K.V. GOPI

K.V. GOPI

Any

Reading

Problem

Farmer

ANJANAM

PATHIRIYAD P.O. - 670 741

Kannur, 0490 385286, 9447644358

Nil

Back

Nil

ഗോപിക്ക് ഇ. അഹമ്മദ് കര്‍ഷകശ്രീ അവാര്‍ഡ് നല്കുന്നു

ഗോപി തന്റെ കാടകളോടൊപ്പം

കൃഷിയില്‍ നിന്നു വരുമാനവും ആത്മസംതൃപ്തിയും ഒരുപോലെ കണ്ടെത്തുന്ന മാതൃകാ കര്‍ഷകനും കൃഷി വിജ്ഞാനിയുമാണ് ശ്രീ. കെ. വി. ഗോപി. 

എളിയ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം കാര്‍ഷിക രംഗത്തെ ഒട്ടുമിക്ക മേഖലകളിലും ശ്രദ്ധേയമായ മാറ്റം ഉണ്ടാക്കിയ വ്യക്തിയാണ്. ഇന്ത്യാ ഗവണ്‍ മെന്റിന്റെ കാര്‍ഷിക കമ്മീഷന്‍ രണ്ടു തവണ കാര്‍ഷിക നയരൂപീകരണത്തിനായി ഇദ്ദേഹത്തെ ക്ഷണിക്കുകയുണ്ടായി. ഒറീസയിലും തമിഴ്നാട്ടിലും ഇതിന്റെ ഭാഗമായി നടന്ന വിത്തിന്റെ ജനിതക ഉല്പ്പാദനവും വിപണനവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലും വിശദീകരണക്ളാസിലും പങ്കെടുക്കുകയുണ്ടായി.

എറണാകുളം സെറിഫെഡും ജയ്ക്കാ ഇന്റര്‍നാഷണലും കൂടി നടത്തിയ മള്‍ബറി പട്ടുനൂല്‍ പുഴു വളര്‍ത്തല്‍ വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തിട്ടുണ്ട്. മള്‍ബറി കൃഷി ചെയ്യുന്ന ഏറ്റവും നല്ല കര്‍ഷകന്‍ എന്ന നിലയില്‍ സെറിഫെഡ് ട്രോഫി നല്‍കി ആദരിച്ചു.

കാര്‍ഷിക മേഖലയില്‍ നഴ്സറികള്‍ നടത്തുന്നതിനോടൊപ്പം വാഴ, പച്ചക്കറികള്‍, തെങ്ങ്, കശുമാവ്, കുരുമുളക്, മള്‍ബറി, ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, തീറ്റപ്പുല്ല്, വാനില എന്നിവ കൃഷി ചെയ്യുന്നതിലും ഇദ്ദേഹം ശ്രദ്ധിക്കുന്നു. പശു, ആട്, കോഴി, കാട, താറാവ്, ഇറച്ചിക്കോഴി, മുയല്‍, പന്നി എന്നിവയുടെ ഫാമും ഇദ്ദേഹത്തിനുണ്ട്. മണ്ണിര കമ്പോസ്റ്, മണ്ണിര എന്നിവയും ഇദ്ദേഹം ഉല്പാദിപ്പിച്ചു വിതരണം ചെയ്യുന്നു. കൂടാതെ മത്സ്യക്കൃഷിയുമുണ്ട്. ഇദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന കൃഷി രീതികള്‍ കാണുന്നതിന് നിരവധി സന്ദര്‍ശകര്‍ എത്താറുണ്ട്. ചില വിവാഹപാര്‍ട്ടികള്‍ ഇവിടെയെത്തി വീഡിയോ ചിത്രീകരണവും നടത്താറുണ്ട്. ജ്യേഷ്ഠന്‍ നാണു, ഡോ. ശുദ്ധോദനന്‍ എന്നിവരും കേരള കര്‍ഷകന്‍, കര്‍ഷകശ്രീ, കര്‍ഷകന്‍ തുടങ്ങി പ്രസിദ്ധീകരണങ്ങളും ഇദ്ദേഹത്തിന് വഴികാട്ടിയാണ്. ഗ്രാമീണ്‍ ബാങ്കിന്റെ ഫാമേഴ്സ് ക്ളബ് സെക്രട്ടറി, ഫൈബര്‍ ഫാക്ടറി ഡയറകടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഫാമേഴ്സ് ക്ളബിന്റെ പ്രസിഡന്റാണ്. 2003 മുതല്‍ കൃഷി വിജ്ഞാന്‍ കേന്ദ്രയുടെ അഡ്മിനിസ്ട്രേറ്റീവ് മെമ്പറാണ്.

