PADMARAJ AZHIKODE

PADMARAJ AZHIKODE

Any

Reading

Problem

Literature

PAANAYIL

AZHIKODE P.O. - 670 009

KANNUR, 9249768574

Nil

Back

Nil

പത്മരാജ് അഴീക്കോടും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും

പത്മരാജും മകള്‍ ഷൈനിയും

പ്രതിഭാധനനായ ഒരു എഴുത്തുകാരനാണ് ശ്രീ. പത്മരാജ്. മലയാള കവിതയ്ക്കും ഗാനശാഖയ്ക്കും നിസ്തുല സംഭാവനകള്‍ നല്‍കിക്കഴിഞ്ഞു ഈ സാഹിത്യകാരന്‍. 

ഇഷ്ടപ്രാണേശ്വരീ രാഗമാലികേ ആനന്ദനര്‍ത്തകീ പൂര്‍ണ്ണചന്ദ്രികേ
ഇതാ ഇതാ വന്നല്ലോ നിന്‍ കളിക്കൂട്ടുകാരന്‍ നിന്റെ ചാരെയായ്

സാഹിത്യത്തെ പ്രാണേശ്വരിയായി കണ്ട് പൂന്തേനരുവി എന്ന ഏറ്റവും പുതിയ കവിതയില്‍ നിര്‍മ്മിച്ചിരിക്കുന്ന വാക്ചിത്രത്തിന്റെ ഭംഗി ഇദ്ദേഹത്തിന്റെ പ്രതിഭയ്ക്കു തെളിവാണ്. പ്രസ്തുത കവിത അന്യത്ര ചേര്‍ത്തിരിക്കുന്നു.

1960-ല്‍ സാമാന്യം ഭേദപ്പെട്ട ഒരു ഈഴവകുടുംബത്തില്‍ തിരുവോണത്തിന്റെ പിറ്റേന്ന് അവിട്ടം നക്ഷത്രത്തില്‍ സരോജിനി-രാമകൃഷ്ണന്‍ ദമ്പതികളുടെ മൂത്ത പുത്രനായി ഇദ്ദേഹം ഭൂജാതനായി. കുഞ്ഞുനാളിലേ കലയിലും സാഹിത്യത്തിലും വലിയ കമ്പമായിരുന്നു. അന്നേ നന്നായി പാടുമായിരുന്ന ഇദ്ദേഹം പല വേദികളിലും മത്സരിച്ച് സമ്മാനങ്ങള്‍ നേടുകയുമുണ്ടായി. ടൈപ്പ്റൈറ്റിങ് ഇന്‍സ്റിറ്റ്യൂട്ടില്‍വച്ചുണ്ടായ പ്രണയമാണ് ആദ്യമായി കവിതയും ഗാനങ്ങളും എഴുതുവാന്‍ പ്രചോദനം നല്‍കിയത്. അന്നുതൊട്ടിന്നുവരെ അനവരതം അത് തുടരുന്നു. 

സരസ്വതീ കടാക്ഷംകൊണ്ടും ഭഗവല്‍പ്രീതികൊണ്ടും ഇന്നേവരെ രണ്ടായിരത്തിലധികം സൃഷ്ടികള്‍ നടത്തി. ഇതില്‍ ഭക്തിഗാനങ്ങള്‍, കവിതകള്‍, പ്രേമഗാനങ്ങള്‍, ദേശഭക്തിഗാനങ്ങള്‍, ഹാസ്യഗാനങ്ങള്‍, തിരുവാതിരപ്പാട്ടുകള്‍, പാരഡിഗാനങ്ങള്‍, ലളിതഗാനങ്ങള്‍, ശോകഗാനങ്ങള്‍, രാഷ്ട്രീയഗാനങ്ങള്‍, വഞ്ചിപ്പാട്ടുകള്‍, നാടോടിഗാനങ്ങള്‍, നഴ്സറിഗാനങ്ങള്‍, മാപ്പിളപ്പാട്ടുകള്‍, ക്രിസ്തീയഗാനങ്ങള്‍, ഹിന്ദി ഗസല്‍, മലയാളം ഗസല്‍, ശാസ്ത്രീയ ഗാനങ്ങള്‍, അര്‍ദ്ധശാസ്ത്രീയ ഗാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ ഒരാദ്ധ്യാത്മികലേഖനം, 5 ചെറുകഥകള്‍, 2 നോവലുകള്‍ എന്നിവയും എഴുതിയിട്ടുണ്ട്.

