N.J. JOSEPH

N.J. JOSEPH

Any

Reading

Problem

Farmer

NJALLIMACKAL

NIDIYENGA P.O.

Kannur, 0460 2267323, 9495416509

Nil

Back

Nil

ജോസഫ് ഞള്ളിമാക്കല്‍ താന്‍ നിര്‍മ്മിച്ച ജലസംഭരണിക്കരികില്‍

ഞള്ളിമാക്കല്‍ റബ്ബര്‍ നേഴ്സറി

റബ്ബര്‍-നേഴ്സറി രംഗത്തെ മുടിചൂടാമന്നനാണ് ശ്രീ. ജോസഫ് ഞള്ളി മാക്കല്‍. ജോസഫ് ഞള്ളിമാക്കലിന്റെയും അന്നമ്മ പള്ളിവാതുക്കലിന്റെയും മകനാണ്. പശു വളര്‍ത്തലായിരുന്നു ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രധാനതൊഴില്‍. നല്ല സാമ്പത്തികഭദ്രതയുള്ള കുടുംബമാണ് ഞള്ളിമാക്കല്‍. 

എരുമേലി സെന്റ് തോമസ് ഹൈസ്കൂളില്‍ നിന്ന് 1956-ല്‍ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ ജോസഫ് ഞള്ളിമാക്കല്‍, 1964-ലാണ് നിടിയേങ്ങ യില്‍ റബ്ബര്‍ നഴ്സറി ആരംഭിക്കുന്നത്. കോട്ടയം ജില്ലയിലെ ചേനപ്പാടിയില്‍ നിന്നാണ് ഞള്ളിമാക്കല്‍ കുടുംബം നിടിയേങ്ങയിലേയ്ക്ക് കുടിയേറി പ്പാര്‍ത്തത്. ബിസിനസ്സായിരുന്നു തുടക്കത്തില്‍. തന്റെ പതിനേഴാംവയസ്സില്‍ റബ്ബര്‍, തെങ്ങ്, കമുക് എന്നിവ കൃഷി ചെയ്തുതുടങ്ങിയ ജോസഫ് ഞള്ളിമാക്കല്‍ ഇന്ന് മലയോരത്തെ റബ്ബര്‍ കൃഷിരംഗത്ത് 43 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള യഥാര്‍ത്ഥ കര്‍ഷകനാണ്. ശ്രീകണ്ഠാപുരത്ത് ഇദ്ദേഹം കഴിഞ്ഞ ഏഴുവര്‍ഷമായി റബ്ബര്‍ നഴ്സറി വിജയകരമായി നടത്തിവരുന്നു. റബ്ബര്‍തൈകള്‍ മുതല്‍ എല്ലാ നടീല്‍ വസ്തുക്കളും അലങ്കാരസസ്യങ്ങളും ഇദ്ദേഹം വിപണനം ചെയ്യുന്നുണ്ട്. ജോസഫിന്റെ കീഴില്‍ മുപ്പതോളം ജോലിക്കാരുണ്ട്. അഖിലേന്ത്യാ പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കാറുള്ള ജോസഫ് ഞള്ളിമാക്കല്‍ ജനസമ്മതിയാണ് ഏറ്റവും വലിയ അംഗീകാരമെന്ന് വിശ്വസിക്കുന്നു. 1998-ലെ കാന്‍ഫെസ്റില്‍ പങ്കെടുത്തിട്ടുള്ള ഇദ്ദേഹത്തിന് നിരവധി മാദ്ധ്യമങ്ങളുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

ചാണകവും കടലപിണ്ണാക്കും വെള്ളത്തില്‍ കുതിര്‍ത്ത് പുളിപ്പിച്ചതാണ് റബ്ബറിനുള്ള വളമായി ഇദ്ദേഹം ഉപയോഗിക്കുന്നത്. കുമിള്‍ രോഗത്തിനെതിരെ ഗന്ധകം ഫലപ്രദമാണെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹം പറയുന്നു.

വിദ്യാഭ്യാസകാലത്ത് നല്ലൊരു വോളിബോള്‍ കളിക്കാരനായിരുന്നു ജോസഫ് ഞള്ളിമാക്കല്‍. ഇദ്ദേഹത്തിന്റെ വീട്ടില്‍ മനോഹരമായ ഒരു പൂന്തോട്ടമുണ്ട്. റബ്ബറിനോടൊപ്പം വാനിലയും കൃഷി ചെയ്യുന്നു. ജോസഫ് ഉല്പാദിപ്പിക്കുന്ന തൈകള്‍ക്ക് കേരളത്തിനകത്തും പുറത്തും ആവശ്യക്കാ രേറെയാണ്. മണ്ണിട്ട് ഉറപ്പിച്ച റബ്ബര്‍തൈക്കൂടകള്‍ കൊണ്ട് 6500 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ജലസംഭരണി നിര്‍മ്മിച്ച് കര്‍ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള ഇദ്ദേഹം ഒന്നരമീറ്റര്‍ ഉയരമുള്ള ഇത്തരം ടാങ്കുകള്‍ക്ക് വെറും 500 രൂപ മാത്രമാണ് ചെലവെന്ന് സാക്ഷ്യപ്പെടുത്തുന്നു.

