T.V. KRISHNAN MASTER

T.V. KRISHNAN MASTER

Any

Reading

Problem

Teacher

KRISHNA NIVAS

UDINUR P.O. - 671 349

Kasergod, 0467-2211303, 9388417374

Nil

Back

Nil

ടി.വി. കൃഷ്ണന്‍ മാസ്ററും കുടുംബവും

കലാദര്‍പ്പണം പുരസ്കാരത്തിന് അര്‍ഹനായ ശ്രീ. പയ്യന്നൂര്‍ ടി.വി. കൃഷ്ണന്‍ മാസ്ററെ, എറണാകുളം ടൌണ്‍ഹാളില്‍ ചേര്‍ന്ന സാംസ്കാരിക മഹാസംഗമ സഭയില്‍ വച്ച് , കേരള കലാണണ്ഡലം കല്പിത സര്‍വ്വകലാശാല മുന്‍ വൈസ് ചൈന്‍സലര്‍ ഡോ. കെ.ജി. പൌലോസ് പൊന്നാട അണിയിച്ച് ആദരിക്കുന്നു.

ടി.വി. കൃഷ്ണന്‍മാസ്റര്‍ക്ക് ഹിന്ദിഭാഷ ജീവവായുപോലെ പ്രധാനമാണ്. മലബാറിലെ പഴയകാല സജീവ ഹിന്ദി പ്രചാരകരില്‍ അവശേഷിക്കുന്ന ഒരാളാണ് 72-കാരനായ ഇദ്ദേഹം. 2004 നവംബര്‍ 13-ശനിയാഴ്ച കേരളകൌമുദി പത്രത്തില്‍ പ്രസിദ്ധീകരിച്ച ഈവരികള്‍ മാത്രംമതി ഇദ്ദേഹത്തിന്റെ പേരും പ്രശസ്തിയും വിളിച്ചോതാന്‍. രാഷ്ട്രഭാഷയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയെന്നത് രാഷ്ട്രസേവനം തന്നെയാണെന്ന അഭിപ്രായക്കാരനാണ് ഇദ്ദേഹം.

തോട്ടോന്‍കാനക്കില്‍ അപ്പുനായരുടെയും തെക്കടവന്‍ വീട്ടില്‍ ലക്ഷ്മിയമ്മയുടെയും മകനായി 1939-മാര്‍ച്ച് 10-ാം തീയതിയാണ് ഇദ്ദേഹം ജനിച്ചത്. പയ്യന്നൂര്‍ സ്വദേശിയായ ഇദ്ദേഹം 1960 മുതല്‍ സജീവമായി ഹിന്ദി പ്രചാരണ രംഗത്തുണ്ട്.

പയ്യന്നൂര്‍ സെന്‍ട്രല്‍ യു.പി.സ്കൂള്‍, പയ്യന്നൂര്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍നിന്ന് ഇ.എസ്.എല്‍.സി, എസ്.എസ്.എല്‍.സി. എന്നീ പരീക്ഷകള്‍ പാസ്സായി. എസ്.എസ്.എല്‍.സി.ക്കു ശേഷം ഹിന്ദിയില്‍ ഉന്നതബിരുദം നേടുകയും 1961 മുതല്‍ 1963 വരെ കുന്നിമംഗലം ഗോപാല്‍ യു.പി. സ്കൂളിലും 1963 മുതല്‍ 1965 വരെ ചപ്പാരപ്പടവ് ഹൈസ്കൂളിലും അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഹിന്ദി പഠനത്തിലും പ്രചാരണത്തിലും മുഴുവന്‍ സമയം ശ്രദ്ധ കേന്ദ്രീകരിച്ചു.

1960-ല്‍ ഇദ്ദേഹം 1200-ലധികം വിദ്യാര്‍ത്ഥികളും 7-ലധികം ശാഖകളുമുണ്ടായിരുന്ന ഹിന്ദി വിദ്യാഭവന്‍ എന്ന സ്ഥാപനം പയ്യന്നൂര്‍ ടൌണില്‍ ആരംഭിച്ചു. ഈ സ്ഥാപനത്തിന് പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, ചപ്പാരപ്പടവ്, ഏഴിലോട്, കുന്നിമംഗലം എന്നിവിടങ്ങളിലാണ് ശാഖകള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1960-65 കാലയളവില്‍ ഇദ്ദേഹം മുഴുവന്‍സമയ ഹിന്ദി പ്രചാരകനായിരുന്നു. ഇടക്കാലത്ത് മിലിട്ടറിയില്‍ എല്‍.എസ്.എസ്. ട്രെയിനിങ് ലഭിച്ച ഇദ്ദേഹം ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധത്തെക്കുറിച്ച് യുദ്ധഭൂമിയില്‍ നിന്നും ശാന്തിഭൂമിയിലേയ്ക്ക് എന്ന കൃതിയും രചിച്ചു.

