Dr. C. SAMEENDRANATH (Memory of Wife Mahima)

Dr. C. SAMEENDRANATH (Memory of Wife Mahima)

Any

Reading

Problem

Doctor

SAMEENDRA (CHEPPAN HOUSE)

MAKKOOTTAM, THALAI, THALASSERY - 670 102

Kannur, 0490 2344965, 9746691098

Nil

Back

Nil

ഭാര്യ കെ.പി. മഹിമയോടൊപ്പം ഡോ. സമീന്ദ്രനാഥ്

ഡോ. സമീന്ദ്രനാഥ് കുടുംബത്തോടൊപ്പം

പാവപ്പെട്ട രോഗികളുടെ കണ്‍കണ്ട ദൈവം, ജനഹൃദയങ്ങളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന മാതൃകാ ഡോക്ടര്‍, ലളിത ജീവിതത്തിനുടമ എന്നി വ ഡോ.സമീന്ദ്രനാഥിന്റെ അലങ്കാരങ്ങളില്‍ ചിലത് മാത്രമായി രുന്നു. തന്റെ ജീവിതകാലം മുഴുവന്‍ ആതുരശുശ്രൂഷയ് ക്കായി ഉഴിഞ്ഞുവച്ച സമീന്ദ്രനാഥ്, കുടുംബത്തിലെ ആദ്യഡോക്ടറാണ്.

1948 മെയ് 10-ന് ചേപ്പന്റവിട ചോയി-ദേവകി ദമ്പതികളുടെ മകനായി ഡോ. സമീന്ദ്രനാഥ് ജനിച്ചു. ജനിച്ച് 40 ദിവസം കഴിയുംമുമ്പേ അമ്മയെ നഷ്ടപ്പെട്ടു. അച്ഛന്റെ സഹോദരിയായിരുന്നു സമീന്ദ്രനാഥിനെ വളര്‍ത്തിയത്. പിന്നീട്, അച്ഛന്‍ രണ്ടാമത് വിവാഹം ചെയ്തു. പ്രേമയാണ് സമീന്ദ്രനാഥിന്റെ സഹോദരി. മത്സ്യവ്യവസായി പത്മനാഭനാണ് ഇവരുടെ ഭര്‍ത്താവ്.

തലശ്ശേരി സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ നിന്ന് 1968-69-ല്‍ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ ഡോ. സമീന്ദ്രനാഥ,് മടപ്പള്ളി കോളജില്‍ നിന്ന് 1971-ല്‍ പ്രീഡിഗ്രി പാസ്സായി. 1971-74-ല്‍ തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളജില്‍നിന്ന് ബി.എസ്.സി. കെമിസ്ട്രി ബിരുദം കരസ്ഥമാക്കി. ആലപ്പുഴയിലെ തിരുമല ദേവസ്വം മെഡിക്കല്‍ കോളജില്‍നിന്നാണ് എം.ബി.ബി.എസ്സ്. പാസ്സായത്.

സിംഗപ്പൂരില്‍ സിവില്‍ എഞ്ചിനീയര്‍ ആയിരുന്ന കെ.പി. കുമാരന്റെയും ഗൌരിയുടെയും മകള്‍ കെ.പി. മഹിമയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. പേരാവൂരിലെ ഡോ.തങ്കം പുന്നൂസിന്റെ കീഴിലായിരുന്നു സമീന്ദ്രനാഥ് പ്രാക്ടീസ് ചെയ്തിരുന്നത്. ആറുമാസത്തെ പ്രാക്ടീസിനുശേഷം വടകര ജനതാ ഹോസ്പിറ്റലില്‍ ആര്‍.എം.ഒ. ആയി ഒരുവര്‍ഷം ജോലി ചെയ്തു. പിന്നീട്, എ.ജെ ജോസിന്റെ കരുണാഹോസ്പിറ്റലില്‍ ജോലി ചെയ്തുവരവേ ഡോ. സമീന്ദ്രനാഥ് സര്‍ക്കാര്‍ ഡോക്ടറായി നിയമിതനായി. മാനന്തവാടിക്കടുത്ത് പെരുവയില്‍ സിവില്‍സര്‍ജനായി ആദ്യം നിയമിക്കപ്പെട്ടു. പിന്നീട്, തളിപ്പറമ്പിനടുത്ത് പട്ടുവം ഹെല്‍ത്ത് ഡിസ്പെന്‍സറിയില്‍ അസിസ്റന്റ് സര്‍ജനായി ഉദ്യോഗക്കയറ്റം ലഭിച്ചു. തുടര്‍ന്ന്, ചെറുവാഞ്ചേരി മേക്കുന്ന് ആരോഗ്യകേന്ദ്രത്തില്‍ ജോലി ചെയ്തു. വയനാട്ടിലെ വൈത്തിരി ഹോസ്പിറ്റലില്‍ സൂപ്രണ്ടായിരുന്നു. 2003 മാര്‍ച്ച് 30-ന് സര്‍വ്വീസില്‍നിന്ന് ഇദ്ദേഹം വിരമിച്ചു.

കുട്ടിക്കാലം മുതല്‍ നല്ലൊരു പന്തുകളിക്കാരനായിരുന്ന ഡോ. സമീന്ദ്രനാഥ്, സ്കൂളിനുവേണ്ടിയും കോളജിനു വേണ്ടിയും എഫ്.എ.സി.ടി.ക്ക് വേണ്ടിയും ജഴ്സി അണിഞ്ഞിട്ടുണ്ട്. ഡോ. സമീന്ദ്രനാഥിന്റെ പിതാവ് ചോയി, സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മത്സ്യവ്യവസായിയുമായിരുന്നു.

ആചാരാനുഷ്ഠാനങ്ങളില്‍ വലിയ വിശ്വാസമില്ലാതിരുന്ന ഡോ. സമീന്ദ്രനാഥ് ഈശ്വരവിശ്വാസിയായിരുന്നു. ഡോ. സമീന്ദ്രനാഥ് കലയോടും സാഹിത്യത്തോടും താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഐ.എം.എ അംഗമായിരുന്നു ഇദ്ദേഹം. സഹപ്രവര്‍ത്തകരുമായും രോഗികളുമായും ഡോ. സമീന്ദ്രനാഥിന് നല്ല ബന്ധമായിരുന്നു. സോമസുന്ദരം, റിട്ടയേര്‍ഡ് ഇന്‍കംടാക്സ് ഓഫീസര്‍ പവിത്രന്‍, ഹെല്‍ത്ത് ഓഫീസര്‍ പത്മനാഭന്‍ എന്നിവരായിരുന്നു സമീന്ദ്രനാഥിന്റെ അടുത്ത സുഹൃത്തുക്കള്‍.

ഡോ. സമീന്ദ്രനാഥിന്റെ മകന്‍ ശരത്ത് എസ്.നാഥ് മംഗലാപുരത്ത് എഞ്ചിനീയറും മകള്‍ ഗ്രീഷ്മ എസ്.നാഥ് ഇരിങ്ങാലക്കുട സഹൃദയ കോളജില്‍ ബയോടെക്നോളജി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുമാണ്. 
ബി.പി., കൊളസ്ട്രോള്‍ എന്നീരോഗങ്ങള്‍ അലട്ടിയിരുന്ന ഡോ. സമീന്ദ്രനാഥ്, 2003 ഡിസംബര്‍ 25 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.
മരണശേഷവും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന ഈ ഭിഷഗ്വരന്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനവും രോഗികളുടെ അഭയകേന്ദ്രവും ആയിരുന്നു.

              
Back

  Date updated :