T.P. SUKUMARAN

T.P. SUKUMARAN

Any

Reading

Problem

Social reformers

(S/o Kakkadavath Pockan)

Chittarickal P.O., Puliyil, Kasargod - 671 326

Kassergod, 0467 2221206, 9447691825

T.P.Sukumaran25@yahoo.co.in, T.P. Sukumaran65@redi

Back

Nil

റ്റി.പി. സുകുമാരനും കുടുംബവും

റ്റി.പി. സുകുമാരന്‍ മീറ്റിംഗില്‍

ബഹുമുഖ പ്രതിഭയാണ് ശ്രീ ടി.പി. സുകുമാരന്‍. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ കരുണകൂടാതെ തുറിച്ചുനോക്കിയപ്പോള്‍ നിര്‍ഭയം അതിനെ നേരിട്ടു. ഇല്ലായ്മയുടെ ദുരിതപര്‍വ്വത്തിലൂടെ കടന്നുപോകുമ്പോഴും നിരാശനാകാതെ വെളിച്ചം ലക്ഷ്യമാക്കി പട നയിച്ചു. നിരന്തരമായ പോരാട്ടം ആരെയും ലക്ഷ്യത്തിലെത്തിക്കുമെന്ന് സ്വജീവിതംകൊണ്ട് സുകുമാരന്‍ തെളിയിച്ചു. സുകുമാരന്റെ ജീവിതത്തില്‍ ഇനി കറുത്ത രാത്രികളില്ല. ദാരിദ്രത്തിന്റെ ചിറകടിയില്ല. സുകുമാരന്‍ നേടിയിരിക്കുന്നു; പലതും.

സാമൂഹ്യമായ അസമത്വങ്ങള്‍ക്കെതിരെ ചിന്തിക്കാനുള്ള പ്രേരമ നന്നേ ചെറുപ്പത്തില്‍ത്തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് എസ്.എഫ്.ഐ.യില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ.യുടെ വില്ലേജ് കമ്മിറ്റി അംഗമായി. സി.പി.എമ്മിന്റെ ടൌണ്‍ ബ്രാഞ്ച് കമ്മിറ്റിയംഗമാണ്. ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് ചിറ്റാരിക്കല്‍ യൂണിറ്റ് കണ്‍വീനറാണ്. സുദര്‍ശന ക്രിയയുടെ അത്ഭുതകരമായ പ്രവര്‍ത്തനത്തില്‍ ഇദ്ദേഹത്തിനു വിശ്വാസമുണ്ട്. അതുപോലെതന്നെ കാഞ്ഞങ്ങാട് യോഗാസെന്റര്‍ ആദ്ധ്യാപകന്‍ ശംഭു നമ്പൂതിരിയില്‍ നിന്നും അഭ്യസിച്ച യോഗയും ജീവിതത്തെ കൊടുങ്കാറ്റുകളിലൂടെ നിര്‍ഭയം നയിക്കാന്‍ ഉതകുമെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. ബാംഗ്ളൂര്‍ ആര്‍ട് ഓഫ് ലീവിംഗ് ആശ്രമത്തില്‍ നിന്നും ശ്രീ ശ്രീ യോഗടീച്ചര്‍ ആയി സെലക്ഷന്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹം നിരവധി സ്ഥലങ്ങളില്‍ ക്ളാസ്സുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

