SALAM SAQUAFI MOONNIYUR

SALAM SAQUAFI MOONNIYUR

Any

Reading

Problem

Religion

THARAMMAL HOUSE

MUDARIS IPC, PAYYOLI P.O. - 676 311

Kozhikkode, 0494 2479556, 9447339250

Nil

Back

Nil

സലാം സഖാഫി മൂന്നിയൂര്‍ പൊതുവേദിയില്‍ സംസാരിക്കുന്നു

മതപണ്ഡിതന്‍, വാഗ്മി, സംഘാടകന്‍ എന്നീനിലകളില്‍ ഏറെ ശ്രദ്ധേയനാണ് അബ്ദുസലാം സഖാഫി മൂന്നിയൂര്‍. അദ്ധ്യാപകനായിരുന്ന തറമ്മല്‍ മുഹമ്മദ് കുട്ടി മുസ്ലിയാരുടെയും കെ.പി. ഖദീജ ഹജ്ജുമ്മയുടെയും മകനായി 1968 ജൂലൈ 6-ന് ജനിച്ച ഇദ്ദേഹം, നാലാംതരംവരെ മൂന്നിയൂര്‍ എല്‍.പി.സ്കൂളിലും അഞ്ചാംതരംമുതല്‍ ഏഴാംതരംവരെ മൂന്നിയൂര്‍ ജി.യു.പി.സ്കൂളിലും ആയിരുന്നു പഠിച്ചത്. മൂന്നിയൂര്‍ എം.എച്ച്.എസ്സില്‍നിന്ന് എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കിയതിനുശേഷം 1984 മുതല്‍ 1990 വരെ കൊളപ്പുറം, പറമ്പില്‍പ്പീടിക, ചുള്ളിപ്പാറ, രണ്ടത്താണി, പൊടിയാട് എന്നീ മഹല്ലുകളിലെ പള്ളി ദര്‍സുകളില്‍നിന്നായി മതപഠനം നടത്തി. 1992-ല്‍ കാരന്തൂര്‍ മര്‍ക്കസില്‍നിന്നാണ് ഇദ്ദേഹം സഖാഫി ബിരുദം കരസ്ഥമാക്കിയത്. ഒ.കെ. സൈനുദ്ദീന്‍കുട്ടി മുസ്ലിയാര്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, എ.ആര്‍. നഗര്‍ സെയ്തലവി ഫൈസി, മൂന്നിയൂര്‍ ഹംസഫൈസി, മര്‍ക്കസിലെ മറ്റ് ഉസ്താദുമാര്‍ എന്നിവര്‍ അബ്ദുസലാമിന്റെ ഉസ്താദുമാരാണ്.

കാരന്തൂര്‍ (സ്നേഹപുരം), കൊണ്ടോട്ടി (നെടിയിരുപ്പ്), കൊട്ടപ്പുറം എന്നീ ദര്‍സുകളില്‍ അബ്ദുസലാം സഖാഫി അദ്ധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. 2001 മുതല്‍ പയ്യോളി ഐ.പി.സി. ജുമാ മസ്ജിദില്‍ മുദരിസായി തുടരുന്നു. ഓരോവര്‍ഷവും നാല്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനം നല്കുന്ന ഇദ്ദേഹം ആവശ്യമുള്ളവര്‍ക്ക് ഭൌതികപഠനത്തിനുള്ള സൌകര്യവും ചെയ്തുകൊടുക്കുന്നു. വിദ്യാര്‍ത്ഥികളെ എട്ടോപത്തോവര്‍ഷം പഠിപ്പിച്ചശേഷം മര്‍ക്കസിലേക്കോ സമാനമായ ബിരുദസ്ഥാപനങ്ങളിലേക്കോ ഉപരിപഠനത്തിന് അയയ്ക്കുന്നു. എല്ലാമേഖലകളിലും പ്രവര്‍ത്തിക്കുന്ന നിരവധി ശിഷ്യഗണങ്ങള്‍ ഇദ്ദേഹത്തിനുണ്ട്. മതബോധവും പരസ്പരസ്നേഹവുമുള്ള ശിഷ്യപരമ്പരയെ സൃഷ്ടിക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. മഹല്ല് സംസ്കരണപ്രവര്‍ത്തനങ്ങളും സംഘടനാപ്രവര്‍ത്തനവും ഇദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളാണ്.

താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും നേതൃത്വം നല്കുന്ന സുന്നി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുസലാം സഖാഫി എസ്.എസ്.എഫിലും സുന്നി യുവജനസംഘത്തിലും നേതൃത്വം ഏറ്റെടുത്തിട്ടുണ്ട്. 2004-ലും 2006-2007 ലും പരിശുദ്ധ ഹജ്ജ് കര്‍മ്മം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം, മതപ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, സാംസ്കാരികപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കിവരുന്നു. അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യയുടെ ഹജ്ജ് ഗ്രൂപ്പ് അമീര്‍കൂടിയാണ് ഇദ്ദേഹം.

മറ്റ് മുസ്ലിയാര്‍മാരില്‍നിന്ന് വ്യത്യസ്തമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നതുകൊണ്ടുതന്നെ എതിര്‍പ്പുകളും ഇദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, എതിര്‍ത്തവര്‍ പിന്നീട് തന്നെ പിന്തുണച്ചിട്ടുണ്ടെന്ന് ഇദ്ദേഹം അനുസ്മരിക്കുന്നു. പ്രസംഗത്തേക്കാള്‍ പ്രവര്‍ത്തനത്തിന് മുന്‍തൂക്കം കൊടുക്കുന്ന സമുദായപ്രവര്‍ത്തകനാണ് ഇദ്ദേഹം.

ആലുവയില്‍ മുദരിസായ അബ്ദുള്‍ ലത്തീഫ് അഹ്സനി, ബിസിനസുകാരായ സുബൈര്‍, സൈനുദ്ദീന്‍, പരപ്പനങ്ങാടി ബറക ജൂവലറി ഉടമ മുഹമ്മദിന്റെ ഭാര്യ മൈമുന, പള്ളിക്കല്‍ ബസാര്‍ എരണിക്കല്‍ അബ്ദു റഹ്മാന്‍ മുസ്ലിയാരുടെ ഭാര്യ ഫാത്തിമ, ബിസിനസ്സുകാരന്‍ കൊടിഞ്ഞി ഇസ്മായിലിന്റെ ഭാര്യ ഉമ്മുസല്‍മ എന്നിവര്‍ സലാം സഖാഫിയുടെ സഹോദരങ്ങളാണ്.

1999-ല്‍ വാഴക്കാട് ആക്കോട് മര്‍ഹും മാമുക്കുട്ടിയുടെ മകള്‍ സുമയ്യയെ ഇദ്ദേഹം വിവാഹംചെയ്തു. നസീല, ഫാത്തിമഹുദ, മുഹമ്മദ് രിള, ആയിശഫിദ, മുഹമ്മദ് രിഫാഇ എന്നിവര്‍ മക്കളാണ്.

              
Back

  Date updated :