L. RAYMOND

L. RAYMOND

Any

Reading

Problem

Officials

SEVENS VILLA

EZHILODE P.O. - 670 312

Kannur, 0497-2800701, 9446328701

Nil

Back

Nil

റെയ്മണ്ടും ഭാര്യ സെലിനും വിവാഹത്തിന്റെ കനകജൂബിലി ആഘോഷവേളയില്‍

കേന്ദ്രധനകാര്യഉപമന്ത്രിയായിരുന്ന സുല്‍ഫിക്കറുള്ളയുടെ സാന്നിദ്ധ്യത്തില്‍ വാര്‍ഷിക പരിപാടിയുടെ ഭാഗമായി ജനതാ ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് സെക്രട്ടറി റെയ്മണ്ട് മെമ്മോറാണ്ടം വായിക്കുന്നു.

കേരളസംസ്ഥാനരൂപീകരണത്തെത്തുടര്‍ന്ന് സംസ്ഥാനതലത്തില്‍ രൂപംകൊണ്ട കേരള ലത്തീന്‍ കത്തോലിക്കാ അസോസിയേഷന്റെ പ്രഥമ സംസ്ഥാന കമ്മറ്റി മെമ്പറാണ് ശ്രീ. എല്‍. റെയ്മണ്ട്. പിതാവ് റെയ്മണ്ട് ഗോണ്‍സാല്‍വസ് തലശ്ശേരി യിലെ ചാലില്‍ ലത്തീന്‍ കത്തോലിക്ക കുടുംബാംഗമാണ്. മാതാവ് ജോസഫൈന്‍ തയ്യില്‍. 1935- ലാണ് റെയ്മണ്ടിന്റെ ജനനം. ചാലില്‍ സെന്റ് പീറ്റേഴ്സ് സ്കൂള്‍, തലശ്ശേരി സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഐ.എസ്.ഓയുടെ സജീവപ്രവര്‍ത്തകനായിരുന്നു റെയ്മണ്ട്. 1955-ല്‍ തലശ്ശേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ഓഫീസ് ജീവനക്കാരനായാണ് ഇദ്ദേഹം തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീട്, കേരളസംസ്ഥാന സര്‍വ്വീസിലേയ്ക്ക് മാറി. 1990-ല്‍ വിരമി ക്കുമ്പോള്‍ കണ്ണൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായിരുന്നു.

എന്‍.ജി.ഓമാരുടെ സംഘടനയായ എന്‍.ജി.ഒ. സെന്ററിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാനകമ്മറ്റി ട്രഷറര്‍ എന്നീ സ്ഥാനങ്ങളില്‍ റെയ്മണ്ട് സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുറമേ, പിലാത്തറ പാരിഷ് കൌണ്‍സില്‍, കോഴിക്കോട് രൂപതാപാസ്ററല്‍ കൌണ്‍സില്‍ എന്നിവയുടെ മെമ്പറുമായിരുന്നു ഇദ്ദേഹം. സര്‍വ്വീസില്‍നിന്ന് വിരമിച്ചശേഷം കേരള സ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്റെ ചെറുതാഴം യൂണിറ്റ് സെക്രട്ടറിയായി. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇദ്ദേഹം യൂണിറ്റ് പ്രസിഡന്റാണ്. ഈ സംഘടനയുടെ പയ്യന്നൂര്‍ ബ്ളോക്ക് കമ്മറ്റി മെമ്പര്‍, ജില്ലാകൌണ്‍സിലര്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു. 2000-ല്‍ കെ.എസ്.എസ്.പി.യു സ്റേറ്റ് കൌണ്‍സിലര്‍ ആയിരുന്നു. വയോജനസംഘടനയായ കേരളാ സീനിയര്‍ സിറ്റിസണ്‍സ് ഫോറം ഏഴിലോട് യൂണിറ്റിന്റെ പ്രസിഡന്റെന്നനിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചതിന് ജില്ലാപ്രസിഡന്റില്‍നിന്ന് ഇദ്ദേഹത്തിന് അവാര്‍ഡ് ലഭിക്കുകയുണ്ടായി. റെയ്മണ്ടിന്റേയും ഭാര്യ സെലിന്‍ ഫെര്‍ണാണ്ടസിന്റേയും വിവാഹത്തിന്റെ ഗോള്‍ഡന്‍ ജൂബിലി, 2007 മെയ് 22-ന് കണ്ണൂര്‍ ബര്‍ണശ്ശേരി കത്തീഡ്രലില്‍ വിവിധചടങ്ങുകളോടെ ആഘോഷിച്ചു. റവ: ഫാദര്‍ തോമസ് പനയ്ക്കല്‍, റവ: ജോര്‍ജ്ജ് പൈനാടത്ത് എന്നീ വൈദികര്‍ ഈ ചടങ്ങില്‍ കാര്‍മികത്വം വഹിച്ചു. 28-10- 2007-ല്‍ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച ഗാന്ധിജി, ജെ.പി, ലോഹ്യ അനുസ്മരണവേളയില്‍ നടന്ന സോഷ്യലിസ്റ് വയോജനസംഗമത്തില്‍വെച്ച് റെയ്മണ്ടിനെ കെ.പി മോഹനന്‍ എം.എല്‍.എ ഷാള്‍ പുതപ്പിച്ച് ആദരിക്കുകയുണ്ടായി. കഴിഞ്ഞ അഞ്ചുവര്‍ഷമായി സംസ്ഥാനകമ്മറ്റിയംഗം എന്നനിലയില്‍ ഫോറത്തിന്റെ സജീവപ്രവര്‍ത്തകനാണ് ഇദ്ദേഹം.

സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെ പിലാത്തറ കോണ്‍ഫറന്‍സ് സ്ഥാപകപ്രസിഡന്റ്, പിലാത്തറ ഏരിയാകൌണ്‍സിലിന്റെ സ്ഥാപകപ്രസിഡന്റ്, കണ്ണൂര്‍ സെന്‍ട്രല്‍ കൌണ്‍സിലിന്റെ വൈസ്പ്രസിഡന്റ്, ചെറുതാഴം ഗവണ്‍മെന്റ് പ്രൈമറി സ്കൂള്‍ വികസന കമ്മറ്റി ചെയര്‍മാന്‍, ചെറുതാഴം ഗവ. ഡിസ്പെന്‍സറി ഉപദേശകകമ്മറ്റിമെമ്പര്‍ തുടങ്ങി ഇദ്ദേഹം സേവനം നടത്തിയിട്ടുള്ളതും ഇപ്പോള്‍ തുടര്‍ന്നുവരുന്നതുമായ സ്ഥാനങ്ങള്‍ നിരവധിയാണ്.

തലശ്ശേരി ഗവ.സ്കൂള്‍ ഹെഡ്ടീച്ചറായിരുന്ന സെലിനാണ് റെയ്മണ്ടിന്റെ പത്നി. മഹിളാസമാജം, കെ.ജി.ടി.എ., വിന്‍സന്റ് ഡി പോള്‍ മാതൃസംഘടന തുടങ്ങി നിരവധി സംഘടനകളുടെ സജീവപ്രവര്‍ത്തകയായിരുന്നു സെലിന്‍. ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥനായ ബേബി റോജര്‍ (ഭാര്യ: പ്രസില്‍ഡാ ആന്റണി, മക്കള്‍: സിന്‍ഡാ റോജര്‍, ടീന റോജര്‍), അദ്ധ്യാപികയായ ഷീല ജാനറ്റ് (ഭര്‍ത്താവ്: ഫെലിക്സ് റോച്ച, മക്കള്‍: വിവിയന്‍ ഫ്രെഡറിക്, അലെന്‍ റോച്ച, റോസ്ലിന്‍ റോച്ച), പഞ്ചായത്ത് ഉദ്യോഗസ്ഥ റെനിമോള്‍ (ഭര്‍ത്താവ് ഗ്രിഗറി, മക്കള്‍: ജാക്ലിന്‍, ആല്‍വിന്‍), എയര്‍ ഫോഴ്സില്‍നിന്ന് വിരമിച്ച ജോയ്സണ്‍ ജെറാര്‍ദ് (ഭാര്യ: വത്സ, മക്കള്‍: ഗ്ളെന്‍, അല്‍ക), അദ്ധ്യാപികയായ ഷേര്‍ലി (ഭര്‍ത്താവ്: ഗ്രിഗറി ജോണ്‍, മക്കള്‍: ജോയല്‍, നോയല്‍), അദ്ധ്യാപികയായ വിനീത (ഭര്‍ത്താവ്: ഗോഡ്സണ്‍ ഡിക്രൂസ്, മക്കള്‍: ആന്‍സി, ആന്‍സല്‍), അദ്ധ്യാപികയായ ടെസ്സി മറിയ (ഭര്‍ത്താവ്: സെബാസ്റ്റ്യന്‍ രാജു, മക്കള്‍: ജോസഫൈന്‍, പാസ്കല്‍) എന്നിവരാണ് റെയ്മണ്ടിന്റെ മക്കള്‍.

ജനതാ ദള്‍ എസ്സ്. കല്യാശ്ശേരി മണ്ഡലം കമ്മിറ്റി പ്രസിഡണ്ടിന്റെ ചാര്‍ജ്ജ് വഹിക്കുന്ന ശ്രീ റെയ്മണ്ട് ജനതാ ദള്‍ എസ്സിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി മെമ്പര്‍ എന്ന നിലയിലും സേവനമനുഷ്ഠിക്കുന്നു.

              
Back

  Date updated :