R.P. PRAKASH

R.P. PRAKASH

Any

Reading

Problem

Teacher

R.P. HOUSE

KAITHERY P.O. - 670 702

Kannur, 0490-2369080, 9961515584

Nil

Back

Nil

ആര്‍.പി. പ്രകാശും ഭാര്യ വസന്തയും

ആര്‍.പി. പ്രകാശിന്റെ പേരക്കുട്ടി മിന്നു

പുതിയപുരയില്‍ അച്യുതന്റെയും രയരോത്ത് കൌസുവിന്റെയും മകനായി 1955 നവംബര്‍ 10-ന് കൈതേരിഗ്രാമത്തില്‍ പുതിയപുരം എന്ന ഭവനത്തില്‍ ജനിച്ചു. പിതാവ് സ്കൂള്‍ അദ്ധ്യാപകനായിരുന്നു. ജിമ്മി ജോര്‍ജ്ജിന്റെ (വോളിബോള്‍ താരം) അദ്ധ്യാപകനായിരുന്നു അച്യുതന്‍മാസ്റര്‍.

ആയിത്തറ മമ്പറം ഗവ. സ്കൂള്‍, നരവൂര്‍ എല്‍.പി തൊക്കിലങ്ങാടി, കൂത്തുപറമ്പ് യു.പി സ്കൂള്‍, കൂത്തുപറമ്പ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രകാശിന്റെ സ്കൂള്‍വിദ്യാഭ്യാസം. സ്കൂള്‍ വിദ്യാഭ്യാസകാലത്ത് നാടകം, കവിതാരചന, കവിതാലാപനം, പ്രസംഗം എന്നിവയില്‍ നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കുന്നതിന് മുമ്പേ ലക്നൌവില്‍ (പഞ്ചസാരക്കമ്പനിയില്‍) ഒരുവര്‍ഷം ജോലിചെയ്തിരുന്നു. അടിയന്തരാവസ്ഥയെത്തുടര്‍ന്ന് കമ്പനി ലോക്കൌട്ട് ചെയ്യുകയും പ്രകാശ് നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. എസ്.എസ്.എല്‍.സി പാസ്സായതിനുശേഷം റേഡിയോ മെക്കാനിസം പഠിക്കാന്‍ തലശ്ശേരി പീപ്പിള്‍സ് റേഡിയോവില്‍ ചേര്‍ന്ന് ആറ് മാസം പഠിച്ചു.

ഈ കാലഘട്ടത്തില്‍ തലശ്ശേരിയിലുള്ള അഞ്ചുമെന്‍ ഉറുദുകോളജില്‍ സൌജന്യമായി ഉറുദുഭാഷ പഠിപ്പിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രകാശ് അവിടെ ചേര്‍ന്ന് പഠിച്ചു. രണ്ട് വര്‍ഷമായിരുന്നു പഠനം. കേരള സര്‍ക്കാര്‍ നടത്തിവരുന്ന ഉറുദു ഹയര്‍പരീക്ഷ എഴുതിയ 182 പേരില്‍ ഇദ്ദേഹം മാത്രമാണ് വിജയിച്ചത്. സുലൈമാന്‍ സേഠ് സാഹിബിന്റെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന അനുമോദനയോഗത്തില്‍ അന്ന് തലശ്ശേരി ഡി.ഇ.ഒ ക്യാഷ് അവാര്‍ഡ് കൊടുത്ത് ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് 1978-ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തിയ പരീക്ഷയില്‍ (ഉറുദു ഭാഷാസാഹിത്യ നിപുണന്‍) അദീബൈ-ഫാസില്‍, 1984-ല്‍ ഉറുദു ഫൈനല്‍ എന്നീ പരീക്ഷകള്‍ ഒന്നാംക്ളാസ്സോടെ വിജയിച്ചു.

1978-ല്‍ കൂത്തുപറമ്പ് യു.പി സ്കൂള്‍ ഉറുദു അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ഉറുദു ഭാഷയുടെ ഉച്ചാരണവും പ്രയോഗവും പഠിക്കാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു. പല അന്താരാഷ്ട്ര ഉറുദു സെമിനാറുകളിലും പങ്കെടുത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഉറുദു ഗസലുകളുടെ രചയിതാവ് കൂടിയാണ് പ്രകാശ്. ആര്‍.പി കൈതേരി എന്ന ചുരുക്കപ്പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇതുവരെ ഇരുപത്തിയഞ്ചോളം ഗസലുകള്‍ എഴുതിയിട്ടുണ്ട്. കേരളാ സ്കൂള്‍ കലോത്സവങ്ങളില്‍ ഇദ്ദേഹത്തിന്റെ ഗസലുകള്‍ പല തവണ സമ്മാനാര്‍ഹമായിട്ടുണ്ട്. നൂറെ-ആറസു എന്ന ഗസലിന് യു.പി വിഭാഗം ജില്ലാ കേരള സ്കൂള്‍കലോത്സവത്തിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.

