NARAYANAN PALLIKAPPIL

NARAYANAN PALLIKAPPIL

Any

Reading

Problem

Thandrik

Jyothsyan, Thandrik, Sree Vanadurga Kshethram

Adot P.O., Ajanoor, Anandasram (via) 671 315

Kasargod, 0467 -2266037 Mob : 9847021037

Nil

Back

Nil

നാരായണന്‍ പള്ളിക്കാപ്പിലിന് കൊളംബോ ഇന്റര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നല്കുന്ന ചടങ്ങ്

പൌരസ്വീകരണത്തില്‍ തന്ത്രി എടമന ഈശ്വരന്‍നമ്പൂതിരിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങ്

മാന്ത്രികം, താന്ത്രികം, ജ്യോതിഷം തുടങ്ങിയ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യം. മന്ത്രവും മരുന്നും ചേര്‍ത്ത് രോഗശമനം വരുത്തുന്ന രീതിയില്‍ അനുഭവജ്ഞാനം. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും വിദേശത്തുംപോയി മാന്ത്രിക കര്‍മ്മങ്ങള്‍ വിജയകരമായി നടത്തി തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസം. ഇതൊക്കെയാണ് നാരായണന്‍ പള്ളിക്കാപ്പിലിനെ ഈ രംഗത്തുള്ള മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനാക്കുന്നത്. മന്ത്രവാദത്തില്‍ അലാമിയും സുദര്‍ശനഹോമം, ചക്രബ്ദപൂജ, ഗണപതി ഹോമം തുടങ്ങിയ താന്ത്രിക കര്‍മ്മങ്ങളില്‍ പതിയേടത്തു കൃഷ്ണന്‍ നമ്പൂതിരിയും ഗുരുക്കന്മാര്‍.

ചെറുപ്പകാലത്ത് യുക്തിവാദിയായിരുന്നു ഇദ്ദേഹം. അന്ന് യുക്തിവാദി സ്റേജുകളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പിന്നീടൊരു സംഭവം ഇദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. കാലിച്ചാനടുക്കം ശ്മശാനത്തില്‍ ബോധഹീനനായി വീണ യുവാവിനെ ഡോക്ടര്‍മാര്‍ പരിശോധിച്ചു പരാജയപ്പെട്ടു. താന്ത്രിക വിദ്യയിലും മാന്ത്രികത്തിലും തനിക്കുകിട്ടിയിട്ടുള്ള അറിവ് ആ യുവാവിന്റെമേല്‍ പ്രയോഗിച്ചപ്പോള്‍ അത്ഭുത ഫലസിദ്ധി കണ്ടു. പിന്നെ നാരായണനു തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല. ചൈനീസ് രോഗശാന്തിമാര്‍ഗ്ഗമായ പ്രാണിക് ഹീലിങ്ങില്‍ ഗൌരവപൂര്‍വ്വമായ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണിദ്ദേഹം. സ്വന്തം ജാതകത്തില്‍ പരീക്ഷണം നടത്താനുള്ള ധൈര്യം കാട്ടിയ ആളാണിദ്ദേഹം. മനസ്സും ശരീരവും ചികിത്സാവിധേയമാക്കിയെങ്കിലേ രോഗം മാറൂ. അതുകൊണ്ട് മരുന്നും മന്ത്രവും ചേര്‍ത്തു ചികിത്സിക്കണം എന്ന് ഇദ്ദേഹം പറയുന്നു. ഒറീസ്സ, രാജസ്ഥാന്‍, ബാംഗ്ളൂര്‍, മൈസൂര്‍, സെക്കന്തരാബാദ്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങള്‍ നിരന്തരം സന്ദര്‍ശിച്ച് വിശ്വാസികള്‍ക്ക് രോഗശാന്തി നല്‍കാറുണ്ട്. ശ്രീലങ്കയും മലേഷ്യയും വിശ്വാസികളുടെ ക്ഷണപ്രകാരം സന്ദര്‍ശിച്ച് മാന്ത്രിക കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു. ഇദ്ദേഹം തയ്യാറാക്കുന്ന ഏലസ്സുകള്‍ക്ക് വലിയ പ്രചാരം സിദ്ധിച്ചിട്ടുണ്ട്. മാന്ത്രികവും ജ്യോതിഷവും പഠിച്ചുതീര്‍ക്കാനാവാത്ത വിഷയങ്ങളാണെന്നു കരുതുന്ന ഇദ്ദേഹം താളിയോലഗ്രന്ഥങ്ങളുടെ വലിയ ശേഖരത്തിനുടമയാണ്. വേള്‍ഡ് ആസ്ട്രോളജേഴ്സ് അസോസിയേഷനില്‍ അംഗമായി ഗവേഷണം നടത്താനാഗ്രഹിക്കുന്ന ഇദ്ദേഹം അതിനു മുന്നോടിയായിട്ടുള്ള പാര്‍ക്കേഴ്സ് ആസ്ട്രോളജി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. മന്ത്രസമുച്ചയം, തന്ത്രസമുച്ചയം, മന്ത്രവാദതിലകം, മാന്ത്രികതന്ത്രം തുടങ്ങിയ ഗ്രന്ഥങ്ങളിലുള്ള അഗാധ പാണ്ഡിത്യം ഇദ്ദേഹത്തിന്റെ ചികിത്സാരീതികളെ ഏറെ സ്വാധീനിക്കുന്നു.

