PRASANNA LOHITHAKSHAN

PRASANNA LOHITHAKSHAN

Any

Reading

Problem

Social Worker

PRATEEKSHA

KEZUNNA P.O. - 670 007

Kannur, 0490-2835915, 9847374452

Nil

Back

Nil

പ്രസന്ന സോണിയാ ഗാന്ധിയോടൊപ്പം

പ്രസന്നയും കുടുംബവും

കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചതില്‍ അഭിമാനം കൊള്ളുന്ന പ്രസന്ന ലോഹിതാക്ഷന്‍ ആ പാരമ്പര്യത്തിന് തെല്ലും കളങ്കമുണ്ടാകാത്ത പൊതുപ്രവര്‍ത്തന ശൈലിക്കുടമയാണ്. ആദര്‍ശവും രാഷ്ട്രീയവും പ്രസന്നയ്ക്ക് പൈതൃക ഗുണമായി കിട്ടിയതാണ്. സംശുദ്ധമായ ജീവിതശൈലിയുടെ പൈതൃകത്തില്‍ നിന്നാണു താന്‍ വരുന്നത് എന്ന് ഉറക്കെപറയാന്‍ എത്രപേര്‍ക്കു കഴിയും? പ്രസന്നയ്ക്കു കഴിയും; കാരണം പ്രമുഖ ഗാന്ധിയനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന അച്ഛന്റെ കൈപിടിച്ചാണ് പ്രസന്ന രാഷ്ട്രീയത്തില്‍ വന്നത്. കുറ്റിക്കകം എല്‍. പി. സ്കൂളിലും കീഴുന്ന സൌത്ത് സ്കൂളിലും പഠിച്ചു. എസ്. എസ്. എല്‍. സി. പൂര്‍ത്തിയാക്കിയത് ചൊവ്വ ഗവ. ഹൈസ്കൂളില്‍. സ്കൂള്‍ ജീവിതത്തിനിടെ കെ. എസ്. യു. പ്രവര്‍ത്തകയായി. സ്കൂള്‍ ലീഡര്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ചു ജയിച്ചു. കെ. എസ്. യുവിന്റെ മണ്ഡലം കമ്മിറ്റി മെമ്പറായി. പിന്നീട് എടക്കാട് പഞ്ചായത്തു മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു. ബ്ളോക്ക് പഞ്ചായത്തിലേയ്ക്കു മത്സരിച്ചെങ്കിലും ജയിച്ചില്ല. കോണ്‍ഗ്രസ് രാഷ്ട്രീയം അഗ്നിപരീക്ഷകളെ അഭിമുഖീകരിക്കുകയാണെന്നറിയാമെങ്കിലും കൂടുമാറ്റത്തെക്കുറിച്ച് പ്രസന്ന ഒരിക്കലും ചിന്തിച്ചിട്ടില്ല. കെ. കരുണാകരനോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ അദ്ദേഹത്തിന്റെ മാര്‍ഗ്ഗം പാര്‍ട്ടിയെ തകര്‍ക്കാനുള്ളതായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

വനിതകളുടെ സങ്കടങ്ങളെ എന്നും അലിവോടെ കാണാന്‍ പ്രസന്നയ്ക്കു കഴിഞ്ഞിട്ടുണ്ട്. കീഴുന്ന ദേശീയ മഹിളാ സമാജം സെക്രട്ടറി, ബ്ളോക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ യൂണിയന്‍ മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റാണ്. ഐ.എന്‍.ടി.യു.സി. ഓര്‍ഗനൈസിങ് സെക്രട്ടറിയായും മഹിളാ വിങ് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. ബെല്‍ഗാമില്‍ സേവാദളിന്റെ ദേശീയ ട്രെയിനിങ് ക്യാമ്പില്‍ സോണിയാഗാന്ധിയോടൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞത് ഇന്നും അഭിമാനപൂര്‍വ്വം സ്മരിക്കുന്നു. ഈ ക്യാമ്പിലെ അനുഭവങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ അവസരമുണ്ടാക്കി.

