ ശിക്ഷണത്തില്‍ വളര്‍ന്നുവന്ന കുര്യാക്കോസിന് ചെറുപ്പത്തില്‍ത്തന്നെ പൌരോഹിത്യജീവിതം സ്വീകരിക്കാനുള്ള ഉള്‍വിളിയുണ്ടായി. ദൈവവിളിക്ക് കാതോര്‍ത്ത കുര്യാക്കോസ് അങ്ങനെ സെമിനാരിയില്‍ ചേരാന്‍ തീരുമാനമെടുത്തു.

തലശ്ശേരി സെന്റ് ജോസഫ്സ് മൈനര്‍ സെമിനാരിയിലായിരുന്നു വൈദികപഠനത്തിന്റെ തുടക്കം. പ്രീഡിഗ്രി പൂര്‍ത്തിയാക്കിയശേഷം ഫിലോസഫിയില്‍ ബിരുദവും സമ്പാദിച്ചു. ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയിലും വൈദികപഠനം നടത്തി. 1987 ഡിസംബര്‍ 29-ന് പൌരോഹിത്യം സ്വീകരിച്ചു. ചുങ്കക്കുന്നിലെ ഇടവകദേവാലയത്തില്‍ പ്രഥമ ദിവ്യബലിയര്‍പ്പണവും നടത്തി.

ചെറുപുഴ സെന്റ് മേരീസ് പള്ളിയില്‍ അസിസ്റന്റ് വികാരിയായി (1988) കുര്യാക്കോസച്ചന്‍ തന്റെ അജപാലനദൌത്യത്തിന് തുടക്കമിട്ടു. തുടര്‍ന്ന്, തടിക്കടവ് സെന്റ് ജോര്‍ജ് പള്ളിയില്‍ വികാരിയായി സേവനം ചെയ്തു (1989-91). ആറുമാസത്തോളം തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് വലിയമറ്റത്തിന്റെ സെക്രട്ടറിയായും സേവനം ചെയ്തു. മൂന്നരവര്‍ഷത്തോളം കോളയാട് അല്‍ഫോന്‍സാപ്പള്ളി വികാരിയുമായിരുന്നു(1994-96).

അജപാലനദൌത്യത്തിന്റെ ഇടയില്‍ത്തന്നെ വിദ്യാസമ്പാദനത്തിനും അച്ചന്‍ സമയം കണ്ടെത്തി. മധുര കാമരാജ് യൂണിവേഴ്സിറ്റിയില്‍നിന്ന് ലൈബ്രറി സയന്‍സില്‍ ബിരുദം നേടിയ (1992) അച്ചന്‍, അവിടെനിന്നുതന്നെ ബിരുദാനന്തരബിരുദവും സമ്പാദിച്ചു. രണ്ടാംറാങ്കോടെയായിരുന്നു പി.ജി. വിജയം. മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഇംഗ്ളീഷില്‍ ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഡി.സി.എ പൂര്‍ത്തീകരിച്ചിട്ടുള്ള അച്ചന് ടൈപ്പ്റൈറ്റിംഗിലും നൈപുണ്യമുണ്ട്.

താന്‍ നേടിയ വിദ്യ ഫലപ്രദമായി ഉപയോഗിക്കണമെന്ന ചിന്തയോടെ 1996 ഏപ്രില്‍ 24-ന്, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളജില്‍ ലൈബ്രേറിയനായി ചേര്‍ന്നു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ ഏറ്റവും മികച്ച ലൈബ്രറികളിലൊന്നായ ഇവിടത്തെ ലൈബ്രറിയില്‍ ആയിരക്കണക്കിന് പുസ്തകങ്ങളുണ്ട്. മുഴുവനായും കമ്പ്യൂട്ടര്‍വത്കരിച്ച ലൈബ്രറിയാണ് ഇവിടത്തേത്.

ഹോസ്റല്‍ വാര്‍ഡനായും അച്ചന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതില്‍ അച്ചന്‍ എന്നും മുന്‍പന്തിയില്‍ത്തന്നെയുണ്ട്. ജര്‍മ്മനി, ഹോളണ്ട്, ഇറ്റലി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലണ്ട്, ബല്‍ജിയം, യു.എ.ഇ ., ഇംഗ്ളണ്ട് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള അച്ചന്‍ വത്തിക്കാനില്‍ പോയി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

സിസ്റര്‍ എലിസബത്ത് (ബാംഗ്ളൂര്‍), മാത്യു, ജോസ്, സിസ്റര്‍ മേരി (ജര്‍മ്മനി), ജോര്‍ജ്, റോയി (അദ്ധ്യാപകന്‍), ബാബു (ദുബായ്), സാംസണ്‍ (ദുബായ്), മേഴ്സി (നേഴ്സ്, ബാംഗ്ളൂര്‍), ജിന്‍സി (ദുബായ്) എന്നിവര്‍ കുര്യാക്കോസച്ചന്റെ സഹോദരങ്ങളാണ്.

              
Back

  Date updated :