ഹിന്ദിയിലും തമിഴിലും മലയാളത്തിലുമാണ് രചനകള്‍. ഈ മൂന്ന് ഭാഷകളിലെ സൂപ്പര്‍ഹിറ്റ് സിനിമാഗാനങ്ങളുടെ ട്യൂണിലാണ് കൂടുതല്‍ രചനകളും. ഭാവിയില്‍ ഈ മൂന്ന് ഭാഷകളിലും സിനിമയ്ക്കുവേണ്ടി ഗാനങ്ങള്‍ രചിക്കാനും പാടാനും അഭിനയിക്കാനും അതിയായ താല്പര്യമുണ്ട്. 

1975-ല്‍ സ്കൂള്‍ യുവജനോത്സവത്തില്‍ ലളിതഗാനത്തിനും സംഘഗാനത്തിനും നാടകത്തിനും ഒന്നാം സമ്മാനം നേടി. 1975-ല്‍ കേനനൂര്‍ കലാഭവന്‍ കള്‍ച്ചറല്‍ സെന്ററിന്റെ വകയായി കളക്ടര്‍ കെ. ശ്രീനിവാസനില്‍ നിന്ന് ബെസ്റ് ആക്ടര്‍ക്കുള്ള മെഡലും കരസ്ഥമാക്കിയിട്ടുണ്ട്. അഴീക്കല്‍ ദേശസേവാസംഘം വായനശാലയുടെ സില്‍വര്‍ ജൂബിലിക്കും മറ്റ് വിവിധ കലാമത്സരങ്ങളിലും ലളിതഗാനത്തിന് ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. 

സ്വന്തമായി എഴുതിയുണ്ടാക്കി ട്യൂണ്‍ നല്‍കിയ ഭക്തിഗാനങ്ങള്‍ നിരവധി ക്ഷേത്രങ്ങളില്‍ ആലപിച്ച് ഏവരുടെയും പ്രശംസയ്ക്ക് പാത്രീഭൂതനായിട്ടുണ്ട്. 2005-ല്‍ മുഹമ്മദ് റാഫിയുടെ സ്മരണാഞ്ജലിയില്‍ സിറ്റി ചാനലില്‍ പാടിയിട്ടുണ്ട്. സിറ്റി ചാനലിനുവേണ്ടി രണ്ട് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. റ്റാറ്റാ ഇന്‍ഡികോമിന്റെ പരസ്യത്തിനു വേണ്ടി ഹിന്ദിയിലും തമിഴിലും ഓരോന്നും മലയാളത്തില്‍ പത്തും സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. സമീപഭാവിയില്‍ ഇതൊക്കെ സംപ്രേക്ഷണം ചെയ്ത് കാണാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. 

മാതാപിതാക്കളായിരുന്നു വഴികാട്ടി. ഇപ്പോള്‍ ഇരുവരും ജീവിച്ചിരിപ്പില്ല. സഹപ്രവര്‍ത്തകരുടെയും ഭക്തജനങ്ങളുടേയും പ്രോത്സാഹനം എന്നും ഉണ്ടായിട്ടുണ്ട്. മാതാപിതാക്കളും കൂടപ്പിറപ്പുകളും നന്നായി പാടുമായിരുന്നു. മൂത്ത സഹോദരി വിമലയും പിതാവും കുറേ വര്‍ഷം ലണ്ടനിലും അമേരിക്കയിലുമായിരുന്നു. ചേച്ചി വീണ്ടും അമേരിക്കയില്‍ പോകാന്‍ ഉദ്യമിക്കുന്നു. ഇളയ സഹോദരങ്ങള്‍ ബാബുരാജ്, സുനില, സജീവ് എന്നിവരാണ്. ഏക മരുമകന്‍ സോണിലാല്‍ റ്റാറ്റായില്‍ എഞ്ചിനീയറാണ്. അദ്ദേഹത്തിന്റെ ഭാര്യ ദീപ അധ്യാപികയാണ്. മകന്‍ ആര്യന്‍. ഇപ്പോള്‍ ദുബായില്‍ സ്ഥിരതാമസമായിരിക്കുന്നു.

