Dr. Binoy Vallabhasserry

Dr. Binoy Vallabhasserry

Any

Reading

Problem

M.D.

Vallabhasserry Homeo Clinic

CSI Shopping Complex, Kottayam

Kottayam, 0481 2301473, 9846185474

Nil

Back

NIL

ആതുരസേവനരംഗത്ത് കേരളത്തില്‍ അതിപ്രശസ്തരായ വല്ലഭശ്ശേരി വൈദ്യന്മാരുടെ അഞ്ചാംതലമുറക്കാരനാണ് ഡോ. ബിനോയ് വല്ലഭശ്ശേരി. വല്ലഭശ്ശേരി തറവാടിന്റെ മാര്‍ഗ്ഗ ദീപവും ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉപജ്ഞാതാവുമായ വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യര്‍, ആയുര്‍വ്വേദത്തിലും സിദ്ധവൈദ്യത്തിലും ഒരുപോലെ പ്രഗല്ഭനായിരുന്ന വല്ലഭശ്ശേരി മഹാദേവന്‍ വൈദ്യര്‍ തുടങ്ങി ചികിത്സാരംഗത്തെ മുടിചൂടാമന്നന്മാരായിരുന്ന ഭിഷഗ്വരന്മാരുടെ പിന്‍മുറക്കാരനാണ് ഡോ. ബിനോയ്. നല്ലൊരു ചികിത്സകനെന്ന് പേരെടുത്ത വല്ലഭശ്ശേരി സുഭാഷ് വൈദ്യരുടെയും കാരാപ്പുഴ ചിറയില്‍ പുത്തന്‍ പുരയില്‍ ഇന്ദിരാസുഭാഷിന്റെയും പുത്രനും വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യരുടെ പൌത്രനുമാണ് ഡോ. ബിനോയ് വല്ലഭശ്ശേരി.
ശ്രീനാരായണഗുരുവിന്റെ വത്സലശിഷ്യന്‍, സംസ്കൃതപണ്ഡിതന്‍, അദ്ധ്യാപകന്‍, കവി, ജ്യോതിഷപണ്ഡിതന്‍, ആയുര്‍വ്വേദാചാര്യന്‍, ഉജ്ജ്വല വാഗ്മി, സാമുദായിക പരിഷ്കര്‍ത്താവ്, എസ്.എന്‍.ഡി.പി. യോഗത്തിന്റെ ആദ്യത്തെ സഞ്ചാരസെക്രട്ടറി എന്നീനിലകളില്‍ കേരളത്തിലെന്നല്ല ഭാരതത്തില്‍ത്തന്നെ പ്രശസ്തനാണ് വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യര്‍. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉപജ്ഞാതാവും ഇദ്ദേഹമാണ്. ക്രിസ്തുവര്‍ഷം 1904 മെയ് മാസത്തിലാണ് കോട്ടയം ഈഴവസമുദായസംഘടന രൂപീകൃതമായത്. ഇതിന്റെ സജീവപ്രവര്‍ത്തകനായിരുന്നു ഡോ. ബിനോയി യുടെ പ്രപിതാമഹനായ ഗോവിന്ദന്‍ വൈദ്യര്‍. 1908-ല്‍ രജിസ്റര്‍ ചെയ്ത് കോട്ടയത്തെ നാഗമ്പടം കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ചന്ദ്രതാരപ്രശോഭിനി സഭ, കോട്ടയം നാഗമ്പടം ശിവക്ഷേത്രം എന്നിവയുടെ സ്ഥാപകനേതാവായിരുന്നു ഈ വൈദ്യപ്രമുഖന്‍.
കാരാപ്പുഴ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കോട്ടയം എം.ടി. സെമിനാരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കോട്ടയം ബസേലിയസ് കോളജ് എന്നിവിടങ്ങളിലായിരുന്നു ഡോ. ബിനോയിയുടെ വിദ്യാഭ്യാസം. തുടര്‍ന്ന്, കുറിച്ചി ആതുരാശ്രമം എന്‍.എസ്.എസ്. ഹോമിയോപ്പതിക് മെഡിക്കല്‍ കോളജില്‍നിന്ന് ബി.എച്ച്.എം.എസ്. ബിരുദം നേടി. പിന്നീട്, ഔറംഗബാദിലെ ബാബാ ദാദാസാഹിബ് അംബേദ്കര്‍ മറാത്ത്വാഡാ യൂണിവേഴ്സിറ്റിയില്‍നിന്ന് ഹോമിയോപ്പതിയില്‍ എം.ഡി.യും പാസ്സായി.
