K. PADHMANABAN

K. PADHMANABAN

Any

Reading

Problem

Businessman

KULANGARA HOUSE

MAVICHERY, PAYYANNUR - 670 307

Kannur, 04985 205005, 9447057604

Nil

Back

Nil

കെ. പദ്മനാഭന്‍ ചെയ്ത ഇന്റര്‍ലോക്ക് വര്‍ക്ക്

ആന ചവിട്ടിയാലും തകരാത്ത ഇന്റര്‍ലോക്കുകള്‍

പയ്യന്നൂരിലെ ഇന്റര്‍ലോക്കിംഗ് ഇഷ്ടികനിര്‍മ്മാണ രംഗത്ത് ഏറെ അറിയപ്പെടുന്ന വ്യക്തിയാണ് ശ്രീ. കെ. പദ്മനാഭന്‍. കുളങ്ങര കുഞ്ഞപ്പുവിന്റെയും കെ. കല്യാണിയുടെയും മകനായി പയ്യന്നൂരിനടുത്തുള്ള മാവിച്ചേരിയില്‍ 1969 ആഗസ്റ് 16-നായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.

കണ്ടങ്കാളി സ്കൂളിലായിരുന്നു പത്മനാഭന്റെ വിദ്യാഭ്യാസം. ഒന്‍പതാംതരത്തില്‍വച്ച് വിദ്യാഭ്യാസം അവസാനിപ്പിച്ചു. പരീക്ഷാഫലം അറിയുന്നതിന് മുമ്പുതന്നെ മൊസൈക്ക് പണിയില്‍ സഹായിയായി പോയിത്തുടങ്ങിയ ഇദ്ദേഹത്തിന് അന്ന് ഏഴ് രൂപയായിരുന്നു ദിവസവേതനമായി ലഭിച്ചിരുന്നത്. ഇദ്ദേഹം പിന്നീട് മേസണ്‍ ആയി പണി തുടങ്ങി. പിന്നീട് മൊസൈക്ക് പോളിഷ് ചെയ്യുന്ന മോട്ടോര്‍ സ്വന്തമായി വാങ്ങിച്ചു. ജോസ് എന്ന മേസ്തിരിയുടെ പ്രേരണയിലാണ് മോട്ടോര്‍ വാങ്ങിച്ചത്. മോട്ടോര്‍ വാങ്ങിയതിനുശേഷം നിരവധി ഓര്‍ഡര്‍ ലഭിച്ചു. പിന്നീട് വീടുകള്‍ കേന്ദ്രീകരിച്ച് ഓര്‍ഡര്‍ ശേഖരിക്കുവാന്‍ തുടങ്ങി. സേവനതത്പരനായിരുന്നതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് പഴയ ഇടപാടുകാരില്‍നിന്ന് വീണ്ടും ഓര്‍ഡര്‍ ലഭിച്ചിരുന്നു. കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചിരുന്നതിനാല്‍ കൂടുതല്‍ മെഷീന്‍ വാങ്ങി ബിസിനസ് വിപുലീകരിച്ചു. ഇതിനെത്തുടര്‍ന്ന് വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഓര്‍ഡര്‍ ലഭിക്കാന്‍ തുടങ്ങി. ഈ കാലഘട്ടമാവുമ്പോഴേക്കും ഇദ്ദേഹം മൊസൈക്ക് പപ്പന്‍ എന്നപേരില്‍ അറിയപ്പെട്ടുതുടങ്ങിയിരുന്നു. അക്കാലത്ത് മാര്‍ബിള്‍ പയ്യന്നൂരില്‍ വിരളമായിരുന്നു.

