R. UNNIMADHAVAN

R. UNNIMADHAVAN

Any

Reading

Problem

Literature

KASHYAPAM

MANDUR P.O. - 670 501

Kannur, 0497-2800089, 9447730398

Nil

Back

Nil

ആര്‍. ഉണ്ണിമാധവനും കുടുംബവും

അറ്റ്ലസ് കൈരളി പുരസ്കാരം നേടിയ നോവല്‍ ശങ്കരമോഹനം

സാഹിത്യകാരന്‍, അദ്ധ്യാപകന്‍ എന്നീനിലകളില്‍ തനതായ വ്യക്തിമുദ്രപതിപ്പിച്ച പ്രതിഭാശാലിയാണ് ശ്രീ. ആര്‍. ഉണ്ണിമാധവന്‍. നാരായണന്‍നമ്പൂതിരി-ദേവകി അന്തര്‍ജ്ജനം ദമ്പതികളുടെ മകനായി കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം എന്ന സ്ഥലത്ത് 1965-ലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.

ചെറുതാഴം എ.എല്‍.പി.സ്കൂള്‍, പിലാത്തറ യു.പി.സ്കൂള്‍, ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍വിദ്യാഭ്യാസം. ഇതിനുശേഷം പയ്യന്നൂര്‍ കോളജില്‍ നിന്ന് പ്രീഡിഗ്രി പാസ്സായി. പിന്നീട്, കണ്ണൂര്‍ ഗവണ്‍മെന്റ് ടി.ടി.ഐയില്‍നിന്ന് ടി.ടി.സിയും തുടര്‍ന്ന്, മലയാളസാഹിത്യത്തില്‍ ബിരുദവും നേടി.

പിതാവ് നാരായണന്‍നമ്പൂതിരി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചീഫ് വാര്‍ഡനായി റിട്ടയര്‍ ചെയ്തു. വൈദികപാരമ്പര്യമുള്ള നാരായണന്‍നമ്പൂതിരിക്ക് വൈദികചടങ്ങുകളില്‍ വളരെയധികം നൈപുണ്യമുണ്ട്. മാതാവ് ദേവകി അന്തര്‍ജ്ജനത്തിന്റെ കുടുംബം ഒരു രാഷ്ട്രീയകുടുംബമാണ്. പ്രമുഖ കമ്മ്യൂണിസ്റ് നേതാവും സ്വാതന്ത്യസമരസേനാനിയുമായിരുന്ന വടക്കില്ലം ഗോവിന്ദന്‍നമ്പൂതിരിയാണ് ദേവകി അന്തര്‍ജ്ജനത്തിന്റെ പിതാവ്. ഇങ്ങനെ, രണ്ട് വ്യത്യസ്ത കുടുംബസാഹചര്യങ്ങളില്‍നിന്നും വളര്‍ന്നുവന്ന സാഹിത്യകാരനാണ് ഉണ്ണിമാധവന്‍.

1985-ല്‍, മാട്ടൂല്‍ എം.യു.പി. സ്കൂള്‍ അദ്ധ്യാപകനായാണ് ഉണ്ണിമാധവന്റെ തുടക്കം. തുടര്‍ന്ന്, ചെറുകുന്ന് ഗവ. വെല്‍ഫേര്‍ ഹൈസ്കൂളില്‍ ജോലിചെയ്തു. കഴിഞ്ഞ പത്തുവര്‍ഷമായി ചെറുതാഴം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജോലിചെയ്തുവരുന്നു.