ഇദ്ദേഹത്തിന്റെ കുടുംബക്ഷേത്രമായിരുന്ന വെള്ളിക്കോത്ത് വനദുര്‍ഗ്ഗക്ഷേത്രം നാട്ടുകാര്‍ക്കു നല്‍കി അവിടെ 60 ലക്ഷത്തോളം രൂപ ചെലവു വരുന്ന യാഗം നടത്താന്‍ തീരുമാനിച്ചതും വെള്ളിക്കോത്ത് നിവാസികള്‍ അതൊരു ഉത്സവമായി എറ്റെടുത്തതും യാഗം ഗംഭീരമായി നടത്തിയതുമൊക്കെ പുളകം കൊള്ളുന്ന ഓര്‍മ്മകളായി ഇദ്ദേഹം മനസ്സില്‍ സൂക്ഷിക്കുന്നു. പൂജാരിയില്ലാതെ എല്ലാവര്‍ക്കും ദേവീ തൃപ്പാദത്തില്‍ നേരിട്ടുതന്നെ പൂക്കള്‍ അര്‍പ്പിക്കാന്‍ അവസരം നല്‍കുന്ന വിളക്കുപ്പൂജ, മാസപൂജ എന്നിവയൊക്കെയാണ് ഈ ക്ഷേത്രത്തിന്റെ മേന്മകള്‍. ജാതിമത ഭേദം കൂടാതെ വിശ്വാസമുള്ള ആര്‍ക്കും ഈ ക്ഷേത്രത്തില്‍ പ്രവേശിക്കാം.

ഇദ്ദേഹം അനേകം ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തിയിട്ടുണ്ട്. രാവണീശ്വരം പരിതാളി ദേവസ്ഥാനം പ്രതിഷ്ഠ നടത്തിയത് ഇദ്ദേഹമാണ്. ബ്രാഹ്മണര്‍ ചെയ്യാത്ത പ്രതിഷ്ഠയാണിത്. മണ്ടക്കോല്‍ മന്ത്രമൂര്‍ത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠയും ഇദ്ദേഹം നടത്തിയതാണ്. കൂടാതെ ശ്രീലങ്കയിലെ കൊളംബോയില്‍ വനദുര്‍ഗ്ഗ ദേവിയുടെ പ്രതിഷ്ഠ നടത്തിയതും ഇദ്ദേഹമാണ്.

ഇന്ത്യന്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ രാവണീശ്വരം ബ്രാഞ്ച് സെക്രട്ടറി, ഹോസ്ദുര്‍ഗ് മണ്ഡലം കോ-ഓഡിനേറ്റര്‍, ചൊയ്യംകോട് ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ ഒരുകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നു. ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയ അനേകം പഴയകാല സുഹൃത്തുക്കളുമായി ഇന്നും ബന്ധം തുടര്‍ന്നുപോരുന്നു. മീത്തലെ വീട്ടില്‍ തറവാട് കമ്മിറ്റി ട്രഷററായിരുന്നു. മോഹനന്‍ തുടങ്ങി ഏഴോളം ശിഷ്യന്മാര്‍ ഇപ്പോള്‍ മന്ത്ര തന്ത്രങ്ങള്‍ പഠിക്കുന്നുണ്ട്. തറവാട് കമ്മറ്റി ട്രഷറര്‍ ആയിരുന്നു. ഇപ്പോള്‍ വനദുര്‍ഗ്ഗ ക്ഷേത്ര ട്രസ്റ് അംഗം. മക്കളും തന്റെ പാത പിന്തുടരണമെന്നാഗ്രഹിക്കുന്ന ഇദ്ദേഹം അവര്‍ക്ക് അത്തരത്തിലുള്ള ജ്ഞാനം പകര്‍ന്നുകൊടുക്കുന്നു. മാനസികരോഗ ചികിത്സയ്ക്കുള്ള ഓല ഗ്രന്ഥം ഭ്രാന്ത കല്പം ഗൌരവപൂര്‍വ്വം പഠിച്ചിട്ടുള്ള ഇദ്ദേഹത്തിന് അത്തരം ചികിത്സകളില്‍ ഏറെ മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുക എന്ന തത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇദ്ദേഹം തന്റെ കര്‍മ്മങ്ങളില്‍ സദാജാഗരൂകനായിക്കൊണ്ടേയിരിക്കുന്നു.

2009 നവംബറില്‍ കസാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള കൊളംബോ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചു.

സൌദാമിനിയാണു ഭാര്യ. നിഷ, നിതേഷ്, നിഷാന്ത് എന്നിവര്‍ മക്കള്‍. ഗംഗാധരന്‍, സിന്ധു, തങ്കമണി, നാരായണി, ലക്ഷ്മി എന്നിവര്‍ സഹോദരങ്ങള്‍. പിതാവ് - ചെറിയമ്പു, മാതാവ് - മാണിക്കം.

              
Back

  Date updated :