K.V. RAJAGOPALA KIDAVE

K.V. RAJAGOPALA KIDAVE

Any

Reading

Problem

Literature

HARISREE, VADAKKAYIL

MELOOR P.O. QUILANDY - 673 319

Kozhikkode, 0496 2630245, 9846552261

Nil

Back

Nil

രാജഗോപാലകിടാവും ഭാര്യ ലളിതയും

കെ.വി. രാജഗോപാല കിടാവിന്റെ ഭാര്യയും കുട്ടികളും

സാഹിത്യനിരൂപകന്‍, ലേഖകന്‍, പ്രഭാഷകന്‍, കോളജ് അദ്ധ്യാപകന്‍, സംഗീതജ്ഞന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ശ്രീ. കെ.വി. രാജഗോപാലന്‍ കിടാവ്. ഇദ്ദേഹത്തിന്റെ അമ്മാവനും സഹോദരന്മാരുമൊക്കെ സാഹിത്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവരാണ്. സാഹിത്യം പോലെതന്നെ കലകളിലും സംഗീതത്തിലുമൊക്കെ ഇദ്ദേഹം അവഗാഹം നേടിയിട്ടുണ്ട്. സര്‍വ്വോപരി അക്കാദമിക് രംഗത്ത് ഏറെ മുന്നേറാന്‍ കഴിഞ്ഞുവെന്നതാണ് ഇദ്ദേഹത്തിന്റെ വിജയരഹസ്യം.

കണ്ണ്യത്ത് കൃഷ്ണന്‍നായരുടെയും വടക്കയില്‍ മീനാക്ഷിയമ്മയുടെയും മകനായി 1940 ജൂണ്‍ 10-നാണ് രാജഗോപാലന്‍ കിടാവിന്റെ ജനനം. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം കൊയിലാണ്ടി ബോയ്സ് ഹൈസ്കൂളില്‍നിന്ന് 10-ാംക്ളാസ്സ് പാസ്സായി. തുടര്‍ന്ന് പ്രീ-യൂണിവേഴ്സിറ്റി, ഡിഗ്രി (മലബാര്‍ ക്രിസ്ത്യന്‍ കോളജ്), ബി.എഡ് (കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളജ്), എം.എ ഇംഗ്ളീഷ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി), പി.ജി.ഡിപ്ളോമ ഇന്‍ ടീച്ചിംഗ് ഓഫ് ഇംഗ്ളീഷ് (ഹൈദരാബാദ് സെന്‍ട്രല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ്), സര്‍ട്ടിഫിക്കറ്റ് ഇന്‍ ടീച്ചിംഗ് ഇംഗ്ളീഷ് (ബാംഗ്ളൂര്‍ റീജിയണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷ്) എന്നീ കോഴ്സുകളും വിജയകരമായി പൂര്‍ത്തിയാക്കി.

ഡിഗ്രിക്കുശേഷം കൊയിലാണ്ടിയിലെ പൊയില്‍ക്കാവ് ഹൈസ്കൂളില്‍ അദ്ധ്യാപകനായി ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. പിന്നീട് കൊയിലാണ്ടി ഗവ. ബോയ്സ് ഹൈസ്കൂള്‍ (പി.എസ്.സി നിയമനം), കൊയിലാണ്ടി ഗേള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്തു. തുടര്‍ന്ന് കൊയിലാണ്ടി ഗവ. കോളജ്, മാനന്തവാടി ഗവ. കോളജ്, മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് എന്നിവിടങ്ങളില്‍ ജോലിചെയ്തു. 1995-ല്‍ സീനിയര്‍ ഗ്രേഡ് ലക്ചററായി സര്‍വ്വീസില്‍നിന്നും റിട്ടയര്‍ ചെയ്തു. ജോലിയില്‍നിന്നും വിരമിച്ചശേഷം ഇദ്ദേഹം കാലടി സംസ്കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി കേന്ദ്രത്തില്‍ വിസിറ്റിംഗ് പ്രൊഫസറായി ഏതാനുംമാസങ്ങള്‍ സേവനമനുഷ്ഠിച്ചു.

