JANARDHANAN MOOZHIKKARA

JANARDHANAN MOOZHIKKARA

Any

Reading

Problem

Film / Cinema

MANJAKKAL MALAL

MOOZHIKKARA P.O., THALASSERY - 670 103

Kannur, Phone. 0490 2356921, Mob. 94466 75670

Nil

Back

Nil

ജനാര്‍ദ്ദനന്‍ മൂഴിക്കര തനിക്കു ലഭിച്ച അംഗീകാരങ്ങളുമായി

ജനാര്‍ദ്ദനന്‍ മൂഴിക്കര, എം.വി. ദേവനില്‍ നിന്ന് പുരസ്കാരം സ്വീകരിക്കുന്നു

നാടകാഭിനയം, നാടകപരിപോഷണപ്രവര്‍ത്തനങ്ങള്‍, സാംസ്കാരികപ്രവര്‍ത്തനം, ചലച്ചിത്രാഭിനയം എന്നീ മേഖലകളില്‍ മികവുതെളിയിച്ച അനുഗൃഹീത കലാകാരനാണ് ശ്രീ. ജനാര്‍ദ്ദനന്‍ മൂഴിക്കര. മൂന്ന് ദശാബ്ദത്തോളമായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന ജനാര്‍ദ്ദനന്‍ എളിയനിലയില്‍ നിന്നുതുടങ്ങി മികവിന്റെ ഉന്നത സോപാനങ്ങള്‍ കീഴടക്കിയ കലാകാരനാണ്.

1979 ഫെബ്രുവരി 28-ന് ജ്വലനം എന്ന നാടകത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നാടകരംഗത്ത് ഇദ്ദേഹം ഹരിശ്രീ കുറിച്ചത്. തുടര്‍ന്നങ്ങോട്ട് വിവിധവേദികളില്‍ അവതരിപ്പിക്കപ്പെട്ട നിരവധി നാടകങ്ങളിലൂടെ പ്രഫഷണല്‍, അമച്വര്‍ നാടകരംഗത്ത് ശ്രദ്ധേയ സാന്നിദ്ധ്യമായി മറാന്‍ ജനാര്‍ദ്ദനനുകഴിഞ്ഞു. ശ്രീതിലകം, ഒരേ തൂവലുള്ള പക്ഷികള്‍, പുനഃപ്രതിഷ്ഠ, ആശ്രമത്തിലെ അമ്മ, ജനങ്ങളുടെ വിലാപം, കാടെവിടെ മക്കളേ, നക്ഷത്ര ക്കുഞ്ഞുങ്ങള്‍, കുരുതിക്കളം, ഒരു സിന്ദൂരപ്പൂവിന്റെ ഓര്‍മ്മയ്ക്ക്, സൂര്യക്ഷേത്രം, ചെങ്കടല്‍, രാത്രിയുടെ ഇടയന്‍, അമ്മ, അകലെ പാഞ്ചജന്യം മുഴങ്ങുന്നു എന്നിവ അവയില്‍ ചിലതാണ്. പന്ത്രണ്ടോളം അമച്വര്‍ കലാസമിതികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാടകാഭിനയരംഗത്ത് ഇപ്പോഴും സജീവമായ ജനാര്‍ദ്ദനന്‍, നാടകപരിപോഷണപ്രവര്‍ത്തനങ്ങളിലും പങ്കുവഹിക്കുന്നു. നിരവധി കലാസാംസ്കാരികസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണ് ഇദ്ദേഹം. തലശ്ശേരി ശ്യാമ സെക്രട്ടറി, ശ്രീനി തലായി ആര്‍ട്സ് ഫൌണ്ടേഷന്‍ (തലശ്ശേരി) ജോയിന്റ് സെക്രട്ടറി, മൂഴിക്കര അനുഗ്രഹ തിയറ്റേഴ്സ് പ്രസിഡന്റ്, ശ്രീശങ്കര നാട്യഗൃഹം പ്രസിഡന്റ്, വിജ്ഞാനവേദി വായനശാല പ്രസിഡന്റ് എന്നീനിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് ഇദ്ദേഹം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.

സിനിമ-ടെലിഫിലിം അഭിനയരംഗത്തും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ജനാര്‍ദ്ദനന് കഴിഞ്ഞിട്ടുണ്ട്. പ്രദക്ഷിണം, ഇംഗ്ളീഷ് മീഡിയം, മഴമേഘപ്രാവുകള്‍, മേല്‍വിലാസം ശരിയാണ്, പൈലറ്റ്സ്, പുലിജന്മം എന്നീ സിനിമകളിലും യാത്രാമൊഴി, തീരംതേടുന്ന പക്ഷികള്‍, രാജശേഖരന്‍നമ്പ്യാരുടെ പൊന്നുരുളി, ഇലപൊഴിയും കാലം, സ്പന്ദനം, വാഗ്ഭടാനന്ദന്‍, റിങ്ടോണ്‍ എന്നീ ടെലിഫിലിമുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 

പയ്യന്നൂരില്‍വച്ച് സംഗീതനാടക അക്കാദമി സംഘടിപ്പിച്ച ദശദിനപഠനക്യാമ്പില്‍ പങ്കെടുക്കുവാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചു.

കാലിക്കടവ് രമ്യ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി, പൊന്ന്യം വിജ്ഞാനദായിനി വായനശാല, ശ്രീനാരായണ ധര്‍മ്മപ്രകാശിനി വായനശാല എന്നിവയുടെ മികച്ച നടനുള്ള പുരസ്കാരം ജനാര്‍ദ്ദനന്റെ അഭിനയമികവിന് തെളിവായി ലഭിച്ചിട്ടുണ്ട്. പാട്യം ദിനാചരണ നാടകമത്സരം, ചെറുവാഞ്ചേരി ഗ്രാമോത്സവം, എരുവാട്ടി ദിനേശ് ബീഡി നടത്തിയ ജില്ലാതലമത്സരം എന്നിവയിലും മികച്ച നടനുള്ള പുരസ്കാരം ലഭിക്കുകയുണ്ടായി. കൂരാറയില്‍നിന്ന് ഫീനിക്സ് ട്രോഫിയും ലഭിച്ചിട്ടുണ്ട്.

നാടകവേദിയെ പ്രാണനുതുല്യം കരുതി, നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമായി മുഴുകിക്കൊണ്ട് ജനാര്‍ദ്ദനന്‍ മൂഴിക്കര മുന്നേറുകയാണ്.

              
Back

  Date updated : 10/9/2010