KUNHIRAMAKURUP (GURUSWAMI)

KUNHIRAMAKURUP (GURUSWAMI)

Any

Reading

Problem

Priest

NITTAROTH THAZHAKUNIYIL

ADAKKATHERUV, VATAKARA

Kannur, 9388408488

Nil

Back

Nil

ശ്രീ കുഞ്ഞിരാമകുറുപ്പ്, ശ്രീ രാഘവസ്വാമിക്കും ശ്രീധരക്കുറുപ്പ് സ്വാമികള്‍ക്കുമൊപ്പം

വടകരയുടെ ആദ്ധ്യാത്മിക-സാംസ്കാരികരംഗങ്ങളിലെ സജീവസാന്നിദ്ധ്യമായ ശ്രീ. കുഞ്ഞിരാമക്കുറുപ്പ് ഗുരുസ്വാമി 1929 മാര്‍ച്ചില്‍ വടകരയിലെ തിരുവള്ളൂരിനടുത്തുള്ള തോടന്നൂരില്‍ നാലുപുരയ്ക്കല്‍ നാരായണക്കുറുപ്പിന്റെയും കല്യാണിയമ്മയുടെയും മകനായി ജനിച്ചു. പിതാവ് നാരായണക്കുറുപ്പ് വടകരയില്‍ കച്ചവടക്കാരനായിരുന്നു.

തോടന്നൂര്‍ സ്കൂളിലായിരുന്നു കുഞ്ഞിരാമക്കുറുപ്പിന്റെ വിദ്യാഭ്യാസം. അസുഖം മൂലം എട്ടാംക്ളാസ്സോടെ പഠനം നിര്‍ത്തേണ്ടിവന്നു. പിന്നീട്, ചെമ്മരത്തൂര് വില്ലേജ്മാനായി നാലുവര്‍ഷം ജോലിചെയ്തു. ഇരുപത് രൂപയായിരുന്നു അന്നത്തെ ശമ്പളം. തുടര്‍ന്ന്, കാര്‍ മെക്കാനിസം പഠിച്ച കുഞ്ഞിരാമക്കുറുപ്പ് ഒരു ടാക്സി കാറില്‍ ക്ളീനറായി നാലുവര്‍ഷത്തോളം ജോലിനോക്കി. ബാങ്ക് മാനേജരായിരുന്ന വി.ഡി. നായനാരുടെ സഹായത്താല്‍ കനറാ ഇന്‍ഡസ്ട്രിയല്‍ ബാങ്കില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് പിഗ്മി കളക്ഷന്‍ ഏജന്റായി മൂന്നരരൂപാ കമ്മീഷന്‍ വ്യവസ്ഥയില്‍ ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. കഴിഞ്ഞ 50 വര്‍ഷമായി കുഞ്ഞിരാമക്കുറുപ്പ് ബാങ്കിനുവേണ്ടി സേവനം നടത്തിവരുന്നു.

തികഞ്ഞ ഈശ്വരഭക്തനാണ് കുഞ്ഞിരാമക്കുറുപ്പ്. കേരളത്തിലെ മിക്കവാറും ക്ഷേത്രങ്ങളില്‍ ഇദ്ദേഹം ദര്‍ശനം നടത്തിയിട്ടുണ്ട്. വിവാഹത്തിനുശേഷമാണ് കുഞ്ഞിരാമക്കുറുപ്പ് ആദ്യമായി ശബരിമല ദര്‍ശനത്തിന് പോകുന്നത്. എരുമേലിയില്‍നിന്ന് കാല്‍നടയായാണ് മലകയറിയത്. ഇപ്പോള്‍ വര്‍ഷത്തില്‍ മൂന്ന് തവണവീതം മല ചവിട്ടുന്നു. ഗുരുസ്വാമി എന്നറിയപ്പെടുന്ന ഇദ്ദേഹം ഇതുവരെ നൂറിലധികം തവണ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ട്. അയ്യപ്പദര്‍ശനം തനിക്ക് ആത്മീയമായ അനുഭൂതി അനുഭവവേദ്യമാക്കുന്നതായി ഗുരുസ്വാമി പറയുന്നു. ഒരിക്കല്‍ ശബരിമല ദര്‍ശനത്തിനായി വ്രതത്തിലിരിക്കുന്ന സമയത്താണ് ഗുരുസ്വാമിയുടെ മകളുടെ അകാലമരണം സംഭവിച്ചത്. ബന്ധുജനങ്ങളും സുഹൃത്തുക്കളും വളരെയേറെ നിര്‍ബന്ധിച്ചിട്ടും ഗുരുസ്വാമി വ്രതം മുറിക്കുവാനോ, മാല ഊരുവാനോ, വീട്ടി ല്‍പോയി മകളുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനോ തയ്യറായില്ല. അയ്യ പ്പന്റെ നിയോഗമനുസരിച്ചാണ് താന്‍ അങ്ങനെ ചെയ്തതെന്ന് ഗുരുസ്വാമി പറയുന്നു.

ചെറുപ്പകാലം മുതല്‍ ഒരു നല്ല വായനക്കാരനാണ് ഗുരുസ്വാമി. പഠിക്കുന്നകാലത്ത് സ്കൂള്‍ ലൈബ്രറിയിലെ മിക്ക പുസ്തകങ്ങളും ഗുരുസ്വാമി വായിച്ചിട്ടുണ്ട്. സംഗീതത്തിലും ഇദ്ദേഹത്തിന് താത്പര്യമുണ്ട്. നന്നായി ഹാര്‍മോണിയം കൈകാര്യം ചെയ്യാന്‍ ഗുരുസ്വാമിക്കാവും.