1975-ല്‍ എസ്. എസ്. എല്‍. സി. കഴിഞ്ഞ ഉടനേ ഇദ്ദേഹം ദുബായിലേയ്ക്കു കപ്പല്‍ കയറി. പടുകൂറ്റന്‍ കപ്പലില്‍ 6 ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടി. മുഗള്‍ലൈന്‍സിന്റെ നൂര്‍ജഹാനിലായിരുന്നു യാത്ര. 8 വര്‍ഷക്കാലം അല്‍ശിരാവി കോണ്‍ട്രാക്റ്റിങ് ആന്‍ഡ് ട്രേഡിങ് കമ്പനിയുടെ ഹെഡ്ഡോഫീസില്‍ കെയര്‍ടേക്കര്‍ കം ഡെസ്പ്പാച്ച് ക്ളാര്‍ക്കായും ടൈപ്പിസ്റായും സേവനമനുഷ്ഠിച്ചു. പിന്നീട് വിവാഹശേഷം ബോംബെയില്‍ കിഷിന്‍ചന്ദ് ചെല്ലാറാം കമ്പനിയില്‍ ക്ളാര്‍ക്കായി. ഇപ്പോഴും അവിടെ സേവനമനുഷ്ഠിക്കുന്നു. അവിടെ ജനശക്തി ആര്‍ട്ട്സിലും ശ്രുതി ഓര്‍ക്കസ്ട്രയിലും പാടാറുണ്ട്. ഭാര്യ ശാലിനി വീട്ടമ്മയാണ്. ഏകമകള്‍ ഷൈനി (16) ബ്രെയിന്‍ട്യൂമര്‍ പേഷ്യന്റാണ്. 12 വര്‍ഷങ്ങള്‍ക്കിടയില്‍ 4 ഓപ്പറേഷന്‍ കഴിഞ്ഞു. റേഡിയേഷനും കീമോത്തെറാപ്പിയും നല്‍കി. എങ്കിലും ഇപ്പോള്‍ കിടപ്പിലാണ്. ഇതാണ് ഇദ്ദേഹത്തിന്റെ ഏകദുഃഖം. മകളുടെ ആയുരാരോഗ്യസൌഖ്യത്തിന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. 

ഉത്തരകേരള കവിതാസാഹിത്യവേദി, അനശ്വര സാഹിത്യവേദി, കണ്ണൂര്‍ സാഹിത്യവേദി, ചിലങ്ക സാഹിത്യവേദി, ദേശീയ സാഹിത്യവേദി, പ്രകമ്പനം കലാസാഹിത്യവേദി, വാരം പ്രതിഭാ കലാസാഹിത്യവേദി, മംഗളം കലാസാഹിത്യവേദി, മാതൃഭൂമി സ്റഡി സര്‍ക്കിള്‍ എന്നീ വേദികളില്‍ ഇദ്ദേഹം തന്റെ കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രസിദ്ധീകരിക്കപ്പെട്ട കവിതകളില്‍ ഏറ്റവും പ്രധാനപ്പെട്ടവ വണ്ടും പൂവും,സ്നേഹസീമ, ദുഃഖസാഗരം മുതലായവയാണ്. കണ്ണൂര്‍ വേങ്ങാട് കേന്ദ്രമായ കേരളസര്‍ക്കാര്‍ യുവജനക്ഷേമ ബോര്‍ഡില്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാന്തനം സംഘടനയുടെ 2009-ലെ പുരസ്കാരത്തിനും ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്.