ഇന്‍സ്റിറ്റ്യൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരളയുടെ കോട്ടയം ട്രഷറര്‍, സംഘടനയുടെ സംസ്ഥാനകമ്മറ്റിയംഗം, സംസ്ഥാന പരമോന്നത കമ്മറ്റിയംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം 1998-ല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അവാര്‍ഡിന് അര്‍ഹനായിരുന്നു. 2003-ല്‍ സംഘടനയുടെ സംസ്ഥാനസെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഹോമിയോ വിഭാഗത്തിന്റെ മുഖപത്രമായ ഐ.എച്ച്.കെ. ന്യൂസിന്റെ മാനേജിംഗ് എഡിറ്റര്‍, സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. 2001-ല്‍, മികച്ച ഹോമിയോപ്പതി ലേഖകനുള്ള അവാര്‍ഡ് ഡോ. ബിനോയ് വല്ലഭശ്ശേരിക്ക് ലഭിച്ചിരുന്നു. കോട്ടയം നേച്ചര്‍ ക്ളബ്ബ്, ഹോമിയോശാസ്ത്രവേദി, ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ തുടങ്ങിയ സംഘടനകളുടെ വിവിധ അവാര്‍ഡുകള്‍ ഡോക്ടര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഐ.എച്ച്.കെ. ന്യൂസ് വെബ് കോ-ഓര്‍ഡിനേറ്ററായ ഇദ്ദേഹം കോട്ടയത്തെ രാമവര്‍മ്മ യൂണിയന്‍ ക്ളബ്ബ് മെമ്പറായി പ്രവര്‍ത്തിക്കുന്നുണ്ട്. 
ബിന്‍സി.എസ് വല്ലഭശ്ശേരിയാണ് ഡോ. ബിനോയ് വല്ലഭശ്ശേരിയുടെ സഹോദരി. ബിന്‍സിയുടെ ഭര്‍ത്താവ് അഭിലാഷ്. കൊല്ലം കടപ്പാക്കട റസിഡന്‍സി റോഡില്‍ രോഹിണിയില്‍ റിട്ടയേര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറായ ഡി. പ്രഭയുടെ മകളാണ് ഇദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി. ഇംഗ്ളീഷ് സാഹിത്യത്തില്‍ ലക്ഷ്മി ബിരുദാനന്തരബിരുദത്തോടൊപ്പം എം.എഡ്ഡ്, നെറ്റ് എന്നിവയും നേടിയിട്ടുണ്ട്. കാരാപ്പുഴ ഗവ. എച്ച്.എസ്. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സീനിയര്‍ ഇംഗ്ളീഷ് ലക്ചററാണ്. നാലാംക്ളാസ് വിദ്യാര്‍ത്ഥിയായ ബ്ളിസ്സ് ആണ് ഡോ. ബിനോയ്-ലക്ഷ്മി ദമ്പതികളുടെ മകന്‍.
ഹോമിയോ ചികിത്സാരംഗത്ത് ഏറെ ശ്രദ്ധേയനായ ഡോ. ബിനോയ് ഇപ്പോള്‍ കോട്ടയം പട്ടണത്തിലുള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഐ.എസ്.ഒ. 9001-2008 സര്‍ട്ടിഫിക്കറ്റ് നേടിയ സ്ഥാപനമായ വല്ലഭശ്ശേരി ഹോമിയോക്ളിനിക്കിന്റെ സി.ഇ. ഒ. ആണ്. പൂര്‍വ്വികരുടെ പാരമ്പര്യവും കൈപ്പുണ്യവുമുള്ള ഈ യുവഡോക്ടറെത്തേടി നിരവധിയാളുകളാണ് എത്തുന്നത്.

              
Back

  Date updated :