ഗുരുസ്വാമിയുടെ കുട്ടിക്കാലത്തെ വിനോദം പശുക്കളെ മേയ്ക്കലായിരുന്നു. അക്കാലത്ത്, ഇദ്ദേഹത്തിന്റെ വീട്ടില്‍ ധാരാളം പശുക്കള്‍ ഉണ്ടായിരുന്നു. ശബരിമലദര്‍ശനത്തിന്റെ ആറാം വര്‍ഷമാണ് കുഞ്ഞിരാമക്കുറുപ്പ് ഗുരുസ്വാമിയായത്. വടകരയിലെ എറാമല വില്ലേജിലെ ചാത്തുസ്വാമിയായിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. പെരിയ ഗുരുസ്വാമി അന്ന് പറഞ്ഞുകൊടുത്ത ആചാരാനുഷ്ഠാനങ്ങളില്‍ യാതൊരു മാറ്റവും വരുത്താതെ ഇന്നും കുഞ്ഞിരാമക്കുറുപ്പ് ഗുരുസ്വാമി തുടര്‍ന്നുപോരുന്നു. മാത്രമല്ല, വൃശ്ചികം ഒന്നിന് മുദ്ര ധരിക്കുന്നതിന്റെ തലേദിവസം പെരിയ ഗുരുസ്വാമിയെ കണ്ട് ദക്ഷിണകൊടുത്ത് അനുഗൃഹം വാങ്ങിയതിനുശേഷമാണ് കുഞ്ഞിരാമക്കുറുപ്പ് ഗുരുസ്വാമി മറ്റുള്ളഭക്തര്‍ക്ക് മാല നല്കുന്നത്. ഇന്നും പെരിയ ഗുരുസ്വാമിയുടെ വീട്ടില്‍ പോയി ദീപം തെളിയിച്ച് ദക്ഷിണ സമര്‍പ്പിച്ച് പോരുന്ന പതിവ് മാറ്റമില്ലാതെ തുടരുന്നു. ഏതൊരുവന്റെയും ജീവിതവിജയത്തിന്റെ പിന്നിലുള്ള ശക്തി ഗുരുകാരുണ്യമാണെന്ന് നിസ്സംശയം പറയാമെന്ന് ഗുരുസ്വാമി പ്രഭാഷണമദ്ധ്യേ പലപ്പോഴും പറയാറുണ്ട്. "ശബരിമല യാത്ര-വ്രതാനുഷ്ഠാനങ്ങള്‍' എന്നപേരില്‍ ഗുരുസ്വാമി എഴുതിയ പുസ്തകം ആസ്വാദകലോകത്തിന്റെ മുക്തകണ്ഠമായ പ്രശംസനേടിയ ഒരു കൃതിയാണ്. ആദ്യമായി മലചവിട്ടുന്ന ഭക്തന് വ്രതാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള അറിവുകള്‍ നല്കുന്ന ഒരു ഗ്രന്ഥമാണിത്.

ശബരിമല തന്ത്രി രാജീവര് കണ്ഠരര് ഗുരുസ്വാമിയുടെ സുഹൃത്താണ്. നിരവധി ക്ഷേത്രങ്ങളില്‍ ആദ്ധ്യാത്മിക വിഷയങ്ങള്‍ക്ക് ക്ളാസ്സെടുക്കാന്‍ തിരക്കിനിടയിലും ഗുരുസ്വാമി സമയം കണ്ടെത്താറുണ്ട്.

സിന്‍ഡിക്കേറ്റ് ബാങ്ക് പിഗ്മി കളക്ഷന്‍ ഏജന്റായ വിജയന്‍, ലക്ഷ്മിക്കുട്ടി എന്നിവര്‍ കുഞ്ഞിരാമക്കുറുപ്പ് ഗുരുസ്വാമിയുടെ സഹോദരങ്ങളാണ്. ഭാര്യ ശാരദാമ്മ. ഇരുപത് വര്‍ഷത്തോളമായി ഗുരുസ്വാമിയോടൊപ്പം മകരവിളക്കിന് ഇവര്‍ സ്വാമിദര്‍ശനം നടത്തുന്നു. പി.ഡബ്ള്യൂ.ഡി ഓവര്‍സിയര്‍ നാരായണന്‍, കണ്ണൂര്‍ റയില്‍വേ സ്റേഷന്‍ മാസ്റര്‍ വത്സലന്‍, പിഗ്മി കളക്ഷന്‍ ഏജന്റ് സത്യനാഥന്‍, ഡ്രൈവറായ ബിജിത്ത് കുമാര്‍, എല്‍.ഐ.സി. ഏജന്റ് ബിന്ദു, സുമതി, ബീന, മിനി എന്നിവര്‍ ഗുരുസ്വാമിയുടെ മക്കളാണ്.

വടകര പരവന്തല ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രകമ്മറ്റി ചെയര്‍മാനായ ഗുരുസ്വാമി അടക്കാതെരു മണികണ്ഠ ഭജനസമിതി അംഗമാണ്.

              
Back

  Date updated :