RAMESH CHANDRAN K.

RAMESH CHANDRAN K.

Any

Reading

Problem

Photographer

VINAYAKAM

KOLAVALLOOR, THUVAKUNNU P.O.- 670 693

Kannur, 2464008(off), 2464009(Res), 9447313822

Nil

Back

Nil

കെ. രമേശ് ചന്ദ്രനും കുടുംബവും

ഭാവനാവിലാസത്തിന്റെ പര്യായമാണ് കൊളവല്ലൂര്‍ പാറാട് ടൌണിലെ വിനായക സ്റുഡിയോ. ദൃശ്യവിസ്മയങ്ങളെ ചിത്രങ്ങളാക്കി ഇവിടെ സര്‍ഗ്ഗസൃഷ്ടി നടത്തുന്ന ഫോട്ടോഗ്രാഫറാണ് ശ്രീ. കെ. രമേശ് ചന്ദ്രന്‍. ഈ ഡിജിറ്റല്‍ യുഗത്തിലും മാറ്റങ്ങളോട് താദാത്മ്യപ്പെട്ട് മുന്നേറുകയാണ് രമേശെന്ന ഫോട്ടോഗ്രാഫറും വിനായക സ്റുഡിയോയും.

സ്കൂള്‍ അദ്ധ്യാപകനായിരുന്ന പിതാവ് രമേശിനെ എസ്.എസ്.എല്‍.സി.ക്കുശേഷം ഡ്രോയിങ് അദ്ധ്യാപക കോഴ്സിന് ചേര്‍ത്തു. സ്വന്തം സ്കൂളിലെ ഡ്രോയിങ് അദ്ധ്യാപക ഒഴിവ് മുന്നില്‍ക്കണ്ടായിരുന്നു പിതാവ് ചിത്രരചനാ വാസനയുണ്ടായിരുന്ന രമേശിനെ ഈ കോഴ്സിനയച്ചത്. എന്നാല്‍ രമേശിന് ഫോട്ടോഗ്രാഫിയിലായിരുന്നു കമ്പം. ഇതു മനസ്സിലാക്കിയ അച്ഛന്‍ രമേശിനെ നാട്ടിലെ പ്രശസ്ത ഫോട്ടോഗ്രാഫറുടെ കീഴില്‍ കൊണ്ടുചേര്‍ത്തു. അങ്ങനെ ഡ്രോയിങും ഫോട്ടോഗ്രാഫിയും ഒന്നിപ്പിച്ച് തന്റെ അസാമാന്യപ്രതിഭ അദ്ദേഹം ഈ രംഗത്ത് പ്രകടിപ്പിച്ചു. പിന്നീട് ഉയര്‍ച്ചയുടെ നാളുകളായിരുന്നു. പാറാട് ടൌണില്‍ വിനായക സ്റുഡിയോയും ആരംഭിച്ചു.
ഇന്ന് ഏതൊരു ചടങ്ങിനും- കല്യാണമാകട്ടെ, ഗൃഹപ്രവേശമാകട്ടെ, ജന്മദിനമാകട്ടെ-അവിഭാജ്യഘടകമാണ് രമേശ്. ക്യാമറ കൈയിലേന്തിയ രമേശിന്റെ സാന്നിദ്ധ്യം ഏതൊരു ചടങ്ങിലുമുണ്ട്. ഡിജിറ്റല്‍ യുഗത്തിലും രമേശ് ഒട്ടും പിന്നിലല്ല. ഡിജിറ്റല്‍ സ്റുഡിയോയിലേയ്ക്ക് ഉടനടി ഇദ്ദേഹം മാറി. പ്രത്യേക ക്ളാസ്സിനൊന്നും പോയിട്ടില്ലെങ്കിലും ജന്മസിദ്ധമായുള്ള നിരീക്ഷണ പാടവത്തിലൂടെ ഡിജിറ്റല്‍ സങ്കേതങ്ങള്‍ സ്വായത്തമാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

1957-ല്‍ ഗോപാലപ്പണിക്കരുടെയും കല്ലുള്ളതില്‍ കല്യാണിയുടെയും മകനായി കൊളവല്ലൂരിലാണ് ഇദ്ദേഹം ജനിച്ചത്. നളിനി (ഭര്‍ത്താവ് കുഞ്ഞിരാമന്‍ ഗുരുക്കള്‍, ജ്യോതിഷി, 4 മക്കള്‍), ബാലകൃഷ്ണന്‍ (ഡ്രൈവര്‍, ഭാര്യ വസന്ത, 2 മക്കള്‍), ശശിധരന്‍ (മുംബൈ, ഭാര്യ പ്രതിഭ, 2 മക്കള്‍) എന്നിവര്‍ സഹോദരങ്ങളാണ്.

പ്രസീതയാണ് ഭാര്യ. കുഞ്ഞപ്പ് മാസ്ററുടെയും നാരായണിയുടെയും മകളായ പ്രസീതയുടെ സഹോദരങ്ങളാണ് വിജയ്, ജയരാജന്‍, ശുഭ, ജയകുമാര്‍, ജ്യോതി എന്നിവര്‍. വിപിന്‍ചന്ദ്രന്‍, വിനയ, നയന എന്നിവര്‍ രമേശ്-പ്രസീത ദമ്പതികളുടെ മക്കളാണ്.

ഫോട്ടോഗ്രാഫി അസോസിയേഷന്‍ പാനൂര്‍ ഏരിയാ മുന്‍കണ്‍വീനര്‍ കൂടിയാണ് രമേശ്.

              
Back

  Date updated :