പൂന്തേനരുവി
എത്ര വിശാലഹൃദയത്തിന്റെ ഉടമയല്ലോ പ്രിയ മാനസേശ്വരീ നീ
എത്ര സൌമ്യമനസ്സിന്‍ പൂന്തേനരുവിയെന്‍ കാവ്യ നര്‍ത്തകീ നീ
ആര്‍ദ്രമാം ആ കണ്ണില്‍ വിരിയും നീലത്താമരപ്പൂവേ
നിന്‍ഹൃദയസ്പന്ദനം എന്‍ കാതില്‍ മുഴങ്ങിയല്ലോ വീണ്ടും
ആദ്യമായ്ക്കണ്ടമാത്രയില്‍ ഒരുപാട് സ്നേഹിച്ചുപോയ് നിന്നേ
നിന്‍മധുരമധുരവചനങ്ങള്‍ അമൃതം ചൊരിയുന്നല്ലോയീകരളില്‍
നിന്നെ മോഹിക്കാന്‍ മാത്രം ജനിച്ചവനല്ലോയീ കവികോകിലന്‍
നിഷ്കളങ്കമാം നിന്‍ പ്രേമസാമ്രാജ്യം എന്റെ മാത്രമല്ലേ സഖേ
ആ ചുണ്ടത്ത് വിരിയും നറും പുഞ്ചിരി ഒന്നൊപ്പുവാന്‍ പ്രിയേ
ഇന്നും എന്‍ മനസ്സെത്ര കൊതിച്ചുകൊണ്ടേ നില്‍ക്കയായ്
മാനത്ത് നിന്നും ഇറങ്ങിവന്ന മാലാഖയാണോമത്സഖീ നീ
അല്ല മമ സാഗരത്തില്‍ നിന്നും പൊങ്ങി വന്ന ദേവകന്യയോ നീ
ഇന്നും മധുരപതിനേഴിന്‍ തുടിപ്പാര്‍ന്ന നിന്‍ പ്രേമവദനം
ഒരു മാധവമാസ നിലാവുപോലെ ഉദിച്ചുവിലസുവാണോ മുത്തേ
കലയും സാഹിത്യവും രുചിച്ചറിയാനെങ്കിലും മമത കാട്ടുന്ന 
ആ വലിയ മനസ്സിനേ പ്രകീര്‍ത്തിക്കാന്‍പോലും ഒന്നനുവദിക്കൂ ദേവീ
എന്റെ പൂര്‍ണ്ണസ്നേഹം ഞാനിതുവരെ ആര്‍ക്കും നല്കിയില്ലല്ലോ കണ്ണേ
എങ്കില്‍ ഇന്നിതാ നിനക്കായ് നിനക്ക് വേണ്ടിമാത്രം ഞാനെന്റെ സര്‍വ്വതും
നിന്റെ മുന്നില്‍ സമര്‍പ്പിക്കാന്‍ വെമ്പല്‍കൊള്‍കയായ്ഓമലേ-
പ്രേമസ്വരൂപിണീ വത്സേ മധുമോഹിനീ ചാരുശീലേ സംഗീതപ്രീയേ
കാത്തുകാത്തിരുന്ന് മനം നോവും മുമ്പേ ഒന്ന് നേരെ കണ്ടീടുവാന്‍
ഓര്‍ത്തോര്‍ത്ത് വച്ച കാര്യങ്ങള്‍ നിന്‍ മുന്നില്‍ ഒന്നവതരിപ്പിച്ചീടുവാന്‍
ഇഷ്ടപ്രാണേശ്വരീ രാഗമാലികേ ആനന്ദനര്‍ത്തകീ പൂര്‍ണ്ണചന്ദ്രികേ
ഇതാ ഇതാ വന്നല്ലോ നിന്‍കളിക്കൂട്ടുകാരന്‍ നിന്റെ ചാരെയായ്

              
Back

  Date updated :