REV. DR. G.S. FRANCIS

REV. DR. G.S. FRANCIS

Any

Reading

Problem

Priest

SATHYA

KAYATH ROAD, THALASSERY - 670 101

Kannur, 0490-2343145, 9847304146

Nil

Back

Nil

വിഷ്വല്‍ ഫേബ്രിക്സിന്റെ ജനസേവ അവാര്‍ഡ് ഡോ. സുകുമാര്‍ അഴീക്കോടില്‍ നിന്ന് സ്വീകരിക്കുന്നു

ഫാദര്‍ ജി.എസ്. ഫ്രാന്‍സിസ് മന്ത്രി കോടിയേരി ബാലകൃഷ്ണനൊപ്പം

ഫ്രാന്‍സിസ് കോഴിച്ചുണ്ടയിലിന്റെയും ആലീസ് ഫ്രാന്‍ സിസിന്റെയും മകനായി 1940 ജൂലൈ അഞ്ചിന് ഫാദര്‍. ഡോ. ജി.എസ്. ഫ്രാന്‍സിസ് ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം ബി.ഇ.എം.പി. ഹൈസ്കൂളിലായിരുന്നു. തുടര്‍ന്ന്, പാലക്കാട് വിക്ടോറിയ കോളജില്‍നിന്ന് പ്രീഡി ഗ്രിയും ബി.കോമും പാസ്സായി.

1961-ല്‍, ഫാദര്‍ ഡോ. ഫ്രാന്‍സിസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി. ബി.ഡി.ഒ. ആയിട്ടാണ് ഇദ്ദേഹത്തിന് നിയമനം ലഭിച്ചത്. ബാംഗ്ളൂരിലായിരുന്നു പരിശീലനം. ഇതിന്റെ ഭാഗമായി ഇദ്ദേഹം എച്ച്.ഡി.സിയും പഠിച്ചു. പിന്നീട,് തിരുവനന്തപുരം ഐ.എം.ജി.യില്‍നിന്ന് പരിശീലനം നേടി. ഒന്നരവര്‍ഷക്കാലത്തെ പരിശീലനത്തിനുശേഷം കൂത്തുപറമ്പ് ബി.ഡി.ഒ. ആയി ഫാ. ഡോ. ഫ്രാന്‍സിസ് നിയമിതനായി. കൂത്തുപറമ്പ് ബ്ളോക്കില്‍പ്പെട്ട ഇരിട്ടി, പേരാവൂര്‍ തുടങ്ങിയ മേഖലകളെ പുതിയ ബ്ളോക്കുകളായി വേര്‍തിരിക്കാന്‍ മുന്‍കൈയെടുത്തത് ഇദ്ദേഹമായിരുന്നു. ബി.ഡി.ഒ. എന്നനിലയില്‍, പതിനേഴ് വര്‍ഷത്തെ സേവനത്തിനുശേഷം അസിസ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ പദവിയിലേക്ക് ഇദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു. ഈ തസ്തികയില്‍ തിരുവനന്തപുരത്തുനിന്ന് 1995-ല്‍ വിരമിച്ചു.

ഉദ്യോഗത്തിലിരിക്കുമ്പോള്‍ത്തന്നെ, സെറാംപൂര്‍ സര്‍വ്വകലാശാലയുടെ കീഴില്‍ ബി.ഡി, ഹൈദ്രബാദ് ഹീബ്രു യൂണിവേഴ്സിറ്റിയില്‍നിന്ന് എം.ടി.എ.എച്ച്. എന്നീ കോഴ്സുകളും ഫാ. ഫ്രാന്‍സിസ് പാസ്സായിരുന്നു. 1992-ല്‍ ദൈവികശാസ്ത്രത്തില്‍, പഴയനിയമത്തെക്കുറിച്ചുള്ള പഠനത്തിന് ഇദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. സഭയുടെയും സര്‍ക്കാരിന്റെയും അനുവാദത്തോടെ, 1985 മുതല്‍ ഞായറാഴ്ചകളില്‍ ഇദ്ദേഹം വൈദികസേവനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ബി.ഡി.ഒ. എന്നനിലയില്‍ ആദിവാസികളുള്‍പ്പെടെയുള്ള, കഷ്ടതയനുഭവിക്കുന്ന ജനങ്ങളുടെ ഇടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഡോ. ഫ്രാന്‍സിസിന്റെ വൈദികജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. സാധുജനസേവനത്തില്‍ ഇദ്ദേഹം വളരെ സജീവമാണ്. ചാരിറ്റബിള്‍ സംഘടനയായ മേരിമാതാട്രസ്റിന്റെ ചെയര്‍മാനായ ഇദ്ദേഹം, തന്റെ സംഘടനയിലൂടെ വിശേഷദിവസങ്ങളില്‍ സൌജന്യ ഭക്ഷ്യസാധന വിതരണം നടത്തിവരുന്നു. എയ്ഡ്സ് രോഗികള്‍ക്കും അവശരായ കുട്ടികള്‍ക്കും സൌജ ന്യചികിത്സ നല്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുവാനും മനുഷ്യസ്നേഹിയായ ഈ പുരോഹിതന്‍ ശ്രദ്ധിക്കുന്നു.