ഈസ്റ് എളേരി പഞ്ചായത്തിലെ1-ാം വാര്‍ഡില്‍ നിന്ന് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. മത്സരം ഉഗ്രമായിരുന്നു. പക്ഷേ വിജയിച്ചില്ല. കര്‍ഷകസംഘം യൂണിറ്റ് സെക്രട്ടറി, വില്ലേജ് കമ്മിറ്റിയംഗം, 2-ാം വാര്‍ഡിന്റെ വികസന സമിതി കണ്‍വീനര്‍, എല്‍.ഐ.സി. ഓര്‍ഗനൈസേഷന്‍ കാഞ്ഞങ്ങാട് ബ്രാഞ്ച് എക്സിക്യൂട്ടീവ് മെമ്പര്‍, ഗവണ്‍മെന്റ് പദ്ധതിപ്രകാരമുള്ള പുളിയില്‍ മേല്‍പുര മഴവെള്ള കുടിവെള്ള സംഘം സെക്രട്ടറി, കിഴക്കന്‍കാവ് ധര്‍മ്മശാസ്താ ക്ഷേത്രസമിതി ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ഇതിനെല്ലാമുപരി തന്റെ തട്ടകം എല്‍.ഐ.സി.യാണെന്ന് ഇദ്ദേഹം തെളിയിച്ചിരിക്കുന്നു. കക്കടവത്ത് പൊക്കന്റെയും പരേതയായ ജാനകിയമ്മയുടെയും പുത്രനായി 1965 ഓഗസ്റ് 19-ന് ജനിച്ച സുകുമാരന്‍ കയ്പുള്ള ജീവിതയാഥാര്‍ഥ്യങ്ങള്‍ ചെറുപ്പത്തില്‍ത്തന്നെ തിരിച്ചറിഞ്ഞു തുടങ്ങി. തോമാപുരത്തെ സെന്റ്തോമസ് ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി.യും എളേരിത്തട്ട് ഗവ. കോളെജില്‍ നിന്ന് പ്രീഡിഗ്രിയും പാസ്സായി. പ്രൈവറ്റായി ബി.എ. ബിരുദത്തിന് ശ്രമിച്ചെങ്കിലും പരീക്ഷയെഴുതാന്‍ കടുത്ത സാമ്പത്തിക പരാധീനത അനുവദിച്ചില്ല. ചിറ്റാരിക്കല്‍ റേഷന്‍ കടയില്‍ തുച്ഛശമ്പളത്തിന് സെയില്‍സ്മാനായി ജോലിയില്‍ പ്രവേശിച്ചുകൊണ്ട് ഇല്ലായ്മക്കെതിരായുള്ള തന്റെ കഠിനയുദ്ധത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് 10 വര്‍ഷത്തോളം ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി. കീശയില്‍ പണമില്ലാത്തവന്റെ ജീവിതം എത്ര നിന്ദ്യവും ക്രൂരവുമാണെന്ന് തിരിച്ചറിഞ്ഞ കാലഘട്ടം. 1997-ല്‍ എല്‍.ഐ.സി. കാഞ്ഞങ്ങാട് ബ്രാഞ്ചിലെ ഡെവലപ്മെന്റ് ഓഫീസര്‍ എം.സി. ആനന്ദിനു കീഴില്‍ ഏജന്റായി ആരംഭം കുറിച്ചതോടെ സുകുമാരന്‍ തന്റെ തട്ടകം തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് കഠിനപ്രയത്നത്തിന്റെ നാളുകള്‍. മുഖം തിരിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന ആളുകളെ ചിരിച്ചുകൊണ്ടുനേരിടാന്‍ പഠിച്ചു. 2002-ല്‍ ആദ്യ കോടിപതി. പിന്നീട് തുടര്‍ച്ചയായി കോടിപതി. 2004-ല്‍ കാഞ്ഞങ്ങാട് ബ്രാഞ്ചില്‍ പോളിസികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇപ്പോള്‍ കാഞ്ഞങ്ങാട് എല്‍.ഐ.സി.യില്‍ സെഞ്ചൂറിയന്‍ ക്ളബ് മെമ്പറാണ്. എല്‍.ഐ.സി. കോഴിക്കോട് ഡിവിഷന്റെ കീഴിലേക്ക് ഏജന്റുമാരെ റിക്രൂട്ട് ചെയ്യുവാന്‍ അധികാരം ലഭിച്ചിട്ടുള്ള ഇദ്ദേഹം ധാരാളം പേരെ റിക്രൂട്ട് ചെയ്യുകയും അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തുവരികയും ചെയ്യുന്നു. എല്‍.ഐ.സി.യുടെ സാമ്പത്തികസഹായത്തോടെ ഒരു പോളിസി സര്‍വ്വീസിംഗ് സെന്റര്‍ നടത്തുന്നതിനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ പ്രവര്‍ത്തനത്തിനുള്ള തയ്യാറെടുപ്പിലാണ്. പോളിസി ഹോള്‍ഡേഴ്സിന്റെ സേവനകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി ആയിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കസ്റമര്‍മീറ്റും നടത്തി വരാറുണ്ട്. എല്‍.ഐ.സി. ജോലികളുടെ ഭാഗമായി കേരളത്തിനകത്തും പുറത്തുമായി നിരവധി മീറ്റിംഗുകളില്‍ പങ്കെടുക്കാറുള്ള ഇദ്ദേഹം തന്റെ കര്‍ത്തവ്യങ്ങളും കടമകളുമായി സദാ സേവനസന്നദ്ധനാകുന്നു.

ശ്രീമതി പ്രീതി എം.എ., ബി.എഡ്. ആണ് സഹധര്‍മ്മിണി. ഹൈസ്കൂള്‍ ടീച്ചറായ ഇവര്‍ പയ്യോത്ത് ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗസ്റ് അദ്ധ്യാപികയാണ്. മാത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സെന്റ് മേരീസ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മക്കള്‍: അഭിലാഷ്, അഭിഷേക്, ശ്രീനന്ദ.
മൂന്നു സഹോദരിമാര്‍: സരോജിനി, ഉഷാകുമാരി, ഷീല കുമാരി.

              
Back

  Date updated :