കലാരംഗത്ത് തത്പരനായ ഇദ്ദേഹം ഈട്ടി, തേക്ക് എന്നിവയുടെ വേരുകളുപയോഗിച്ച് പള്ളിയാവശ്യത്തിനുള്ള ബലിപീഠവും മറ്റുവസ്തുക്കളും നിര്‍മ്മിച്ചുനല്കിയിരുന്നു. ഞള്ളിമാക്കല്‍ കുടുംബാംഗങ്ങള്‍ കലാരംഗത്ത് സജീവമാണ്. ചിത്രരചനയില്‍ ദേശീയ അവാര്‍ഡ് ജേതാവായ എബി. എന്‍. ജോസഫ്, ദീര്‍ഘകാലം ശ്രീകണ്ഠാപുരം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എന്‍.സി വര്‍ഗ്ഗീസ്, സിനിമാതാരവും ബേബിമെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോക്ടറുമായ കവിതാ ജോസഫ് എന്നിവര്‍ ജോസഫ് ഞള്ളിമാക്കലിന്റെ കുടുംബാംഗങ്ങളാണ്.

പുഷ്പകൃഷിയിലും ഇദ്ദേഹം ശ്രദ്ധചെലുത്തുന്നുണ്ട്. ബോണ്‍സായി ഉല്പാദനത്തില്‍ ഇദ്ദേഹം മികവുതെളിയിച്ചു. കുട്ടിക്കാലം മുതല്‍ കൃഷി സംബന്ധമായ പുസ്തകങ്ങളിലായിരുന്നു ജോസഫ് ഞള്ളിമാക്കലിന് താത്പര്യം. ചേരന്‍കുന്ന് പള്ളിയിലെ പൂന്തോട്ടം ഇദ്ദേഹമാണ് നിര്‍മ്മിച്ചുനല്‍കിയത്. 4 വര്‍ഷം മുമ്പുണ്ടായ വെള്ളപ്പൊക്കത്തില്‍ അരലക്ഷം രൂപയുടെ തൈകള്‍ നശിച്ചുപോയെങ്കിലും നഷ്ടത്തില്‍ തളരാതെ ഇദ്ദേഹം മുന്നോട്ടുപോയി. മലഞ്ചരക്ക്, തടിക്കച്ചവടം, പലചരക്ക് എന്നീ ബിസിനസുകള്‍ക്ക് പുറമെ നായവളര്‍ത്തല്‍, മത്സ്യം വളര്‍ത്തല്‍ എന്നിവയും ജോസഫ് ഞള്ളിമാക്കല്‍ ചെയ്യുന്നു. ഔഷധകൃഷിയില്‍ തത്പരനായ ഇദ്ദേഹം ആര്യവേപ്പ്, കച്ചോലം, പതിമുകം എന്നിവയും കൃഷി ചെയ്യുന്നുണ്ട്. 105, 430, 414 എന്നീ റബ്ബര്‍ ഇനങ്ങളാണ് ജോസഫ് ഞള്ളിമാക്കല്‍ പ്രധാനമായി ഉല്പാദിപ്പിക്കുന്നത്. അനുജന്റെ മകന്‍ രാജേഷ് ചാക്കോയാണ് ജോസഫിനെ ബിസിനസില്‍ സഹായിക്കുന്നത്. അനുജന്റെ മകള്‍ ഷെര്‍ളിന്‍ ജോസഫാണ് ഞള്ളിമാക്കലിന്റെ കാഞ്ഞങ്ങാട്ടെ നഴ്സറി നോക്കിനടത്തുന്നത്. അവിവാഹിതനായ ജോസഫ് ഞള്ളിമാക്കല്‍ ഇരുപത്തിനാലാംവയസ്സുമുതല്‍ അനുജന്‍ ചാക്കോയോടൊപ്പമാണ് താമസം. ചാക്കോയുടെ മകന്‍ നേഴ്സറി രംഗത്ത് കോളയാട് എന്നസ്ഥലത്ത് ചുവടുറപ്പിച്ചുകഴിഞ്ഞു. 

പരേതനായ വര്‍ഗ്ഗീസ്, തോമസ്, ചാക്കോ, എബ്രഹാം, തങ്കച്ചന്‍ എന്നിവര്‍ ജോസഫ് ഞള്ളിമാക്കലിന്റെ സഹോദരന്മാരും മേരി, എലിയാമ്മ എന്നിവര്‍ സഹോദരിമാരുമാണ്. തങ്കച്ചനും മക്കളും റബ്ബര്‍ നഴ്സറിരംഗത്ത് സജീവമാണ്.

              
Back

  Date updated :