മദ്യപാനവിമുക്തി ചികിത്സ നടത്തുന്ന മാങ്കൂട്ടത്തെ പ്രതീക്ഷാകേന്ദ്രത്തിന്റെ പ്രോജക്ട് ഓഫീസറാണ് ഫാ. ഡോ. ഫ്രാന്‍സിസ്. കൂടാതെ, സി.എസ്.ഐ. പള്ളികളുടെ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി, പള്ളി വികാരി, ഡിവൈന്‍ മ്യൂസിക് ഇന്‍സ്റിറ്റ്യൂട്ടിന്റെ ഉപദേശകസമിതിയംഗം എന്നീനിലകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു.

ആസ്ത്രേലിയയില്‍ ഒരു വര്‍ഷത്തെ പര്യടനത്തിന് പോയ ഫാദര്‍ ആസ്ത്രേലിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള പദ്ധതിപ്രകാരം തദ്ദേശവാസികളേയും ഇതര രാജ്യക്കാരേയും ഇംഗ്ളീഷ് പഠിപ്പിക്കുവാനുള്ള കര്‍ത്തവ്യം ഏറ്റെടുത്ത് വളരെ പ്രശംസനീയമായ രീതിയില്‍ ആ ജോലി ചെയ്യുകയും ആസ്ത്രേലിയന്‍ സര്‍ക്കാരിന്‍രെ പ്രശംസാപത്രം ഏറ്റുവാങ്ങുകയും ചെയ്തു. സാക്ഷരതാ പ്രവര്‍ത്തനം, മദ്യവിരുദ്ധ സന്ദേശ പ്രചരണം, എയിഡ്സ് രോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണം എന്നിങ്ങനെയുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായും ഫലവത്തായും ആസ്ത്രേലിയയില്‍ നിര്‍വഹിച്ച ശേഷം കേരളത്തില്‍ എത്തിയ അദ്ദേഹത്തിന് വിഷ്വല്‍ ഫേബ്രിക്സിന്റെ ജനസേവ അവാര്‍ഡ് ലഭിക്കുകയുണ്ടായി. പ്രശസ്ത സാഹിത്യനായകന്‍ ഡോക്ടര്‍ സുകുമാര്‍ അഴീക്കോടാണ് പ്രസ്തുത അവാര്‍ഡ് അദ്ദേഹത്തിന് സമ്മാനിച്ചത്.

ഗുണ്ടര്‍ട്ട്, ബ്രണ്ണന്‍, കീലേരി കുഞ്ഞിക്കണ്ണന്‍, ശേഷഗിരി പ്രഭു തുടങ്ങിയ മഹാന്മാരുടെ അനുസ്മരണസമ്മേളനങ്ങള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂര്‍ മാകന്ദം കലാസാഹിത്യവേദി ഇദ്ദേഹത്തെ പുരസ്കാരം നല്കി ആദരിച്ചു. ഉത്തരകേരള സാഹിത്യവേദി, സംസ്ഥാന പെന്‍ഷനേഴ്സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും മികച്ച സേവനങ്ങളെ മുന്‍നിര്‍ത്തി ഇദ്ദേഹത്തിന് പുരസ്കാരങ്ങള്‍ നല്കുകയുണ്ടായി.

ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ ജനപഥം, മാതൃഭൂമിയുടെ മധുരം മലയാളം, കുട്ടി.കോം എന്നീ പ്രസിദ്ധീകരണങ്ങളില്‍ ഇദ്ദേഹത്തിന്റെ രചനകള്‍ പ്രസിദ്ധീകരിച്ചിരുന്നു. തന്റെ കൃതികള്‍ ഒരു പുസ്തകമാക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹമിപ്പോള്‍. നല്ലൊരു പ്രഭാഷകന്‍കൂടിയാണ് ഈ പുരോഹിതന്‍. മരണത്തോട് മല്ലടിച്ച് ഐ.സി.യു.വില്‍ കഴിഞ്ഞിരുന്ന ഒരുരോഗിയെ, തന്റെ പ്രാര്‍ത്ഥനയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു അവിസ്മരണീയസംഭവമാണ്. പ്രശസ്ത സിനിമാ നടന്‍ മുകേഷ് അവതരിപ്പിക്കുന്ന സൂര്യാ ടി.വി.യുടെ ഡീല്‍ ഓര്‍ നോ ഡീല്‍ എന്ന പരിപാടിയിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

              
Back

  Date updated :