ഇടപാടുകാരുമായി പത്മനാഭന്‍ എന്നും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു. ഇദ്ദേഹം മേസ്തിരിയായിരിക്കുന്ന സമയത്ത് സഹപ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അവരുടെ കൂലി കൃത്യമായി കൊടുത്തിരുന്നു. സ്വന്തം വീട്ടിലെ പിച്ചളക്കിണ്ടി വിറ്റുപോലും സഹപ്രവര്‍ത്തകരുടെ വേതനം കൃത്യമായി കൊടുക്കുവാന്‍ ഇദ്ദേഹം ശ്രദ്ധിച്ചു. 1995-ല്‍ പത്മനാഭന്‍ സ്വന്തമായി പപ്പന്‍ മാര്‍ബിള്‍ ആര്‍ട്സ് എന്ന സ്ഥാപനം ആരംഭിച്ചു. പയ്യന്നൂരിലെ പ്രധാന ആശുപത്രികളായ മുകുന്ദാ ഹോസ്പിറ്റല്‍, വി.ഡി. നായനാര്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ഹോട്ടല്‍ വൈശാഖ് ഇന്റര്‍നാഷണല്‍, ശ്രീ കുറുംബാഓഡിറ്റോറിയം എന്നിവിടങ്ങളില്‍നിന്ന് ഇദ്ദേഹത്തിന് ഓര്‍ഡര്‍ ലഭിച്ചിരുന്നു.

1995-ലാണ് പദ്മനാഭന്‍ ഇന്റര്‍ലോക്കിംഗ് രംഗത്തേക്ക് കടക്കുന്നത്. റബ്ബര്‍ മോള്‍ഡ് ഇന്റര്‍ലോക്കിംഗ് സിസ്റം ഇപ്പോള്‍ ചെയ്തുവരുന്നുണ്ട്. 1996 മുതല്‍ പപ്പന്‍ മാര്‍ബിള്‍സ് ആര്‍ട്സ് എന്ന സ്ഥാപനം ഗുരു ഇന്റര്‍ലോക്കിംഗ് എന്ന പേരിലറിയപ്പെട്ടുതുടങ്ങി. ഗുരുത്വമാണ് തന്റെ വിജയരഹസ്യം എന്ന വിശ്വാസത്തില്‍ തന്റെ സ്ഥാപനത്തിന് ഗുരു എന്ന് ഇദ്ദേഹം പേരുനല്കി. ഏഴ് രൂപയ്ക്ക് ജോലിചെയ്യുന്ന സമയത്ത് കൂലി ഇനത്തില്‍ 234 രൂപ കിട്ടാനുണ്ടായിട്ടുപോലും മേസ്തിരിയോട് നിര്‍ബന്ധപൂര്‍വ്വം കൂലി ആവശ്യപ്പെടുകയോ കൂലിക്കുവേണ്ടി തര്‍ക്കിക്കുകയോ ചെയ്തിട്ടില്ലെന്ന് പറയുന്ന പദ്മനാഭന്‍ തന്റെ സഹപ്രവര്‍ത്തകരുടെ ആവശ്യം മനസ്സിലാക്കി അവര്‍ ആവശ്യപ്പെടാതെതന്നെ കൂലി വര്‍ദ്ധിപ്പിച്ച് കൊടുക്കാറുണ്ട്.

ഇന്റര്‍ലോക്കിംഗ്രംഗത്ത് ഇന്ന് ഏറെ പ്രശസ്തനായ പത്മനാഭന്‍ അനുകരണങ്ങളില്ലാതെ സ്വന്തമായി രൂപകല്പനചെയ്ത ഇന്റര്‍ലോക്ക് മോഡല്‍ ആണ് ഉപയോഗിക്കുന്നത്. ആധുനികരീതിയിലുള്ള ഇന്റര്‍ലോക്ക് ഇന്ന് ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ ലഭ്യമാണ്. സ്വന്തമായി ഇന്റര്‍ലോക്ക് ഫാക്ടറി ഇദ്ദേഹത്തിനുണ്ട്. ആധുനികരീതിയിലുള്ള മെഷീനും ബിസിനസ് ആവശ്യത്തിനായുള്ള രണ്ട് ലോറികളുമുണ്ട്.

നിര്‍മ്മാണരംഗത്ത് 30 വര്‍ഷത്തെ പരിചയമുള്ള സ്ഥാപനമാണ് ഗുരു ഇന്റര്‍ലോക്കിംഗ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മുന്‍നിരയില്‍ നില്ക്കുന്ന സ്ഥാപനമാണ് ഇത്. 

ബാലാമണിയാണ് പത്മനാഭന്റെ ഭാര്യ. സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിനേഷ്, ഒന്‍പതാംതരം വിദ്യാര്‍ത്ഥി ജിതിന്‍ എന്നിവരും പിതാവിനെ സഹായിക്കാന്‍ ഒപ്പമുണ്ട്.

              
Back

  Date updated :