മികച്ച ചെറുകഥാകൃത്ത് കൂടിയായ ഇദ്ദേഹം, 1985 മുതലാണ് ചെറുകഥ എഴുതിത്തുടങ്ങിയത്. കെ.ജി.ടി.എ. സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ചെറുകഥാമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ട്രയല്‍വാരിക, ദേശാഭിമാനി, നവയുഗം ഓണപ്പതിപ്പ്, കേരള ടൈംസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ഇദ്ദേഹത്തിന്റെ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാത്തുത്തയുടെ മക്കള്‍, ദ്രൌപദീയം, രാക്കലി, പരിണാമവാദ(പുതിയത്)ത്തിന് ചില വിയോജനക്കുറിപ്പുകള്‍, ജീവിതത്തിലെ സങ്കേതങ്ങള്‍, ഡെത്ത് ഓഫ് ദ ഓഥര്‍, ഒത്തുതീര്‍പ്പുകള്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ ചെറുകഥകളില്‍ ചിലതാണ്. വി.ടി. ഭട്ടതിരിപ്പാടിന്റെ കരിഞ്ചന്ത എന്ന അപ്രകാശിത നാടകത്തിന്റെ അനുബന്ധമായി ആധുനിക കാലത്തിന്റെ കാഴ്ചപ്പാടില്‍ രചിച്ച ശിരസി എന്ന നോവല്‍ ഡി.സി. ബുക്സ് അടുത്തകാലത്തു തന്നെ പ്രസിദ്ധീകരിക്കുവാന്‍ തയ്യാറായിരിക്കുകയാണ്.

2007 ജനുവരിയില്‍ സപിണ്ഡി എന്ന നോവല്‍ പയ്യന്നൂരിലെ എതിര്‍ദിശ ബുക്സ് പ്രസിദ്ധീകരിച്ചു. ശങ്കരമോഹനം എന്ന നോവലിന്, 2006-ലെ കൈരളി-അറ്റ്ലസ് സാഹിത്യപുരസ്കാരത്തില്‍ മികച്ച രണ്ടാമത്തെ നോവലിനുള്ള അവാര്‍ഡ് ലഭിച്ചു. മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവുമായിരുന്നു അവാര്‍ഡ്.

പ്രമുഖ സ്വാതന്ത്യ്രസമരസേനാനിയും കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ നേതാവുമായിരുന്ന പയ്യരട്ട രാമേട്ടനെക്കുറിച്ച് ചെറുതാഴം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഏഴാംതരത്തിലെ കുട്ടികള്‍ എഴുതി, 2007 ഏപ്രിലില്‍ പുറത്തിറക്കിയ സമരപുളകിതം എന്ന ജീവചരിത്രപുസ്തകത്തിന് ആവശ്യമായ മേല്‍നോട്ടവും ഉപദേശവും നല്കി സഹായിച്ചത് ഇതേ സ്കൂളിലെ അദ്ധ്യാപകനായ ഉണ്ണിമാധവന്‍ ആയിരുന്നു. സ്കൂള്‍ തലത്തില്‍ ആദ്യമായാണ് കുട്ടികള്‍ ജീവചരിത്രം എഴുതുന്നത്.

ചെറുകുന്ന് ഗവ. വെല്‍ഫേര്‍ ഹൈസ്കൂളിലെ അദ്ധ്യാപകനായിരിക്കെ ഗോവയില്‍വച്ചുനടന്ന ദേശീയ ശാസ്ത്രകോണ്‍ഗ്രസില്‍ ശ്രദ്ധേയനായ റിസര്‍ച്ച്ഗൈഡായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കെ.എസ്.ടി.എ മാടായി ഉപജില്ലാ ജോയിന്റ് സെക്രട്ടറി, പുരോഗമന കലാസാഹിത്യസംഘം മാടായി ഏരിയാ കമ്മറ്റി അംഗം, കുളപ്പുറം വായനശാലാ അംഗം, എന്നീനിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ് ഉണ്ണിമാധവന്‍ ഇപ്പോള്‍.

1988-ല്‍ ഉണ്ണിമാധവന്‍ ചെറുതാഴം സ്വദേശിനിയും പുറച്ചേരി ഗവണ്‍മെന്റ് യു.പി.സ്കൂള്‍ അദ്ധ്യാപികയുമായ ഗീതയെ വിവാഹംചെയ്തു. ഉണ്ണിമാധവന്‍-ഗീത ദമ്പതികള്‍ക്ക് ഭാവന, വചന എന്നിങ്ങനെ രണ്ട് കുട്ടികളാണുള്ളത്.

ട്രഷറി ഓഫീസില്‍ ജോലിചെയ്യുന്ന ഗോവിന്ദന്‍, അദ്ധ്യാപികയായ ശ്രീദേവി, പെരുമ്പാവൂരില്‍ അദ്ധ്യാപികയായ സവിത എന്നിവരാണ് സഹോദരങ്ങള്‍.

              
Back

  Date updated :