നല്ലൊരു കലാകാരനും ആസ്വാദകനും കൂടിയാണ് രാജഗോപാലന്‍ കിടാവ്. പൂക്കാട് കലാലയത്തിലെ മലബാര്‍ സുകുമാരന്‍ ഭാഗവതരുടെ കീഴില്‍ ഇദ്ദേഹം സംഗീതം അഭ്യസിച്ചിട്ടുണ്ട്. ഇവിടുത്തെ സ്മരണികകളുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. ക്ഷേത്രവാദ്യങ്ങളെക്കുറിച്ച് ചെറുപ്പകാലം മുതല്‍തന്നെ അറിവ് നേടിയിട്ടുള്ള ഇദ്ദേഹം ക്ഷേത്രവാദ്യമേളങ്ങളെക്കുറിച്ച് പഠനം നടത്തുകയും അവയെല്ലാം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

എഴുത്തുകാരന്‍ എന്നനിലയിലാണ് രാജഗോപാലന് കൂടുതല്‍ പ്രശസ്തി ലഭിച്ചത്. കലാസാഹിത്യാദി വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങളും പഠനങ്ങളും ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉള്ളൂരിന്റെ ഭക്തിദീപിക, കഥകളി, തെയ്യം, കൂടിയാട്ടം എന്നിവയെപ്പറ്റിയുള്ള ലേഖനങ്ങള്‍ അവയില്‍ ചിലതുമാത്രം. മലയാളം, മാതൃഭൂമി, ഭാഷാപോഷിണി, ക്ഷേത്രദര്‍ശനം തുടങ്ങിയ മാധ്യമങ്ങളില്‍ നിരവധി പുസ്തകനിരൂപണങ്ങള്‍ ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി.എസ്. വാര്യരുടെ നാടകങ്ങള്‍, ഷേക്സ്പിയര്‍, കോട്ടയം കൃതികള്‍ എന്നിവയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ നിരൂപണങ്ങള്‍ ശ്രദ്ധേയമാണ്. ഇദ്ദേഹം എഴുതിയ കേരളത്തിലെ ക്ഷേത്രവാദ്യകലകള്‍ എന്ന പുസ്തകം മാതൃഭൂമി ബുക്സ് 2009 മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പത്തോളം അദ്ധ്യായങ്ങളുള്ള ഈ ഗ്രന്ഥത്തില്‍ പഞ്ചാരിമേളം, പാണ്ടിമേളം, തായമ്പക, കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ്, മേളത്തിനു പ്രാധാന്യമുള്ള മധ്യകേരളത്തിലെ പ്രധാന ക്ഷേത്രോത്സവങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍, സ്വതന്ത്യവാദ്യങ്ങള്‍, അകമ്പടി വാദ്യങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ആധികാരികഗ്രന്ഥം തന്നെയാണ് ഇത്.

