ADVOCATE K. SUKUMARAN

ADVOCATE K. SUKUMARAN

Any

Reading

Problem

Advocate

NARAYANEEYAM

EZHILODE P.O. - 670 309

Kannur, 0497-2806306, 9447190306

Nil

Back

Nil

അഡ്വ. കെ. സുകുമാരനും ഭാര്യ നിഷയും

പയ്യന്നൂര്‍ ബാര്‍ അസോസിയേഷന്‍ പരിപാടിയില്‍ അഡ്വ. കെ. സുകുമാരന്‍

സത്യസന്ധമായും അര്‍പ്പണ ബോധത്തോടെയും പ്രവര്‍ത്തിച്ച് ഔദ്യോഗികരംഗത്ത് നേട്ടങ്ങള്‍ വെട്ടിപ്പിടിച്ച പ്രതിഭയാണ് അഡ്വ. കെ. സുകുമാരന്‍. കൂലോത്തുവളപ്പില്‍ കുഞ്ഞപ്പയുടെയും നാരായണിയുടെയും മകനായി 1961 ആഗസ്റ് 27- ന് ഇദ്ദേഹം ജനിച്ചു. പിതാവ് കര്‍ഷകനായിരുന്നു. കുന്നരു എല്‍.പി.സ്കൂള്‍, കുന്നരു യു.പി.സ്കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം കുഞ്ഞിമംഗലം ഹൈസ്കൂളില്‍നിന്ന് എസ്.എസ്.എല്‍.സി. പാസ്സായി. തുടര്‍ന്ന്, പ്രീഡിഗ്രിയും ഡിഗ്രിയും പ്രൈവറ്റായി പഠിച്ച് ജയിച്ചു. കോഴിക്കോട് ഗവണ്‍മെന്റ് ലോകോളജില്‍നിന്നാണ് ഇദ്ദേഹം എല്‍.എല്‍.ബി. നേടിയത്.

1988-ല്‍ അഡ്വക്കേറ്റായി എന്‍റോള്‍ ചെയ്ത സുകുമാരന്‍ പയ്യന്നൂരുള്ള അഡ്വ. കെ. വിജയകുമാറിന്റെ കീഴിലാണ് പ്രാക്ടീസ് ആരംഭിച്ചത്. പിന്നീട്, പയ്യന്നൂരിലെ അഭിഭാഷകരില്‍ പ്രമുഖനായ അഡ്വ. കെ. സോമനാഥനുകീഴില്‍ പ്രാക്ടീസ് ചെയ്തു. പയ്യന്നൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ അസിസ്റന്റ് പബ്ളിക് പ്രോസിക്യൂട്ടറായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

പയ്യന്നൂരിലെ ആദ്യകാല അഭിഭാഷകരില്‍ പ്രമുഖനും അയല്‍വാസിയുമായ അഡ്വ. കുഞ്ഞിമംഗലം ദാമുവുമായുള്ള അടുപ്പംമൂലം വക്കീലാകാനുള്ള ആഗ്രഹം സുകുമാരനില്‍ ചെറുപ്പം മുതല്‍തന്നെ ഉടലെടുത്തു. കൊലക്കേസുള്‍പ്പെടെ നിരവധി ക്രിമിനല്‍, സിവില്‍ കേസുകള്‍ നടത്തി ഇദ്ദേഹം വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ അഡ്വ. സുകുമാരനുകീഴില്‍ രണ്ട്പേര്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ജൂനിയേഴ്സായിരുന്ന അഞ്ചുപേര്‍ ഇപ്പോള്‍ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യുന്നു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍നിന്ന് കറസ്പോണ്ടന്‍സായി വാസ്തുവിദ്യാകോഴ്സ് പാസായിട്ടുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി ചെറുതാഴത്ത് ഏഴിലോട് എന്ന സ്ഥലത്താണ് അഡ്വ. സുകുമാരന്‍ താമസിക്കുന്നത്.

സ്കൂള്‍, കോളജ് കാലഘട്ടത്തില്‍ ബാലസംഘത്തിലും എസ്.എഫ്.ഐയിലും പ്രവര്‍ത്തിച്ച സുകുമാരന്‍ 1994-ല്‍ സി.പി.ഐ. (എം) മെമ്പറായി. നിയമത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലുണ്ടായാല്‍ മാത്രമേ നീതിന്യായ നിര്‍വ്വഹണം ശരിയായ അര്‍ത്ഥത്തില്‍ നടക്കുകയുള്ളൂ എന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയായി രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ട സുകുമാരന്‍ ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ സ്റേറ്റ് കൌണ്‍സില്‍ അംഗം, ജില്ലാക്കമ്മറ്റി അംഗം, ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.

ഏഴിലോട് അല്‍ഫോന്‍സാ സെന്‍ട്രല്‍ സ്കൂള്‍ അദ്ധ്യാപിക നിഷയാണ് അഡ്വ. സുകുമാരന്റെ ഭാര്യ. തായിനേരി എസ്.എ.ബി.ടി.എം. ഹൈസ്കൂള്‍ പ്ളസ്ടൂ വിദ്യാര്‍ത്ഥി തേജസ് ലാല്‍, ഏഴിലോട് അല്‍ഫോന്‍സാ സെന്‍ട്രല്‍ സ്കൂള്‍ ഏഴാം ക്ളാസ്സ് വിദ്യാര്‍ത്ഥി അമൃത്ലാല്‍ എന്നിവര്‍ മക്കളാണ്. യശോദരയാണ് സുകുമാരന്റെ ഏകസഹോദരി.

              
Back

  Date updated :