പ്രകാശന്‍മാസ്റര്‍ മലയാള കവിതകളും എഴുതാറുണ്ട്. നാല്‍പത്തിയേഴാമത് സംസ്ഥാന സ്കൂള്‍ കലോത്സവ സ്മരണികയില്‍ ഇദ്ദേഹത്തിന്റെ കവിത ഏറുമാടം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഉറുദുകവിതാസമാഹാരം പുറത്തിറക്കുന്നതിന്റെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോള്‍. കൂത്തുപറമ്പ് യു.പി സ്കൂള്‍, നേച്ചര്‍ ക്ളബ്ബ് ചെയര്‍മാന്‍, കോണ്‍ഗ്രസ്സ് ഐ. ബ്ളോക്ക് കമ്മിറ്റി അംഗം, നിരവധി ആര്‍ട്സ് ക്ളബ്ബുകളുടെ ഭാരവാഹി, കിരണ്‍ 2007 വിദ്യാഭ്യാസപദ്ധതിയുടെ പ്രവര്‍ത്തകന്‍ എന്നീനിലകളില്‍ പ്രവര്‍ത്തിക്കുന്നു.

പിണറായി ആര്‍.സി അമല ബേസിക് യു.പി സ്കൂള്‍ ഉറുദു അദ്ധ്യാപിക മാണിയത്ത് വസന്തയാണ് ഭാര്യ. ഇവര്‍ അഞ്ചുമെന്‍ ഉറുദു കോളജില്‍ പ്രകാശന്‍മാസ്ററുടെ ക്ളാസ്സ്മേറ്റായിരുന്നു. പ്രത്യുഷ്, പ്രഗി എന്നിവര്‍ മക്കളാണ്. പ്രത്യുഷ് ഉറുദു എം.ഫില്‍ കഴിഞ്ഞ് മലപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളില്‍ ഉറുദു അദ്ധ്യാപകനായി ജോലി ചെയ്യുന്നു. ഒരു നല്ല സാഹിത്യകാരനും പ്രാസംഗികനുമായ ഇദ്ദേഹം പി.എച്ച.ഡി.യ്ക്ക് പഠിക്കുകയും ചെയ്യുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ, സാഹിത്യകാരിയും ഗായികയുമായ മില്‍ക (പി.എച്ച്.ഡി.) ബാംഗ്ളൂരില്‍ കോളെജ് അദ്ധ്യാപികയാണ്. പ്രകാശന്‍ മാസ്ററുടെ മകള്‍ പ്രഗി പ്രകാശ് കൂത്തുപറമ്പ് സി.ഇ.എം.സി.യു.പി. സ്കൂള്‍ ഉറുദു അദ്ധ്യാപികയാണ്. പ്രഗിയുടെ ഭര്‍ത്താവ് ദിനേശ് കുമാര്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു. മക്കളെ ഡോക്ടറും എഞ്ചിനീയറുമൊക്കെയാക്കുവാന്‍ മാതാപിതാക്കള്‍ പരക്കംപായുന്ന ഇക്കാലത്ത് താന്‍ തുടര്‍ന്നുവന്ന ഉറുദു ഭാഷാ അദ്ധ്യാപനരംഗത്തേയ്ക്ക് തന്റെ രണ്ടു മക്കളേയും ആനയിക്കുവാന്‍ പ്രകാശ് തയ്യാറായി എന്നത് അഭിനന്ദനാര്‍ഹമാണ്. പ്രകാശിന്റെ കൊച്ചുമകളുടെ പേരുപോലും ഉറുദു ഭാഷയില്‍ നിന്നുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രകാശം എന്നര്‍ത്ഥമുള്ള മിന്നു എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ഉറുദു അദ്ധ്യാപകരായ അച്ഛനും മകനും- പ്രകാശിനും പ്രത്യുഷിനും-ഉറുദു അദ്ധ്യാപകരായി വിദേശത്ത് ജോലി ചെയ്യണമെന്ന ആഗ്രഹവുമുണ്ട്.