ചപ്പാരപ്പടവ് അദ്ധ്യാപകനായിരിക്കെ ആഗ്രയിലുള്ള സെട്രല്‍ ഹിന്ദി ഇന്‍സ്റിറ്റ്യൂട്ടിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 1965-ല്‍ ആഗ്ര സെന്‍ട്രല്‍ ഹിന്ദി ഇന്‍സ്റിറ്റ്യൂട്ടില്‍ അദ്ധ്യാപകപരിശീലനം നേടുകയും ഹിന്ദി ശിക്ഷണ്‍ പ്രവീണ്‍ ബിരുദം നേടുകയും ചെയ്തു. 1966 മുതല്‍ പാലവയല്‍ സെന്റ് ജോണ്‍സ് ഹൈസ്കൂളില്‍ 20 വര്‍ഷത്തിലേറെക്കാലം സേവനമനുഷ്ഠിച്ചു. പേരാവൂരില്‍ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ അദ്ധ്യാപകനായി പ്രവേശിച്ച ഇദ്ദേഹം 1989-ല്‍ റിട്ടയര്‍മെന്റിന് 5 വര്‍ഷം ബാക്കി നില്ക്കേ വോളന്ററി റിട്ടയര്‍മെന്റ് എടുത്തു. 

കേരളഹിന്ദി പ്രചാരസഭയുടെ സഹകരണത്തോടെ പയ്യന്നൂര്‍ കേന്ദ്രീയ മഹാവിദ്യാലയം ആരംഭിച്ചു. പ്രസ്തുത വിദ്യാലയത്തില്‍ ഹിന്ദി പ്രവേശ്, ഹിന്ദി ഭൂഷണ്‍, ഹിന്ദി സാഹിത്യാചാര്യ എന്നീ ഉന്നത പരീക്ഷകള്‍ക്ക് അറുനൂറോളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഈ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാള്‍ എന്ന നിലയില്‍ 10 വര്‍ഷക്കാലം സേവനമനുഷ്ഠിച്ചു (1989-1997). പിന്നീട് ഈ സ്ഥാപനം തിരുവനന്തപുരം ആസ്ഥാനമായുള്ള ഹിന്ദി പ്രചാരസഭയ്ക്കു വിട്ടുകൊടുത്തു.

കേരളാസ്റേറ്റ് ഹിന്ദി ടീച്ചേഴ്സ് യൂണിയന്‍ എന്ന സംഘടനയ്ക്ക് രൂപം നല്കി. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഹിന്ദി അദ്ധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ചിരുന്നു. സംഘടനയുടെ ആദ്യ നാല് വര്‍ഷങ്ങളില്‍ തുടര്‍ച്ചായായി സംസ്ഥാന പ്രസിഡണ്ട് എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനങ്ങളാണ് അദ്ദേഹം കാഴ്ച വച്ചത്. 

സാമൂഹിക, സാംസ്കാരികരംഗങ്ങളിലും കൃഷ്ണന്‍ മാസ്റര്‍ വ്യക്തിമുദ്ര പതിപ്പിച്ചു. മാതൃഭൂമി സ്റഡി സര്‍ക്കിള്‍ രൂപീകരിച്ച് കെ.പി. മോഹനന്‍ (മാതൃഭൂമി, ഏഷ്യാനെറ്റ്), എന്‍. അശോകന്‍ (മാതൃഭൂമി), കുഞ്ഞുണ്ണിമാഷ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അവിഭക്ത ജില്ലാ ഉപദേശക സമിതി കണ്‍വീനറായി. പെന്‍ഷണേഴ്സ് യൂണിയന്റെ മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹി ച്ചു. പൌരസ്ത്യ ഭാഷാ അദ്ധ്യാപകസംഘടനയുടെ (പി.ബി.എസ്.) അവിഭക്ത കണ്ണൂര്‍ ജില്ലാപ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാനസമിതിയംഗം തുടങ്ങിയ സ്ഥാനങ്ങളും വളരെ ഭംഗിയായി ഇദ്ദേഹം കൈകാര്യം ചെയ്തു. ഹിന്ദി അദ്ധ്യാപകര്‍ക്ക് ഗുണകരമായ ചില സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാനായി സംഘടനാപരമായി ഇദ്ദേഹം കഠിനപ്രയത്നം നടത്തി.

സ്കൂള്‍, കോളേജ് തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി വളരെ ലളിതമായി കൈകാര്യം ചെയ്യുന്നതിന് വ്യാകരണസുധ എന്ന വ്യാകരണഗ്രന്ഥം ഇദ്ദേഹം രചിക്കുകയുണ്ടായി. ഈ ഗ്രന്ഥം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളരെയധികം പ്രസിദ്ധിയാര്‍ജ്ജിച്ചു. 

കൃഷി ഓഫീസില്‍ അഡ്വൈസറി ബോര്‍ഡംഗം, പുളിങ്ങോം ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിന്റെ ട്രസ്റി ബോര്‍ഡ് ജനറല്‍സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം പുളിങ്ങോം ഹൈസ്കൂള്‍ രൂപീകരണത്തില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. മഹാത്മാ ഹിന്ദി കോളേജ് എന്ന സ്ഥാപനം ലാഭേച്ഛയില്ലാതെ ഇദ്ദേഹം മുന്നോട്ട് കൊണ്ടുപോകുന്നു.

