NARAVOOR HAREENDRAN

NARAVOOR HAREENDRAN

Any

Reading

Problem

Litterateur

THITTAYIL HOUSE

MANGATTIDOM P.O. - 670 644

Kannur, 0490 2378906, 9744981215

Nil

Back

Nil

നരവൂര്‍ ഹരീന്ദ്രനും ഭാര്യ വത്സലയും

ഹരീന്ദ്രന്റെ കുട്ടികള്‍

കൂത്തുപറമ്പ് നരവൂര്‍ ദേശത്ത് ഇടത്തരം തറവാട്ടില്‍ കട്ടിലോട്ട് കടുങ്ങോന്‍-ദേവൂട്ടി ദമ്പതികളുടെ മകനായി 1956 ഏപ്രില്‍ 19-ന് നരവൂര്‍ ഹരീന്ദ്രന്‍ ജനിച്ചു. അമ്മയുടെ അമ്മ കട്ടിലോട്ട് കല്യാണിയുടെ സംരക്ഷണയിലാണ് ഇദ്ദേഹവും സഹോദരങ്ങളും വളര്‍ന്നത്. നരവൂര്‍ സെന്‍ട്രല്‍ എല്‍.പി. സ്കൂള്‍, ബി.എം.പി.യു.പി. സ്കൂള്‍ കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. ചെറുപ്പത്തില്‍ത്തന്നെ കുടുംബകാര്യങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നതിനാല്‍ തുടര്‍ന്ന് പഠിക്കാന്‍ കഴിയാതെ വന്നു. സ്കൂള്‍ പഠനകാലത്തുതന്നെ സാഹിത്യരംഗത്തെ തന്റെ സാന്നിധ്യം ഇദ്ദേഹം അറിയിച്ചിരുന്നു. പഠിക്കുന്നതിനു കഴിയാതെ വന്നതിലുള്ള വിഷമം മനസ്സിനെ അലട്ടിയപ്പോള്‍ വായനയിലും എഴുത്തിലും ആശ്രയം കണ്ടെത്തി. ധാരാളം നാടകങ്ങളും നാടകഗാനങ്ങളും എഴുതുകയും അതില്‍ അഭിനയിക്കുകയും ചെയ്തു. ഒട്ടനവധി കവിതകളും അദ്ദേഹം എഴുതിയിട്ടുണ്ട്. സാംസ്കാരികരംഗത്ത് സജീവമാകുകയും സംഘടനാതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. എസ്.എന്‍.ഡി.പി. 1273-ാം നമ്പര്‍ ആനപ്പന്തി ശാഖായോഗം പ്രസിഡണ്ടായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സാക്ഷരതാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇദ്ദേഹം എഴുതിയ കവിതകള്‍ പഞ്ചായത്തു ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂത്തുപറമ്പിലെ അറിയപ്പെടുന്ന തറവാടായ വളപ്പിലക്കണ്ടി കല്ലേലത്ത് കുടുംബാംഗം വത്സലയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. വിദ്യാര്‍ത്ഥികളായ സുഹാസ്, ആരുഷി, വിലാസ് എന്നിവര്‍ മക്കളാണ്. രാഘവന്‍ (എറണാകുളം), സുശീല, സാവിത്രി, ശ്രീമതി, പത്മാവതി, പത്മനാഭന്‍, മനോജ് എന്നിവരാണ് ഇദ്ദേഹത്തിന്റെ സഹോദരങ്ങള്‍.

നരവൂര്‍ ഹരീന്ദ്രന്റെ ചില കവിതകള്‍ താഴെ കൊടുത്തിരിക്കുന്നു.

ഹേ നീലാംബരി
വര്‍ണ്ണപ്പുടവയുടുത്തൊരുങ്ങി നീ
എങ്ങോട്ടുപോവുന്നു
ഇരുളിന്നഗാധ ഗര്‍ത്തത്തിലോ, ഇനി യാത്ര
സ്വപ്നതുല്യമാം സ്വര്‍ഗ്ഗകവാടത്തിലോ
ഏതെന്നറിയാത്ത ചിന്തയില്‍നിന്നുഴറി
സങ്കല്പത്തിന്റെ ചിറകില്‍ ഇനി യാത്ര
ഒരുപിടി മധുരമൊഴിതന്‍ നീര്‍ക്കുമിളകള്‍
വിരിയുമൊരരുവിയായെന്‍
ഹൃദയധമനികളില്‍ നിന്നിരു
കവിളിലൂടൊഴികിയൊരു
ദുഃഖസാഗരമാകുന്നു നിന്നോര്‍മകള്‍