ഒരു നല്ല ഗസല്‍ ഗായകനും പ്രകൃതി സ്നേഹിയും കൃഷിയില്‍ തല്പരനുമാണ് പ്രകാശ്. ഒഴിവുസമയങ്ങളില്‍ തന്റെ കൃഷിയിടങ്ങളില്‍ ഒന്നാന്തരം ഗസലുകള്‍ പാടി ഉല്ലാസവാനായി നടക്കുന്ന ഇദ്ദേഹം മറ്റുള്ളവരിലേക്കും പ്രസന്നതയുടേയും സന്തോഷത്തിന്റേയും ഊര്‍ജ്ജസ്വലതയുടേയും കിരണങ്ങള്‍ പകര്‍ന്നേകുന്നു. തന്റെ സ്കൂളിലെ കുട്ടികളില്‍ പ്രകൃതി സ്നേഹവും കൃഷിയോടുള്ള താല്പര്യവും വളര്‍ത്തുന്നതിലേയ്ക്ക് കൃഷിവിളകളും വൃക്ഷങ്ങളും നട്ടുപിടിപ്പിക്കുവാനും സംരക്ഷിക്കുവാനും അവര്‍ക്കു വേണ്ട പ്രചോദനവും പ്രേരണയും നല്‍കി വരുന്നുണ്ട്. നഗരത്തിലെ തിരക്കിലും ശബ്ദകോലാഹലങ്ങളിലും നിന്ന് ഒഴിഞ്ഞ് സ്വച്ഛനിര്‍മ്മലമായ ഗ്രാമത്തിന്റെ പ്രശാന്തതയില്‍ കഴിയുവാനിഷ്ടപ്പെടുന്ന പ്രകാശ്, അദ്ധ്യാപകന്‍, കലാസ്നേഹി, പ്രകൃതിസ്നേഹി, കൃഷിതല്പരന്‍, സംഘാടകന്‍, ഉറുദുഭാഷാസ്നേഹി, സാഹിത്യകാരന്‍, പ്രാസംഗികന്‍ എന്നിവയ്ക്കെല്ലാം പുറമേ നല്ല ഒരു നടന്‍ കൂടിയാണ്. കൂത്തുപറമ്പ് ഫിലിം ക്രിയേഷന്‍ ഷോട്ട് ഫിലിം എന്ന സംഘടനയുടെ പ്രസിഡണ്ട് കൂടിയായ ഇദ്ദേഹം മുട്ടവിളക്ക്, 6 A.M To 9 P.M. എന്നീ ഷോട്ട് ഫിലിമുകളില്‍ തന്റെ അഭിനയപാടവം കാഴ്ച വച്ചിട്ടുണ്ട്.

ഉറുദുഭാഷാ പരിപോഷണത്തിനും കൈതേരിയില്‍ കലാമന്ദിരം ഇംഗ്ളീഷ് മീഡിയം പബ്ളിക് സ്കൂള്‍ എന്നിവയുടെ നിര്‍മ്മിതിക്കും വേണ്ടിയുള്ള ശ്രമങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുയാണ് ഇപ്പോള്‍ അദ്ദേഹം.

മികച്ച സംഘാടകനും കലാസ്നേഹിയും പ്രകൃതി സ്നേഹിയും നല്ല പ്രാസംഗികനും കൂടിയാണ് പ്രകാശന്‍മാസ്റര്‍. ഇദ്ദേഹത്തിന്റെ കവിതകള്‍ മിക്കതും നാട്ടിലെ (കൈതേരി) ജനങ്ങളുടെ ജീവിതനൊമ്പരങ്ങളാണ്. കേരളത്തില്‍ ഉറുദുഭാഷയുടെ വികസനത്തിന് പ്രകാശന്‍മാസ്ററും കുടുംബവും മാതൃകയാവുകയാണ്. ഇദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് ഗള്‍ഫ് പത്രത്തിലും മാതൃഭൂമി, കേരളകൌമുദി എന്നീ പത്രങ്ങളിലും പ്രാധാന്യത്തോടെ ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു.

പ്രേമരാജ് (എറണാകുളം), പ്രസന്നന്‍ (ബിസിനസ്സ്), പ്രസീദ, പ്രമീള, പ്രദീപ്കുമാര്‍ (സിവില്‍ എഞ്ചിനീയര്‍) എന്നിവരാണ് സഹോദരങ്ങള്‍.

              
Back

  Date updated :