ASOKAN M.K.

ASOKAN M.K.

Any

Reading

Problem

Social Worker

Mathongandi

Cherodu P.O., Chennamangalam, Vadakara

Kannur, 2513688, 9846651893

Nil

Back

Nil

മകളുടെ പിറന്നാളാഘോഷവേളയില്‍ അശോകനും കുടുംബവും

ചേരുമംഗലം അയ്യപ്പക്ഷേത്രത്തിലെ ഒരു പരിപാടിയില്‍ അശോകന്‍ സംസാരിക്കുന്നു

പൊതുപ്രവര്‍ത്തനം ജീവിതസപര്യയാക്കിയ പ്രമുഖനാണ് ശ്രീ. മാതോങ്കണ്ടി അശോകന്‍. സാമൂഹികപ്രവര്‍ത്തനം തന്റെ ആവേശമാണെന്നും ജനസേവനമാണ് മറ്റെന്തിലും വലുത് എന്നും വിശ്വസിക്കുന്ന അശോകേട്ടന്റെ ജീവിതം തമസ്സില്‍ തപ്പിത്തടയുന്ന ആധുനിക യുവജനതയ്ക്ക് ഒരു ഉത്തമ വഴികാട്ടിയാണ്.

മാതോങ്കണ്ടി കണാരന്റെയും കൈനോളി കല്യാണിയുടെയും മകനായി 1946-ലാണ് ഇദ്ദേഹത്തിന്റെ ജനനം. ചേന്ദമംഗലം എ. സ്കൂളില്‍ വിദ്യാഭ്യാസം ആരംഭിച്ചു. 1961-ല്‍ ജി.എഫ്.ടി.എച്ച്.എസ്സില്‍ നിന്ന് എസ്.എസ്.എല്‍.സി. പാസ്സായി. തുടര്‍ന്ന്, പ്രീഡിഗ്രി പ്രൈവറ്റായി പഠിച്ച് വിജയിച്ചു.

വിദ്യാഭ്യാസകാലഘട്ടത്തില്‍ത്തന്നെ കോണ്‍ഗ്രസ്സിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ അശോകന്‍ വിമോചനസമരത്തില്‍ പങ്കെടുത്തിരുന്നു. കെ.എസ്.യു.വിന്റെ സജീവ പ്രവര്‍ത്തകനായാണ് ഇദ്ദേഹം തന്റെ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദികുറിച്ചത്.

വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍നിന്നും ട്രേഡ് യൂണിയന്‍ രംഗത്തേക്കാണ് പിന്നീട് ഇദ്ദേഹം ചുവടുവച്ചത്. ഐ.എന്‍.ടി.യു.സി.യുടെ മുഴുവന്‍സമയപ്രവര്‍ത്തകനായ ഇദ്ദേഹം ചോറോട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റായി പതിനേഴ് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. മോട്ടോര്‍ തൊഴിലാളി യൂണിയനും (ലോറി, ബസ്സ്, ഓട്ടോറിക്ഷ) ചുമട്ടുതൊഴിലാളി യൂണിയനും അശോകേട്ടന്റെ പ്രവര്‍ത്തനമണ്ഡലങ്ങളാണ്. അടിയന്തിരാവസ്ഥക്കാലത്ത് മുഴുവന്‍സമയരാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ ഇദ്ദേഹത്തിന് രാജീവ് ഗാന്ധി വധത്തോടനുബന്ധിച്ച് കേരളത്തില്‍ ചിലര്‍ നടത്തിയ പ്രതിഷേധപ്രകടനങ്ങളില്‍ കടകമ്പോളങ്ങള്‍ അടിച്ചുതകര്‍ത്തതിന്റെ പേരില്‍ ജയില്‍വാസമനുഭവിക്കേണ്ടിവന്നു. പിന്നീട്, കുറ്റവിമുക്തനാക്കപ്പെട്ടുവെങ്കിലും ഇന്നും ഈ സംഭവം സ്മരിക്കുമ്പോള്‍ ജയില്‍വാസം ഒരു പൊതുപ്രവര്‍ത്തകന്റെ ജീവിതത്തില്‍ പറഞ്ഞിട്ടുള്ളതാണെന്ന് പറഞ്ഞ് ഒരു ചെറുപുഞ്ചിരി വിടര്‍ത്തും ഈ നേതാവ്.