ഇദ്ദേഹത്തിന്റെ യുദ്ധഭൂമിയില്‍ നിന്നും ശാന്തിഭൂമിയിലേയ്ക്ക് എന്നഗ്രന്ഥത്തിന് തലശ്ശേരി ബിഷപ്പിന്റെ ക്യാഷ് അവാര്‍ഡ് ലഭിച്ചു. കോ-ഓപ്പറേറ്റീവ് മാനേജരുടെ ക്യാഷ് അവാര്‍ഡും ലഭിച്ച ഇദ്ദേഹത്തിന് 1993-94 കാലയളവില്‍ അഖില കേരള ഹിന്ദി യുവജനോത്സവത്തോടനുബന്ധിച്ച് നടത്തിയ ഹിന്ദി തര്‍ജ്ജമയ്ക്ക് ഒന്നാംസ്ഥാനവും പ്രശസ്തി പത്രവും ട്രോഫിയും ലഭിച്ചു. ദീര്‍ഘകാലമായി ഹിന്ദിപ്രചാരണം നടത്തിവരുന്ന മാസ്റര്‍ക്ക് കേരള ഹിന്ദിപ്രചാരസഭയുടെ ക്യാഷ് അവാര്‍ഡ്, പ്രശസ്തിപത്രം എന്നിവ ലഭിക്കുകയും തദവസരത്തില്‍ ഇദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയുമുണ്ടായി. 

തിരുവനന്തപുരം കേരള ഹിന്ദിപ്രചാരസഭാഹാളില്‍ നടന്ന സമ്മേളനത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ. എ. സുകുമാരന്‍നായര്‍, കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എന്‍.എ കരീം, പി.എസ്.സി പരീക്ഷാ കണ്‍ട്രോളര്‍ വി.പി തങ്കപ്പന്‍, കേരള ഗാന്ധിസ്മാരക നിധി സെക്രട്ടറി പ്രൊഫ. വി. രാമദാസ്, ഹിന്ദി പ്രചാരസഭ പ്രസിഡന്റ് ഡോ.എസ്. തങ്കമണിയമ്മ, സെക്രട്ടറി പ്രൊഫ. കെ. കേശവന്‍നായര്‍, പ്രൊഫ. എം. ജനാര്‍ദ്ദനന്‍പിള്ള തുടങ്ങിയ പ്രമുഖര്‍ മാസ്റര്‍ക്ക് ആശംസകളര്‍പ്പിച്ച് സംസാരിക്കുകയുണ്ടായി.
അടിയന്തരാവസ്ഥക്കാലത്ത് മലയാളം എക്സ് പ്രസ്സ് പത്രത്തിന്റെ റിപ്പോര്‍ട്ടറായിരുന്ന ഇദ്ദേഹം, മാതൃഭൂമി റിപ്പോര്‍ട്ടര്‍, മാതൃഭൂമി സ്റഡിസര്‍ക്കിള്‍ ജില്ലാ ഉപദേശകസമിതി കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. കെ. രവിവര്‍മ്മ പത്രാധിപരായിരുന്ന യുഗപ്രഭാത് മാസികയില്‍ ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്ന ഇദ്ദേഹം ദേശമിത്രം പത്രത്തിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്. രാഷ്ട്രഭാഷയുടെ ഉന്നമനത്തിനായി അഹോരാത്രം പരിശ്രമിക്കുന്ന ഈ മഹദ്വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ വരുംതലമുറയ്ക്ക് മാതൃകയാണ്. 

ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ കലാദര്‍പ്പണം മലബാര്‍ മേഖലാ പ്രസിഡണ്ടാണ് ഇദ്ദേഹം.

ഭവാനികൃഷ്ണനാണ് ഇദ്ദേഹത്തിന്റെ പത്നി. മൂന്ന് കുട്ടികളാണ് ഇവര്‍ക്കുള്ളത്. സാവനി കൃഷ്ണന്‍ (അദ്ധ്യാപിക, മുജുമ്മ ഹൈസ്കൂള്‍, തൃക്കരിപ്പൂര്‍), റോഷനി കൃഷ്ണന്‍ (അദ്ധ്യാപിക, ബദിര ഏ.യു.പി, കാസര്‍കോഡ്), വ്രജേഷ്കുമാര്‍ (ടി.സി.എന്‍. ടി.വി.ചാനല്‍ പാര്‍ട്നര്‍, സുല്‍ഫെക്സ് കര്‍ണ്ണാടക മാനേജര്‍). സബിത കെ., സൂര്യ സുരേന്ദ്രന്‍, സുബോധ് കെ., രോഹിത് കെ., സഞ്ജന വ്രജേഷ് എന്നിവര്‍ പേരക്കുട്ടികളാണ്.

ടി.വി. കരുണാകരന്‍ (മിലിട്ടറി ഓഫീസര്‍, റിട്ട:) ടി.വി. പത്മനാഭന്‍ (സയന്റിഫിക് ഓഫീസര്‍, ബി.എ.ആര്‍.സി.) എന്നിവരാണ് സഹോദരങ്ങള്‍.

              
Back

  Date updated :