ശ്രീമതി പ്രസന്നയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി പാര്‍ട്ടി ഇവരെ കണ്ണൂര്‍ ഡി.സി.സി. മെമ്പറായി തിരഞ്ഞെടുത്തു. ഐ.എന്‍.ടി.യു.സിയില്‍ അഫിലിയേറ്റു ചെയ്തിട്ടുള്ള അംഗന്‍വാടി വര്‍ക്കേഴ്സിന്റെ ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള ലേബര്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ വനിതാ ഡയറക്ടര്‍ ആണ്. എടക്കാട് സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമായി പത്തുവര്‍ഷത്തോളം സേവനമനുഷ്ഠിച്ചു. തോട്ടട എസ്. എന്‍. ട്രസ്റ് സ്കൂള്‍ പി.ടി.എ. വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. മലയാള മനോരമ, വീക്ഷണം തുടങ്ങിയ പത്രങ്ങളുടെ ഏജന്റായും പ്രസന്ന പ്രവര്‍ത്തി
ക്കുന്നു. കീഴുന്ന സൌത്ത് അംഗന്‍വാടിയില്‍ 28 വര്‍ഷമായി ജോലി ചെയ്യുന്നു. സെന്‍ട്രല്‍ വിമന്‍സ് വര്‍ക്കേഴ്സ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട,് എടക്കാട് പഞ്ചായത്ത് ജാഗ്രതാ സമിതി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ശ്രീമതി പ്രസന്ന നല്ല ഒരു സാമഹ്യപ്രവര്‍ത്തക കൂടിയാണ്. ഇന്ത്യന്‍ നേഷണല്‍ അംഗന്‍വാടി എംപ്ളോയീസ് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് സ്ഥാനം വഹിക്കുന്ന ഇവര്‍ അംഗന്‍വാടി തൊഴിലാളികളുടെ ശമ്പളവര്‍ദ്ധനവിനും വിവിധ ക്ഷേമകാര്യങ്ങള്‍ക്കുമായി ശ്രീമതി സോണിയഗാന്ധിയെ സന്ദര്‍ശിക്കുകയും 500 രൂപ ശമ്പളവര്‍ദ്ധനവായി അംഗീകരിപ്പിച്ച് അനുവദിപ്പിക്കാനായതും അവരുടെ ജീവിതത്തിലെ ഒരു ധന്യനിമിഷമായി അവര്‍ കരുതുന്നു.

1954 ആഗസ്റ് 14-നാണ് ജനനം. പിതാവ് അച്യുതന്‍ ഗാന്ധിയനും കോണ്‍ഗ്രസ് പ്രവര്‍ത്തകനും നെയ്ത്തു കമ്പനിയുടെയും ഹീരാ ടെക്സ്ടൈല്‍സിന്റെയും ഉടമയുമായിരുന്നു. അമ്മ ദേവകി. പാരമ്പര്യ കോണ്‍ഗ്രസ് കുടുംബത്തിലെ അംഗമായ ലോഹിതാക്ഷനാണ് പ്രസന്നയുടെ ഭര്‍ത്താവ്. മുന്‍ മന്ത്രി കെ. സുധാകരന്റെ ഡ്രൈവറായി അദ്ദേഹം ജോലിചെയ്തിട്ടുണ്ട്. ഇപ്പോള്‍ കണ്ണൂര്‍ എ. ആര്‍. ഓഫീസില്‍ പാര്‍ട്ട് ടൈം ഉദ്യോഗസ്ഥന്‍ കൂടിയാണ്. ഭാര്യയുടെ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ നിര്‍ലോഭമായ പ്രോത്സാഹനമുണ്ട്. പുത്രന്‍ ജ്യോതിഷ് എയര്‍ ഡിഫന്‍സ് വിങ്ങില്‍ ജൂണിയര്‍ കമാന്‍ഡന്റായി ജോലി ചെയ്യുന്നു. ഭാര്യ രേഷ്മ. ഇവരുടെ മകള്‍ ജ്യോതിക. പ്രസന്നയുടെ രണ്ടാമത്തെ പുത്രന്‍ പ്രത്യുഷ് +2 വിദ്യാര്‍ത്ഥിയാണ്.

              
Back

  Date updated :