ചെണ്ടയുടെ നാദസിദ്ധികളെപ്പറ്റിയും, കഥകളി ലാവണ്യ സങ്കല്പത്തെപ്പറ്റിയും, വിവിധ സോവനീറുകളില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കൂടാതെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കലാമണ്ഡലം ഗോപിയുടെ ആത്മകഥയായ ഓര്‍മ്മയിലെ പച്ചപ്പുകള്‍, ഡോക്ടര്‍ കെ.ജി. പൌലോസിന്റെ കൂടിയാട്ടം, ദ ലിവിംഗ് ട്രെഡിഷന്‍, വൈദ്യരത്നം പി.സി. വാര്യരുടെ കേരള സംഗീത നാടകങ്ങള്‍, പന്തളം കേരളവര്‍മ്മ ശതാബ്ദിഗ്രന്ഥം, പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍ ജീവചരിത്രം എന്നിവയെക്കുറിച്ചുള്ള പുസ്തകനിരൂപണങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രഭാഷകന്‍ എന്നനിലയിലും രാജഗോപാലന്‍ കിടാവ് ശ്രദ്ധേയനാണ്. റേഡിയോനിലയത്തിലും ക്ഷേത്രപരിപാടികളിലും ഇദ്ദേഹം പ്രഭാഷണങ്ങള്‍ നടത്താറുണ്ട്. ഉറൂബിന്റെ ഉമ്മാച്ചു, എം.ടിയുടെ കൃതികള്‍, സാഹിത്യകാരന്മാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, ഞെരളത്ത് രാമപ്പൊതുവാളുടെ സോപാനസംഗീതം എന്നിങ്ങനെയുള്ള തലക്കെട്ടുകളില്‍ ഇദ്ദേഹം റേഡിയോ പ്രഭാഷണം നടത്തിയിട്ടുണ്ട്. എം.ടി. വാസുദേവന്‍ നായരുടെ കൃതികളെപ്പറ്റിയും, ഞെരളത്ത് രാമപൊതുവാളുടെ സോപാനസംഗീതകൃതികളെപ്പറ്റിയും, ഉറൂബിന്റെ ഉമ്മാച്ചു എന്ന നോവലിനെപ്പറ്റിയും, സാഹിത്യകാരന്മാര്‍ ഓര്‍മ്മിക്കേണ്ട സംഗതികള്‍ എന്നിവയെപ്പറ്റിയും ആകാശവാണി ആള്‍ ഇന്ത്യാ റേഡിയോയില്‍ പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.
പഞ്ചാരിമേളത്തെപ്പറ്റി കേരളസംഗീത നാടക അക്കാദമിയിലും, കഥകളി ലാവണ്യ സങ്കല്പത്തെപ്പറ്റി കേരള കലാമണ്ഡലത്തിലും, തൃശൂര്‍ വാദ്യകലാപാരമ്പര്യത്തെപ്പറ്റി തൃശൂര്‍ തിരുവമ്പാടി ദേവസ്വം ഹാളിലും, കോട്ടയ്ക്കല്‍ കുട്ടന്‍ മാരാരെപ്പറ്റി അനുസ്മരണ പ്രഭാഷണം, കോട്ടയ്ക്കല്‍ പി.വി. എസ്. നാട്യസംഘത്തിലും വളരെ പ്രൌഡോജ്ജ്വലമായ പ്രഭാഷണങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്.

സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കും രാജഗോപാലന്‍ നേതൃപരമായ സംഭാവനകള്‍ നല്‍കി. എ.കെ.ജി.സി.റ്റി., കെ.ജി.റ്റി.ഇ. എന്നീ സംഘടനകളില്‍ അംഗം, കൊയിലാണ്ടിയിലെ മേലൂര്‍ ശിവക്ഷേത്രക്കമ്മറ്റി പ്രസിഡന്റ്, അന്തട്ട ക്ഷേത്രം പ്രസിഡന്റ് എന്നീനിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോള്‍ സീനിയര്‍ സിറ്റിസണ്‍സ് ഫോറം, പെന്‍ഷനേഴ്സ് യൂണിയന്‍ എന്നിവയില്‍ അംഗമായും മേലൂര്‍ ദാമോദരന്‍ ട്രസ്റിന്റെ ഡയറക്ടര്‍ എന്നീനിലയിലും പ്രവര്‍ത്തിച്ചുവരുന്നു.

ഗോപാലന്‍ കിടാവ്-പാര്‍വ്വതി ദമ്പതികളുടെ മകളായ കെ. ലളിത (റിട്ട. പ്രിന്‍സിപ്പാള്‍)യാണ് ഇദ്ദേഹത്തിന്റെ ഭാര്യ. മക്കള്‍: ഹരിലാല്‍ (സീനിയര്‍ സബ് എഡിറ്റര്‍, തൊഴില്‍ വാര്‍ത്ത, മാതൃഭൂമി), ശ്രീലാല്‍ (ക്രാന്‍ സോഫ്റ്റ്വെയര്‍ കമ്പനി). മരുമക്കള്‍: ജ്യോത്സ്ന (അദ്ധ്യാപിക), കൊച്ചുമക്കള്‍: അഭിരാമി, ഉപമന്യു. 

ശ്രീനിവാസന്‍ (റിട്ട. ട്രഷറി ഉദ്യോഗസ്ഥന്‍), മേലൂര്‍ വാസുദേവന്‍ (റിട്ട. രജിസ്ട്രാര്‍), പാര്‍വതി എന്നിവര്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ്.

              
Back

  Date updated :