ചോറോട്-ഓര്‍ക്കാട്ടേരി ബസ്സ് റൂട്ടിനുവേണ്ടി സമരങ്ങള്‍ നടത്തുകയും ഓര്‍ക്കാട്ടേരി റോഡ് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് മറ്റുള്ളവരുടെ എതിര്‍പ്പ് ഗൌനിക്കാതെ റോഡുവെട്ടുകയും ഇതിന്റെപേരില്‍ അനേകം ആളുകളുടെ എതിര്‍പ്പ് സമ്പാദിക്കുകയും ചെയ്ത് അശോകന്‍ പൊതുപ്രവര്‍ത്തനരംഗത്തോടുള്ള തന്റെ ആവേശം പ്രകടമാക്കുന്നു. 10 വര്‍ഷം മുമ്പ് ഇലക്ഷനില്‍ മത്സരിച്ച ഇദ്ദേഹം പഞ്ചായത്ത് വികസനകാര്യങ്ങളില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി.

ഒരു തികഞ്ഞ കലാകാരനായ ഇദ്ദേഹം, സ്കൂള്‍ തലം മുതല്‍ കലാകായികരംഗങ്ങളില്‍ തന്റെ പ്രവീണ്യം തെളിയിച്ചിരുന്നു. നല്ലൊരു ഗായകനായ ഇദ്ദേഹം കോണ്‍ഗ്രസ്സ് കമ്മറ്റി നടത്തുന്ന കലാപരിപാടികളിലും പങ്കെടുക്കാറുണ്ട്.

ഇപ്പോള്‍ ഐ.എന്‍.ടി.യു.സി. യുടെ കോഴിക്കോട് ജില്ലാ ജനറല്‍സെക്രട്ടറി, കേരളാ മോട്ടോര്‍ എംപ്ളോയീസ് അസോസ്സിയേഷന്‍ കോഴിക്കോട് ജില്ലാ വൈസ്പ്രസിഡന്റ്, അഴിയൂര്‍ ബ്ളോക്ക് സെക്രട്ടറി, ഓട്ടോറിക്ഷാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡംഗം എന്നീ പദവികള്‍ അലങ്കരിക്കുന്നതിനോടൊപ്പം ചേന്ദമംഗലം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് എന്നപേരില്‍ ഒരു വായനശാല സജ്ജീകരിക്കുന്നതിന്റെ തിരക്കിലാണ് ഇദ്ദേഹം. ഇതിനായി മലയാളം, ഇംഗ്ളീഷ് ഭാഷകളിലുള്ള പുസ്തകങ്ങള്‍ സ്വന്തം പണം മുടക്കി വാങ്ങിക്കൂട്ടുന്ന ഇദ്ദേഹം ഒരു തികഞ്ഞ പുസ്തകപ്രേമിയാണ്.

ആത്മീയതയിലും അനുബന്ധവിഷയങ്ങളിലും ശ്രദ്ധചെ ലുത്തുന്ന അശോകന്‍, ചേന്ദമംഗലം ശ്രീ അയ്യപ്പക്ഷേത്രസമിതിയംഗമായും മുട്ടുങ്കല്‍ ശ്രീ പുതുശ്ശേരി ഭഗവതിക്ഷേത്രത്തിന്റെ രക്ഷാധികാരിയായും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു.

മോട്ടോര്‍ എംപ്ളോയേഴ്സ് അസ്സോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട്, വടകര നിയോജകമണ്ഡലം റീജിയണല്‍ കമ്മിറ്റി പ്രസിഡണ്ട്, ബ്ളോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി നിര്‍വ്വാഹക സമിതി അംഗം എന്നിങ്ങനെ വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്ന ഇദ്ദേഹം ചോറോട്-വടകര പ്രദേശങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്നു.

റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന പറമ്പത്ത് കുമാരന്റെയും പടിഞ്ഞാറേ പുതുക്കുടി ജാനുവിന്റെയും മകളായ പ്രേമലതയാണ് അശോകന്റെ ജീവിതസഖി. ജിജിയാണ് ഇദ്ദേഹത്തിന്റെ ഏകമകള്‍. കോടതി ഉദ്യോഗസ്ഥനായ ഒ.കെ ചന്ദ്രന്‍ മരുമകനാണ്. സഹോദരങ്ങള്‍ രാധ, തങ്കമണി, ഗീത, ലതിക എന്നിവരാണ്.

              
Back

  Date updated :