ഉണ്ണിക്കവിതകള്‍

1. സ്നേഹമെന്തെന്നറിയാത്ത ബന്ധവും
ബന്ധമെന്തെന്നറിയാത്ത ബന്ധവും
ആരാണ് ഞാനെന്നറിയാത്ത ചിന്തയും
ഞാനെന്ന ഭാവവും ബന്ധനം തന്നെ

2. ഒരു നിമിഷത്തെറ്റും ശരിയുമൊരാ-
യുഷ്ക്കാല ദുഃഖവും സുഖവും
സുഖമൊരു നിമിഷംമാത്രമല്ലൊ
ദുഃഖമോ ശാശ്വതി നിര്‍വൃതി

3. നിന്നുടെ മിഴിനീരിറ്റുവീണുകിളിര്‍ത്ത
പുല്‍ത്തകിടിയിലിരുന്നു വിശ്രമിക്കുന്നതാര്
നിന്നുടെയറിവും വിയര്‍പ്പും വിലപേശുന്നതാരെന്നറിയുക
നേരിന്റെ കാലം കഴിഞ്ഞല്ലോ

4. ചിറകുള്ള ചിത്രങ്ങള്‍ ശില്പങ്ങളായെന്നില്‍
ചിരിതൂകി ചിരിതൂകി നില്പതും
നിറമുള്ള മണമുള്ള മധുവുള്ള പൂക്കളും
ഈ നിമിഷവും ചിരിതൂകി
നില്പതിനിയൊരോര്‍മ്മ മാത്രം
ഇനി വരുമോരോദിനങ്ങളേക്കാള്‍
പിന്നിട്ട കാലങ്ങളെത്രയോ സുഖം

കവിത

താലിബന്ധം

താലിബന്ധത്താല്‍ ദേഹമൊന്നാകിലും
സ്നേഹമില്ലാത്തൊരു ജീവിതം ദുഃസ്സഹം
കര്‍മ്മമെന്തെന്നറിയാതെ ദമ്പതിമാര്‍
സുഖമെന്തെന്നറിയുന്നില്ലൊരുനാളും
കല്‍പിത ജീവിതത്താല്‍ ദിനങ്ങള്‍ കൊഴിയുന്നു.
കാലമാ കറുത്ത തിരശ്ശീലയ്ക്കു പിന്നില്‍
പഴിപറഞ്ഞു ജയിപ്പതിനായ് പല കാരണങ്ങള്‍ കണ്ടെത്തുന്നു.
പലകുറി മടുക്കുമ്പോള്‍ ഇരുവഴികളായി പിരിയും
ദുഃഖമുള്ളിലൊതുക്കി ചിരിക്കുന്നവര്‍
ദുരയുടെ വാക്ശരങ്ങള്‍ തൊടുക്കുമ്പോള്‍
കേവലജീവിതം വൃഥാവിലാക്കുന്നു.
എന്നോ ഒരിക്കല്‍ നാമെല്ലാം വേര്‍പിരിയും
സ്മൃതികള്‍ മാഞ്ഞുപോകും
ബന്ധനത്തിന്‍ ചരട് മുറിഞ്ഞുപോകും
ബന്ധുത്ത്വമപ്പോള്‍ മറന്നുപോകും
സ്വപ്നങ്ങള്‍ നെയ്തൊരാ ജന്മമപ്പോള്‍
പെയ്ത ദുഃഖങ്ങളാല്‍ പരിതപിക്കും.
മധുരം നുകര്‍ന്ന് ദുരിതം പേറും
മധുരസ്മരണകള്‍ മാഞ്ഞുപോകും
നീറുമെന്നാത്മാവിനൊരുപിടി-ഓര്‍മ്മകള്‍
മിന്നി മറയുന്ന നിമിഷങ്ങളില്‍
ഇന്നലെ കണ്ട സ്വപ്നങ്ങള്‍ നിര്‍വൃതിയായ്
ഇരുളിലൊരു നക്ഷത്രമായി നില്‍പൂ

              
Back

  Date updated :