പരേതനായ കുഞ്ഞമ്പുവിന്റെയും കല്യാണിയുടെയും ആറാമത്തെ മകനായി ജനിച്ച ഗോപി പാനൂര്‍ ഹൈസ്കൂളില്‍ നിന്ന് എസ്. എസ്. എല്‍. സി. പൂര്‍ത്തിയാക്കുകയും പിന്നീട് കെ. ജി. ടി. അഗ്രികള്‍ച്ചര്‍ എടുക്കുകയും ചെയ്തു. നല്ല കൃഷിക്കാരനായിരുന്ന അച്ഛന്റെ കൃഷി രീതി ചെറുപ്പത്തിലേ ആകര്‍ഷിച്ചിരുന്നു. പഠനശേഷം കുറച്ചുകാലം സിന്‍ഡിക്കേറ്റ് ബാങ്കില്‍ കളക്ഷന്‍ ഏജന്റായി ജോലി ചെയ്തിരുന്നു. കാര്‍ഷികരംഗത്ത് നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഗോപി സംസ്ഥാന ഗവണ്‍മെന്റിന്റെ മികച്ച കര്‍ഷകനുള്ള 2005-2006-ലെ കര്‍ഷകോത്തമ അവാര്‍ഡ് കരസ്ഥമാക്കിയതു കൂടാതെ സമ്മിശ്ര കര്‍ഷകനുള്ള മൃഗസംരക്ഷണവകുപ്പിന്റെ 2008-2009-ലെ അവാര്‍ഡും ഗ്രാമവികസന ബാങ്കിന്റെ കണ്ണൂര്‍ ജില്ലാതല അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. കാര്‍ഷികരംഗത്ത് വിജയഗാഥകള്‍ രചിച്ച ഗോപി ഫാം സ്കൂളും നടത്തി വരുന്നുണ്ട്. ഗോപി അവലംബിച്ചു വരുന്നത് പുരയിടകൃഷിയായതിനാല്‍ വീട്ടിലിരുന്ന് ആര്‍ക്കുംതന്നെ കൃഷി നോക്കി നടത്താവുന്നതാണ്. ബയോഗ്യാസ് ഉപയോഗിച്ചുകൊണ്ടുള്ള ജനറേറ്ററും ഗോപി പ്രവര്‍ത്തിപ്പിക്കുന്നു. ഗോപിയുടെ അടുത്ത ലക്ഷ്യം ബയോഗ്യാസ് സിലിണ്ടറില്‍ നിറയ്ക്കുക എന്നതാണ്. അതില്‍ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്. പക്ഷെ അതിന്റെ ചിലവു കാരണം ആ പദ്ധതി അദ്ദേഹം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ജില്ലാ കൃഷിവികസന സമിതി അംഗം എന്ന നിലയില്‍ ഗോപി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു.

2005-ല്‍ തൊടുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാന്ധിജി സ്റഡിസെന്ററിന്റെ ഏറ്റവും നല്ല ജൈവ കര്‍ഷകനുള്ള കര്‍ഷക തിലക് അവാര്‍ഡും 2006-ല്‍ മലയാള മനോരമയുടെ കര്‍ഷക ശ്രീ അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചു. ഇതിനു പുറമേ മുപ്പതോളം പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ചെറിയവളപ്പില്‍ പുത്തലത്ത് കുടുംബാംഗമായ ഷീബയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. അഞ്ജന, അര്‍ത്ഥന, അച്ചു എന്നിവരാണ് ഈ ദമ്പതികളുടെ മക്കള്‍. നാണു, കുഞ്ഞിക്കണ്ണന്‍, രാജന്‍, പവിത്രന്‍, ശാരദ, ജാനകി, സരോജിനി എന്നിവര്‍ സഹോദരങ്ങളാണ്.

              
Back

  Date updated :