K. RAGHAVAN (Rtd. Asst. Executive Engineer)

K. RAGHAVAN (Rtd. Asst. Executive Engineer)

Any

Reading

Problem

Officials

REEJA NIVAS

VEERAJERI, VADAKARA - 1

Kannur, 0496-2512236, 9447082236

Nil

Back

Nil

കെ. രാഘവനും ഭാര്യ സുഷമയും

വടകരയിലെ അറിയപ്പെടുന്ന സാംസ്കാരികപ്രവര്‍ത്തകനാണ് ശ്രീ. കെ. രാഘവന്‍. കുറ്റിപ്പുറം കണ്ണന്റെയും മീത്തില്‍ ചെമ്മരത്തിയുടെയും മകനായി 1935 മെയ് 5-ന് കെ. രാഘവന്‍ ജനിച്ചു. പിതാവ് കണ്ണന്‍ കര്‍ഷകനായിരുന്നു. സജീവ കമ്മ്യൂണിസ്റ് കര്‍ഷകനായിരുന്ന ഇദ്ദേഹം മൊറാഴ കേസിലെ പ്രതിയാണ്. ചെറുപ്പത്തിലേ രാഘവന്‍ കൃഷിയില്‍ പിതാവിനെ സഹായിക്കുമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരിയിലായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യകാല ജീവിതം. രാഘവന്റെ പിതാവ് അല്ലി നാടകത്തില്‍ അല്ലിയുടെ വേഷം അവതരിപ്പിച്ചിട്ടുണ്ട്.

കല്യാശ്ശേരി എല്‍. പി. സ്കൂള്‍, ആറോണ്‍ യു. പി. സ്കൂള്‍ (ഇപ്പോള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍), പറശ്ശിനിക്കടവ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന്, മദ്രാസ് ടെക്നോളജിക്കല്‍ ഡിപ്ളോമാബോര്‍ഡിന്റെ എല്‍. സി. ഈ. ഡിപ്ളോമ പാസ്സായി. പിന്നീട്, 1956-ല്‍ പി. ഡബ്ള്യൂ. ഡി ഓവര്‍സിയറായി ജോലിയില്‍ പ്രവേശിച്ചു. തലശ്ശേരി നാഷണല്‍ ഹൈവേ സബ്ഡിവിഷനില്‍ അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായി. അവിടെനിന്നാണ് റിട്ടയര്‍ ആവുന്നത്. 1990-ല്‍ റിട്ടയര്‍മെന്റിനുശേഷം രണ്ട് കൊല്ലം മോഡല്‍ പോളിടെക്നിക്കില്‍ സൈറ്റ് എഞ്ചിനീയറായി ജോലിചെയ്തു. വടകര ലയണ്‍സ് ക്ളബ് മെമ്പറായിരുന്നു. 1997-ല്‍ ലയണ്‍സ് ക്ളബ് പ്രസിഡന്റായി. ഇദ്ദേഹത്തിന്റെ ആദ്യഭാര്യ സതി ലയണസ്സ് പ്രസിഡന്റായിരുന്നു. ആദ്യഭാര്യയില്‍ ഇദ്ദേഹത്തിന് നാലുമക്കളുണ്ട്. മൂത്തമകന്‍ ബിരുദധാരിയായ രജി, ഷാര്‍ജയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്നു. രണ്ടാമത്തെ മകന്‍ രഞ്ജിത്ത്, ഷാര്‍ജയിലെ എ.എഫ്.പിയില്‍ ജോലിചെയ്യുന്നു. മകള്‍ റീജ, ഭര്‍ത്താവ് ശ്രീനാഥിനൊപ്പം ദുബായില്‍ ആണ് താമസം. നാലാമത്തെ മകന്‍ അജയ്, ബാംഗ്ളൂരില്‍ ബയോടെക് എന്‍ജിനീയറായി ജോലിചെയ്യുന്നു.

രാഘവന്‍ വടകരയിലെ പരവന്തല സുബ്രഹ്മണ്യസ്വാമിക്ഷേത്ര ട്രസ്റ് മെമ്പറാണ്. പല സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഇദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ലോകനാര്‍കാവില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ വകയായി ചുറ്റുവിളക്ക് കത്തിക്കുന്നതിന് രൂപീകരിച്ച കമ്മറ്റിയുടെ പ്രസിഡന്റായിരുന്നു ഇദ്ദേഹം. എട്ടോളം പ്രാവശ്യം ഇദ്ദേഹം ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ട്. ആറോണ്‍മില്ലിലെ സമരകാലഘട്ടത്തില്‍ എ.കെ.ജിയെയും മറ്റും ഇദ്ദേഹത്തിന് നേരില്‍കാണാന്‍ കഴിഞ്ഞു.

വടകരയിലാണ് ഇപ്പോള്‍ രാഘവന്‍ താമസിക്കുന്നത്. ഗാന്ധിജിയുടെ അഹിംസാധര്‍മ്മവ്രതം ജീവിതത്തില്‍ പകര്‍ത്താനാഗ്രഹിക്കുന്ന ഇദ്ദേഹം ചെറുപ്പകാലത്ത് അഭിഭാഷകനാകാന്‍ ആഗ്രഹിച്ചിരുന്നു. ശിരസ്തദാറായി റിട്ടയര്‍ ചെയ്ത നാരായണന്‍, പരേതയായ നാരായണി, ടി. ടി. ഐ. പ്രിന്‍സിപ്പാള്‍ ആയിരുന്ന കണ്ണന്‍ മാസ്റര്‍, ശ്രീദേവി, പരേതനായ ബാലന്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ്. സ്വാതന്ത്യ്രസമരസേനാനി എം. സി. നാണുവിന്റെ മകള്‍ സുഷമയാണ് രാഘവന്റെ ഭാര്യ. ഇവര്‍ക്ക് കുട്ടികളില്ല.

              
Back

  Date updated :